പര്‍ബാറിലെ കാവല്‍ക്കാരന്‍

ശൈത്യകാലത്തിന്റെ വിടവാങ്ങലിനു തയ്യാറെടുക്കുകയാണ് പര്‍വ്വതങ്ങളുടെ പട്ടണമെന്ന് ഓമനപ്പേരുള്ള വെസ്റ്റ് വെര്‍ജീനിയ. ശിശിരത്തിന്റെ കൊടും തണുപ്പില്‍ മഞ്ഞുകൊണ്‍ട് പുതപ്പിച്ച ഉയര്‍ന്ന മലനിരകള്‍ തണുത്തു വിറങ്ങിലിച്ചു കിടക്കുന്നു. വളരെ വൈകാതെ പാഞ്ഞെത്തുന്ന വസന്തം ചരിഞ്ഞു കിടക്കുന്ന ആ മലനിരകളെ വര്‍ണ്ണശബളമായ പ്രകൃതിദൃശ്യമാക്കി മാറ്റും. പക്ഷെ ഇവിടുത്തുകാര്‍ ജീവിതം ആസ്വാദ്യപൂര്‍ണ്ണമാക്കുവാന്‍ എതെങ്കിലുമൊരുകാലത്തിനായി കാത്തിരിക്കായ്ക്കാറില്ല. എതു കാലത്തിനും അതിന്റേതായ വിനോദങ്ങളുണ്‍ട്. ശൈത്യകാലത്ത് മഞ്ഞുമൂടി കിടക്കുന്ന പര്‍വ്വതസാനു ക്കള്‍ ശൈത്യ കാ ല വി നോ ദ ങ്ങ ളുടെ കേന്ദ്രങ്ങളാണ്. ഹിമപ്പരപ്പിലൂടെ വീതി കുറഞ്ഞ ഹിമപാദുകത്തിനു മുകളില്‍ കയറി നിന്ന് തെന്നിപ്പായുന്നവരുടെ കണ്ണഞ്ചിപ്പിക്കുന്ന കായിക പ്രകടനങ്ങള്‍ തണുത്തു മരവിച്ച പ്രതലത്തിന് താപവും, ചൈതന്യവും പകരു ന്നു. 

വെര്‍ജീനിയായിലെ ഒരു കൊച്ചു പട്ടണത്തിലാണ് ഇപ്പോള്‍ നമ്മള്‍. ഫെബ്രുവരിമാസത്തിലെ ഒരു ഞായറാഴ്ച സന്ധ്യയോടടുത്തനേരം. പകലില്‍ മഞ്ഞുപാളികളില്‍ മിന്നിക്കളി ച്ചു നിന്ന സൂര്യന്‍ പോയ്മറഞ്ഞിരിക്കുന്നു. അന്തരീക്ഷം കറുത്തു തുടങ്ങിയതോടെ ജിം എന്ന പതിനേഴുകാരന്റെ മനസ്സില്‍ ഭീതിയേക്കാള്‍ ഏകാന്തതയുടെ നൊമ്പരം അസ്വസ്ഥത ഉളവാക്കി. അടുത്തുള്ള കൊച്ചു പള്ളിയില്‍ നിന്നും സന്ധ്യ പ്രാര്‍ത്ഥനയ്ക്കുള്ള മണി തുടര്‍ച്ചയായി അടിച്ചു കൊണ്‍ടിരിക്കുന്നത് അവന്റെ കാതുകളില്‍ മുഴങ്ങി. മൂന്നു വര്‍ഷമായി പള്ളിയില്‍ കാലുകുത്തിയിട്ടില്ലാത്ത ജിമ്മിന്റെ ഹൃദയത്തില്‍ ആ മണി നാദം വലിയ കോളിളക്കമുണ്‍ടാക്കി. പട്ടണത്തിലെ ഭക്തര്‍ രാവിലെ പള്ളിയില്‍ പോകുന്നതും വരുന്നതും കണ്‍ടപ്പോഴും അങ്ങനെയൊരു കുറ്റബോധം അവനു തോന്നിയില്ല. എന്തുകൊണ്‍ടൊ ഇപ്പോള്‍ ആ മണിനാദം തന്നെ പള്ളിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം ക്ഷണിയ്ക്കുന്നതുപോലെ... അസ്വസ്ഥമായ തന്റെ ഹൃദയം അന്വേഷിച്ചു നടക്കുന്നിടത്തേയ്ക്ക് ആ മണിനാദം അവനെ വിളിയ്ക്കുന്നതുപോലെ ജിമ്മിന് തോന്നി. പിന്നെ വൈകിയില്ല ആ സന്ധ്യാരാധനയിലേക്ക് അവന്‍ ബദ്ധപ്പെട്ട കയറിച്ചെന്നു. കാട്ടത്തിയില്‍ നിന്നിറങ്ങിയ സഖായിയെപ്പോലെ. കര്‍ത്താവിന്റെ മുമ്പില്‍ നിന്ന നഥനയേലിനെപ്പോലെ അവന്‍ ആ രാത്രിയില്‍ അള്‍ത്താരയുടെ മുമ്പില്‍ മുട്ടുകുത്തി യേശുവിനോട് തന്നെ രക്ഷിയ്ക്കണമെന്ന മാത്രമല്ല, തന്നെ യേശുവിനായി ഉപയോഗിയ്‌ക്കേണമെന്നുകൂടി ഉള്ളുരുകി അപേക്ഷിച്ചു.

