ഇസ്രായേല്‍: ദൈവിക വാഗ്ദത്തങ്ങള്‍ നിലച്ചിട്ടില്ല

 

\"\"

ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്തത് വ്യക്തമായ പദ്ധതിയുടെ ഭാഗമാണെന്ന് നമുക്ക് തിരുവചനത്തില്‍നിന്ന് മനസ്സിലാക്കുവാന്‍ കഴിയും. ഇതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറയാം. ലോകത്തില്‍ ബഹുദൈവവിശ്വാസം പ്രചരിക്കുമ്പോള്‍ ഏകദൈവവിശ്വാസം നിലനിര്‍ത്തുവാന്‍ ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്തു. രണ്‍ടാമതായി, ഒരു വിശുദ്ധ കുടുംബത്തേ തെരഞ്ഞെടുത്ത് ആ കുടുംബത്തിലൂടെ വാഗ്ദത്ത മശിഹായേ ലോകരക്ഷകനായി അയയ്ക്കുവാന്‍ ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്തു. മൂന്നാമതായി, ദൈവത്തിന് മനുഷ്യനോടുള്ള പദ്ധതിയില്‍ ദൈവപ്രമാണങ്ങള്‍ ഏറ്റുവാങ്ങാന്‍ മനുഷ്യന്റെ പ്രതിനിധി എന്നവണ്ണം ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്തു. അടുത്തത്, ദൈവസഭയ്ക്ക് ഒരു സാധകപാ മായിരിക്കാന്‍ ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്തു.

ഇങ്ങനെ വിവിധ കാരണങ്ങളാല്‍ ആണ് ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്തതെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് വാഗ്ദത്ത മശിഹായേ ലോകത്തിലേക്ക് അയയ്ക്കുവാന്‍ ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്തു എന്നതാണ്. അപ്പോള്‍തന്നേ, മറ്റുള്ള ദൈവിക ഉദ്ദേശ്യങ്ങളേ നമുക്ക് ലഘുവായിക്കാണുവാന്‍ സാധിക്കില്ല. പാപപരിഹാരത്തിനായി മശിഹായേ ലോകത്തിലേക്ക് അയയ്ക്കണമെങ്കില്‍ പാപപരിഹാരത്തിനുള്ള വ്യവസ്ഥകള്‍ എന്താണെന്ന് ആദ്യമായി ലോകത്തേ അറിയിക്കണമായിരുന്നു. എന്നാല്‍, ദൈവം വച്ചിരിക്കുന്ന വ്യവസ്ഥകള്‍ നിര്‍വ്വഹിക്കാനുള്ള കഴിവുകള്‍ മനുഷ്യനില്ലെന്ന് മനുഷ്യന് ബോധ്യപ്പെടത്തക്ക അവസരം ഉണ്‍ടാകേണ്‍ടിയിരുന്നു. ഇതിനാണ് മനുഷ്യന്റെ പ്രതിനിധിയായി ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്ത് അവരുടെ കൈയില്‍ ന്യായപ്രമാണം ഏല്‍പ്പിക്കുന്നത്. ഇതെല്ലാം ഒരുപോലെ ദൈവത്തിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെട്ട കാര്യങ്ങളായതിനാല്‍ മശിഹായുടെ വരവോടെ ഇസ്രായേലിന് ദൈവപദ്ധതിയിലുള്ള സ്ഥാനം എല്ലാം നിര്‍വ്വഹിക്കപ്പെട്ടു എന്ന് നമുക്ക് പറയാന്‍ കഴി­യില്ല.

വീണ്‍ടെടുപ്പ് എന്ന പ്രധാന വിഷയത്തില്‍ ഏറ്റവും അധികം ഉള്‍ക്കാഴ്ച ദൈവത്തില്‍നിന്ന് പ്രാപിച്ച ജനതയാണ് ഇസ്രയേല്‍മക്കള്‍. ആ ഉള്‍ക്കാഴ്ച അവര്‍ പ്രാപിച്ചു എന്നുള്ളതുതന്നെ സുവിശേഷം ഏറ്റവുമധികം സ്വീകരിക്കാന്‍ പ്രാപ്തിയുള്ള ജനതയായും അവര്‍ മാറി എന്നത് നാം കാണു­ന്നു.

പൗലോസ് ജാതികളുടെ അപ്പൊസ്തലനെന്ന് അറിയപ്പെട്ട വ്യക്തിയായിരുന്നു. എങ്കിലും ഇസ്രായേലിനുള്ള പ്രത്യേകമായ സ്ഥാനം അദ്ദേഹം നിഷേധിക്കുന്നില്ല. അദ്ദേഹം പറയുന്നു: സുവിശേഷത്തേക്കുറിച്ച് എനിക്ക് ലജ്ജയില്ല, വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ (റോമ 1:16). ആദ്യം യഹൂദനെന്ന് പറയുമ്പോള്‍തന്നേ യവനനേക്കാള്‍ കൂടിയ ഒരു മുന്‍ഗണന ഇസ്രായേലിന് ഉണ്‍ടെന്നത് സ്പഷ്ടമാ­ണ്.

