ഇഷ്ടം തോന്നുന്ന ദൈവത്തിന്റെ രൂപം

\"\"

പ്രശസ്ത ഗ്രന്ഥകര്‍ത്താവും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ ലീ സ്‌ട്രോവല്‍ പറയുന്നത് ദൈവമുണ്‍ടോയെന്ന് തെളിയിക്കാന്‍ യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റുവെന്ന് തെളിയിച്ചാല്‍ മതിയെന്നാണ്. യേല്‍ ലോ സ്‌കൂളില്‍ നിന്നും മാസ്റ്റേഴ്‌സ് നേടിയ ജേര്‍ണലിസ്റ്റുകൂടിയായിരുന്ന ഇദ്ദേഹം ഒരിക്കല്‍ കടുത്ത നിരീശ്വരവാദിയായിരുന്നുവെന്ന് മനസ്സിലാക്കിക്കൊണ്‍ടുവേണം ഈ അഭിപ്രായത്തെ വിലയിരുത്താന്‍. എന്നാല്‍ ദൈവമുണ്‍ടോയെന്ന് അന്വേഷിച്ചിറങ്ങുന്നതിനേക്കാള്‍ വേയ്‌ലണ്‍ വാര്‍ഡ് എന്ന ദൈവ ഭൃത്യനോടൊപ്പം എന്റെ ചിന്തകള്‍ ദൈവമുണ്‍ടെന്ന് പറയുന്നവരിലേക്കാണ് കടന്നു ചെല്ലുന്ന ത്. 

കേട്ടറിഞ്ഞ ആശയങ്ങളില്‍നിന്ന് സ്വയം രൂപപ്പെടുത്തിയ സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയോ ഉള്ള ദൈവത്തിന്റെ ഒരു രൂപവുമായി മിക്ക വിശ്വാസികളും ജീവിതത്തിന് ആത്മീയ മാനം കണ്‍ടെത്തുന്നു. നിങ്ങള്‍ പണിതെടുത്ത ദൈവത്തിന്റെ രൂപവും, ഭാവവും എങ്ങനെയുണ്‍ടെന്ന് എപ്പോഴെങ്കിലും സൂക്ഷിച്ചു നോക്കിയിട്ടുണ്‍ടോ? സഹജീവികള്‍ കണ്‍ടാല്‍ ഭയന്നോടുന്ന, സാധാരണക്കാരന്റെ ധാര്‍മ്മികതപോലും ഇല്ലാത്ത ദൈവങ്ങളെയാണൊ ഹൃദയത്തില്‍ പ്രതിഷ് ിച്ചിരിക്കുന്നതെന്ന് പരിശോധിയ്ക്കുന്നത് സമ്പന്നമായ സംസ്‌കാരത്തിന്റെ ലക്ഷണമാണ്.

ഡാളസ് തിയോളജിക്കല്‍ സെമിനാരിയിലെ അധ്യാപകനും, കൗണ്‍സിലറും, മേഴ്‌സി മാറ്റേഴ്‌സ് മിനിസ്ട്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെയ്‌ലന്‍ വാര്‍ഡന്റെ “ എനിക്കു നിന്റെ ദൈവത്തെ ഇഷ്ടമാകുമൊ ” എന്ന ലേഖനത്തില്‍ നിന്നുമുള്ള ചില ആശയങ്ങള്‍ കടമെടുത്തുകൊണ്‍ട് ഈ വിഷയത്തിലേക്ക് പ്രവേശിക്കട്ടെ. 
എങ്ങനെയുള്ള ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? ആ ദൈവത്തെക്കുറിച്ച് എന്നോട് വിവരിച്ചാല്‍ എനിക്ക് നിങ്ങളുടെ ദൈവത്തോട് ഇഷ്ടം തോന്നുമോ? നിങ്ങള്‍ ആരാധിക്കുന്ന ദൈവത്തിന്റെ സമ്പൂര്‍ണ്ണ ചിത്രം നിങ്ങള്‍ എനിക്കു വരച്ചു കാട്ടിയാല്‍ ആ ദൈവത്തെ ഞാനിഷ്ടപ്പെടുമോ? ദൈവത്തെക്കുറിച്ചൊരു ചിത്രം നാമെല്ലാം മനസ്സില്‍ സൂക്ഷിച്ചിട്ടുണ്‍ട്. വേദശാസ്ത്രപരമൊ, മനഃശാസ്ത്രപരമൊ, ആയ മിക്ക പ്രശ്‌നങ്ങള്‍ക്കു കാരണം മിക്കവരും സൂക്ഷിച്ചിട്ടുള്ള ദൈവത്തെക്കുറിച്ചുള്ള അബദ്ധങ്ങളാണ്. തങ്ങള്‍ക്ക് യോജിക്കുവാന്‍ കഴിയുന്ന ദൈവത്തെ ആരാധിച്ച് പ്രസാദം തേടുന്ന വിഗ്രഹാരാധികള്‍ ഇത്തരം വൈകൃത ദൈവരൂപങ്ങളുടെ ഉപജ്ഞാതാക്കളാണ്. സ്വയ താല്പര്യങ്ങളുടെ സംരക്ഷണത്തിനായി പടച്ചു വിട്ട ഇത്തരം ആശയങ്ങളില്‍ നിന്നാണ് ലോകം കണ്‍ടിട്ടുള്ള കള്‍ട്ടു ഗ്രൂപ്പുകളുടെയെല്ലാം ആവിര്‍ഭാവം. കള്‍ട്ടുകള്‍ ഏതെങ്കിലുമൊരു പ്രത്യേക മതത്തില്‍ ഒതുങ്ങി കഴിയുന്ന പ്രസ്ഥാ­നമല്ല.

