Wednesday, September 03, 2014
Font Size: 

കുറ്റാരോപണം (വെളിപാട്‌ പഠനം-49)

പാസ്റ്റര്‍ സി.വി. ആന്‍ഡ്രൂസ്‌, അറ്റ്‌ലാന്റ

അധ്യായം 3, വാക്യങ്ങള്‍ 15, 16, 17 ''ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. നീ ഉഷ്‌ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ, ഉഷ്‌ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു. ഇങ്ങനെ ശീതവാനുമല്ല, ഉഷ്‌ണവാനുമല്ല, ശീതോഷ്‌ണവാനാകയാല്‍ നിന്നെ എന്റെ വായില്‍ നിന്നു ഉമിണ്ണികളയും. ഞാന്‍ ധനവാന്‍, സമ്പന്നനായിരിക്കുന്നു. എനിക്ക്‌ ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്‍ടു നീ നിര്‍ഭാഗ്യവാനും അരിഷ്‌ടനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്‍''
ഈ സഭയുടെ മേല്‍ ശക്തമായ കുറ്റോരോപണം ഉന്നയിക്കപ്പെടുന്നു. യാതൊരു പ്രശംസയും പ്രസ്‌താവിച്ചിട്ടാല്ലാത്ത സഭയാണ്‌ ലവോദിക്യാ സഭ. പുതിയനിയമത്തില്‍ ഇവിടെ മാത്രം ഉപയോഗിച്ചിരിക്കുന്ന പദങ്ങളാണ്‌ ശീതാവസ്ഥ, ഉഷ്‌ണാവസ്ഥ, ശീതോഷ്‌ണാവസ്ഥ. ഈ അന്ത്യകാല സഭയെക്കുറിച്ച്‌ തിന്മയല്ലാതെ ഒരു നന്മയും പറവാനില്ല. മറ്റുള്ള സഭകളെക്കുറിച്ച്‌ നന്മയും തിന്മയും പറവാനുണ്‍ടായിരുന്നു. ഈ ലോകമനുഷ്യന്‍ ചൂട്‌, അല്ലെങ്കില്‍ തണുപ്പ്‌, ഏതെങ്കിലും ഉണ്‍ടായിരിക്കുക എന്നുള്ളത്‌ സാധാരണയാണ്‌. ഇതിനു രണ്‍ടിനും ഇടയ്‌ക്കുള്ള ജീവിതം ഇരുതോണിയില്‍ കാലുകള്‍ ചവിട്ടി നില്‍ക്കുന്നതുപോലെ അപകടരമാണ്‌. ചൂടുള്ള വെള്ളവും തണുത്ത വെള്ളവും കുടിക്കുവാന്‍ കഴിയും. വാട്ടവെള്ളം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. ഉദരത്തില്‍ അസ്വസ്ഥത ഉളവാക്കുന്ന ശീതോഷ്‌ണാവസ്ഥ നിമിത്തം എന്റെ വായില്‍ നിന്നു ഉമിണ്ണിക്കളയുമെന്ന്‌ കര്‍ത്താവ്‌ പറയുന്നു. അവരുടെ പ്രവൃത്തി എന്തുതന്നെ ആയിരുന്നാലും അവര്‍ ശീതോഷ്‌ണക്കാര്‍ ആയിരുന്നു.

ലവോദിക്യര്‍ക്ക്‌ സമീപത്തുള്ള ഹിയരപ്പോലിസില്‍ നിന്നും പുറപ്പെടുന്ന ഉഷ്‌ണജലവും കൊലോസ്യയില്‍ നിന്നുമുള്ള ശീതജലവും തമ്മില്‍ ശേഖരിക്കുന്ന ഒരു ജലസംഭരണി ഈ പട്ടണത്തിലുണ്‍ടായിരുന്നു. ഉഷ്‌ണജലം സന്തോഷകരവും ശീതജലം ഉന്മേഷം പകരുന്നതും ആകുന്നു. എന്നാല്‍ ശീതോഷ്‌ണജലം പ്രശ്‌നങ്ങള്‍ ഉളവാക്കുന്നതുമാണ്‌. ഈ വെള്ളം കുടിച്ചിരുന്ന ലവോദ്യര്‍ക്ക്‌ വാട്ടവെള്ളത്തിന്റെ അരുചി ശരിക്കും മനസ്സിലാകുമായിരുന്നു. ഉമിണ്ണിക്കളയും എന്നു പറഞ്ഞാല്‍ ഛര്‍ദ്ദിച്ചു കളയും എന്ന്‌ അര്‍ത്ഥം. മാനസാന്തരപ്പെടുന്ന പാപികള്‍ക്ക്‌ വാട്ടവെള്ള സമാനമായ വിശ്വാസികളെക്കാള്‍ ആശയ്‌ക്കു വകയുണ്‍ട്‌. ഉമിണ്ണിക്കളയും എന്ന വിധി സമ്പുര്‍ണ്ണ വിധി ആയിരുന്നില്ല. മാനസാന്തിരപ്പെട്ടാല്‍ ഉമിണ്ണിക്കളയുകയില്ല. അതുകൊണ്‍ടാണ്‌ 19-ാം വാക്യത്തില്‍ മാനസാന്തിരത്തിനുള്ള ആഹ്വാനം നല്‍കുന്നത്‌.

ഉഷ്‌ണവാനായ ഒരു സഭ പ്രാര്‍ത്ഥന, സാക്ഷ്യം, സ്‌നേഹം, പരോപകാരം, സല്‍പ്രവൃത്തികള്‍, തിരുവചനധ്യാനം ഇവയിലൊക്കെയും അതീവ തല്‍പ്പരരായിരിക്കാം. സുവിശേഷഘോഷണത്തില്‍ എരിവുള്ളവരായിരിക്കും. ശീതവാനോ യാതൊന്നിനും താല്‌പര്യം കാണുകയില്ല. തണുത്ത മരവിച്ചിരിക്കുന്ന അവസ്ഥ ആയിരിക്കും. ശീഷോഷ്‌ണവാനെ സംബന്ധിച്ച്‌ യാതൊന്നിനോടും വലിയ താല്‌പര്യം കാണത്തില്ല. ആത്മീക വിഷയങ്ങളില്‍ ഒന്നിനും ഒരു പ്രാധാന്യം കൊടുക്കത്തില്ല. ഉറങ്ങുന്നവനെ ഉണര്‍ത്താം. എന്നാല്‍ ഉറക്കം നടിച്ചുകിടക്കുന്നവനെ ഉണര്‍ത്താന്‍ സാധിക്കയില്ല. ലവോദിക്യാ സഭയുടെ അവസ്ഥ ഈ സ്ഥിതിയിലായിരുന്നു. അവര്‍ ഛര്‍ദ്ദി ഉളവാക്കുന്ന അവസ്ഥയിലായിരുന്നു. നാം ആത്മീക കാര്യങ്ങളില്‍ താത്‌പരരായിരിക്കണമെന്നു കര്‍ത്താവ്‌ ആഗ്രഹിക്കുന്നത്‌. ''ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളരായി കര്‍ത്താവിനെ സേവിപ്പിന്‍.'' റോമ- 12: 11.

