തട്ടാന്റെ പണിപ്പുര

\"\"

ഉത്തരേന്ത്യയിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ ധാരാളം ഓര്‍മ്മകള്‍ എന്റെ മനസില്‍ തങ്ങി നില്‍ക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ആദ്യമായി കൂലി വാങ്ങി ഞാന്‍ ജോലി ചെയ്യുന്നത്. കമ്പനിയുടെ ബോസുമാരില്‍ ാക്കൂര്‍ രാജേന്ദ്ര സിംഗ് എന്നയാള്‍ സുഹൃത്തിനെപ്പോലെയായിരുന്നു. അദ്ദേഹം രാജസ്ഥാനിലെ ജാജ്‌ലി എന്നൊരു ഗ്രാമത്തിലെ രാജാവിന്റെ മൂത്ത മകനായിരുന്നു. ഒഴിവു സമയങ്ങളിലധികവും ഗ്രാമത്തില്‍ ചെലവഴിക്കാറുള്ള ാക്കൂറിനോടൊപ്പം ഒരിക്കല്‍ ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എനിക്കും അവസരം ഉണ്‍ടായി. രാജസ്ഥാനെന്നാല്‍ മരുഭൂമിയാണെന്നുള്ള ധാരണ ആ യാത്രയില്‍ മാറിപ്പോയി. മനോഹരമായ ഗോതമ്പു വയലുകളും നെല്‍പ്പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളുമെല്ലാം പച്ചവിരിച്ച ആ ഗ്രാമദൃശ്യം മനസ്സിലിപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. സര്‍ക്കാറിന്റെ അനുമതിയോടെ കൃഷിചെയ്യുന്ന കറുപ്പുതോട്ടങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന വര്‍ണ്ണ ശബളമായ പുഷ്പങ്ങള്‍ നയനാന്ദകരമാണ്.

ഗ്രാമത്തിന്റെ ഭംഗി കണ്ണില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ചൂഷണത്തിനിരയായി കഴിയുന്ന ഗ്രാമവാസികളുടെ ചിത്രം മനസ്സില്‍ നൊമ്പരമുളവാക്കുന്നു. ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും മനുഷ്യനുള്ളിടത്തെല്ലാം അന്ധവിശ്വാസങ്ങളുണ്‍ട്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ വിദ്യാഭ്യാസം കുറഞ്ഞ ആളുകളിലേ അന്ധവിശ്വാസങ്ങളുള്ളൂ എന്നൊരു തെറ്റായ ധാരണയുണ്‍ടായിരുന്നു. അമേരിക്കിയിലെത്തിയപ്പോള്‍ ഈ ധാരണ മാറി. അമേരിക്കയും യൂറോപ്പും ചൈനയും ജപ്പാനും മദ്ധ്യപൗര്യസ്ത്യദേശങ്ങളുമൊന്നും ഈ ശാപത്തില്‍ നിന്ന് മോചിതരല്ല. എങ്കിലും മതപരമായ വിശ്വാസങ്ങളുമായി കൂട്ടുപിണഞ്ഞു കിടക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്ത്യന്‍ ഗ്രാമങ്ങളിലെപ്പോലെ മറ്റെവിടെയെങ്കിലും ഉണ്‍ടോയെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ ജാതി വ്യവസ്ഥിതിക്കുള്ള സ്ഥാനം കുറച്ചൊന്നുമല്ല. ജന്മം കൊണ്‍ട് ഒരു കൂട്ടര്‍ അനുഗ്രഹീതരാണെങ്കില്‍ നല്ലൊരു ശതമാനം അതെ കാരണത്താല്‍ ജീവിതം മുഴുവന്‍ ശാപം പേറി കഴിയുന്നവരാണ്. ഉന്നതകുലജാതരുടെ ചുഷണത്തിന് വിധേയരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് ആശ്വസിച്ച് വിധിയെ പഴിചാരി കഴിയുന്ന ദളിതരുടെ ദയനീയ അവസ്ഥ വിവരിക്കാന്‍ പ്രയാസമാണ്.

ഏതു വ്യവസ്ഥിതിയിലും പാത്തും പതുങ്ങിയും ചൂഷണം നിലനില്‍ക്കുന്നുവെന്ന സത്യം മറന്നുകൊണ്‍ടല്ല ഇത്രയും പറഞ്ഞത്. ാക്കൂറിന്റെ ഗ്രാമത്തില്‍ ആടിനെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന ഏറ്റവും താണ വര്‍ഗ്ഗത്തില്‍പ്പെടുന്ന ആളാണ് ബേറുവ. വ്യക്തിയെന്ന നിലയില്‍ തന്റെ ജാതിയിലുള്ളവരെക്കാള്‍ ഭാഗ്യവാനാണ് ഇദ്ദേ ഹം. 