നമ്മുടെ ദൈവം എങ്ങനെയുള്ളത് എന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയുളവാക്കുന്നില്ലേ? അത്തരം ഒരു ചോദ്യത്തിന് ഉത്തരം കണ്‍ടെത്താന്‍ നാം എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്‍ടോ? പ്രാര്‍ത്ഥനയ്ക്കുമ്പോഴും, ആരാധിക്കുമ്പോഴും, തിരുവചനം ധ്യാനിക്കുമ്പോഴും ആരുടെ ചിത്രമാണ് നമ്മുടെ മനസ്സിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത്? നമുക്ക് ചുറ്റുമുള്ള ലോകം തകരുന്നുവെന്ന് തോന്നുമ്പോള്‍ നാം ആശ്രയിക്കാറുള്ള ദൈവത്തിന്റെ രൂപമെന്താണ്? പലര്‍ക്കും പ്രതിസന്ധികളുടെ മധ്യേയാണ് തങ്ങള്‍ സേവിക്കുന്ന ദൈവത്തിന്റെ രൂപം കാണാന്‍ സാധിക്കുന്നത്. നാം പാടി ആശ്വസിക്കാറുള്ള പാട്ടുകളില്‍ മിക്കതും ഇത്തരം അനുഭവങ്ങളില്‍ ഉരുത്തിരിഞ്ഞതാണല്ലോ. 
ചിലര്‍ക്ക് ഏതെങ്കിലും ആത്മീയ അനുഭൂതിയുടെ നിമിഷങ്ങളിലാണ് അവരുടെ ദൈവത്തെ കാണാന്‍ സാധിക്കുന്നത്. ഗതകാല അനുഭവങ്ങളുടെ കൂമ്പാരത്തില്‍ നിന്നും ആശയങ്ങളുടെയും, ചിന്തനങ്ങളുടെയും, തോന്നലുകളുടെയും നിറംചാലിച്ച് വരച്ചെടുത്ത രൂപമല്ലെ അവരുടെ ദൈവം? ഈ ചിത്രങ്ങള്‍ ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തെയും പ്രതീക്ഷയേയും പ്രത്യാശയേയും നിര്‍വചിക്കുന്നു. ജീവിതത്തിലെ ഓരോ സംഭവങ്ങളേയും നാം വ്യാഖ്യാനിക്കുന്നത് തന്നെ നാം ദൈവത്തെ എങ്ങനെ കാണുന്നുവെന്നതിന്റെ അടിസ്ഥാനത്തലാണ്. ആരെങ്കിലും മരിക്കുമ്പോഴൊ, തലമുറ ലഭിക്കാതെ വന്നാലൊ, മാറാവ്യാധി പിടിപ്പെട്ടാലൊ, പ്രകൃതി ദുരന്തമുണ്‍ടായോലൊ ദൈവ കോപമായി കാണുന്നതിന്റെ പിന്നിലെ സത്യം മുകളില്‍ പറഞ്ഞ ദൈവത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടാണ്. കോപിക്കുകയും, ശിക്ഷിക്കുകയുമൊക്കെ ചെയ്യുന്ന തങ്ങളിലൊരുവനായി ദൈവത്തെ ഇക്കൂട്ടര്‍ കാണുന്നു. ഇത്തരം കുട്ടിദൈവങ്ങളെ പ്രസംഗിക്കുന്നവര്‍ക്ക് കുറെ മന്ദബുദ്ധികളേയും ശാപഗ്രസ്തരേയും അപകര്‍ഷതാബോധം പേറുന്നവരേയും അടിമകളാക്കി അനുയായികളാക്കാന്‍ കഴിയും. സമൂഹത്തില്‍ ഉച്ചനീചത്വം വളര്‍ത്തുന്ന കുരുടന്‍മാരായ വഴികാട്ടികളാണിവര്‍. ഇത്തരം പരീശഭക്തര്‍ക്ക് ദൈവത്തിന്റെ തനതായ ചിത്രം യേശു തുറന്നു കാണി ച്ചു. 

