മാതാ­പി­താ­ക്കള്‍ മക്ക­ളോട് ചെയ്യു­ന്നത്?

ബാംഗ­ളൂര്‍: ദുര­മൂത്ത് മക്കളെ തങ്ങ­ളുടെ സ്വപ്ന സാക്ഷാ­ത്ക്കാ­ര­ത്തി­നുള്ള വസ്തു­ക്ക­ളായി മാറ്റുന്ന പ്രവ­ണത മാതാ­പി­താ­ക്ക­ളില്‍ അതി­രുകടക്കു­ന്ന­തിന്റെ വാര്‍ത്ത­കള്‍ പത്ര­ത്താ­ളു­ക­ളില്‍ പിന്നെയും ഇടം­പി­ടി­ക്കു­ന്നു. ഇക്ക­ഴിഞ്ഞ ദിവസം ചെന്നൈ­യില്‍ റിപ്പോര്‍ട്ട് ചെയ്യ­പ്പെട്ട വ്യാജ­മാര്‍ക് ലിസ്റ്റ് തട്ടി­പ്പു­കള്‍ ഇതിന്റെ തുടര്‍ച്ച­യാ­ണ്.

പോണ്‍ടി­ച്ചേരി യൂണി­വേ­ഴ്‌സി­റ്റി­യില്‍ നിന്നും 1200 ല്‍ 1098 മാര്‍ക്ക് ലഭി­ച്ച വിദ്യാര്‍ത്ഥി­യുടെ പിതാവ് മകന് മെഡി­സിന് പ്രവേ­ശനം ലഭി­ക്കു­വാന്‍ വ്യാജ­മാര്‍ക് ലിസ്റ്റ് ഉണ്‍ടാ­ക്കിയ സംഭ­വ­മാണ് വന്‍ വിവാ­ദ­മാ­യ­ത്. ഒഫ്താല്‍മോ­ള­ജി­യില്‍ മൂന്ന് പ്രാവ­ശ്യവും പരീ­ക്ഷ­യെ­ഴു­തി­യിട്ടും ഈ വിദ്യാര്‍ത്ഥിക്ക് പത്ത് മാര്‍ക്കിന് മുക­ളില്‍ ലഭി­ക്കാ­ഞ്ഞ­തി­നാല്‍ ഡോക്ട­റായ പിതാവ് യൂണി­വേ­ഴ്‌സി­റ്റി­യിലെ ചില ജീവ­ന­ക്കാരെ സ്വാധീ­നിച്ച് മാര്‍ക്ക് തിരു­ത്തി­യത്രേ. ഇതില്‍ പങ്കാ­ളി­യായ ഒരു ജീവ­ന­ക്കാ­രന്‍ പിന്നീട് സംഭവം പുറ­ത്താ­ക്കു­ക­യാ­യി­രു­ന്നു. ഈ ജീവ­ന­ക്കാ­രന്‍ കൊല്ല­പ്പെ­ട്ട­തോടെ അന്വേ­ഷണം മാര്‍ക്ക് തട്ടി­പ്പി­ലെ­ത്തു­ക­യാ­യി­രു­ന്നു. ഈ കേസില്‍ ഹൈക്കോ­ടതി ജഡ്ജിയെ സ്വാധീ­നി­ക്കു­വാന്‍ ഒരു കേന്ദ്ര­മന്ത്രി ഇട­പെ­ട്ടു­വെന്ന ആരോ­പ­ണവും ഇതി­നി­ട­യി­ലുണ്‍ടാ­യി.

