മദ്യവും കഞ്ചാവും നല്‍കാത്ത സന്തോഷം (എസ്. ബാല­കൃ­ഷ്ണന്റെ ജീവി­ത­സാക്ഷ്യം )

കോട്ടയം താലൂ­ക്കി­ലുള്ള വെംബ്‌ളി (ക­ന­ക­പു­രി) ഗ്രാമ­ത്തിലെ ഒരു ദളിത് (ഹ­രി­ജന്‍) കുടും­ബ­ത്തില്‍ ഞാന്‍ ജനി­ച്ചു. എന്റെ പിതാ­വിന്റെ പേര് ശങ്ക­രന്‍. മാതാവ് കാര്‍ത്ത്യാ­യ­നി. അവര്‍ക്ക് ആറു മക്കള്‍. ഞാന്‍ മൂത്ത പുത്രന്‍. ഞങ്ങ­ളുടെ പൂര്‍വ്വി­കര്‍ ചേല­ക്കൊമ്പ് ഗ്രാമ­ത്തില്‍ നിന്നാ­ണ് വെംബ്‌ളി­യി­ലേക്ക് കുടി­യേ­റി­യ­ത്.

യേശു­ക്രി­സ്തു­വിനെ സ്വന്ത­ര­ക്ഷി­താ­വായി സ്വീക­രിച്ച് സമാ­ധാനം പ്രാപി­ക്കു­വാ­നുള്ള ഭാഗ്യം എനിക്കു ലഭി­ച്ചു. ക്രിസ്തീയ വിശ്വാ­സി­ക­ളില്‍ നിന്നോ മത­സം­ഘ­ട­ന­ക­ളില്‍നിന്നോ സാമ്പ­ത്തി­ക­മായി എന്തെ­ങ്കിലും പ്രതീ­ക്ഷി­ച്ചു­കൊ­ണ്ടല്ല ഞാന്‍ പുതിയ വിശ്വാസം തിര­ഞ്ഞെ­ടു­ത്ത­ത്.

എന്റെ ചെറുപ്പം മുതല്‍ക്കേ ഞാന്‍ ഒരു അദ്ധ്വാ­നി­യാ­ണ്. നന്നായി അദ്ധ്വാ­നിച്ച് കുടും­ബത്തെ പുലര്‍ത്തു­ന്നു. എന്റെ തൊഴില്‍ ടാപ്പിം­ഗ്. ദിവസം 300 റബ്ബര്‍മര­ങ്ങള്‍ വെട്ടി ആത്മാര്‍ത്ഥ­മായി പണി ചെയ്യു­ന്നു. ലഭി­ക്കുന്ന കൂലി­യുടെ ഒരു ഭാഗം ആത്മീയ കാര്യ­ങ്ങള്‍ക്കു വേണ്ടി ചെല­വി­ടു­ന്നു. സഭ­യില്‍ ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്കു­വേണ്ടി പിരി­വു­കള്‍ നട­ത്തു­മ്പോള്‍ ഞാനും എന്റെ കഴി­വ­നു­സ­രിച്ച് സംഭാ­വന നല്‍കാ­റു­ണ്ട്. വാങ്ങാ­ന­ല്ല, പിന്നെയോ കൊടു­ക്കാ­നാണ് എനിക്ക് ഇഷ്ടം. എന്റെ സ്‌നേഹവും സഹ­ക­ര­ണ­ങ്ങളും ജാതി­മ­ത­ഭേ­ദ­മന്യെ ഞാന്‍ അന്യര്‍ക്കു കൊടു­ക്കു­ന്നു. ക്രിസ്തു­മ­ത­ത്തില്‍ ചേരാനോ ആ മത­ത്തില്‍ തുട­രാനോ ആരും എന്നില്‍ ഒരു പ്രലോ­ഭ­നവും ചെലു­ത്തി­യി­ട്ടി­ല്ല. സ്വാര്‍ത്ഥ­ലാ­ഭ­ങ്ങള്‍ക്കു വേണ്ടി­യല്ല ഞാന്‍ ക്രിസ്തു­വിനെ സേവി­ക്കു­ന്ന­ത്.

ഇരു­പ­ത്തി­യേഴു വര്‍ഷ­ങ്ങള്‍ക്കു മുമ്പ് (1982ല്‍) ക്രിസ്തു­വിനെ സ്വീക­രി­ച്ച­തിന്റെ സാഹ­ച­ര്യ­ങ്ങള്‍ ഇവിടെ പറ­യ­ട്ടെ.

എന്റെ ചാച്ചന്‍ (പി­താ­വ്) ഒരു കൂലി­പ്പ­ണി­ക്കാ­ര­നാ­യി­രു­ന്നു. പര­മ­ശി­വനും വിഷ്ണുവും ആയി­രുന്നു മാതാ­പി­താ­ക്കള്‍ പ്രധാ­ന­മായും ആരാ­ധി­ച്ചി­രുന്ന ദൈവ­ങ്ങള്‍. മറ്റു ദേവ­ന്മാ­രെയും അവര്‍ വണ­ങ്ങി­യി­രു­ന്നു. വീട്ടില്‍ ചെറിയ വിഗ്ര­ഹ­ങ്ങളും ദൈവ­ങ്ങ­ളുടെ ഫ്‌റെയിം ചെയ്ത ചിത്ര­ങ്ങളും ഉണ്ടാ­യി­രു­ന്നു. അവ­യില്‍ പൂമാ­ല­കള്‍ ചാര്‍ത്തി­ക്കൊ­ണ്ടാണ് ദൈവ­ങ്ങളെ വണ­ങ്ങി­യി­രു­ന്ന­ത്.