എഫെസോസു സഭ ആദ്യ സ്‌നേഹം വിട്ടുകളഞ്ഞു. തല്‍ഫലമായി ഞാന്‍ വരികയും.... നിന്റെ നിലവിളക്ക്‌ അതിന്റെ നിലയില്‍ നിന്ന്‌ നീക്കുകയും ചെയ്യും എന്ന്‌ മുന്നറിയിപ്പ്‌ നല്‍കി. സര്‍ദ്ദീസ്‌ മൃതസഭയായിരുന്നു. ജീവനുള്ളവന്‍ എന്ന്‌ പേരുണ്‍ടെങ്കിലും മരിച്ചവനാകുന്നു. എന്നാല്‍ ലവോദിക്യാ സഭയുടെ നിലയാണ്‌ ഗുരുതരമായത്‌. സഭയെ ഇനിയും വച്ചുകൊണ്‍ടിരിക്കുവാന്‍ യാതൊരു നിവൃത്തിയുമില്ല. പിന്നെയോ ഛര്‍ദ്ദിച്ചു കളയേണ്‍ട ഒരു സ്ഥിതി വിശേഷമാണ്‌ വന്നിരിക്കുന്നത്‌. എന്തുകൊണ്‍ടെന്നാല്‍ സഭാന്തരീക്ഷം ശീതോഷ്‌ണവാന്മാരെക്കൊണ്‍ട്‌ നിറഞ്ഞിരിക്കുകയാണ്‌.

സഭയ്‌ക്ക്‌ നഷ്‌ടമായിരിക്കുന്ന പ്രധാന വിഷയം ആത്മ ജീവനാണ്‌. ഈ കാര്യം അറിയാതെ സഭാപരമായ കാര്യങ്ങള്‍ ത
ടസ്സം കൂടാതെ ക്രമപ്രകാരം ചെയ്‌തുകൊണ്‍ടിരിക്കുകയാണ്‌. തണുത്ത സ്ഥിതിയിലായിരുന്നുവെങ്കില്‍ അത്‌ അനുഭവപ്പെടുമായിരുന്നു. ദൈവശക്തിയുടെ ആവശ്യകത അനുഭവപ്പെടാതെ ഇനിയും ഒരു മാനസാന്തിരം ഉണ്‍ടാകുക സാദ്ധ്യമല്ല. ശിംശോന്റെ ശക്തി ചോര്‍ന്നുപോയത്‌ അവന്‍ അറിയാതെ ''ഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു''. ന്യായാ. 16: 20.

ക്രിസ്‌തീയ ജീവിതത്തിന്റെ മൂന്നുവിധ ആത്മീക നിലവാരം പൊതുവേ കാണാം. ദൈവത്തിനുവേണ്‍ടി നിരന്തിരം കത്തിക്കൊണ്‍ടിരിക്കുന്ന ഒരു ഹൃദയമുള്ളവന്‍. ലൂക്ക്‌. 24: 32. ദൈവസ്‌നേഹം തണുത്തുപോയ ഹൃദയം. മത്താ. 24: 12. ശീതോഷ്‌ണവസ്ഥയില്‍ ആയിത്തീര്‍ന്ന ഹൃദയം. വെളി. 3: 15. ശീതോഷ്‌ണാവസ്ഥയില്‍ കഴിയുന്ന വിശ്വാസികള്‍ക്ക്‌ അവരുടെ ആത്മീകാവശ്യകതയെക്കുറിച്ചുള്ള ബോധ്യമുണ്‍ടായിരിക്കയില്ല. ഇപ്പോള്‍ അവര്‍ ആയിരിക്കുന്ന നിലവാരത്തില്‍ തൃപ്‌തിപ്പെട്ടു ജീവിക്കുകയാണ്‌. സഭ പരിശുദ്ധാത്മാവില്‍ ജന്മം കൊണ്‍ടതാകയാല്‍ ആത്മാവിനെയും അതിന്റെ ശക്തിയെയും ഒഴിച്ചു നിര്‍ത്തിക്കൊണ്‍ട്‌ സഭയ്‌ക്ക്‌ ജീവിക്കുവാന്‍ സാദ്ധ്യമല്ല. ഒരൂ വിശ്വാസിയുടെ നിലനില്‍പ്പിന്‌ മുഖാന്തിരം പരിശുദ്ധാത്മ നിറവില്‍ ജീവിക്കുന്നതാണ്‌. വിശ്വാസികള്‍ എല്ലാക്കാലത്തും ആത്മനിറവില്‍ എരിവുള്ളവരായി പ്രാര്‍ത്ഥനയില്‍ പോരാടേണം. കൊലോ. 4: 12.
ലവോദിക്യാ സഭ ദൈവത്തിനായി ജ്വലിക്കുന്നവരായിരുന്നില്ല. അവര്‍ വെറും ശീതോഷ്‌ണവാന്മാരായിരുന്നു. അവര്‍ ആത്മീകമായി മരിച്ചവരായിരുന്നു. കര്‍ത്താവിനോടും സഹവിശ്വാസികളോടും ദൈവസ്‌നേഹത്താല്‍ നിരന്തരമായി ജ്വലിക്കുന്ന ഒരു തീ നമ്മളില്‍ ഉണ്‍ടായിരിക്കണമെന്നാണ്‌ കര്‍ത്താവിന്റെ ആഗ്രഹം. ''യാഗപീഠത്തിന്‍മേല്‍ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്‍ടിരിക്കേണം''. ലേവ്യാ. 6: 13. നമ്മുടെ ഹൃദയങ്ങള്‍ ആത്മാവിനാല്‍ കത്തിക്കൊണ്‍ടിരുന്നാല്‍ സ്‌നേഹരഹിതമായ മനോഭാവങ്ങള്‍ക്ക്‌ അവിടെ നിലനില്‍ക്കുവാന്‍ സാധ്യമല്ല. മറ്റുള്ളവരെ തീക്ഷണമായി സ്‌നേഹിക്കുന്നവന്‍ ഉഷ്‌ണവാനാണ്‌. മറ്റുള്ളവരോട്‌ കയ്‌പും ക്ഷമിക്കാത്ത മനോഭാവവും ഉള്ളവന്‍ ശീതവാന്‍. എന്നാല്‍ മറ്റുള്ളവരോട്‌ കയ്‌പും ഇല്ല അതേസമയം സ്‌നേഹവുമില്ല എന്ന അവസ്ഥയാണ്‌ ശീതോഷ്‌ണവാന്റേത്‌. . എല്ലാവരെയും ആഴമായി നാം സ്‌നേഹിക്കേണം. സ്‌നേഹം എന്ന്‌ പറയുന്നത്‌ തിന്മയില്ലാതെ ഇരിക്കുന്ന ഒരവസ്ഥയല്ല, മറിച്ച്‌ അതൊരു ധനാത്മകമായ ഗുണമാണ്‌. കയ്‌പിന്റെ ആത്മാവിനെ ഹൃദയത്തില്‍ നിന്ന്‌ പുറത്താക്കി അതിനെ വൃത്തിയായും അതേ സമയം ശൂന്യമായും സൂക്ഷിച്ചാല്‍ ശീതോഷ്‌ണവാനാകുകയം സ്ഥിതി അദ്യത്തേതിനേക്കാള്‍ വഷളാകുകയും ചെയ്യും. ലൂക്കോ- 11: 24- 26.