ഏത് വിധ­ത്തിലും മക്കളെ ഉന്നത പ്രൊഫ­ഷന്‍ രംഗത്ത് എത്തി­ക്കു­വാന്‍ മാതാ­പി­താ­ക്കള്‍ അത്യു­ത്സാ­ഹ­മാണ് കാണി­ക്കു­ന്ന­ത്. 1098 മാര്‍ക്കുള്ള കുട്ടിക്ക് ഇന്ത്യയില്‍ നിര­വധി കോഴ്‌സു­ക­ളില്‍ അനാ­യാ­സേന പ്രവേ­ശനം ലഭി­ക്കു­മെ­ന്നി­രിക്കെ മെഡി­സിന്‍ രംഗ­ത്തോട് താത്പ­ര്യ­മി­ല്ലാത്ത കുട്ടിയെ തന്റെ ആഗ്ര­ഹ­ത്തിന് നിര്‍ബ­ന്ധി­ച്ച­തിന്റെ ഫല­മാ­യാണ് അനി­ഷ്ട­ക­ര­മായ ഒട്ട­ന­വധി പ്രശ്‌ന­ങ്ങ­ളി­ലേക്ക് വഴി­തെ­ളി­ച്ച­ത്. സമൂ­ഹ­ത്തില്‍ നില­നി­ല്ക്കുന്ന പൊങ്ങ­ച്ച­ത്തി­ന്റെയും വ്യാജ അഭി­മാ­ന­ബോ­ധ­ത്തി­ന്റെയും ഇര­ക­ളാ­കു­ന്ന­തി­ലൂടെ മാതാ­പി­താ­ക്കള്‍ സ്വന്തം മക്ക­ളുടെ ഭാവി­യാണ് ഇരു­ളി­ലാ­ഴ്ത്തു­ന്ന­ത്.

ഒന്നോ രണ്‍ടോ കുട്ടി­കള്‍ മാത്ര­മു­ള്ള­പ്പോള്‍ അമി­ത­വാ­ത്സ­ല്യവും ആകാം­ക്ഷ­കളും സ്വാഭാ­വി­ക­മാ­ണ്. സ്വന്തം ഇച്ഛ­കള്‍ കുട്ടി­ക­ളുടെ മേല്‍ അടി­ച്ചേ­ല്പ്പി­ക്കു­വാന്‍ മാതാ­പി­താ­ക്കള്‍ ശ്രമി­ക്കു­മ്പോള്‍ പ്രതീ­ക്ഷി­ക്കാത്ത ദുര­ന്ത­ങ്ങ­ളി­ലാണ് അവ ചെന്നു­പ­തി­ക്കു­ന്ന­ത്. നേരത്തെ ആറും ഏഴും അതി­ല­ധി­കവും മക്ക­ളുള്ള കു­ടും­ബ­ങ്ങ­ളില്‍ കുട്ടി­കള്‍ സ്വയം വള­രു­ക­യാ­യി­രു­ന്നു. ഓരോ ചുവ­ടു­വയ്പ്പും സ്വയം അറിഞ്ഞ് വളര്‍ന്ന­വ­രാ­ണി­വര്‍. എത്രയോ പരാ­ജ­യ­ങ്ങ­ളി­ലൂ­ടെ, പ്രതി­സ­ന്ധി­ക­ളുടെ എത്രയോ മുന­മ്പു­ക­ളി­ലൂടെയാണ് പഴയ തല­മുറ വളര്‍ന്നു­വ­ന്ന­ത്.