യേശുക്രിസ്തു ഇസ്രായേലിനേ താല്‍ക്കാലികമായി തള്ളിക്കളഞ്ഞു എന്നതാണ് തര്‍ക്കമായിരിക്കുന്ന ഒരു കാര്യം. അത്തി യഹൂദന്റെ പ്രതീകമാണ്. അത്തിയേ ശപിക്കുന്നു എന്നതിലൂടെ യഹൂദനേ തല്‍ക്കാലത്തേക്ക് തള്ളിക്കളയുന്നു എന്ന് കാണുന്നു. അത്തിയേ ശപിച്ചുകഴിഞ്ഞയുടന്‍ അത് ഉണങ്ങിപ്പോകുന്നതും (മത്തായി 21:17-19) ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അത്തി തളിര്‍ക്കുന്നതും യേശുക്രിസ്തു പ്രഖ്യാപിക്കുന്നു (മത്തായി 24:32,33). അത്തിയേ ശപിച്ചപ്പോള്‍ അത് ഉണങ്ങി, എന്നാല്‍ ഉണങ്ങിയ അത്തി തളിര്‍ക്കും എന്നാണ് കര്‍ത്താവ് പറഞ്ഞത്. ഇസ്രായേലിന് ഇനി ഒരു ഉദ്ധാരണം ഉണ്‍ടെന്നാണ് പൗലോസ് തന്റെ ലേഖനത്തിലും പറയുന്നത്. ദാനിയേലും ഇതുതന്നേ പറയുന്നു. അറുപത്തി ഒമ്പതാം ആഴ്ചവട്ടം കഴിഞ്ഞ് എഴുപതാം ആഴ്ചവട്ടം ഇസ്രായേലിനുവേണ്‍ടി ശേഷിച്ചിരിക്കുന്നു. (ദാനിയേല്‍ 9:25-27)

ഇസ്രായേല്‍ മശിഹായേ പൂര്‍ണ്ണമായി അംഗീകരിക്കുന്നതിന് ദൈവം അവരോട് പ്രത്യാകമായി ഇടപെടുന്ന ഒരു കാലത്തേക്കുറിച്ച് ദൈവവചനത്തില്‍ വ്യക്തമായി പറയുന്നു. മഹാപീ നകാലം വേദപുസ്തകത്തിന്റെ വ്യക്തമായ പ ിപ്പിക്കലാണ്. അത് ഏഴു വര്‍ഷമാണെന്ന് വചനത്തില്‍നിന്ന് മനസ്സിലാക്കാം. അത് ഇസ്രായേലിന്റെ കഷ്ടകാലം എന്നാണ് പറയുന്നത്. അപ്പോള്‍ ഇസ്രായേലിന് ഇനിയും ഒരു വീണ്‍ടെടുപ്പ് ശേഷിച്ചിരിക്കുന്നു എന്ന് വ്യക്തം. യാക്കോബ് ഗൃഹത്തേ വെള്ളി ഊതിക്കഴിക്കുമ്പോലെ ഊതിക്കഴിച്ച് ശുദ്ധീകരിക്കുമെന്ന് ദൈവവചനം പറയുന്നു. പീ നത്തിന്റെയും കഷ്ടതയുടെയും കാറ്റുകൊണ്‍ട് ശുദ്ധീകിരക്കുമെന്ന് പ്രവചനപുസ്തകങ്ങളില്‍ കാണാന്‍ കഴിയു­ന്നു.

പൗലോസ് റോമാലേഖനത്തില്‍ ചോദിക്കുന്നു: ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തേ തള്ളിക്കളഞ്ഞുവോ? ഒരിക്കലുമില്ല എന്ന് പ്രത്യേകം പറയുന്നു. (റോമ 11:1) എഡി 70ലേ അവരുടെ ഭ്രംശനത്തിനു ശേഷം ഇസ്രായേലിനേ ദൈവം തള്ളിക്കളഞ്ഞുവെന്നും അവര്‍ക്കിനി ഒരു ഉദ്ധാരണം ഇല്ലെന്നും ദൈവവചനം നമ്മേ പ ിപ്പിക്കുന്നില്ല. കാരണം, കര്‍ത്താവ് കാല്‍വരിയില്‍ യാഗമായതിലൂടെ ഒരുക്കപ്പെട്ട വീണ്‍ടെടുപ്പിന്റെ ആ ചിത്രം വ്യക്തമായി മനസ്സിലാക്കുന്നു ആദ്യത്തേ ജനതതി ഇസ്രായേല്‍തന്നേയാണ്. അതുകൊണ്‍ട് ദൈവസഭയുടെ ആദ്യനാളുകളില്‍ വിശ്വാസം സ്വീകരിച്ച ബഹുഭൂരിപക്ഷം അംഗങ്ങളും യഹൂദര്‍ തന്നേയായിരുന്നു. പെന്റക്കൊസ്റ്റു ദിവസം പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ സഭ ആരംഭിച്ചപ്പോള്‍ ആദ്യമായി വിശ്വാസം സ്വീകരിച്ച മൂവായിരം പേര്‍ യഹൂദരായിരുന്നു. പുരുഷന്മാര്‍ ഏതാണ്‍ട് അയ്യായിരത്തോളം ആയെന്നു പറയുന്നുതും യഹൂദമതാനുസാരികളായ യഹൂദരേത്തന്നേയാണ്.