ഒന്നുമില്ലാത്തതിനെക്കാള്‍ അല്‌പമുള്ളതാണ്‌ നല്ലത്‌ എന്ന്‌ ചിലര്‍ പറയാറുണ്‍ട്‌. എങ്കില്‍ ശീതവാനായിരിക്കുന്നതിനെക്കാള്‍ ഭേദമല്ലേ ശീതോഷ്‌ണവാനായിരിക്കുന്നത്‌ എന്ന്‌ ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ കര്‍ത്താവ്‌ അങ്ങനെയല്ല പറയുന്നത്‌ ''ശീതവാന്‍ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു '' എന്നാണ്‌ അവിടുന്ന്‌ പറയുന്നത്‌. പകുതി മനസ്സുള്ളവരായിരിക്കുന്നതിനേക്കാള്‍ നമ്മള്‍ തീര്‍ത്തും ലൗകീകരായിരിക്കുന്നതാണ്‌ ഭേദം എന്നാണ്‌ അതിന്റെ അര്‍ത്ഥം. ലൗകികനായ അവിശ്വാസിയെക്കാള്‍ കൂടുതല്‍ കേടു വരുത്തുന്നത്‌ ശീതോഷ്‌ണവാനായ ക്രിസ്‌ത്യാനിയാണ്‌. അവിശ്വാസി ക്രിസ്‌തുവിന്റെ നാമം ഉപയോഗിക്കാത്തതുകൊണ്‍ട്‌ അവന്റെ ലൗകികത്വം സുവിശേഷത്തിന്‌ ഒരു തടസ്സമല്ല. എന്നാല്‍ പകുതി മനസ്സുള്ള ഒരു വിശ്വാസി തന്റെ ലോകമയത്വം മൂലം ജാതികളുടെ ഇടയില്‍ ദൈവനാമം ദുഷിക്കുന്നതിന്‌ ഇടയാക്കും. സ്വയനീതീക്കാരനായ പരീശനെക്കാള്‍ അഥവാ ശീതോഷ്‌ണവാനെക്കാള്‍ തന്റെ ആത്മീക ആവശ്യത്തെക്കുറിച്ചുള്ള ബോധ്യത്തിലേക്ക്‌ വരുവാന്‍ സാദ്ധ്യത ശീതവാനായ അവിശ്വാസിക്കാണ്‌. മത്താ- 21: 31. ഇതുകൊണ്‍ടാണ്‌ നമ്മെ ശീതോഷ്‌ണവസ്ഥയെക്കാള്‍ ശീതാവസ്ഥയില്‍ കാണാന്‍ കര്‍ത്താവാഗ്രഹിക്കുന്നത്‌. ശീതോഷ്‌ണവാനെക്കാള്‍ ശീതവാനെക്കുറിച്ച്‌ പ്രതീക്ഷയ്‌ക്ക്‌ വകയുണ്‍ട്‌. ദ്രവ്യാഗ്രഹം, മലിനമായ ചിന്തകള്‍, കോപം എന്നിവയില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടാന്‍ സാദ്ധ്യമല്ലെങ്കില്‍ യേശുവിന്റെ ശിഷ്യനെന്ന്‌ അവകാശപ്പെടുന്നതിനെക്കാള്‍ നല്ലത്‌ അവിശ്വാസിയായി ഇരിക്കുന്നതാണ്‌.

സഭയുടെ ആത്മീക നിലവാരം ബഹുകഷ്‌ടത്തിലായിരിക്കുന്നു. ഒന്നുകില്‍ ശീതവാനയിരിക്കുക, അല്ലെങ്കില്‍ ഉഷ്‌ണവാനായിരിക്കുക. ഇതിനു രണ്‍ടിനും മദ്ധ്യത്തിലുള്ള ശീതോഷ്‌ണാവസ്ഥയെ കര്‍ത്താവ്‌ ഇഷ്‌ടപ്പെടുന്നില്ല. തീഷ്‌ണതയില്ലാത്ത ക്രിസ്‌ത്യാനികള്‍ സഭയ്‌ക്ക്‌ തടങ്കല്‍ പാറകള്‍ ആയിരിക്കും. മന്ദോഷ്‌ണാവസ്ഥയിലുള്ളവര്‍ ആത്മീക കാര്യങ്ങളില്‍ അല്‍പ്പം മാത്രം താത്‌പര്യം കാണിക്കുന്നവരാണ്‌. ദൈവത്തിന്റെ വിളിയം ഉദ്ദ്യേശ്യവും മനസ്സിലാക്കി കാര്യമായി പ്രവര്‍ത്തിക്കാതെ ഇരിക്കുന്നവര്‍ ക്രിസ്‌തുമാര്‍ഗ്ഗത്തില്‍ തടസ്സമാണ്‌. പ്രതിസന്ധികളെ മറികടക്കുവാന്‍ ഇവര്‍ക്ക്‌ സാദ്ധ്യമല്ല. ആദ്യ സ്‌നേഹത്തില്‍ നിന്നുള്ള പിന്‍മാറ്റമാണ്‌ ഒരുവന്റെ ആത്മീക ജിവിതത്തില്‍ അവനെ മന്ദോഷ്‌ണാവസ്ഥയില്‍ എത്തിക്കുന്നത്‌. കര്‍ത്താവിന്റെ വായില്‍ നിന്ന്‌ ഉമിണ്ണി കളകയാണ്‌ അതിനുള്ള ശിക്ഷ. ആകയാല്‍ ഉഷ്‌ണവാന്മാരായി, ആത്മീക തീക്ഷണതയുള്ളവരായി സുവിശേഷ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്‍ട്‌ പരിശുദ്ധാത്മ ശക്തിയാല്‍ നിറഞ്ഞ്‌ ലോകത്തില്‍ ക്രിസ്‌തുവിനുവേണ്‍ടി ജ്വലിച്ചു പ്രകാശിപ്പാന്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക.
വാക്യം.17 ''ഞാന്‍ ധനവാന്‍ സമ്പന്നനായിരിക്കുന്നു. എനിക്ക്‌ ഒന്നിനും മുട്ടില്ല എന്ന്‌ പറഞ്ഞുകൊണ്‍ട്‌...''