1968 ല്‍ സ്വന്തം ആത്മ­കഥ എഴു­തു­മ്പോള്‍ കവി ഡോം മൊറെ­യിസിന് പ്രായം മുപ്പത് വയ­സാ­യി­രു­ന്നു. കവി­ക്ക് അന്ന് മൂന്ന് വയ­സുള്ള ഒരു കുട്ടി­യുണ്‍ട്. എന്റെ മകന്റെ അച്ഛന്‍ എന്ന ആത്മ­ക­ഥ­യില്‍ ഉന്മാ­ദ­ത്തിന്റെ പിടി­യ­ല­മര്‍ന്ന് മാന­സികാരോഗ്യ കേന്ദ്ര­ത്തില്‍ ചികി­ത്സ­യി­ലാ­യി­രുന്ന അമ്മയെ കാണാന്‍ പോയി­രു­ന്ന­തി­നെ­ക്കു­റിച്ച് ഡോം മൊറെയ്‌സ് എഴു­തു­ന്നുണ്‍ട്. ഡോമിന്റെ അച്ഛന്‍ ഫ്രാങ്ക് മൊറെയ്‌സ് ടൈംസ് ഓഫ് ഇന്ത്യ­യു­ടെയും ഇന്‍ഡ്യന്‍ എക്‌സ്പ്ര­സി­ന്റെയും പത്രാ­ധി­പ­രാ­യി­രു­ന്നു. അമ്മ ബെറില്‍ ഡോക്ട­ട­റും. ഗാന്ധി­ജി­യുടെ പേഴ്‌സ­ണല്‍ ഡോക്ട­റാ­യി­രുന്ന ഈ സ്ത്രീയാണ് പിന്നീട് ഭ്രാന്തിന്റെ വന്‍ക­ര­ക­ളില്‍ സഞ്ച­രി­ച്ച­ത്.

പിതാവ് ഫ്രാങ്ക് ഒരി­ക്കലും തന്റെ ഇച്ഛ­കള്‍ തന്റെ മേല്‍ അടി­ച്ചേ­ല്പി­ച്ചി­രു­ന്നി­ല്ലെന്ന് ആത്മ­ക­ഥ­യില്‍ ഡോം എഴു­തു­ന്നുണ്‍ട്. അങ്ങനെ ഡോം സ്വന്ത വഴി­ക­ളി­ലൂടെ സഞ്ച­രിച്ച് കവിയും പത്ര­പ്ര­വര്‍ത്ത­ക­നു­മാ­യി. 2004 ല്‍ മരി­ക്കു­മ്പോള്‍ ഡോമിന്റെ ജീവിതം ഒരു പരാ­ജി­തന്റെ സുവി­ശേ­ഷ­മാ­യി­രു­ന്നി­ല്ല.

കുട്ടി­കള്‍ക്ക് മാര്‍ഗ്ഗ­നിര്‍ദ്ദേശം നല്‍കി അവരെ മുന്നോട്ട് നയി­ക്കാം. പക്ഷെ അവര്‍ നമ്മ­ളാ­ക­ണ­മെന്ന് മാത്രം ശ ി­ക്ക­രു­ത്. മാതാ­പി­താക്കളുടെ അത്യാര്‍ത്തി­യുടെയും പൊങ്ങ­ച്ച­ത്തി­ന്റെയും ക്ലോണു­ക­ളാ­യ­ല്ല, സ്വന്തം വ്യക്തി­ത്വ­ത്തിന്റെ മുദ്ര­കള്‍ പേറുന്ന മനു­ഷ്യ­രാ­യാണ് കുട്ടി­കള്‍ വള­രേണ്‍ട­ത്. വലി­ച്ചെ­ടുത്ത് നശി­പ്പി­ക്കുന്ന തമോ­ഗര്‍ത്ത­ങ്ങ­ളാ­യ­ല്ല, വഴി­കാ­ട്ടുന്ന നക്ഷ­ത്ര­ങ്ങ­ളാ­യാണ് മാതാ­പി­താ­ക്കള്‍ മക്ക­­ളോ­ടുള്ള തങ്ങ­ളുടെ നിയോഗം തിരി­ച്ച­റി­യേണ്‍ട­ത്.
മണ്ണെണ്ണ വിള­ക്കിന് മുമ്പി­ലി­രുന്ന് ധന­ത­ത്വ­ശാസ്ത്രം പ ിച്ച മന്‍മോ­ഹ­നാണ് ഇന്ത്യയുടെ ഇപ്പോ­ഴത്തെ പ്രധാ­ന­മന്ത്രി എന്നും കൂടെ ഓര്‍ക്കു­ക.

Responses