ചെറുപ്പം മുതല്‍ക്കേ യഥാര്‍ത്ഥ­ദൈവം ആര് എന്ന് ഞാന്‍ തല­പു­കഞ്ഞ് ആലോ­ചി­ച്ചി­ട്ടു­ണ്ട്. പ്രത്യേ­കിച്ച് പെന്ത­ക്കോ­സ്തു­കാര്‍ കവ­ല­ക­ളില്‍ പ്രസം­ഗി­ക്കു­മ്പോഴും മൈക്കു­വച്ച് കണ്‍വന്‍ഷ­നു­ക­ളില്‍ പ്രസം­ഗി­ക്കു­മ്പോഴും ഞാന്‍ ദൈവ­ത്തെ­പ്പറ്റി കൂടു­ത­ലായി ചിന്തി­ച്ചി­രു­ന്നു. ഇവര്‍ പ്രസം­ഗി­ക്കു­ന്നതു ശരിയോ? എന്റെ സ്വന്ത­മ­ത­ത്തില്‍ മുപ്പ­ത്തി­മു­ക്കോടി ദൈവ­ങ്ങ­ളു­ണ്ട്. ആണ്‍ദൈ­വ­ങ്ങള്‍, പെണ്‍ദൈ­വ­ങ്ങള്‍, നപും­സ­ക­ദൈ­വ­ങ്ങള്‍. കൂടാതെ മൃഗ­ങ്ങ­ളെയും സര്‍പ്പ­ങ്ങ­ളെയും ക്ഷുദ്ര­ജീ­വി­ക­ളെയും യക്ഷി­ക­ളെയും വണ­ങ്ങു­ന്നു. അന­വധി അവ­താ­ര­ങ്ങ­ളും. എന്നാല്‍, ക്രിസ്തു­മ­ത­ത്തില്‍ പിതാ­വായ ഒരു ദൈവ­മു­ണ്ട്. കൂടാതെ, ദൈവ­പു­ത്രനും ഏക­അ­വ­താ­രവു­മായ യേശുക്രിസ്തു­വും. പിതൃ­പു­ത്ര­പ­രി­ശു­ദ്ധാ­ത്മാവാം ത്രിയേക ദൈവം എന്നാ­ണ് ക്രിസ്ത്യാ­നി­കള്‍ വിശേ­ഷി­പ്പി­ക്കു­ന്ന­ത്.

ഇവ­രില്‍ ആരു പറ­യു­ന്ന­താണ് ശരി? മനു­ഷ്യന് പ്രത്യേകം ഒരു ആത്മാ­വുണ്ടോ? മര­ണാ­ന­ന്തര ജീവി­ത­മുണ്ടോ? മോക്ഷം പ്രാപി­ക്കാ­നുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം ഏതാണ്? നരകം ഒഴി­വാ­ക്കാന്‍ എന്തു ചെയ്താ­ലൊക്കും? ഞാന്‍ ചിന്തിച്ച വിഷ­യ­ങ്ങ­ളാ­ണ്.

അക്കാ­ലത്ത് ഞാന്‍ വിവാ­ഹി­ത­നാ­യി. അന്ന് ഞാന്‍ മദ്യ­പാനം തുട­ങ്ങി­യി­രു­ന്നു. ബിഡിയും സിഗ­രറ്റും ഉപ­യോ­ഗി­ച്ചി­രു­ന്നു. കുടും­ബ­ജീ­വി­ത­ത്തില്‍ സ്വസ്ഥത ഇല്ലാതെ വന്നു. എന്റെ ഭാര്യ ഒരു മാന­സിക രോഗി ആയി­രു­ന്നു. അക്കാര്യം വിവാഹം കഴി­ഞ്ഞ­തിനു ശേഷ­മാണ് ഞാനും എന്റെ മാതാ­പി­താ­ക്കളും അറി­ഞ്ഞ­ത്. ജീവി­ത­ത്തില്‍ താലോ­ലിച്ചു നടന്ന സ്വപ്ന­ങ്ങളും പ്രതീ­ക്ഷ­കളും പൊലിഞ്ഞു പോകു­ന്നതു പോലെ തോന്നി.
ഭാര്യ­യുടെ മാന­സി­ക­രോഗം എന്നെ തളര്‍ത്തി. ദിവ­സ­ങ്ങള്‍ കഴി­യു­ന്തോറും രോഗം മൂര്‍ച്ഛിച്ചു. ഒന്നിച്ചു ജീവി­ക്കു­വാന്‍ പറ്റാത്ത സ്ഥിതി­യി­ലാ­യി. താമ­സി­യാതെ ഞങ്ങ­ളുടെ വിവാ­ഹ­ബന്ധം പരാ­ജ­യ­ത്തി­ല­വ­സാ­നി­ച്ചു. ഭാര്യ അവ­ളുടെ വീട്ടി­ലേക്കു മട­ങ്ങി. അധികം താമ­സി­യാതെ രോഗം വര്‍ദ്ധിച്ച് അവള്‍ മര­ണ­മ­ട­യു­കയും ചെയ്തു.

വിവാ­ഹ­ജീ­വി­ത­ത്തിലെ പരാ­ജയം എന്നെ അങ്ങേ­യറ്റം നിരാ­ശ­നാ­ക്കി. വീടി­നോടും നാടി­നോടും മടുപ്പു തോന്നി. ഒടു­വില്‍ മല­ബാ­റി­ലേക്ക് മാറി താമ­സി­ച്ചു. അവിടെ പകല്‍ മുഴു­വന്‍ ജോലി ചെയ്യും. ജീവിത നൈരാശ്യം മറ­ക്കാ­നായി രാത്രി­യില്‍ മദ്യ­സേ­വ­യും. മാസ­ങ്ങള്‍ക്കു­ള്ളില്‍ വീര്യ­മുള്ള \'റാക്ക്\' കുടി­ച്ചു­തു­ട­ങ്ങി. പണം വച്ചുള്ള ചീട്ടു­ക­ളി സ്ഥിരം ശീല­മാ­യി. ഒടു­വില്‍ കഞ്ചാവു വലിയും ജീവി­ത­ത്തിന്റെ ഭാഗ­മാ­യി. ഇരു­പ­ത്തി­യ­ഞ്ചാ­മത്തെ വയ­സ്സി­ലാണ് (1976) മല­ബാ­റില്‍ എത്തി­യ­ത്.