അപ്പൊസ്‌തൊലര്‍ അവരുടെ ശുശ്രൂഷയില്‍ യഹൂദര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നതായി നമുക്ക് കാണാന്‍ കഴിയും. ഇസ്രായേലിന് വെളിയില്‍ രക്ഷയുടെ അനുഭവം ഉണ്‍ടാകുമെന്നത് അംഗീകരിക്കാന്‍ വിമുഖത കാണിച്ച വ്യക്തിയായിരുന്നു പത്രോസ്. കൊര്‍ണല്യോസിന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പേ പരിശുദ്ധാത്മാവിന് പത്രോസിനേ ഒരുക്കേണ്‍ടി വന്നു. ഒരു തുപ്പട്ടിയുടെ ദര്‍ശനം നല്‍കി, ആരേയും അശുദ്ധരെന്ന് കണക്കാക്കരുതെന്ന് പത്രോസിനേ പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തി. ഇതിനു ശേഷമാണ് കൊര്‍ണല്യോസിന്റെ ദൂതന്മാരേ പത്രോസ് സ്വീകരിക്കുന്നതും അവരുടെ വീട്ടിലേക്ക് പോകുന്നതും. ദൈവസഭയോടുള്ള ബന്ധത്തില്‍ ഇസ്രായേലിന്റെ മുന്‍ഗണനയേ സംബന്ധിച്ച് ആദിമ അപ്പൊസ്‌തൊലന്മാര്‍ വളരെ ബോധവാന്മാരായിരുന്നു.

ആദിമ അപ്പൊസ്‌തൊലന്മാരുടെ പ്രവര്‍ത്തന മേഖലകളിലും ഇസ്രായേല്‍ സമൂഹങ്ങള്‍ക്ക് പ്രത്യേക പങ്കുണ്‍ടായിരുന്നതായി കാണാം. പൗലോസ് സുവിശേഷവുമായി പുതുതായി എത്തിച്ചേരുന്ന പ്രദേശങ്ങളില്‍ സിനഗോഗുകള്‍ കണ്‍ടെത്തി അവിടെ യഹൂദരോടു സുവിശേഷം പങ്കുവയ്ക്കാന്‍ തയാറായി. അവര്‍ അത് സ്വീകരിക്കാതെ വന്നപ്പോഴാണ്, ‘‘നിങ്ങള്‍ അതിനേ തള്ളി നിങ്ങളേത്തന്നേ നിത്യജീവന് അയോഗ്യര്‍ എന്ന് വിധിച്ചുകളയുന്നതിനാല്‍ ഇതാ ഞങ്ങള്‍ ജാതികളിലേക്ക് തിരിയുന്നു’’ (അപ്പ.പ്രവൃത്തി 13:46) എന്ന് പ്രഖ്യാപിക്കുന്നത്. പൗലോസിന്റെ കാഴ്ചപ്പാടിലും പ്രവര്‍ത്തനരീതിയിലും ഇസ്രായേലിന് മുന്‍ഗണന ഉണ്‍ടായിരുന്നുവെന്നത് നമുക്ക് കാണുവാന്‍ കഴിയും. മശിഹായേ അംഗീകരിക്കുന്നതിന് ഏറെ സാധ്യതകള്‍ ഉള്ള സമൂഹമായിരുന്നു യഹൂദര്‍ എന്നതാണ് ഇതിനുള്ള കാരണം.
പഴയനിമയ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തില്‍ വാഗ്ദത്ത മശിഹാ യേശുക്രിസ്തുവായിരുന്നു എന്നത് തെളിയിക്കുന്നതായിരുന്നു അപ്പൊസ്‌തൊലരുടെ പ ിപ്പിക്കലുകള്‍. പൗലോസും അപ്പല്ലോസും അതായിരുന്നു ചെയ്തത്. മോശയുടെ ഗ്രന്ഥങ്ങളും പ്രവചനപുസ്തകങ്ങളേയും അടിസ്ഥാനമാക്കി യഹൂദരേ വാദിച്ച്, സംവാദിച്ച് സമ്മതിപ്പിക്കുന്ന ശുശ്രൂഷകള്‍ പൗലോസ് ചെയ്തത് അപ്പൊസ്‌തൊല പ്രവൃത്തികളില്‍ കാ­ണാം.