ലവോദിക്യാ സഭയുടെ ഏറ്റവും വലിയ പരാജയം ലോകപ്രകാരമുള്ള ഐശ്യര്യ സമൃദ്ധിയും ആഡംബരവുമാണ്‌. പണം കോണ്‍ട്‌ സകലവും സാധിക്കുമെന്നുള്ള വിചാരം അബദ്ധമാണ്‌. ഈ ലോകത്തോടുള്ള സ്‌നേഹം സഭയെ ആത്മീകാധഃപതനത്തിലേക്ക്‌ നയിക്കും. '' നിങ്ങള്‍ക്ക്‌ ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല''. മത്താ. 6: 24. ഉണ്‌മാനും ഉടുപ്പാനും ഉണ്‍ടെങ്കില്‍ മതി എന്ന്‌ നാം വിചാരിക്ക. ധനികരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കുടുങ്ങുകയും ചെയ്യുന്നു. � ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴുന്നു ബഹുദുഃഖങ്ങള്‍ക്ക്‌ അധീനരായിതീര്‍ന്നിരിക്കുന്നു�. 1. തിമോ. 6: 8-10. ധനം ഒരിക്കലും ഒരുത്തന്റെ ആത്മീകതയുടെ അളവുകോലല്ല . �ധനവാന്‍ തന്റെ ധനത്തില്‍ പ്രശംസിക്കരുത്‌�. യിരമ്യാ. 9:23. ആവര്‍ത്ത. 8: 17-20. നമ്മുടെ യഥാര്‍ത്ഥ ധനം ക്രിസ്‌തുവായിരിക്കേണം. പ്രവൃത്തി. 3: 6; 1 കൊരി. 1: 6-8.

സമ്പല്‍ സമൃദ്ധിയുള്ള അഹംഭാവം ആണ്‌ ഒന്നിനും മുട്ടില്ല എന്ന ഭാവം. ഹോശ. 12: 8. ബാഹ്യമായ ഐശ്വര്യം ആത്മീകമായ അധഃപതനത്തിന്‌ വഴിയൊരുക്കുന്നു. എന്നാല്‍ ആത്മീകമായ ഐശ്വര്യം ബാഹ്യമായ അധഃപതനത്തെ മറികടക്കും. ആത്മീകമായ സമ്പത്തുള്ളവരാണ്‌ യഥാര്‍ത്ഥ ഭാഗ്യവാന്‍മാര്‍. ഭൗതിക ഔന്നത്യവും, ഉന്നതസ്ഥാനമാനങ്ങളും കൈവരിച്ചിരിക്കുന്ന നവീന ക്രിസ്‌തീയ സമൂഹങ്ങള്‍ കൊട്ടിഘോഷിപ്പിക്കുന്ന അഹങ്കാര അട്ടഹാസമാണ്‌. �ഞാന്‍ ധനവാന്‍, സമ്പന്നന്‍ എനിക്ക്‌ ഒന്നിനും മുട്ടില്ല� എന്ന്‌. സര്‍വ്വശക്തന്‍ ഭൗതികമല്ല, ആത്മീക സമ്പത്താണ്‌ നോക്കുന്നത്‌. ഭൗതിക അനുഗ്രഹങ്ങളുടെ കാലം പഴയനിയമം നിലവിലിരുന്ന സമയത്തായിരുന്നു. ഭൗതികമായ ഉയര്‍ച്ച ആത്മീക നിലവാരത്തിനു എത്രമാത്രം കേടുവരുത്തുന്നതാവാം എന്നതിന്‌ ദൃഷ്‌ടാന്തമാണ്‌ ലവോദിക്യാ സഭ. കാല്‍വറിയില്‍ വെളിപ്പെട്ട നിത്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അഗ്നിയിലാണ്‌ സഭ വാര്‍ത്തെടുക്കപ്പെട്ടത്‌. പരിശുദ്ധാത്മാവിന്റെ തീയിലാണ്‌ അത്‌ രൂപം കൊണ്‍ടത്‌. കഷ്‌ടതയുടെ തീയിലൂടെയാണ്‌ അതിന്റെ യാത്രയ കത്തിനില്‍ക്കുന്ന പൊന്‍ നിലവിളക്കിനോടാണ്‌ സഭയെ സാദൃശീകരിച്ചിരിക്കുന്നത്‌. എന്നാല്‍ ഇവിടെ സഭയുടെ ആത്‌മീകാധഃപതനത്തിന്റെ സാക്ഷ്യമാണ്‌. അവര്‍ തങ്ങളെക്കുറിച്ച്‌ പറകയും ക്രിസ്‌തുവിനെക്കുറിച്ച്‌ പറയാതിരിക്കുകയും ചെയ്യുന്നു. തങ്ങളുടെ സമ്പല്‍ സമൃദ്ധിയെക്കുറിച്ച്‌ പുകഴ്‌ത്തുന്നു. എന്നാല്‍ കര്‍ത്താവിനെക്കുറിച്ച്‌ അവര്‍ക്ക്‌ ഒന്നും പറവാനില്ല.