അക്കാ­ലത്ത് എനിക്ക് ആഹാ­ര­ത്തോട് വിരക്തി തോന്നി­ത്തു­ട­ങ്ങി. ഭക്ഷണം കഴി­ച്ചാ­ലു­ടന്‍ വയറ് കമ്പി­ക്കും. ക്രമേണ ശരീരം ക്ഷീണിച്ചു വന്നു. ബന്ധു­ക്കള്‍ ആരു­മി­ല്ലാതെ മല­ബാ­റില്‍ താമ­സി­ക്കു­ന്നത് ബുദ്ധി­യ­ല്ലെന്ന് എനിക്കു തോന്നി തുട­ങ്ങി. അഞ്ചു വര്‍ഷത്തെ മല­ബാ­റിലെ താമ­സ­ത്തിനു ശേഷം 1981 ല്‍ വീട്ടില്‍ മട­ങ്ങി­യെ­ത്തി.

നാട്ടി­ലെ­ത്തിയ ഞാന്‍ പകല്‍ മുഴു­വന്‍ ജോലി­ക­ളില്‍ ഏര്‍പ്പെ­ട്ടു. വൈകിട്ട് തുടര്‍ച്ച­യായി രാമാ­യണം വായിച്ചു തുട­ങ്ങി. അമ്പ­ല­ത്തില്‍ പോയി പൂജ­ക­ളില്‍ പങ്കു കൊണ്ടി­രു­ന്നു. പിറ്റേ വര്‍ഷം ശബ­രി­മ­ലയ്ക്കു പോകാന്‍ പദ്ധ­തി­യി­ടു­കയും ചെയ്തു.

ബൈബിള്‍ കൈയി­ലേന്തി ആരാ­ധ­നയ്ക്കു പോകുന്ന കുറെ പെന്ത­ക്കോ­സ്തു­കാരെ എനിക്ക് അറി­യാ­മാ­യി­രു­ന്നു. ഒരി­ക്കല്‍ അവ­രില്‍ ഒരാ­ളോട് ഒരു ബൈബിള്‍ ആവ­ശ്യ­പ്പെ­ട്ടു. അദ്ദേഹം ഒരു ബൈബിള്‍ എനിക്കു നല്‍കി. ഞാന്‍ ബൈബിള്‍ വായി­ച്ചു­തു­ട­ങ്ങി. സര്‍വ്വ­ശ­ക്ത­നായ ഏക­ദൈവം സക­ല­ത്തെയും സൃഷ്ടിച്ചു എന്ന് ബൈബി­ളില്‍ എഴു­തി­യി­രി­ക്കു­ന്നത് എന്നെ ആകര്‍ഷിച്ചു ബൈബി­ളിലെ പുതിയ നിയമഭാഗം വായിച്ചു തുട­ങ്ങി­യ­പ്പോള്‍ ഒരു പ്രത്യേക ഉണര്‍വ്വും ആകാം­ക്ഷയും എനി­ക്കു­ണ്ടാ­യി. യേശു­ക്രിസ്തു ജനി­ച്ചതും മരി­ച്ചതും ഉയിര്‍ത്തെ­ഴു­ന്നേ­റ്റതും വളരെ വിശ­ദ­മായി നാലു സുവി­ശേ­ഷ­ങ്ങ­ളില്‍ എഴു­തി­യി­രി­ക്കു­ന്നു. ഇവ വെറും കെട്ടു­ക­ഥ­ക­ളാ­ണെന്ന് എനിക്കു തോന്നി­യി­ല്ല.

ഞാന്‍ എന്നോടു തന്നെ ചോദി­ച്ചു­കൊ­ണ്ടി­രു­ന്നു. ബൈബിള്‍ പറ­യുന്ന പിതാവാം ദൈവം (യ­ഹോ­വ) ആണോ യഥാര്‍ത്ഥ ദൈവം? സുവി­ശേ­ഷ­ഗ്ര­ന്ഥ­ങ്ങ­ളിലെ യേശു­ക്രിസ്തു യഥാര്‍ത്ഥ രക്ഷ­കനോ? ഏക അവ­താ­രമോ? യേശു­വാണോ മോക്ഷം നല്‍കുന്ന ദിവ്യന്‍? മനു­ഷ്യ­വര്‍ഗ്ഗ­ത്തിന്റെ മൊത്തം പാപ­ത്തി­നു­വേ­ണ്ടി­യാണ് ക്രിസ്തു മരി­ച്ച­തെ­ന്നുള്ള \'പുതിയ നിയ­മ\'­ത്തിലെ അവ­കാ­ശ­വാദം ശരി­യാണോ? എന്റെ കഴി­ഞ്ഞ­കാ­ലത്തെ തെറ്റു­കളും വീഴ്ച­കളും ക്ഷമിച്ചു തരു­വാന്‍ ഈ യേശു­വിനു കഴി­യുമോ? നിരാ­ശ­യില്‍ പതിച്ച എന്റെ ഹൃദ­യ­ത്തിനു സമാ­ധാനം കിട്ടു­മോ?