ലോകമെമ്പാടും ദൈവം ഇന്ന് ഉപയോഗിച്ച് കൊണ്‍ടിരിക്കുന്ന ഡോക്ടര്‍ ജെയിംസ് ബൊറര്‍ എന്ന ദൈവദാസന്റെ മൂന്ന് ദശകങ്ങള്‍ക്ക് മുമ്പുള്ള വീണ്‍ടും ജനനാനൂഭവമാണ് മുകളില്‍ പറഞ്ഞത്. 
ഡാളസ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കാലിഫോര്‍ണിയായിലും, അരിസോണയിലുമായി ഇരുപത്തെട്ടു വര്‍ഷം സീനിയര്‍ പാസ്റ്ററായി സഭാപരിപാലനത്തിലായിരുന്നു. അപ്പോള്‍ തന്നെ അമേരിക്കയിലെ ബയോള യൂണിവേഴ്സ്റ്റി, താല്‍ബോത്ത് സ്‌കൂള്‍ ഓഫ് തിയോളജി, ഗ്രേസ് തിയോളജിക്കല്‍ സെമിനാരി തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ പ ിപ്പിക്കുകയും, ക്യാമ്പുകളിലും, കോണ്‍ഫറന്‍സുകളിലും പ്രസംഗിക്കുകയും ചെയ്തുകൊണ്‍ട് ലോകത്തിന്റെ എല്ലാ വന്‍കരകളിലും കര്‍ത്താവിന്റെ നാമത്തിന് സാക്ഷിയായി അദ്ദേഹം ഓടി നടക്കുന്നു.