ലവോദിക്യാ സഭ സ്വയം പറഞ്ഞുകൊണ്‍ടിരിക്കുന്നത്‌ എനിക്ക്‌ ഒന്നിനും മുട്ടില്ലെന്നാണ്‌. സഭ സ്വയതൃപ്‌തരായി സുരക്ഷിത ബോധത്തോടെ കഴിയുകയാണ്‌. സ്വയബോധം നഷ്‌ടപ്പെട്ട നിലയിലാണ്‌ ഇത്‌. ആത്മീക ശക്തി ജീര്‍ണ്ണിച്ചും ഭൗതിക ധനത്തില്‍ ചീര്‍ത്തും സഭ കഴിയുന്ന കാലയളവാണിത്‌. �ക്രിസ്‌തുവിനെ ബഹിഷ്‌കരിച്ചശേഷം സഭ ദുരഭിമാനം കൊള്ളുന്നത്‌ ആപല്‍ക്കരമാണ്‌. എന്നെ പിരിഞ്ഞ്‌ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല � എന്ന്‌ കര്‍ത്താവ്‌ പറഞ്ഞു. യോഹ. 15: 5. തങ്ങള്‍ക്കുള്ള കാര്യങ്ങളെക്കുറിച്ച്‌ നിഗളമുള്ള സഭയായിരുന്നു ലവോദിക്യാ സഭ. സമ്പന്നരും ഒന്നിനും മുട്ടില്ലാത്തവരും എന്നാണ്‌ അവിടുത്തെ വിശ്വാസികള്‍ തങ്ങളെക്കുറിച്ച്‌ ചിന്തിച്ചിരുന്നത്‌. മനുഷ്യരുടെ മുമ്പാകെയുള്ള ബഹുമാനം, ധാരാളം പണം എന്നിവയായിരിക്കാം അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ച പരീശനെപ്പോലെ ഈ സഭയും തങ്ങളെത്തന്നെ ആത്മീകരെന്ന്‌ സങ്കല്‍പ്പിച്ചു കാണും. ലൂക്കോ. 18: 9-14.

ഭൗതികമായ സമൃദ്ധി ആത്മീകനിലവാരത്തിനെ എത്രമാത്രം ദോഷകരാമായി ബാധിക്കാം എന്നതിന്‌ ദൃഷ്‌ടാന്തമാണ്‌ ലവോദിക്യാ സഭ. ആത്മീക നന്മകളെക്കാള്‍ ഉപരിയായി അവര്‍ ധനത്തെ സ്‌നേഹിച്ചിരുന്നു. കര്‍ത്താവ്‌ തന്നെയും തങ്ങളുടെ മദ്ധ്യേ ഇല്ലെന്നുള്ള പരമാര്‍ത്ഥം പോലും കാണാന്‍ സാധിക്കാത്തവിധം അഹങ്കാരത്തിമിരം ബാധിച്ച്‌ യഥാര്‍ത്ഥ ആത്മീക ദര്‍ശനം സഭയ്‌ക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. ലവോദ്യക്കാര്‍ ബാഹ്യമായി അവര്‍ ധനവാന്‍മാര്‍ ആയിരുന്നു. എങ്കിലും ക്രിസ്‌തു അവരുടെ ആത്മീക ദാരിദ്രത്തിന്റെ ശൂന്യത കണ്‍ടു. നെബുഖദനേസര്‍ രാജാവ്‌ നിഗളിച്ചു. അവന്‍ കാളയെപ്പോലെ പുല്ലുതിന്നു. ദാനി. 4: 30. നാം അഹങ്കാര വാക്കുകള്‍ പറഞ്ഞ്‌ പ്രശംസിക്കരുത്‌. യിര. 9: 23, 24. അഹങ്കാര വാക്കുകളാണ്‌ ന്യായവിധിക്ക്‌ കാരണമാകുന്നത്‌. യിര. 50: 31.

� നമ്മുടെ യഥാര്‍ത്ഥ ധനം യേശുക്രിസ്‌തുവാണ്‌. യഹോവ എന്റെ ഇടയനാകുന്നു. എനിക്ക്‌ മുട്ടുണ്‍ടാകയില്ല � (സങ്കീ. 23: 1.) എന്നാണ്‌ നാം പറയേണ്‍ടത്‌. സ്വര്‍ഗ്ഗത്തിലെ സകല ആത്മീകനുഗ്രഹങ്ങളാലും നാം നിറഞ്ഞു കാണുവാന്‍ കര്‍ത്താവ്‌ ആഗ്രഹിക്കുന്നു. എഫേ. 1: 3, 8, 18. അവനില്‍ നാം സകല വചനത്തിലും പരിഞ്‌ജാനത്തിലും സമ്പന്നരായി തീരേണം. ആത്മീകമായി സമ്പന്നരാകാതെ തനിക്കുവേണ്‍ടിത്തന്നെ സ്വരൂപിക്കുന്നവര്‍ക്കെതിരെ ദൈവവചനം പറയുന്നത്‌. �അല്ലയോ ധനവാന്‍മാരെ നിങ്ങളുടെ മേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം ഉടുപ്പ്‌ പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു. ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും. അത്‌ തീ പോലെ നിങ്ങളുടെ ജഡത്തെ തിന്നു കളയും... നിങ്ങള്‍ ഭൂമിയില്‍ ആഡംബരത്തോടെ സുഖിച്ച്‌ പുളച്ച്‌ കുല ദിവത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. യാക്കോ. 5: 1-6. പുഴുവും തുരുമ്പും കെടക്കയും കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കയും ചെയ്യുന്ന ഈ ഭുമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുത്‌. മത്താ. 6: 10. തന്റെ സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ വീഴും. സദൃ. 11: 28; സഭാപ്ര.4: 8; 5: 13-15; സദൃ. 28: 8; 1 തിമോ. 6: 18, 19യ സങ്കീ. 112: 3; സദൃ. 23: 45.