മോക്ഷ­ത്തിനു വേണ്ടി, പാപ­മോ­ച­ന­ത്തിനു വേണ്ടി, ഞാന്‍ ഒത്തിരി കര്‍മ്മ­ങ്ങളും പൂജ­കളും തുടര്‍ച്ച­യായി നട­ത്തി­ക്കൊ­ണ്ടി­രു­ന്നു. എന്നാല്‍, പുതിയ നിയമം പറ­യു­ന്നത് എന്റെ സ്വന്തം കര്‍മ്മ­ങ്ങള്‍ കൊണ്ട­ല്ല, പിന്നെയോ യേശു­ക്രിസ്തു ക്രൂശില്‍ ചെയ്ത കര്‍മ്മം കൊണ്ടാണ് നിമി­ഷ­ത്തി­നു­ള്ളില്‍ എനിക്ക് പാപ­മോ­ച­നവും രക്ഷയും ലഭി­ക്കു­ന്നത് എന്നാ­ണ്. എന്റെ ആത്മാ­വിന് മുക്തി ലഭി­ക്കാന്‍ മര­ണാ­ന­ന്തരം പല പല ജന്മ­ങ്ങ­ളി­ലൂടെ കടന്നു പോകേണ്ടി വരു­മെന്ന് ഹിന്ദു­മതം പറ­യു­ന്നു. എന്നാല്‍, യേശു­ക്രിസ്തു ക്രൂശില്‍ അര്‍പ്പിച്ച യാഗ­ത്തിന്റെ അടി­സ്ഥാ­ന­ത്തില്‍ യേശു­വിനെ സ്വീക­രി­ക്കുന്ന നിമി­ഷ­ത്തില്‍ തന്നെ ഞാന്‍ മുക്തിയ്ക്ക് യോഗ്യ­നായി തീര്‍ന്നി­രി­ക്കുന്നു എന്ന് \'പുതി­യ­നി­യമം\' പറ­യു­ന്നു. ഇവ­യില്‍ ഏതാണ് ശരി? പുനര്‍ജ്ജന്മം എന്ന ഒരു അവ­സ്ഥയോ ഘട്ടമോ മനു­ഷ്യന്‍ തരണം ചെയ്യേണ്ടി വരുമോ? അതോ ഇതൊക്കെ വെറും ഊഹാ­പോ­ഹ­ങ്ങ­ളാണോ? ഞാന്‍ ചിന്തിച്ചു കൊണ്ടി­രു­ന്നു.

അക്കാ­ലത്ത് ഞങ്ങ­ളുടെ നാട്ടില്‍ ഇള­ങ്കാട് എന്ന സ്ഥലത്ത് ഇന്‍ഡ്യാ പെന്ത­ക്കോസ്തു സഭ­യുടെ ഒരു കൂട്ടായ്മ ഉണ്ടാ­യി­രു­ന്നു. ആ സഭ­യുടെ ആരാ­ധ­ന­യില്‍ സംബ­ന്ധി­ക്കു­വാന്‍ എന്റെ ഉള്ളില്‍ ആഗ്രഹം തോന്നി. ഒരു ഞായ­റാഴ്ച ഞാന്‍ അവ­രുടെ കൂട്ടാ­യ്മ­യില്‍ സംബ­ന്ധി­­ച്ചു. പള്ളി­യില്‍ ഇരു­ന്ന­പ്പോഴും എന്റെ പോക്ക­റ്റില്‍ ബീഡിയും തീപ്പെ­ട്ടിയും ഉണ്ടാ­യി­രു­ന്നു. അന്നത്തെ അവ­രുടെ ആരാ­ധന പറ­ഞ്ഞ­റി­യി­ക്കാന്‍ പറ്റാത്ത വിധ­ത്തി­ലുള്ള ഒരു ആത്മീയ ചൈതന്യം എന്റെ ഉള്ളില്‍ പകര്‍ന്നു. പിന്നീ­ടുള്ള മാസ­ങ്ങ­ളില്‍ ഞാന്‍ അവിടെ ഇട­യ്ക്കിടെ പൊയ്‌ക്കൊ­ണ്ടി­രു­ന്നു.

അവി­ടത്തെ പാസ്റ്റ­റുടെ പേര് സഖര്യാ എന്നാ­യി­രു­ന്നു. അദ്ദേ­ഹ­ത്തിന്റെ പ്രസം­ഗ­ങ്ങ­ളി­ലൂടെ പുതിയ നിയ­മ­ത്തിലെ സന്ദേ­ശ­ങ്ങള്‍ ഞാന്‍ കൂടു­തല്‍ മനസ്സിലാക്കി. പാപി­യായ മനു­ഷ്യന്‍ എത്ര നല്ല കര്‍മ്മ­ങ്ങള്‍ ചെയ്താലും രക്ഷ (മുക്തി) കിട്ടു­ക­യി­ല്ല. ക്രിസ്തു­വിനെ സ്വീക­രി­ച്ചാല്‍ അവന് വീണ്ടും ജനനം ഉണ്ടാ­കും. ക്രിസ്തു അവന്റെ പാപ­ത്തിന്റെ കടം വീട്ടു­കയും ചെയ്യും. അങ്ങനെ മാന­സാ­ന്ത­ര­പ്പെ­ടുന്ന ഒരു വ്യക്തി ഉടന്‍തന്നെ നിത്യ­ജീ­വന് അവ­കാ­ശി­യാ­കു­ന്നു. ക്രിസ്തു മനു­ഷ്യന് രക്ഷ നല്‍കു­ന്നത് സൗജ­ന്യ­മാ­യി­ട്ടാ­ണ്. അതിന് പൂമാ­ലയും ഹോമ­ങ്ങളും നേര്‍ച്ച­കളും ഒന്നും വേണ്ടാ. രക്ഷ ഒരു ദാന­മാണ്; അല്ലാതെ കര്‍മ്മ­ങ്ങളുടെ പ്രതി­ഫലം അല്ല­-­പാ­സ്റ്റര്‍ മന­സ്സി­ലാക്കി തന്നു.