പാപികളുമായി യാതൊരു ബന്ധവുമില്ലാത്ത, അതിപരിശുദ്ധനായ ദൈവത്തിന്റെ ചിത്രവും പേറി നില്‍ക്കുന്ന പരീശന്‍മാരുടെ മുമ്പാകെ യേശു സാക്ഷാല്‍ ദൈവത്തിന്റെ ചിത്രം കാണിച്ചപ്പോഴുണ്‍ടായ സംഘര്‍ഷത്തിന്റെ ക്ലൈമാക്‌സ് ആണല്ലൊ കുരിശ്. തങ്ങളുടെ മനസ്സില്‍ കുടിയിരുത്തിയ പരിശുദ്ധനായ ദൈവം പാപത്തെമാത്രമല്ല പാപികളേയും വെറുത്തിരുന്നതായി അവര്‍ വിശ്വസിച്ചു. ആ വിശ്വാസത്തിന് പാപികളുടെ സ്‌നേഹിതനായ യേശു ദൈവത്തിങ്കല്‍ നിന്നും വന്നവനെന്ന് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. മറ്റുള്ളവരെ നാം സ്‌നേഹിക്കുകയൊ, വെറുക്കുകയൊ ചെയ്യുന്നത് നമ്മുടെ ഉള്ളില്‍ കുടിയിരിക്കുന്ന ദൈവം ആരെന്നുള്ളതിനെ വെളിപ്പെടുത്തുന്നതാണ്. യേശുവിന് സാക്ഷാല്‍ ദൈവത്തെ കാണിച്ചുകൊടുക്കാന്‍ മോശയുടെ ന്യായപ്രമാണമൊ, മറ്റേതെങ്കിലും ഒരു മതഗ്രന്ഥമൊ ആവശ്യമായി വന്നില്ല. അവരുടെ ഇടയില്‍ നിത്യവൃത്തിയ്ക്കായി ആടുകളെ വളര്‍ത്തിയിരുന്ന ഒരു സാധാരണക്കാരനില്‍ യേശു തന്റെ ദൈവത്തിന്റെ ചിത്രം കാണിച്ചു കൊടുത്തു. നൂറ് ആടുകളുണ്‍ടായിരുന്ന ഇടയന്‍ തൊണ്ണൂറ്റി ഒമ്പതിനേയും മരുഭൂമിയില്‍ വിട്ട്, നഷ്ട്‌പ്പെട്ട ഒന്നിനെ കണ്‍ടെത്തുംവരെ തേടിപ്പോയ ചിത്രം പരീശന്റെ മനസ്സിലെ ദൈവരൂപത്തില്‍ ഉണ്‍ടായിരുന്നില്ല. നഷ്ടപ്പെട്ടതിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കൂട്ടുകാരുമൊത്ത് ആഘോഷിയ്ക്കുന്നതിന്റെ നിറപ്പകിട്ടും അവരുടെ ചിത്രത്തിലില്ലായിരുന്നു. പത്തു നാണയത്തില്‍ ഒന്നു നഷ്ടപ്പെട്ടതിനെ ഉത്സാഹത്തോടെ തിരയുന്ന സ്ത്രീയിലും യേശു കാണിച്ചു കൊടുത്തത് ദൈവം എല്ലാ വ്യക്തികള്‍ക്കും ഒരേ വില കല്‍പ്പിക്കുന്നവനാണെന്നല്ലെ? നമ്മുടെ ദൈവം ഭൂരിപക്ഷത്താല്‍ സംതൃപ്തിയടയുന്ന വനല്ല.