നമുക്കായി സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന ഉത്തമ സമ്പത്ത്‌ ഉണ്‍ടെന്നറിഞ്ഞ്‌ താല്‍ക്കാലികമായിയതിനോടുള്ള കാഴ്‌ചപ്പാടുകള്‍ മാറ്റുകയും കര്‍ത്താവിനെ കാണുവാന്‍ തക്കവണ്ണം ഹൃദയദൃഷ്‌ടികള്‍ തുറക്കപ്പെടുകയും വേണം. മോശെ മിസ്രയിമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്‌തുവിനെ പ്രതിയുള്ള നിന്ദ വലിയ ധനം എന്ന്‌ താന്‍ എണ്ണിയതിനാല്‍ ഫറവോന്റെ പുത്രിയുടെ മകന്‍ എന്ന്‌ വിളിക്കപ്പെടുന്നത്‌ നിരസിക്കുകയും ദൈവജനത്തോടുകൂടെ കഷ്‌ടം സഹിക്കുന്നത്‌ തിരഞ്ഞെടുക്കുകയും ചെയ്‌തു. ഏബ്രാ. 11: 26. ഈ മാതൃകയാണ്‌ ദൈവജനത്തിന്‌ ആവശ്യം. എങ്കിലും എനിക്ക്‌ ലാഭമായിരുന്നത്‌ ഒക്കെയും ഞാന്‍ ക്രിസ്‌തു നിമിത്തം ചേതം എന്ന്‌ എണ്ണിയിരിക്കുന്നു. ഫിലി. 3: 7.
വാക്യം.3: 17... നീ നിര്‍ഭാഗ്യനും അരിഷ്‌ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന്‌ അറിയാതിരിക്കയാല്‍.......�

തികച്ചും അഞ്ചു നിലകളില്‍ അവരുടെ ആത്മീകാവസ്ഥ നാഥന്‍ വെളിപ്പെടുത്തുന്നു.
നിര്‍ഭാഗ്യന്‍- ഇതിന്റെ അര്‍ത്ഥം ഹീനന്‍, അധമന്‍ എന്നൊക്കെ മൂലഭാഷയില്‍ അര്‍ത്ഥമുണ്‍ട്‌. ദൈവ കൃപ ഒരുവനില്‍ നഷ്‌ടപ്പെട്ടാല്‍ അവന്‍ തികച്ചും അധമനത്രേ. ദുരിതം നിറഞ്ഞ അവസ്ഥ. ദൈവീകാനുഗ്രഹങ്ങള്‍ അനുഭവിക്കുന്നതിന്റെ സൗഭാഗ്യാവസ്ഥയ്‌ക്ക്‌ വിപരീതമായ സ്ഥിതി. അനുഗ്രഹങ്ങളുടെ ഓര്‍മ്മമാത്രം ഇന്നു ശേഷിക്കുന്നു. കൈവിട്ടുപോയ അനുഗ്രഹങ്ങളുടെ നഷ്‌ടംതന്നെ ഒരുവനില്‍ നിര്‍ഭാഗ്യബോധം ഉളവാക്കും.
അരിഷ്‌ടന്‍- ഇതിന്‌ ദയനീയ സ്ഥിതിയുള്ളവന്‍ എന്നര്‍ത്ഥം. സമ്പന്നര്‍ എങ്കിലും ആത്മീയമായി അരിഷ്‌ടര്‍. �നാം ഈ ആയുസ്സില്‍ മാത്രം ക്രിസ്‌തുവില്‍ പ്രത്യാശ വെച്ചിരിക്കുന്നുവെങ്കില്‍ സകല മനുഷ്യരിലും അരിഷ്‌ടരത്രെ. 1 കൊരി. 15: 19. ലവോദിക്യാ സഭയുടെ അവസ്ഥ അനുകമ്പ ഉളവാക്കത്തക്കത്‌ ആയിരുന്നു. ദൈവത്തിന്റെ സഭയെക്കുറിച്ച്‌ ഇങ്ങനെ പറയപ്പെടേണ്‍ടതല്ല. പൗലോസ്‌ തന്നെക്കുറിച്ച റോമ. 7: 24ല്‍ പറയുന്നത്‌ അയ്യോ ഞാന്‍ അരിഷ്‌ട മനുഷ്യന്‍ എന്നാണ്‌.

ദരിദ്രന്‍- സ്വന്ത ദൃഷ്‌ടിയില്‍ സമ്പന്നന്‍. അതേ സമയം നിത്യമായ സമ്പത്തൊന്നും കൈവശമില്ലാത്തവന്‍. ആത്മീയ ദാരിത്രം സംഭവിച്ച അവസ്ഥയെയാണ്‌ ഈ പദം എടുത്തുകാണിക്കുന്നത്‌. അവരുടെ താഴ്‌ച അത്ര വലുതായിരുന്നു. ഒന്നിനും മുട്ടില്ലാത്തവര്‍ എന്ന്‌ അവര്‍ പറയുന്നു. എന്നാല്‍ അവര്‍ നിത്യ ദാരിത്രത്തിലാണെന്ന്‌ കര്‍ത്താവ്‌ സൂചിപ്പിക്കുന്നു. ഭൗതിക നന്മകള്‍ വാരിക്കൂട്ടുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തത്രപ്പാടില്‍ അവരുടെ ആത്മീക സമ്പത്ത്‌ ചോര്‍ന്നു പോയി.

കുരുടന്‍- ആത്മീക ദര്‍ശനം നഷ്‌ടപ്പെട്ടുപോയി സ്വന്തസ്ഥിതി തിരിച്ചറിയുന്നതിനുളള ഉള്‍ക്കാഴ്‌ച നഷ്‌ടപ്പെട്ടുപോയി ലക്ഷ്യബോധം നഷ്‌ടപ്പെട്ടു. ഇവര്‍ ആത്മീക അന്ധന്‍മാരത്രെ. ആത്മീക യാഥാര്‍ത്ഥ്യങ്ങളെ കാണുവാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ആത്മീക അധഃപതനത്തിന്റെ വക്രത്തില്‍ താണുകൊണ്‍ടിരിക്കുന്ന സഭ ഭൗതിക സമ്പത്തുകള്‍ നേടുന്നതിനാലാണ്‌ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. ഉയരത്തിലൂള്ളതിനെക്കാള്‍ ഭൂമിയിലുള്ളതിന്‌ പ്രാധാന്യം കൊടുക്കുന്നുവെങ്കില്‍ തന്റെ ആത്മീക ദര്‍ശം നഷ്‌ടപ്പെട്ടു എന്നുള്ളത്‌ നിശ്ചയം. കൊലോ. 3: 1, 2. ഒരു വിശ്വാസി വിശ്വാസ സംബന്ധമായി ആത്മീകമായി വളരുന്നില്ലെങ്കില്‍ അവന്റെ ആത്മീക ദര്‍ശനത്തെക്കുറിച്ചുള്ള ഉദ്ദേശം നമ്മുടെ ഹൃദയദൃഷ്‌ടി പ്രകാശിച്ചിട്ട്‌ അവന്റെ വിളിയാലുള്ള ആശ ഇന്നതെന്ന്‌ നാം ഓരോരുത്തരും അറിയണമെന്നുള്ളതാണ്‌. എഫേ. 1: 18, 19. നശിക്കുന്ന ആത്മാക്കളെക്കുറിച്ച്‌ വിശാലമായ ദര്‍ശനം ഈ സഭയ്‌ക്കില്ല