എന്റെ പാര­മ്പ­ര്യ­വി­ശ്വാ­സ­ങ്ങ­ളു­മായി തട്ടിച്ചു നോക്കി­യ­പ്പോള്‍, പാ­സ്റ്റര്‍ പറഞ്ഞ ആശ­യ­ങ്ങള്‍ എനിക്ക് ശരി­യായി തോന്നി. ഞാന്‍ യേശു­ക്രി­സ്തു­വിന്റെ ക്രൂശിലെ യാഗത്തെ എനിക്കു വേണ്ടി­യുള്ള പരി­ഹാ­ര­യാ­ഗ­മായി സ്വീക­രി­ച്ചു. ക്രിസ്തു­വി­നോടു ചേരു­വാന്‍ സ്‌നാനം സ്വീക­രി­ച്ചു­-1982ല്‍. ദിവ്യ­മായ ഒരു സമാധാനം എന്നില്‍ അല­യ­ടിച്ചു തുട­ങ്ങി. വളരെ പണം ചെല­വാക്കി നട­ത്തിയിട്ടുള്ള പൂജ­കള്‍ക്കോ ഹോമ­ങ്ങള്‍ക്കോ നല്‍കാന്‍ കഴി­ഞ്ഞി­ട്ടി­ല്ലാത്ത സമാ­ധാനം! എന്റെ വീട്ടില്‍ വച്ചും പെന്ത­ക്കോ­സ്തു­പ­ള്ളി­യില്‍ വച്ചും നട­ത്തി­യി­ട്ടുള്ള പ്രാര്‍ത്ഥ­ന­കള്‍ക്കും ശുശ്രൂ­ഷ­കള്‍ക്കും വേണ്ടി ആരും ഒരു പൈസയും എന്നോടു ചോദി­ച്ചി­ട്ടി­ല്ല. ഒരു മെഴു­കു­തിരിപോലും അവയ്ക്കു വേണ്ടി ചെല­വാ­ക്കേണ്ടി വന്നി­ട്ടി­ല്ല.

ഞാന്‍ സത്യം കണ്ടെ­ത്തി­യി­രി­ക്കുന്നു എന്ന ഒരു ഉറപ്പ് എന്റെ ഹൃദ­യ­ത്തി­ലു­ണ്ടാ­യി. ദൈവം ക്രിസ്തു­വിന്റെ ക്രൂശി­ലൂടെ എന്റെ പാപ­ങ്ങ­ളുടെ കടം ക്ഷമി­ച്ചു­വീ­ട്ടി­യി­രി­ക്കുന്നു എന്ന ബോധ്യ­മാണ് എനിക്കു സമാ­ധാനം നല്‍കി­ക്കൊ­ണ്ടി­രു­ന്ന­ത്.

വിശ്വാ­സ­ജീ­വി­ത­ത്തില്‍ ഇങ്ങനെ പത്തു­പ­ന്ത്രണ്ടുവര്‍ഷ­ങ്ങള്‍ കട­ന്നു­പോ­യി. ഇതി­നിടെ എന്റെ പുനര്‍വി­വാഹം നട­ന്നു. ലീലാമ്മ എന്നാണ് എന്റെ ഭാര്യ­യുടെ പേര്. ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനി­ച്ചു.
പെട്ടെന്ന് എനിക്ക് ഒരു അസുഖം പിടി­പെ­ട്ടു. എന്റെ തൊണ്ടയ്ക്ക് വേദ­ന. ശബ്ദ­ത്തില്‍ വ്യത്യാ­സം. ഇട­യ്ക്കിടെ ശ്വാസ­ത­ട­സ്സവും ഉണ്ടാ­യി­ക്കൊ­ണ്ടി­രു­ന്നു. എന്റെ കഴു­ത്തില്‍ ഒരു മുഴ. അത് വളര്‍ന്നു­കൊ­ണ്ടി­രു­ന്നു. ഒരു കോഴി­മു­ട്ട­യുടെ വലി­പ്പം. ആ മുഴ­യാണ് വേദ­നയും ശ്വാസ­ത­ട­സ്സവും ഉണ്ടാ­ക്കി­യ­ത്.

ഓപ്പ­റേ­ഷന്‍ വേണ­മെ­ന്നാ­യി­രുന്നു ഡോക്ടര്‍ നിര്‍ദ്ദേ­ശി­ച്ച­ത്. അതി­നു­വേ­ണ്ടി­യുള്ള പണം സ്വരൂ­പി­ച്ചു­കൊ­ണ്ടി­രു­ന്നു. ഓപ്പ­റേ­ഷ­നെ­പ്പറ്റി ചിന്തി­ക്കു­മ്പോ­ഴെല്ലാം എന്റെ ഉള്ളില്‍ ഭയ­ത്തിന്റെ വേലി­യേ­റ്റം.
നാട്ടു­കാ­രില്‍ ചിലര്‍ എന്നെ പരി­ഹ­സിച്ചു പറ­ഞ്ഞു. \'\'നിന്റെ പുതിയ ദൈവം­-­യേ­ശു­-­നിന്നെ സൗഖ്യ­മാ­ക്കും. പ്രാര്‍ത്ഥിച്ചുനോക്ക്.\'\'

എന്റെ പഴ­യ­ ദൈവങ്ങളി­ലേക്ക് മട­ങ്ങി­ച്ചെല്ലാനുള്ള സന്ദേ­ശ­മാ­യി­രുന്നു അവ­രുടെ വാക്കു­ക­ളില്‍ ഒളി­ച്ചു­വ­ച്ചി­രു­ന്ന­ത്.