യഹൂദര്‍ക്കാണ് ക്രിസ്തു എന്ന ദൈവിക വാഗ്ദത്തത്തേ അംഗീകരിക്കുവാന്‍ എളുപ്പം സാധിക്കുന്നത്. ക്രിസ്തുവിലേക്ക് നയിക്കുന്ന ന്യായപ്രമാണം അവര്‍ നൂറ്റാണ്‍ടുകളായി കേട്ടുകൊണ്‍ടിരുന്നതായിരുന്നു. എന്നാല്‍ വാഗ്ദത്ത നിവൃത്തിയായി വന്ന മശിഹാ ആയിരുന്നു ‘നസറായനായ യേശു’ എന്നത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് ഇന്നും അവര്‍ക്കുള്ളത്. അവര്‍ അത് അംഗീകരിച്ചിട്ടാല്ലത്തതിനാല്‍, അത് അംഗീകരിക്കുവാനും തങ്ങള്‍ കുത്തിയവനിലേക്ക് നോക്കുവാനും (സഖരിയ 12:10, വെളിപ്പാട് 1:7) വേണ്‍ടിയുള്ള ദൈവിക ഇടപെടലിന്റെ ഒരു ആഴ്ചവട്ടക്കാലം (ഏഴു വര്‍ഷം) അവശേഷിക്കും എന്നത് യാഥാര്‍ത്ഥ്യമായ കാര്യമാണ്.

യേശുവിലൂടെ വലിയൊരുഭാഗം ദൈവിക വാഗ്ദത്തങ്ങളും നിറവേറ്റപ്പെട്ടു എന്നു പറയുമ്പോഴും ന്യായപ്രമാണം ആചരിക്കുന്നതുമൂലം ദൈവം യഹൂദന് നല്‍കിയിരിക്കുന്ന ഭൗമിക നന്മകളുടെ വാഗ്ദത്തം അപ്പാടെ നിന്നുപോയി എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്‍ടാകും. കാരണം, അവര്‍ മശിഹായേ അംഗീകരിക്കുന്നതുവരെ അവര്‍ ന്യായപ്രമാണത്തിന് കീഴിലാണ്. ഇന്നും ന്യായപ്രമാണം അനുസരിക്കുന്നതില്‍ യഹൂദര്‍ വളരെ തല്‍പ്പരരാണ്. അതുകൊണ്‍ടാണ് ദേവാലയം യഥാസ്ഥാനത്ത് പണിയുവാന്‍ അവര്‍ താല്‍പര്യപ്പെടുന്നത്. യാഥാസ്ഥിതികരായ യഹൂദര്‍ ശനിയാഴ്ച ശബത്തായി ആചരിച്ചുപോരുന്നു. ഇപ്പോളും ന്യായപ്രമാണം നിലനില്‍ക്കുന്നതായി അവര്‍ കണക്കാക്കുന്നതുകൊണ്‍ട് ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ അവര്‍ അവകാശപ്പെടുന്നു എന്ന് പറയുന്നതും ദൈവവചനത്തിന് നിരക്കുന്ന കാര്യം തന്നേയാണ്.

മറ്റൊരു കാര്യം, ന്യായപ്രമണം ആചരിക്കുന്ന ജനത്തിന് ദൈവം നല്‍കിയിരുന്ന വാഗ്ദത്തങ്ങള്‍ ഭൗമികമായിരുന്നു. ദാവീദിനേക്കുറിച്ച് 89-ാം സങ്കീര്‍ത്തനം 35,36 വാക്യങ്ങളില്‍ ദൈവം പറയുന്നു: ‘‘ഞാന്‍ ഒരിക്കല്‍ എന്റെ വിശുദ്ധിയേക്കൊണ്‍ട് സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷ്‌കു പറയുകയില്ല, അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില്‍ സൂര്യനേപ്പോലെയും ഇരിക്കും. അത് ചന്ദ്രനേപ്പോലെയും ആകാശത്തിലേ വിശ്വസ്ത സാക്ഷിയേപ്പോലെയും ഇരിക്കും’’ സൂര്യചന്ദ്രന്മാരുള്ള കാലത്തോളം ഈ വാഗ്ദത്തങ്ങള്‍ നിലനില്‍ക്കും എന്നത് ദൈവം തന്നേ പറയുന്നു. മശിഹായുടെ വരവോടെ യഹൂദന്റെ പ്രസക്തി തീര്‍ന്നു എന്നു പറയുന്നത് വേദപുസ്തകത്തിന് നിരക്കുന്ന കാര്യമല്ല.

Responses