സാത്താന്റെ സമ്മേളനം

ഒരിക്കല്‍ സാത്താന്‍ തന്റെ സകല അനുചരന്മാരെയും ആലോചനായോഗത്തിന്നായി വിളിച്ചുകൂട്ടി. എന്നിട്ട് ആമുഖ പ്രസംഗത്തില്‍ താന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി. ‘നമുക്ക് മനുഷ്യരുടെ പ്രാര്‍ത്ഥന മുടക്കാനാവില്ല. ബൈബിള്‍ വായിക്കുന്നതും ദൈവവുമായി ബന്ധപ്പെടുന്നതും നിയന്ത്രിക്കാനാവില്ല. ദൈവവുമായി അവര്‍ ബന്ധപ്പെട്ട് തുടങ്ങിയാല്‍ അവരുടെ മേല്‍ നമ്മുടെ നിയന്ത്രണങ്ങളെല്ലാം നഷ്ടമാകുമെന്നത് യാഥാര്‍്ത്ഥ്യമാണ്. എങ്കിലും അവര്‍ പ്രാര്‍ത്ഥനയ്ക്ക് പോകട്ടെ. പക്ഷെ ദൈവവുമായുള്ള സജീവമായ ബന്ധം പുലര്‍ത്താതിരിക്കാന്‍ നമുക്ക് കാര്യങ്ങള്‍ അല്പം വ്യത്യസ്തമായി ചെയ്യണം’. ‘എങ്ങനെ?’ കുട്ടിപ്പിശാചുക്കള്‍ ഒരുമിച്ച് ചോദിച്ചു.

ലൂസിഫര്‍ തന്റെ പ്രഭാഷണം വീണ്‍ടും തുടര്‍ന്നു. ‘ജീവിതത്തില്‍ അനാവശ്യമായ കാര്യങ്ങളില്‍ അവരുടെ ശ്രദ്ധ തളച്ചിടണം. അതാലോചിച്ച് അവര്‍ സമയം മുഴുവന്‍ നഷ്ടമാക്കണം. കൂടുതല്‍ ചിലവാക്കാനും കടംവാങ്ങിക്കാനും പ്രേരിപ്പിക്കണം. ഭാര്യമാരെ കൂടുതല്‍ സമയം ഡ്യൂട്ടി എടുപ്പിക്കാനും ഭര്‍ത്താക്കന്മാരെ ആഴ്ച്ചയില്‍ എല്ലാ ദിവസവും ജോലി ചെയ്യിപ്പിക്കാനും ഉത്സാഹിപ്പിക്കണം. അങ്ങനെ നമുക്ക് കുട്ടികളെ അവരില്‍ നിന്നും അടര്‍ത്തിമാറ്റാം. മനസില്‍ ജോലി കാര്യങ്ങള്‍ മാത്രം നിറച്ചാല്‍ ദൈവത്തിന്റെ മൃദുശബ്ദം കേള്‍ക്കാതാകും.

വാഹനത്തില്‍ എപ്പോഴും ഹിറ്റ്പാട്ടുകള്‍ മാത്രം ഇടുവിക്കണം. ഇത് അവരുടെ മനസിനെ കീഴടക്കിക്കോളും. അവരുടെ മെയില്‍ബോക്‌സുകളില്‍ സൗജന്യ ഓഫറുകളുടെ പ്രളയം തന്നെ സൃഷ്ടിക്കണം. ഏറ്റവും സുന്ദരികളായ മോഡലുകള്‍ പുറംചട്ടകളില്‍ ഗ്ലാമറോടെ പ്രദര്‍ശിക്കപ്പെടുമ്പോള്‍ തങ്ങളുടെ ഭാര്യമാരുടെ ആന്തരീകസൗന്ദര്യം മറന്ന് അവരെ വെറുക്കാന്‍ തുടങ്ങും. അവരുടെ ഭാര്യമാര്‍ക്ക് രാത്രി കൂടുതല്‍ തലവേദന നല്‍കുക. അങ്ങനെ ഭര്‍ത്താക്കന്മാരുടെ ചിന്ത അന്യസ്ത്രീകളിലേക്ക് പതിപ്പിക്കാം. അതോടെ കുടുംബം ഛിദ്രമായിക്കൊള്ളും. കുട്ടികളെ എപ്പോഴും തിരക്കുള്ളവരാക്കി മാറ്റണം. പ്രകൃതിയിലെ ദൈവത്തിന്റെ സൃഷ്ടിയുടെ മനോഹാരിത ദര്‍ശിക്കാന്‍ അനുവദിക്കാതെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും സിനിമാശാലകളിലും ആക്കണം.

അഥവാ അവര്‍ മീറ്റിംഗുകളില്‍ പോയാലും ഗോസിപ്പുകളും കൊച്ചുവര്‍ത്തമാനങ്ങളുമായി അവരുടെ മനസിന്റെ ഏകാഗ്രതയെ നശിപ്പിക്കണം. ജീവിതത്തില്‍ കുറേ നല്ല കാര്യങ്ങള്‍ നിറച്ചുകൊടുക്കണം. അങ്ങനെ ദൈവത്തിന്റെ ശക്തിയെ ആവശ്യമില്ലാത്ത വസ്തുവാക്കി തോന്നിപ്പിക്കണം. വളരെ പെട്ടെന്ന് തന്നെ അവര്‍ സ്വന്ത ശക്തിയില്‍ എല്ലാം ചെയ്യുകയും അവരുടെ കുടുംബവും ആരോഗ്യവും നശിപ്പിക്കുകയും ചെയ്യും.’

‘ഉഗ്രന്‍, തകര്‍പ്പന്‍, സൂപ്പര്‍!!!’ എല്ലാ പിശാചുക്കളും ആര്‍ത്തുവിളിച്ചു.

അന്ന് മുതല്‍ ഈ പദ്ധതിയുമായി പിശാചിന്റെ ദൂതന്മാര്‍ ലോകമെങ്ങും സഞ്ചരിച്ച് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു. അവര്‍ ഈ ദൗത്യത്തില്‍ വിജയിച്ചുവോ? ഇതിനുത്തരം നല്‍കേണ്‍ടത് താങ്കളാണ്.

What is the meaning of “BUSY”?
B-eing
U-nder
S-atan’s
Y-oke?

 

Responses