നഗ്നന്‍- ആത്മീയ വസ്‌ത്രം നഷ്‌ടപ്പെട്ടുപോയ അവസ്ഥയാണ്‌ കാണിക്കുന്നത്‌. നീതിയിന്‍ വസ്‌ത്രം ഇപ്പോള്‍ ഇല്ല. അവര്‍ വില പിടിപ്പുള്ള വസ്‌ത്രം ധരിച്ചിരുന്നുവെങ്കിലും നഗ്നരാണ്‌. ക്രിസ്‌തുവിനെ കണ്‍ടെത്തുന്ന ഒരുവന്റെ പാപത്തിന്റെ നഗ്നത മാറി അവന്‌ ആത്മീയ വസ്‌ത്രം ലഭിക്കുന്നു. 2 കൊരി. 5: 2. അവന്‍ ക്രിസ്‌തുവിനെ ധരിക്കുന്നു. ഗലാ. 3: 27. പരിശുദ്ധാത്മാവിനെ പ്രാപിക്കുമ്പോള്‍ ശക്തി ധരിക്കുന്നു. ലൂക്കോ. 24: 49. പ്രമാണം ലംഘിച്ച ആദാമിന്‌ തേജസ്സിന്റെ വസ്‌ത്രം നഷ്‌ടപ്പെട്ടതുപോലെ, ലവോദിക്യാ സഭയുടെ ആത്മീയാധഃപതനം മുഖാന്തിരമായി. ആത്മീകമായി സഭയ്‌ക്ക്‌ വിശുദ്ധിയാണ്‌ നഷ്‌ട്ടപ്പെട്ടിരിക്കുന്നത്‌ സഭ ലോകമയത്വത്തിലേക്ക്‌ ഇറങ്ങിപ്പോയതിനാലാണ്‌ വിശുദ്ധി കൈമോശം വന്നിരിക്കുന്നത്‌. ദരിദ്രനായതിനാല്‍ നഗ്നനായി കുരുടനായതിനാല്‍ നഗ്നത കണ്‍ടില്ല. ആത്മീയമായ ഈ ദയനീയാവസ്ഥ ഇതിലധികമായി എഴുതുവാന്‍ സാദ്ധ്യമല്ല. സ്‌മുര്‍ന്ന സഭ ദാരിദ്രം അനുഭവിച്ചിരുന്നുവെങ്കിലും ആത്മീക ധനവാന്മാരായിരുന്നു. 2: 9.

ഇന്നത്തെ സഭകളുടെ ഒരു ചിത്രമാണ്‌ നാം ഇവിടെ കാണുന്നത്‌. പ്രശംസനീയമായി യാതൊന്നും പറയാനില്ലാത്ത സഭ. പട്ടണത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ എല്ലാം സഭയില്‍ പ്രതിഫലിക്കുന്നു. കര്‍ത്താവ്‌ തങ്ങളുടെ മദ്ധ്യേ ഇല്ലെന്നുള്ള വസ്‌തുത പോലും കാണാന്‍ കഴിയാതെ അഹങ്കാരതിമിരം ബാധിച്ച, ആത്മീക ദര്‍ശനം നഷ്‌ടപ്പെട്ട സഭ. �ദാരിദ്രവും സമ്പത്തും എനിക്ക്‌ തരാതെ നിത്യവൃത്തിതന്നു എന്നെപോഷിപ്പിക്കണമേ. ഞാന്‍ തൃപ്‌തനായി തീര്‍ന്നിട്ടു യഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായി തീര്‍ന്നിട്ടു മോഷ്‌ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്‍ടിപ്പാനും സംഗതി വരരുതേ� എന്ന്‌ ശലോമോന്‍ പറയുന്നു. സദൃ. 30: 8, 9. ഇതായിരിക്കേണം നമ്മുടെ ഉള്‍ക്കാഴ്‌ച.

ലവോദിക്യാ സഭയുടെ നില ദയനീയമാണെന്ന്‌ അവരെ കാണിപ്പാന്‍ കര്‍ത്താവ്‌ എത്ര ശക്തമായ വിശേഷങ്ങളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. സര്‍ദ്ദീസ്‌ സഭയ്‌ക്ക്‌ ആത്മീകരെന്ന്‌ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു സാക്ഷ്യം ഉണ്‍ടായിരുന്നു. എന്നാല്‍ ലവോദ്യര്‍ക്ക്‌ യാതൊന്നും ഉണ്‍ടായിരുന്നില്ല. അവര്‍ സ്വന്ത കണ്ണില്‍ മാത്രമായിരുന്നു. ആത്മീകരായിരുന്നത്‌. തങ്ങള്‍ക്ക്‌ ഏല്‍പ്പിച്ചു കിട്ടിയ വിശുദ്ധ കല്‌പനയെ നീതിയുടെ വഴി അറിഞ്ഞ ശേഷം വിട്ടുകളയുന്നതിനെക്കാള്‍ അത്‌ അറിയാതിരിക്കുന്നത്‌ അവര്‍ക്ക്‌ നന്നായിരുന്നു എന്നാണ്‌ ഇത്തരം ആളുകളെക്കുറിച്ച്‌ പത്രോസ്‌ പറയുന്നത്‌. 2. പത്രോ. 2: 21.