പരീശന്‍മാരുടെ മുമ്പില്‍ രണ്‍ടു പുത്രന്‍മാരും നഷ്ടപ്പെട്ട പിതാവിന്റെ ചിത്രം കാണിച്ച് ദൈവം ആരെന്നു നമ്മോടു പറയുന്ന യേശു സാക്ഷാല്‍ ദൈവത്തെ കണ്‍ടിട്ടുള്ള പുത്രനാണ്. തന്റെ അവകാശം ചോദിച്ചു വന്ന ഇളയമകന് അത് പങ്കിട്ടു കൊടുത്ത സ്‌നേഹനിധിയായ പിതാവാണ് നമ്മുടെ ദൈവം എന്ന് അവിടുന്നു കാണിച്ചു തന്നു. ദൂരദേശത്ത് പോയി കൂട്ടുകാരുമൊത്ത് സര്‍വ്വതും ധൂര്‍ത്തടിച്ച മകന്‍ എല്ലാം നഷ്ടമാക്കി. പൊടുന്നനെ ആ നാട്ടില്‍ ക്ഷാമവും വ്യാപിച്ചു. ഗത്യന്തരമില്ലാതെ പന്നിയെ മേയ്ക്കുന്ന പണിയെടുക്കേണ്‍ടി വന്ന ഈ ധൂര്‍ത്തപുത്രന്‍ പന്നിയുടെ ഭക്ഷണം വിശപ്പടയ്ക്കാനായി കഴിയ്‌ക്കേണ്‍ടിവന്ന ദയനീയ സ്ഥിതി ദൈവസന്നിധി വിട്ട് അന്യപ്പെട്ടുപോയ പാപിയായ മനുഷ്യന്റെ ചിത്രമാണ്. പരീശന്‍മാരുടെ മുമ്പില്‍ യേശു വരച്ചു കാട്ടുന്ന ഈ യഹൂദ ബാലന്റെ ചിത്രം മനഃസാക്ഷിയുള്ളവന്റെ കരളലിയിക്കുന്നതാണ്. പക്ഷെ ന്യായപ്രമാണ ലംഘിയായ ഈ യഹൂദ ബാലന് നിഷിദ്ധമായ പന്നിയുടെ ആഹാരം കഴിയ്‌ക്കേണ്‍ടി വന്നിട്ടും സഹതാപത്തിന് പകരം മതനിയമങ്ങളുടെ മിന്നുന്ന വാളുമേന്തി ക ിനമേറിയ ന്യായവിധി കല്‍പ്പിക്കുന്ന പരീശപക്ഷത്തോട് യേശു പറയുകയാണ് ആ ബാലന് സൂബോധമുണ്‍ടായപ്പോള്‍ ഭവനത്തിലേക്ക് മടങ്ങി വന്നെന്ന്. അവരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ് യേശു പിന്നീട് പറഞ്ഞത്. ബാലന്‍ മടങ്ങി വരുന്നതു ദൂരവെ കണ്‍ട അവന്റെ സ്‌നേഹനിധിയായ പിതാവ് ഓടിച്ചെന്ന് കെട്ടിപിടിച്ച് അവനെ ചുംബിച്ചുവെന്ന്! ന്യായപ്രമാണത്തെ തലനാരിഴ കീറി വ്യാഖ്യാനിക്കുന്ന പരീശന് ഈ കഥയിലെ പിതാവിനെ തിരിച്ചറിയാനാവില്ലെങ്കില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു.