മതവിശ്വാസത്തിന്റെ പേരില്‍ ഇവിടെ പാമ്പുകളെ ആരും കൊല്ലാന്‍ പാടില്ല. എന്നാല്‍ ഗ്രാമത്തില്‍ ആരെയെങ്കിലും പാമ്പുകടിച്ചാല്‍ ഏതോ ശക്തി കൊണ്‍ടെന്ന പോലെ ബേറുവ വിറയ്ക്കാന്‍ തുടങ്ങും. ആടിനെ മേയ്ക്കുന്നിടത്തു നിന്നും ബേറുവ വിറച്ചുകൊണ്‍ട് വീട്ടിലേക്ക് ഓടിവരുമ്പോഴേയ്ക്കും വിഷമേറ്റ ആളുമായി ഗ്രാമവാസികള്‍ അവിടെ കാത്തു നില്‍പ്പുണ്‍ടാവും. അധമനെങ്കിലും വര്‍ഷത്തിലെ ഒരു പ്രത്യേക ദിവസം ബേറുവയുടേതാണ്. ഏതോ പേരിലുള്ള ആ ഉത്സവനാളില്‍ കയ്യില്‍ ഇരുമ്പു ചങ്ങലകള്‍ കോരിപ്പിടിച്ച് ശക്തിയോടെ അയാള്‍ തന്റെ പുറത്ത് ആഞ്ഞടിക്കുന്നതു കണ്‍ട് ഒരിക്കല്‍ ഞാന്‍ ഞെട്ടിപ്പോയി. അന്ന് ഭാവികാര്യങ്ങള്‍ പ്രവചിച്ചു പറയുന്ന ബേറുവയുടെ കാല്‍പാദം തൊട്ടു വന്ദിക്കാന്‍ സവര്‍ണ്ണരായ സ്ത്രീ-പുരുഷന്‍മാര്‍ നിരായായി നില്‍ക്കുന്നതു കണ്‍ടു. കൂട്ടത്തില്‍ രാജകുമാരന്‍ ാക്കൂറിന്റെ പത്‌നിയുമുണ്‍ടായിരുന്നത് ആശ്ചര്യത്തോടയാണ് കണ്‍ടത്. അന്ധവിശ്വാസങ്ങളുടെ പേരിലെങ്കിലും പാവം ബേറുവയ്ക്ക് വീണു കിട്ടിയ ബഹുമതിയോര്‍ത്ത് ആന്ന് എനിക്ക് സന്തോഷം തോന്നി.
എന്റെ സന്ദര്‍ശന സമയത്ത് ാക്കൂറിന്റെ ഗ്രാമത്തില്‍ സംഭവിച്ച ദുഃഖകരമായ മറ്റൊരു സംഭവത്തിന്റെ മായാത്ത ഓര്‍മ്മകളാണ് മുകളില്‍ പറഞ്ഞു വന്നതിന്റെയെല്ലാം തുടക്കം. ഇവരുടെ വിശ്വാസ പ്രകാരം ദിവസത്തിന്റേയോ, ഏതെങ്കിലും യാത്രകളുടെയോ ആരംഭത്തില്‍ കാണാന്‍ കൊള്ളാത്ത അധമ ജാതിയില്‍പ്പെട്ടവരില്‍ ഒരു കൂട്ടരാണ് സോനാര്‍ എന്നു വിളിയ്ക്കുന്ന സ്വര്‍ണ്ണപ്പണിക്കാരായ തട്ടാന്മാര്‍. അന്നൊരു ദിവസം അന്ധവിശ്വാസത്തിന്റെ ചാട്ടവാര്‍ യൗവ്വനക്കാരനായ ഒരു സോനാറിന്റെ പുറത്ത് പതിയുന്നത് കണ്‍ട് ഞെട്ടിപ്പോയി. വിദ്യാസമ്പന്നനും എന്റെ ബോസും സുഹൃത്തുമായ ാക്കൂറിന്റെ കരങ്ങളില്‍ നിന്നും ആ ചാട്ടവാര്‍ വീഴുന്നതു കണ്‍ടപ്പോള്‍ അതുണ്‍ടാക്കിയ ആഘാതം വലിയതായിരു ന്നു. 