ഡോ. ബൊററെക്കുറിച്ചും അദ്ദേഹത്തിന്റെ മിനിസ്ട്രിയെക്കുറിച്ചും വിവരിയ്ക്കലല്ല ഈ ലേഖനം കൊണ്‍ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ അക്കാര്യം അല്പമെങ്കിലും സ്പര്‍ശിക്കാതെ പോയാല്‍ ഇനിപ്പറയുന്നതിന്റെ ഗൗരവം വായനക്കാര്‍ക്ക് നഷ്ടമായേക്കും. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്‍വര്‍ ഗൂഗുള്‍ സേര്‍ച്ച് ചെയ്യാന്‍ പറഞ്ഞുകൊണ്‍ട് കാര്യത്തിലേക്ക് പ്രവേശിക്കും. 
ജിം എന്ന വെര്‍ജിനിയക്കാരന്‍ പയ്യന്റെ അടുത്തേയ്ക്ക് തന്നെ നമുക്ക് മടങ്ങിപ്പോകാം. ഏകദേശം വര്‍ഷം ഒന്നു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്‍ടും പഴയ പള്ളിയിലേക്ക് കയറിച്ചെന്നു. അന്ന് പള്ളിയില്‍ മണിയടിച്ച വിശ്വസ്തനായ മണി യ ടി ക്കാ രന്റെ (ക പ്യാര്‍) താമസ സ്ഥലമറിയാനായിരുന്നു ആ സന്ദര്‍ശനം. അവിടെ നിന്ന് ലഭിച്ച വിവരമനുസരിച്ച് അടുത്തുള്ള മലമുകളിലെ ഒരു കൊച്ചു കുടിലിനെ ലക്ഷ്യമാക്കി അവന്‍ നടന്നു കയറി. ആ കുടിലിനുള്ളില്‍ അല്‍പം സന്ദേഹത്തോടെയെങ്കിലും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്‍ട്, തന്നേ എതിരേറ്റ വൃദ്ധന്‍ തന്നെയാണ് പള്ളിയില്‍ മണിയടിക്കുന്നതെന്ന ചോദിച്ചുറപ്പു വരുത്തി. കാര്യം പിടികിട്ടാതെ പകച്ചു നിന്ന വൃദ്ധനോട് താന്‍ സുവിശേഷ വേലയ്ക്ക് പോകുന്നതിനു മുമ്പ്, തന്റെ വീണ്‍ടും ജനനത്തിന് കാരണമായ ആ രാത്രിയിലെ മണിയടിക്കു നന്ദി പറയാന്‍ വന്നതാണെന്നറിയിച്ചു അദ്ദേഹം ആ വൃദ്ധ നോട് അറി യിച്ചു. ആ വൃദ്ധന്റെ കുഴിഞ്ഞ കണ്ണില്‍ നിന്നും മുഖത്തെ ചുളിവുകളെയെല്ലാം മുറിച്ച് കണ്ണുനീര്‍ ധാരയായ ഒഴുകി. അയാള്‍ വിറയ്ക്കുന്ന കരംകൊണ്‍ട് ആ യുവാവിന്റെ ചൂടുള്ള കയ്യില്‍ മുറുകെ പിടിച്ചു കൊണ്‍ട് പറഞ്ഞു: “ മോനെ, പതിനഞ്ചു വര്‍ഷമായി ഞാന്‍ ആ മണിയടിക്കുന്നു. അതിന് ആദ്യമായി എന്നോടതിന് നന്ദിപറയുന്നയാള്‍ നീയാണ്”. ഒടുവിലത്തെയാള്‍ താനാകാതിരിക്കട്ടെയെന്ന് ജീം മനസ്സില്‍ പറഞ്ഞു. പതിനഞ്ചു വര്‍ഷത്തെ ആ വൃദ്ധന്റെ വിശ്വസ്ത സേവനമാണല്ലോ ജിമ്മിനെ യേശുവിന്റെ അരികില്‍ എത്തിച്ചത്!

സുഹൃത്തെ, ദൈവം നമ്മേ ഏല്‍പ്പിച്ചിരിക്കുന്ന ജോലിയെക്കുറിച്ച് നാം പൂര്‍ണ്ണ ബോധ വാ ന്മാ രാണോ? ബില്ലിഗ്രഹാമിനെപ്പോലെ ഈ ലോകത്ത് മുഴുവന്‍ സുവിശേഷീകരിക്കാനുള്ള ചുമതല നിങ്ങള്‍ക്കില്ലായിരിക്കാം. ദൈവം നോക്കുന്നത് നമ്മുടെ സ്ഥാനമല്ല. ഏല്‍പ്പിച്ച ജോലി എത്ര വിശ്വസ്തതയോടെ ചെയ്യുന്നുവെന്നുളളതാണ്. ജിമ്മിനെപ്പോലെയുള്ളവര്‍ക്ക് യേശുവിനെ അറിയാന്‍ അങ്ങനെയുളളവരെയാണ് ദൈവത്തിന് ആവശ്യം. 