യേശുക്രിസ്തു പൂര്‍ണ­മ­നു­ഷ്യനും പൂര്‍ണ­ദൈ­വ­വു­മാ­ണെന്ന കാര്യ­ത്തില്‍ എന്റെ ഹൃദ­യ­ത്തില്‍ ഉറ­പ്പു­ണ്ടാ­യി­രു­ന്നു. യേശു­വി­നെ­ക്കാള്‍ മി­കച്ച ജീവിതം നയിച്ച ഒരാ­ളെ­പ്പ­റ്റിയോ ഒരു ദൈവ­ത്തെ­പ്പ­റ്റിയോ മത­ഗ്ര­ന്ഥ­ങ്ങ­ളില്‍ ഞാന്‍ വായി­ച്ചി­ട്ടി­ല്ല. അതു­കൊണ്ട് ഞാന്‍ രോഗം കൊണ്ടു മരി­ക്കേണ്ടിവന്നാലും, പഴയ വിഗ്ര­ഹ­ങ്ങ­ളി­ലേക്കോ പഴ­യ­ദൈ­വ­ങ്ങ­ളി­ലേക്കോ മട­ങ്ങി­പ്പോ­കുന്ന കാര്യം ഒരി­ക്കല്‍ പോലും ചിന്തി­ച്ചി­ട്ടി­ല്ല.

സഭ­യിലെ ചില വിശ്വാ­സി­കളും പാ­സ്റ്ററും ആഹാരം വെടിഞ്ഞ് എനി­ക്കു­വേണ്ടി പ്രാര്‍ത്ഥി­ച്ചു­തു­ട­ങ്ങി. തികച്ചും സൗജ­ന്യ­മാ­യി­ട്ടാണ് അവ­രുടെ സമ­യവും സഹ­ക­ര­ണവും എനിക്കു നല്‍കി­യ­ത്. പെന്ത­ക്കോ­സ്തുകാരുടെ ശുശ്രൂ­ഷ­കള്‍ക്ക് തിരിയും ഭസ്മവും ചന്ദ­നവും വിശേ­ഷ­വ­സ്ത്ര­ങ്ങളും ഒന്നും വേണ്ടാ­ത്ത­തു­കൊണ്ട് യാതൊരു സാമ്പ­ത്തി­ക­ഭാ­രവും എന്റെ രോഗ­ത്തിന്റെ പേരില്‍ എനി­ക്കു­ണ്ടാ­യി­ല്ല.

ഒരു­ദി­വസം ഗാഢ­നി­ദ്ര­യില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു. ഞാന്‍ ഒരു ഓപ്പ­റേ­ഷന്‍ മുറിയില്‍ കിട­ക്കു­ക­യാ­ണ്. വെള്ള­വ­സ്ത്ര­ങ്ങള്‍ ധരിച്ച രണ്ടു­പേര്‍ മുമ്പില്‍ പ്രത്യ­ക്ഷ­പ്പെ­ട്ടു. ഒരാള്‍ എന്നോടു പറഞ്ഞു: \'\'നിന്റെ ഈ മുഴ ഞാന്‍ ഓപ്പ­റേ­ഷന്‍ ചെയ്തു മാറ്റാന്‍ തുട­ങ്ങു­ക­യാ­ണ്.\'\' എന്നോട് നൂറു­വരെ എണ്ണാന്‍ പറ­ഞ്ഞു. കുറെ എണ്ണി­യ­പ്പോള്‍ നാവു­കു­ഴ­ഞ്ഞു. ഞാന്‍ പരാ­തി­പ്പെട്ടു: \'\'അയ്യോ, ഓപ്പ­റേ­ഷനു മുമ്പ് ഒന്നു പ്രാര്‍ത്ഥി­ക്കാന്‍ പോലും പറ്റി­യി­ല്ലല്ലോ!\'\' ഇത്ര­മാ­ത്രമേ ആ സ്വപ്ന­ത്തെ­പ്പറ്റി ഞാന്‍ ഓര്‍ക്കു­ന്നു­ള്ളൂ.

പിറ്റേ­ദി­വസം രാവിലെ എഴു­ന്നേ­റ്റു. കണ്ണാ­ടി­യില്‍ നോക്കി­യ­പ്പോള്‍ മുഴ കാണാനി­ല്ല. പിടലി തിരിച്ചു നോക്കി. മുഴ പൂര്‍ണ­മായി അപ്ര­ത്യ­ക്ഷ­മാ­യി­രി­ക്കു­ന്നു. ഉമി­നീര്‍ വിഴു­ങ്ങി­നോ­ക്കി. വേദ­നയും ഇല്ല.
ഇന്നേക്ക് പതി­നഞ്ചു വര്‍ഷം മുമ്പാണ് (1994ല്‍) ആ മുഴ അപ്ര­ത്യ­ക്ഷ­മാ­യ­ത്. പിന്നീട് ഒരി­ക്കലും ആ മുഴ പ്രത്യ­ക്ഷ­പ്പെ­ട്ടി­ട്ടി­ല്ല.

വേദ­പു­സ്തകം പതി­നഞ്ചു പ്രാവശ്യം ആദ്യന്തം വായി­ക്കു­വാന്‍ എനിക്കു സാധി­ച്ചി­ട്ടു­ണ്ട്.