രാജകൊട്ടാരത്തിന്റെ എതിര്‍ വശത്തെ കെട്ടിടത്തിന്റെ രണ്‍ടാം നിലയിലായിരുന്നു ഞാന്‍ അന്ന് താമസിച്ചിരുന്നത്. കൊട്ടാരത്തിന്റെ കവാടത്തില്‍ നിന്നും കുതിരപ്പുറത്ത് ഇറങ്ങിവരുന്ന ാക്കൂറിനെ വരാന്തയില്‍ നിന്നുകൊണ്‍ട് ഞാന്‍ കൈ വീശി. അന്നും ഇന്നും കുതിരപ്പുറത്തു സവാരി ചെയ്യുന്നതും സവാരി ചെയ്യുന്നവരെ കാണുന്നതും എനിക്ക് ഹരമാണ്. കുതിരയുടെ ചുവടുകള്‍ അധികം പായുന്നതിനു മുമ്പു ാക്കൂറിന്റെ ചാട്ടവാര്‍ ഒരു സോനാര്‍ യുവാവിന്റെ പുറത്ത് ആഞ്ഞു പതിച്ചു. അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആ ചെറുപ്പക്കാരന്റെമേല്‍ ചാട്ടവാര്‍ ആഞ്ഞുപതിച്ചതിന്റെ പ്രതിഫലനം അയ്യോ എന്ന ദീനരോധനമായി അന്തരീക്ഷത്തില്‍ മാറ്റൊലി കൊണ്‍ടു. സോനാര്‍ വംശത്തില്‍പ്പെട്ട ചെറുപ്പക്കാരന്‍ തന്റെ മുന്നില്‍ വന്നുപെട്ടപ്പോള്‍ തന്റെ യാത്രയ്ക്ക് അത് മുടക്കമാണുണ്‍ടാക്കി എന്നായിരുന്നു ാക്കൂറിന്റെ വിശ്വാസം. യാത്രമുടക്കിയതില്‍ കോപിഷ് നായി കുതിരയെ തിരികെ തെളിച്ച് അയാള്‍ കയറിപ്പോയി. ശകുനം നോക്കിയായ എന്റെ ബോസിന്റെ ക്രൂരതയോര്‍ത്ത് പിന്നീടൊരിക്കലും അദ്ദേഹത്തിന് കല്‍പ്പിച്ചിരുന്ന മാന്യതയും ബഹുമതിയും ഞാന്‍ കൊടുത്തിട്ടില്ല. നിലനില്പിന്റെ പേരില്‍ അദ്ദേഹം ചെയ്തത് തെറ്റായിപ്പോയി എന്നു പറയാന്‍ കഴിഞ്ഞില്ലല്ലൊ എന്ന കുറ്റബോധവും ഇപ്പോഴും എന്നേ വിട്ടുമാറിയി ട്ടില്ല.

ദൈവത്തിന്റെ സൃഷ്ടിയില്‍ ഒന്നും മറ്റൊന്നില്‍ നിന്ന് ചെറുതായിരിക്കുന്നില്ല എന്നു തിരിച്ചറിയാന്‍ സാമാന്യ ബോധം മതി. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് സാമാന്യജ്ഞാനം പ്രാപിച്ചവര്‍ക്കൊക്കെ ഇക്കാര്യം ബോധ്യമായിട്ടുണ്‍ട്. എത്ര വലിയ മെഷീനറിയായിരുന്നാലും അതിലുപയോഗിച്ചിരിക്കുന്ന ചെറിയ സ്‌ക്രൂ ഇല്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്ന തത്വം ഇവിടെ കൂടുതല്‍ അന്വര്‍ത്ഥമാകുന്നു. വ്യക്തമായി പറഞ്ഞാല്‍ മെഷീനിലെ ഓരോ പാര്‍ട്ട്‌സും അതു രൂപകല്‍പന ചെയ്ത ആളുടെ ഇഞ്ചനീയറിംഗ് വൈഭവത്തിലേക്ക് വിരല്‍ ചൂണ്‍ടുന്നവയാണ്. നമ്മുടെ കഥയിലെ സോനാറും (തട്ടാനും) തന്റെ സൃഷ്ടിതാവിനെക്കുറിച്ചുള്ള വലിയ ഉള്‍ക്കാഴ്ച നമ്മിലേക്ക് പകരുന്നുവെന്ന് ബഹുമാന്യ കര്‍ത്തൃദാസന്‍ പി.ജെ. ഡാനിയേലിന്റെ ജീവിതാനുഭവത്തിലൂടെ ഞാനും മനസ്സിലാക്കി. ഒരു പക്ഷെ ജീവിതത്തിന്റെ കാട്ടുതീയില്‍ രക്ഷപ്പെടാന്‍ പഴുതുണ്‍ടോയെന്ന് സംശയിക്കുന്ന ആരെങ്കിലും അനുവാചകരുണ്‍ടെങ്കില്‍ അദ്ദേഹത്തിന് പരിശുദ്ധാത്മാവ് നല്‍കിയ ഈ സന്ദേശം നിങ്ങളിലും പ്രതീക്ഷകളുടെ തിരിനാളം തെളിയി ക്കും.