പുരോഹിത ശുശ്രൂഷയ്ക്കായി ലേവ്യരെ നിയമിച്ച ശേഷം ബാക്കിയുള്ള ലേവ്യരെ ദാവീദ് ദേവാലയത്തിലെ വിവിധ ജോലികള്‍ക്ക് നിയമിക്കുന്നതായി കാണാം. അക്കൂട്ടത്തില്‍ ആലയത്തിലെ സ്വര്‍ണ്ണവും വെള്ളിയും തുടങ്ങി പാണ്‍ടികശാലയുടെ സൂക്ഷിപ്പൂവരെയുണ്‍ട്. രാജപടിവാതില്‍ തുടങ്ങി ദേവാലയത്തിലെ വിവിധ ജോലികള്‍ക്ക് അവരെ നിയമിക്കുന്നതായി കാണാം. അക്കൂട്ടത്തില്‍ ആലയത്തിലെ സ്വര്‍ണ്ണവും വെള്ളിയും തുടങ്ങി പാണ്‍ടികശാലയുടെ സൂക്ഷിപ്പുവരെയുണ്‍ട്. രാജപടവാതില്‍ തുടങ്ങി ദേവാലയത്തിന്റെ വിവിധ വാതിലുകള്‍ക്ക് വരെ ലേവ്യരെ കാവല്‍ക്കാരായി നിയമിച്ചിട്ടുണ്‍ട്. അക്കൂട്ടത്തിലെ ഏറ്റവും പ്രധാന്യം കുറഞ്ഞ പര്‍ബറിലെ കാവല്‍ക്കാരെക്കുറിച്ച് (1 ദിന. 26: 18) ഡോ. ബൊറര്‍ എഴുതിയിട്ടുള്ളത് കൂടി പറഞ്ഞിട്ടി അവസാനിപ്പി ക്കാം.

പര്‍ബാര്‍ യെരുശലേം നഗരാതിര്‍ത്തിയ്ക്ക് വെളിയിലുള്ള പ്രദേശമായിരിക്കണം. ദേവാലയത്തില്‍ നിന്നും ഈ പട്ടണ പ്രാന്തത്തിലേക്കും ഒരു വാതില്‍ തുറന്നിരുന്നു. താണുകിടക്കുന്ന ഭൂപ്രദേശത്തു നിന്നും കല്ലു പടുത്തുയര്‍ത്തിയ നടവരമ്പിലൂടെയാണ് ഈ വാതിലൂടെ പ്രവേശിക്കുന്നവര്‍ വന്നിരുന്നത്. അതുകൊണ്‍ടാണ് രണ്‍ടു പേരെ പര്‍ബറിലും നാലു പേരെ വാതിലിനടുത്തുള്ള നടവരമ്പിലും കാവലിന് നിര്‍ത്തിയത്. സുന്ദരം എന്ന പടിവാതില്‍ പോലെയൊ, ആട്ടു വാതില്‍ പോലെയൊ തിരക്കേറിയ സ്ഥലമൊന്നുമല്ല പര്‍ബാര്‍. എന്നാല്‍, 2 ദിന. 35: 15-ല്‍ പറഞ്ഞിരിക്കുന്നതുപൊലെ കാവല്‍ക്കാര്‍ക്ക് തങ്ങളുടെ സ്ഥാനം വിട്ടുപോകാന്‍ അനുവാദമില്ലായിരുന്നു. ലേവിയെപ്പോലെ ഓരോ വിശ്വാസിയും വിശുദ്ധ വംശവും പുരോഹിതനുമാണെന്ന കാര്യം (1 പത്രോ. 2: 9) കണക്കിലെടുത്തു കൊണ്‍ടുവേണം ഇക്കാര്യം ചിന്തിക്കുവാന്‍. പര്‍ബാറിലെ ജോലി അത്ര പ്രധാന്യമുള്ളതല്ലെന്നും, അവിടെ നില്‍ക്കുന്നവര്‍ പദവി കുറഞ്ഞവരാണെന്നുമൊക്കെ കരുതി നിരുത്തരവാദപരമായി പെരുമാറുന്നവരാണല്ലൊ നമ്മില്‍ അധികം പേരും. തൊഴിലിന്റെ തരം നോക്കി ആളുകള്‍ക്ക് സാമൂഹിക സ്ഥാനം കല്‍പ്പിക്കുന്ന നമ്മുടെ കളങ്കം പറ്റിയ സംസ്‌കാരവും അതിന്റെ കൂട്ടാളിയല്ലെ? 