ദൈവത്തിന്റെ സാക്ഷാല്‍ രൂപം യേശു കാണിച്ചു തന്നത് കാല്‍വറിയിലായിരുന്നു. മത സംവിധാനവും, ഭരണാധികാരികളും ചേര്‍ന്ന് സത്യത്തിനെതിരായി പണി കഴിപ്പിച്ച മരക്കുരിശില്‍ ഹീനമായും ക്രൂരമായും ക്രിസ്തുവിനെ കൊന്നൊടൂക്കിയ രംഗത്തിന്റെ തീവ്രത വരച്ചു കാണിയ്ക്കാന്‍ ഗലീലരായ പാവപ്പെട്ട മൂക്കുവന്‍മാരെക്കാള്‍ മെല്‍ ഗിബ്‌സണ് കഴിഞ്ഞെന്നിരിക്കാം. എന്നാല്‍ ആ ചിത്രീകരണത്തില്‍ ക്രിസ്തുവിലെ പിതാവിന്റെ രൂപത്തെയും, സാന്നിദ്ധ്യത്തേയും മറച്ചു വെയ്ക്കാനുള്ള സാത്താന്യ തന്ത്രമുണ്‍ടെന്ന് വിവേചനമുള്ളവര്‍ക്ക് ബോധ്യമാകും. അങ്ങനെയുള്ളവര്‍, ലോകം മുഴുവന്‍ യേശുവിന്റെ കാല്‍കരങ്ങളില്‍ ആഞ്ഞടിക്കുന്ന ആണിയുടെ ശബ്ദം ശ്രവിക്കുമ്പോള്‍ അവന്റെ ശരീരത്തെ ക്രൂശിനോട് ബന്ധിച്ച പിതാവിന്റെ സ്‌നേഹത്തെ തിരിച്ചറിയും. സ്വന്തം ശരീരത്തില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച് മരണത്തിലേക്ക് തള്ളിയിടുന്നവരോട് ക്ഷമിക്കണമേയെന്ന പ്രാര്‍ത്ഥന കാല്‍വറി കുരിശില്‍ നിന്നല്ലാതെ ലോകമുള്ള കാലത്തെന്നെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുണ്‍ടോ? ശത്രുവിനെ സ്‌നേഹിക്കാന്‍ പ ിപ്പിച്ച ക്രിസ്തുവിന്റെ വാക്കുപോലെ തന്നെയായിരുന്നു പ്രവര്‍ത്തിയുമെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവെന്താണ് വേണ്‍ടത്. അതുവരെ പഴി പറഞ്ഞു ഇരുവശത്തും തന്നോടൊപ്പം ക്രൂശില്‍ കിടന്ന കുറ്റവാളികളിലൊരുവന്‍ ദൈവത്തെ കണ്‍ടത് യേശുവിന്റെ ഈ പ്രാര്‍ത്ഥനയിലൂടെ ആയിരുന്നല്ലൊ. യേശുവിന്റെ ക്രൂശിലെ മൊഴികളോരോന്നും പിതാവിനെ വരച്ചു കാണിക്കുന്നതായിരുന്നു. പാപമറിയാത്തവന്‍ നമ്മുടെ പാപമായിത്തീര്‍ന്നതും ദൈവകോപത്തിന്റെ തീച്ചൂളയില്‍ അവന്‍ വെന്തുരുകി അതിന്റെ ശിക്ഷയേറ്റുവാങ്ങിയതും കണ്‍ടു നില്‍ക്കാനാവാതെ പ്രപഞ്ചം പോലും കണ്ണൂ ചിമ്മിയ മണിക്കൂറുകളില്‍ വേര്‍പാടറിയാത്ത സ്വന്തപുത്രനെ കൈവിട്ട് നമ്മെ കൈനീട്ടി വാങ്ങുന്ന പിതാവിനോട് അവിടുന്ന് ചോദിച്ചതല്ലെ: ‘‘എന്റെ ദൈവമെ, എന്റെ ദൈവമെ എന്നെ കൈവിട്ടതെന്തിന്ന്? ” ഏറ്റവും ഒടുവില്‍ “ എല്ലാം നിവൃത്തിയാക്കി ” സുരക്ഷിതനായ പിതാവിന്റെ കരത്തില്‍ തന്റെ ആത്മാവിനെ ഏല്‍പ്പിക്കുന്ന ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള ചിന്തയാണല്ലോ നമ്മള്‍ തുടങ്ങി വെച്ചത്. യേശുക്രിസ്തു വരച്ചു കാട്ടിയ ദൈവത്തെപ്പോലെ നമുക്ക് സ്‌നേഹം തോന്നുന്ന മറ്റേതെങ്കിലും ദൈവത്തിന്റെ ചിത്രം ഈ ഭൂമിയില്‍ മറ്റാര്‍ക്കും വരയ്ക്കാനായിട്ടില്ലെന്നുളള സത്യത്തോട് ഇനി പ്രതികരിക്കേണ്‍ടത് നിങ്ങളാ ണ്.

Responses