ബാലനായിരുന്ന ദാനിയേല്‍ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ വളരുന്ന കാലം. തങ്ങളുടെ പുരയിടത്തിന്റെ അങ്ങേ കോണില്‍ സ്ഥിതി ചെയ്തിരുന്ന തട്ടാന്റെ പണിശാല ബാലനായ ദാനിയേലിന്റെ ഹരമായിരുന്നു. കൂട്ടുകാരൊക്കെ ഓലപ്പന്തു തട്ടിക്കളിക്കുമ്പോഴും അവരില്‍ നിന്നൊക്കെ വേറിട്ട് ദാനിയേല്‍ തട്ടാന്റെ പണിപ്പുരയിലേ സ്വര്‍ണ്ണപ്പണി കൗതുകത്തോടെ നോക്കിക്കാണും. 
തന്റെ മകന്‍ ബൈബിളിലെ ദാനിയേലിനെപ്പോലെ ഉന്നതനായി കാണാന്‍ ആഗ്രഹിച്ച പിതാവിന് മകന്റെ ഈ സ്വഭാവം തീരെ പിടിച്ചില്ല. മിക്ക സമയങ്ങളിലും മകനെ കാണാതെ ഒടുവില്‍ കണ്‍ടെത്തുക തട്ടാന്റെ പണിപ്പുരയിലാകും. മുതുകില്‍ ഒളിപ്പിച്ചുവച്ച കാപ്പി വടിയുമായി മകനെ തിരക്കി ആലയത്തിലെത്തുന്ന പിതാവില്‍നിന്നും പലവട്ടം അടികൊണ്‍ടിട്ടും ദാനിയേല്‍ അവസരം കിട്ടുമ്പോഴെല്ലാം തട്ടാന്റെ ആലയില്‍ എത്തുക പതിവായിരുന്നു. പലപ്പോഴും തട്ടാനേ സഹായിക്കാന്‍ ദാനിയേലിന് അവസരം കിട്ടുമായിരുന്നു, അപ്പോഴെല്ലാം വലിയ അംഗീകാരം ലഭിച്ച മട്ടിലായിരുന്നു ആ ബാലന്‍.

ഉലയില്‍ അഗ്നിയുടെ നടുവിലിരിക്കുന്ന സ്വര്‍ണ്ണം സൂസൂഷ്മം വീക്ഷിച്ചിരുന്ന തട്ടാന്‍ ഇടയ്ക്കിടെ ദാനിയേലിനോട് ചക്രത്തിന്റെ കറക്കം നിര്‍ത്താന്‍ ആവശ്യപ്പെടും. എന്തുകൊണ്‍ട് തീയുടെ ശക്തി കൂട്ടിക്കൂടായെന്ന് ഒരിക്കല്‍ ദാനിയേല്‍ തട്ടാനോട് ആരാഞ്ഞു. പാടില്ല മകനെ, തീയുടെ ശക്തി കൂടിപ്പോയാല്‍ ഉലയിലെ സ്വര്‍ണ്ണം ആവിയായിപ്പോകും -തട്ടാന്‍ മറുപടി നല്‍കി.