ക്രിസ്തീയ വിശ്വാസം സ്വീക­രി­ച്ച­തിനുശേഷം എനിക്ക് നാട്ടിലെ സാമൂ­ഹ്യ­വി­രു­ദ്ധ­രില്‍ നിന്ന് ചില്ലറ പ്രശ്‌ന­ങ്ങള്‍ ഉണ്ടാ­യി­ട്ടു­ണ്ട്. ദളിത സമു­ദാ­യ­ക്കാ­രന്‍ എന്ന നില­യില്‍ എനിക്കു കിട്ടേണ്ട അനേകം ആനു­കൂ­ല്യ­ങ്ങള്‍ അവര്‍ തട­ഞ്ഞു­ക­ള­ഞ്ഞു. ദളി­തര്‍ക്ക് വീടു വയ്ക്കാന്‍ കിട്ടുന്ന സഹാ­യവും അവര്‍ മുട­ക്കി. എന്റെ മകന്‍ സതീ­ഷിനു കിട്ടാ­നുള്ള സര്‍ക്കാര്‍ ആനു­കൂ­ല്യ­ങ്ങള്‍ പലതും മുട­ക്കി­ക്ക­ള­ഞ്ഞു.

മാതാ­പി­താ­ക്കള്‍ എന്റെയും ഭാര്യ­യു­ടെയും വിശ്വാ­സത്തെ എതിര്‍ത്തു­കൊ­ണ്ടി­രു­ന്നു. സാമ്പ­ത്തികനേട്ടങ്ങള്‍ അവര്‍ ഞങ്ങ­ളു­മായി പങ്കു­വ­യ്ക്കു­ക­യി­ല്ലാ­യി­രു­ന്നു. എല്ലാ കാര്യ­ത്തിലും മറ്റു ­മ­ക്കള്‍ക്കാ­യി­രുന്നു അവര്‍ മുന്‍ഗ­ണന നല്‍കി­യ­ത്. എനിക്ക് ഒരു ചെറിയ വീടു­ണ്ട്. മാതാ­പി­താ­ക്കള്‍ ദാന­മായി നല്‍കിയ ഒരു കട്ടില്‍ വീട്ടില്‍ ഉണ്ടാ­യി­രു­ന്നു. ആ കട്ടിലു പോലും അവര്‍ തിരികെ എടു­പ്പി­ച്ചു.

എന്റെ ചാച്ചന്‍ ഏതാനും വര്‍ഷ­ങ്ങള്‍ക്ക് മുമ്പ് രോഗി­യാ­യി. തൊലി പൊട്ടി രക്തം ഒലി­ക്കുന്ന രോഗം. കിട­ക്കാന്‍പോലും വയ്യാത്ത അവ­സ്ഥ. വസ്ത്ര­ങ്ങ­ളില്‍ രക്തവും ചലവും ഒട്ടി­പ്പി­ടി­ച്ചി­രു­ന്നു. വേദ­ന­കൊണ്ട് ഉറ­ക്കവും നഷ്ട­മാ­യി­തു­ട­ങ്ങി.

അനേ­കം ­ആ­ശു­പ­ത്രി­ക­ളില്‍ ചികി­ത്സി­ച്ചു. കോട്ടയം മെഡി­ക്കല്‍ കോള­ജില്‍ ആഴ്ച­കള്‍ കിട­ന്നു. മരി­ക്കു­ന്ന­തു­വരെ ഈ അസുഖം മാറാന്‍ സാധ്യ­ത­യി­ല്ലെന്ന് പറഞ്ഞുകൊണ്ട് അവര്‍ ചാച്ചനെ വീട്ടി­ലേക്ക് തിരികെ അയ­ച്ചു. സഭാ വിശ്വാ­സി­കള്‍ ചാച്ചന്റെ വീട്ടില്‍ വച്ച് പ്രാര്‍ത്ഥന നട­ത്താന്‍ ആഗ്ര­ഹി­ച്ചു. ചാച്ചനും അമ്മയ്ക്കും ആദ്യം താല്‍പര്യം ഇല്ലാ­യി­രു­ന്നു. ഒടു­വില്‍ അവര്‍ സമ്മതം നല്‍കി. ഐ.­പി.­സി. കൂട്ടാ­യ്മ­യിലെ പാസ്റ്ററും വിശ്വാ­സി­കളും ചാച്ചന്റെ വീട്ടില്‍ പ്രാര്‍ത്ഥന തുട­ങ്ങി. ചിലര്‍ ആഹാരം വെടി­ഞ്ഞാണ് ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥി­ക്കാന്‍ വന്ന­ത്.

ദിവ­സ­ങ്ങള്‍ക്കു­ള്ളില്‍ ചാച്ചന്റെ വ്രണ­ങ്ങള്‍ പയ്യെ­പയ്യെ കരി­ഞ്ഞു­തു­ട­ങ്ങി. ക്രമേണ പൂര്‍ണ­മായി രോഗ­വി­മു­ക്ത­നായി. അദ്ദേഹം യേശു­ക്രി­സ്തു­വിനെ രക്ഷി­താ­വായി സ്വീക­രി­ക്കയും ചെയ്തു.