ഭാവിയിലെങ്കിലും അത്തരം ചിന്തിഗതിക്കാര്‍ക്ക് സംഭവിക്കാനിടയുള്ള വിപത്തിനെക്കുറിച്ച് ഡോ. ബൊറര്‍ പറയുന്നത് കൂടെ ശ്രദ്ധിയ്ക്കൂ: ശലോമോന്‍ രാജാവിന് ഉറക്കം വരാത്ത ഒരു രാത്രി. ആ രാത്രിയില്‍ അദ്ദേഹം ആലയത്തിലെ കാവല്‍ക്കാരെ പരിശോധിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ നഗരപ്രാന്തത്തിലെ പര്‍ബാറിന്റെ പടിഞ്ഞാറു വശത്തുകൂടി അദ്ദേഹം വന്നു. അവിടെ തന്നെ സല്യൂട്ട് ചെയ്യാന്‍ രണ്‍ടു കാവല്‍ക്കാരെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവര്‍ക്കു പകരം അവിടെ ഇരുട്ടിന്റെ നിശബ്ദത മാത്രം! കുറെക്കൂടി മുമ്പോട്ടു നീങ്ങിയപ്പോള്‍ മിന്നി തിളങ്ങുന്ന കുന്തങ്ങള്‍ക്കിടയില്‍ നിന്നും നാലുപേരുടെ ശബ്ദം ഒന്നിച്ചായിരുന്നു.: “ആരവിടെ ” രാജാവിനെ തിരിച്ചറിഞ്ഞ കാവല്‍ക്കാരോട് പര്‍ബാറിലെ കാവല്‍ക്കാരെവിടെയെന്ന് രാജാവ് ആരാഞ്ഞു? വിക്കിക്കൊണ്‍ടൊരുവന്‍ പറഞ്ഞു: രാജതിരുമനസ്സ് ക്ഷമിക്കണം, പാര്‍ബാര്‍ അത്ര പ്രധാന്യമുള്ള സ്ഥലമൊന്നുമല്ലല്ലൊ. ആ രാത്രി അവിടെയുണ്‍ടായിരുന്ന ഒരുവന്‍ ഭാര്യാവിട്ടിലെ വിശേഷത്തിനു സംബന്ധിക്കാന്‍ പോയി. മറ്റവന്‍ തലേന്നുള്ള പാര്‍ട്ടിയുടെ ക്ഷീണം തീര്‍ക്കാന്‍ അന്ന് ജോലിക്കെത്തിയു മില്ല.

പിറ്റേന്ന് പ്രഭാ ത സൂ ര്യന്‍ ഉദി ക്കും മുമ്പേ ആ രണ്‍ടു കാവല്‍ക്കാര്‍ മരണത്തിലേക്ക് നടന്നു നീങ്ങുകയായിരുന്നു! രാജ കല്പന ലംഘിച്ച് അപ്രധാന വാതില്‍ കാക്കാതിരുന്നതു രാജ്യദ്രോഹക്കുറ്റമായിരുന്നു. 

രാജകീയ പുരോഹിത വര്‍ഗമെന്നൊക്കെ അഭിമാനിക്കുന്നവര്‍ ആ പദവിക്ക് നല്‍കിയിരിക്കുന്ന ചുമതലകള്‍ ഭംഗം കൂടാതെ നിര്‍വഹിക്കുന്നുണ്‍ടോ? രാജാവിന്റെ പ്രവേശനമെപ്പോഴെന്ന് ആരും അറിയുന്നില്ലല്ലോ. അവന്‍ ശലോമോനെക്കാള്‍ വലിയവനാണ്. വിശ്വസ്തരല്ലാത്ത ദാസന്‍മാരെ കരച്ചിലും പല്ലുകടിയുമുള്ള ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്ക് നിത്യ ദണ്‍ഡനത്തിനായി തള്ളിക്കളയുന്നൊരു ദിവസമുണ്‍ടെന്ന് മറക്കരുതെ. വര്‍ഷമെത്രയായാലും, നന്ദി പറയാന്‍ ആരും വന്നില്ലെങ്കിലും, മണി മുഴക്കാന്‍ നിയമിക്കപ്പെട്ടവര്‍ വിശ്വസ്തതയോടെ അതു ചെയ്‌വാന്‍ ദൈവം കൃപ ചെയ്തു നമ്മെ ശക്തീകരിക്കട്ടെ. സൂര്യന്‍ അസ്തമിക്കും മുമ്പെ മറ്റൊരു ജിമ്മി കൂടി ദൈവ മു മ്പാകെ മുട്ടുമടക്കാന്‍ കാരണമായെങ്കില്‍ നിങ്ങളുടെ ദൗത്യം സഫലമാ യി.

Responses