ദാനിയേലെന്ന ബാലന്‍ വളര്‍ന്ന് സഭാ പരിപാലകനായപ്പോള്‍ ജീവിതത്തിലെ അഗ്നി പരിശോധനയില്‍ സ്വര്‍ണ്ണത്തെപ്പോലെ ഉരുകുന്ന അനേകരെ ധൈര്യപ്പെടുത്തുവാന്‍ ഈ ബാല്യകാല പാ ങ്ങള്‍ ഉപകരിച്ചു. സഹിയ്ക്കുന്നതിനു മീതെ പരീക്ഷ (തീയുടെ ശക്തി) നല്‍കാത്ത സ്വര്‍ഗ്ഗത്തിലെ വലിയ തട്ടാനെ അദ്ദേഹം അവര്‍ക്ക് പരിചയപ്പെടുത്തും. ആവിയായി പോകാന്‍ അവന്‍ സമ്മതിക്കില്ല മറിച്ച് തട്ടാന്റെ പണിശാലയില്‍ നിന്നും വിലയേറിയ കൊത്തുപണിയായി രൂപാന്തരപ്പെടുവാന്‍ അഗ്നിപരിശോധനിയിലൂടെ കടന്നു പോയേ മതിയാകുവെന്ന സത്യവും ബോധ്യമാക്കും. ഉലയിലിരിക്കുന്ന സ്വര്‍ണ്ണത്തില്‍ വെളിയിലേക്ക് നുരച്ചു വരുന്ന പൊടി കീടങ്ങള്‍ തട്ടി മാറ്റി തട്ടാന്‍ അതിലേക്ക് സൂക്ഷിച്ചു നോക്കുന്നതു കണ്‍ട് ദാനിയേല്‍ കാര്യം തിരക്കിയിട്ടുണ്‍ട്. മൂക്കിലെ കണ്ണാടിയുടെ മുകളിലുടെ നോക്കി ചെറു പുഞ്ചിരിയോടെ വൃദ്ധനായ തട്ടാന്‍ പറയും “വെളുത്ത കീടങ്ങള്‍ മാറ്റി ഉലയില്‍ കിടക്കുന്ന പൊന്നില്‍ തന്റെ രൂപം തെളിയുമ്പോഴാണ് ഉപയോഗയോഗ്യമായ ശുദ്ധിയുള്ള പൊന്നായി ഇതു തീരുന്നത് “. 

സ്വര്‍ണ്ണത്തിന്റെ ശുദ്ധീകരണത്തിന്റെ അളവുകോല്‍ കണ്‍ട ദാനിയേലുപദേശിക്ക് മൂടുപടം മാറിയ മുഖത്ത് കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതി ബിംബിക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുവാന്‍ ഇതിനേക്കാള്‍ വലിയ ഉദാഹരണം വേണ്‍ടിയിരുന്നില്ല. ഒരു കാര്യം കൂടി ദാനിയേലുപദേശി തട്ടാന്റെ പണിശാലയില്‍ നിന്നും മനസ്സിലാക്കി. സ്വര്‍ണ്ണം ഉലയിലിരിക്കുന്നിടത്തോളം ഉലയുടെ അരികില്‍ നിന്നും തട്ടാന്‍ എവിടേക്കും പോകാ റില്ല.

അഗ്നി പരിശോധനയുടെ തീച്ചൂളയില്‍ വെന്തുരുകുന്ന ആരെങ്കിലും അനുവാചകരുണ്‍ടെങ്കില്‍ ദാനിയേല്‍ പാസ്റ്ററുടെ ഈ അനുഭവപാ ം നിങ്ങളേയും ധൈര്യപ്പെടുത്തട്ടെ. നിങ്ങള്‍ ആവിയായി ഇല്ലാതെയായിപ്പോവാനല്ല ഈ പരിശോധന. ക്രിസ്തുവിന്റെ തേജസ്സ് നിങ്ങളില്‍ പ്രതിബിംബിക്കുവാനാണ്. നിങ്ങളെക്കുറിച്ചുള്ള ദൈവീകപദ്ധതി പൂര്‍ത്തീകരിക്കും വരെ തീച്ചുളയുടെ അരികെ നിങ്ങളെ കരുതലോടെ നോക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയ തട്ടാന്‍ നിങ്ങളുടെ നിരാശയും, ഭയവും പുറത്താക്കി ധൈര്യവും, ശക്തിയും നല്‍കട്ടെ. ദൈവത്തിന്റ സൃഷ്ടിയില്‍ ഒന്നുപോലും വിലയില്ലാത്തതല്ല. അവയെല്ലാം ദൈവമഹത്വം വെളിപ്പെടുത്തുന്ന ഉപകണങ്ങളാണ്. അക്കൂട്ടത്തില്‍ നിങ്ങളും ഞാനും ഉണ്‍ടെന്നുള്ളത് മറക്കാതിരി ക്കാം.

Responses