അന്നൊ­രി­ക്കല്‍ ചാച്ചന് ഗാഢ­നി­ദ്ര­യില്‍ ഒരു ദര്‍ശനം ഉണ്ടാ­യി. ചാച്ചന്റെ മുമ്പില്‍ അനേകദൈവ­ങ്ങ­ളുടെ വിഗ്ര­ഹ­ങ്ങള്‍ നിര­നി­ര­യായി പ്രത്യ­ക്ഷ­പ്പെ­ട്ടു. അവ അന­ങ്ങാതെ അത­തു­സ്ഥാ­ന­ങ്ങ­ളില്‍ ഇരി­ക്കു­ന്നു. പെട്ടെന്ന് അവ­യുടെ നടു­വില്‍ പ്രകാശം പര­ത്തുന്ന ഒരു രൂപം പ്രത്യ­ക്ഷ­പ്പെ­ട്ടു. ആ രൂപം ചലി­ക്കു­കയും സംസാ­രി­ക്കു­കയും ചെയ്യു­ന്നു. മാലാ­ഖ­യുടെ മുഖം പോലെ ആ രൂപ­ത്തിന്റെ മുഖം മിന്നി­തി­ള­ങ്ങാന്‍ തുട­ങ്ങി. \'\'നീ എന്നോടു കൂടെ വരിക\'\' എന്നൊരു ശബ്ദവും കേട്ടു. ചാച്ചന്‍ ആ രൂപത്തെ അനു­ഗ­മി­ച്ചു. ആയി­ര­മാ­യിരം ഏക്കര്‍ വിസ്തൃ­തി­യുള്ള ഒരു ചതു­പ്പു­പ്ര­ദേ­ശ­ത്തേ­ക്കാണ് ചാച്ചനെ ആ രൂപം നയി­ച്ച­ത്. ചതു­പ്പു­നി­ല­ത്തിന്റെ മധ്യ­ത്തില്‍ വലിയ ഒരു പാറ. \'\'ഞാന്‍ ഈ പാറ­യാ­കുന്നു; കുലു­ങ്ങാത്ത ബല­മുള്ള പാറ; ഇതിന്റെ മുക­ളി­ലേക്കു കയറി നില്ക്കൂ;\'\' ആ ദിവ്യ­രൂപം ആജ്ഞാ­പി­ച്ചു. ചാച്ചന്‍ അറ­ച്ചു­നി­ന്ന­പ്പോള്‍ ബല­മുള്ള ഒരു കരം ചാച്ചനെ താങ്ങി­ക്ക­യ­റ്റി. പെട്ടെന്ന്, ആ ദിവ്യ­രൂപം യേശു­ക്രിസ്തു ആണെന്ന് ചാച്ചനു മന­സ്സി­ലാ­യി. അതോടെ ഉറ­ക്ക­ത്തില്‍ നിന്ന് ചാച്ചന്‍ ഞെട്ടി ഉണര്‍ന്നു.

അഞ്ചു വര്‍ഷ­ങ്ങള്‍ മുമ്പ് (2004ല്‍) ചാച്ചനും അമ്മയും വിശ്വാ­സ­സ്‌നാനം സ്വീക­രിച്ച് യേശു ക്രിസ്തു­വി­നോട് ചേര്‍ന്നു.

വിഗ്ര­ഹാ­രാ­ധന പതി­വാ­യി­രുന്ന ചാച്ചന്റെ വീട്ടില്‍നിന്ന് വിഗ്ര­ഹ­ങ്ങളും ദൈവ­ങ്ങ­ളുടെ ചിത്ര­ങ്ങളും എന്നെ­ന്നേ­ക്കു­മായി അപ്ര­ത്യ­ക്ഷ­മാ­യ­പ്പോള്‍ നാട്ടു­കാരും ബന്ധു­ക്കളും പല­വി­ധ­ത്തില്‍ പ്രതി­ഷേ­ധി­ക്കാന്‍ തുട­ങ്ങി. എന്നാല്‍ ചാച്ചനും അമ്മയും അവര്‍ കണ്ടെ­ത്തിയ പുതിയ വിശ്വാ­സ­ത്തില്‍ ഇന്നും ഉറച്ചു നില്ക്കു­ന്നു.

എന്റെ അനു­ഭ­വ­സാക്ഷ്യം വായി­ക്കു­ന്ന­വ­രോട് എനിക്കു പറ­യാ­നു­ള്ളത് ഇതാ­ണ്. മുക്തി­ക്കു­വേണ്ടി വേറെ ജന്മ­ങ്ങള്‍ പ്രതീ­ക്ഷി­ച്ചി­രി­ക്ക­രു­ത്. പുനര്‍ജ്ജ­ന്മ­സി­ദ്ധാന്തം വെറും കെട്ടു­ക­ഥ­യാ­ണ്. യേശു­ക്രി­സ്തു­വിന്റെ സുവി­ശേഷം പരി­ശോ­ധി­ക്കു­ക. മുക്തി­ക്കു­വേണ്ടി ഒരു പൈസ­പോലും ചെല­വാ­ക്ക­രു­ത്. നിങ്ങള്‍ പ്രത്യേ­കി­ച്ചൊന്നും ചെയ്യേ­ണ്ടാ. ദൈവം ക്രൂശില്‍ ചെയ്തത് നിങ്ങള്‍ ഏറ്റെ­ടു­ത്താല്‍ മതി. പാപ­മി­ല്ലാത്ത കുഞ്ഞാ­ടായ യേശു­ക്രി­സ്തു­വിനു മാത്രമേ രക്ഷ­യ്ക്കു­വേ­ണ്ടി­യുള്ള വലി­യ­വില കൊടു­ക്കാന്‍ പറ്റൂ. അതു കൊടുത്തു കഴി­ഞ്ഞു. നിങ്ങള്‍ തുറന്ന ഹൃദ­യ­ത്തോടെ ക്രിസ്തു നല്‍കുന്ന രക്ഷാ­ദാനം സ്വീക­രി­ച്ചാല്‍ മതി.

[ശ്രീ ബാല­കൃ­ഷ്ണനും ഏഴം­കുളം സാംകു­ട്ടിയും തമ്മില്‍ 2009 ഓഗസ്റ്റ് 5,10, 30 എന്നീ ദിവ­സ­ങ്ങില്‍ നടന്ന ടെല­ഫോണ്‍ സംഭാ­ഷണം സംഗ്ര­ഹി­ച്ച­താണ് ഈ അനു­ഭ­വ­സാ­ക്ഷ്യം. ശ്രീ ബാല­കൃ­ഷ്ണനെ ഡോ. സാംകു­ട്ടിയ്ക്ക് പരി­ച­യ­പ്പെ­ടു­ത്തി­യത് പാസ്റ്റര്‍ കെ. കെ. ദാസ്, പാസ്റ്റര്‍ കെ. എന്‍. മോഹന്‍ എന്നി­വ­രാ­ണ്.]

Responses