നാം നമ്മെതന്നെ കര്‍ത്താവിനായി സമര്‍പ്പിച്ചപ്പോള്‍ ഇനി ഞാനല്ല ക്രിസ്‌തുവത്രേ അവിടുത്തെ ശരീരത്തിന്റെ ഭാഗമായി മാറണം എന്നാതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ സ്വന്ത ഇഷ്‌ടം അന്വേഷിച്ചാല്‍ നാം ഭക്ഷിക്കാത്ത ആഹാരം പോലെ ആയിത്തീരുകയും നമ്മെ കര്‍ത്താവ്‌ ഉമിണ്ണിക്കളയും (ഛര്‍ദ്ദിച്ചുകളയും) ചെയ്യും. നാം ഭക്ഷിച്ചതും എന്നാല്‍ ദഹിച്ചു നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറുന്നതുമായ ആഹാരമാണ്‌ ഛര്‍ദ്ദിച്ചു കളയുന്നത്‌. ഒരു കാലത്ത്‌ നാം കര്‍ത്താവിനുവേണ്‍ടി പ്രയോജനപ്പെടുകയും കര്‍ത്താവിന്റെ ഒരു ദാസനായി ഉപയോഗിക്കപ്പെടുകയും ചെയ്‌ത വ്യക്തി ആയിരിക്കാം. എന്നാല്‍ ഇപ്പോള്‍ കര്‍ത്താവ്‌ ഛര്‍ദ്ദിച്ചു കര്‍ത്താവില്‍ നിന്ന്‌ പുറന്തള്ളപ്പെട്ടു പോയെന്നു വരാം. എന്നാല്‍ ഒരു പുനരുദ്ധാനത്തിന്‌ അവസരമുണ്‍ട്‌. ലവോദിക്യാ സഭയെക്കുറിച്ചു കര്‍ത്താവിനെ പ്രതീക്ഷയുണ്‍ട്‌. ഇത്‌ വലിയ അത്ഭുതകരമാണ്‌. നിര്‍ഭാഗ്യനും, അരിഷ്‌ടനും, ദരിദ്രനും, കുരുടനും, നഗ്നനുമായനെ രക്ഷിപ്പാന്‍, തിരിച്ചുകൊണ്‍ടുവരുവാന്‍ കര്‍ത്താവ്‌ പരിശ്രമിക്കുന്നതായി തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കാണാം. മാനസാന്തിരപ്പെടുന്ന പക്ഷം മടങ്ങി വരവിന്‌ എല്ലാവര്‍ക്കും അവസരമുണ്‍ട്‌. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കര്‍ത്താവിന്റെ അഭിപ്രായം അറിയാന്‍ താഴ്‌മയോടെ കര്‍ത്താവിന്റെ മുന്‍പാകെ കരയുക. കര്‍ത്താവ്‌ ബോധ്യപ്പെടുത്തും.


Story Dated :01/01/1970
Font Size: 
Archives

മരണപര്യന്തം വിശ്വസ്‌തനായിരുന്ന്‌ ജീവകിരീടം പ്രാപിക്കുക (അധ്യായം -33)

വചനമെന്ന ഇരുവായ്‌ത്തല വാള്‍ (വെളിപ്പാട്‌ പുസ്‌തകം ക്ലാസ്സ്‌-34)

അരിച്ചുകയറുന്ന അശുദ്ധിയുടെ ഉപദേശം (വെളിപ്പാട്‌ ക്ലാസ്സ്‌-35 പെര്‍ഗ്ഗമോസ്‌ സഭ þതുടര്‍ച്ച)

മാനസാന്തരവും മറഞ്ഞിരിക്കുന്ന മന്നയും (വെളിപ്പാട്‌ ക്ലാസ്സ്‌-þ36 (പെര്‍ഗ്ഗമോസ്‌ സഭ þതുടര്‍ച്ച)

ദുരുപദേശത്തിന്റെ കുടുക്കില്‍ അമര്‍ന്നുപോയ സഭ (വെളിപാട്‌ പഠനം þ37)

സഭയ്‌ക്കു നേരേയും കുറ്റാരോപണം (വെളിപാട്‌ പഠനംþ38)

തുയഥൈരയിലെ ശേഷം പേര്‍ (വെളിപാട്‌ പഠനം- 39)

പ്രതിഫലം (തുയഥൈര സഭ) വെളിപാട്‌ പഠനം-40

ജീവനുള്ളവനെന്നു പേരുണ്‍ടെങ്കിലും മരച്ചവന്‍(സര്‍ദ്ദീസ് സഭ)വെളിപാട് പഠനം -41

ജീവനുള്ളവനെന്നു പേരുണ്‍ടെങ്കിലും മരച്ചവന്‍(സര്‍ദ്ദീസ്‌ സഭ)വെളിപാട്‌ പഠനം -41

ജീവന്റെ ചൈതന്യം നഷ്‌ടപ്പെട്ട സഭ (വെളിപ്പാട്‌ പഠനം 42)

ഉടുപ്പ്‌ മലിനമാകാത്തവര്‍ക്കുള്ള പ്രതിഫലങ്ങള്‍

ഫിലദെല്‍ഫ്യാ സഭ എ.ഡി. 1750-എ.ഡി. 1906 (വെളിപ്പാട്‌ പഠനം -44)

സുവിശേഷീകരണത്തിന്റെ ശക്തമായ സാക്ഷ്യംവെളിപ്പാട് പഠനം -45

സാത്താന്റെ പള്ളിക്കാര്‍ (വെളിപാട്‌ പഠനം- 46)

സുവിശേഷ വെളിച്ചം പ്രകാശിച്ച ഫിലദെല്‍ഫ്യാ കാലയളവ്‌ (വെളിപാട്‌ പഠനം-47)

ലവോദിക്യാ സഭ (വെളിപാട്‌ പഠനം-48)

തീയില്‍ ഉതിക്കഴിച്ച പൊന്നും വെള്ളവസ്‌ത്രവും (വെളിപാട്‌ പഠനം-50)

വാഗ്ദാനവും പ്രതിഫലവും (വെളിപാട് പഠനം-51)

സ്വര്‍ഗദര്‍ശനം (വെളിപാട് പഠനം-52)

സ്വര്‍ഗ്ഗ­ദര്‍ശനം 2 (വെളിപാട് പഠനം-53)

വിശ്വാസികളുടെ ന്യായ വിധി (വെളിപാട് പഠനം-54)

ഇരുപത്തിനാലു മൂപ്പന്മാര്‍

നാലു ജീവികള്‍ (വെളിപാട് പഠനം-56)

മുദ്രയിടപ്പെട്ട പുസ്തകം (ഒന്നാം ഭാഗം) വെളിപാട് പഠനം-57

മുദ്രയിടപ്പെട്ട പുസ്തകം (രണ്‍ടാം ഭാഗം) വെളിപാട് പഠനം-58

നാലു ജീവികള്‍ (വെളിപാട്പഠനം-56)

മഹോപദ്രവകാലം ( വെളിപ്പാട് പഠനം-59)

അന്തിക്രിസ്തുവിന്റെ പ്രത്യക്ഷത ( വെളിപാട് പഠനം -60)

യുദ്ധ­ങ്ങളും വലിയ രക്ത­ചൊ­രി­ച്ചിലും (വെളിപാട് പഠനം-61

അതിഭയാനകമായ വലിയ ക്ഷാമം (വെളിപ്പാട് പഠനം -62)

അതിരൂക്ഷമായ പകര്‍ച്ചവ്യാധി ( വെളിപാട് പഠനം -63)

രക്ത­സാ­ക്ഷി­കളുടെ ആത്മാ­ക്കള്‍ (വെളി­പാട് പഠ­നം­-64)

-->
The Columnist
Readers Comments
Other News

-->