ഒട്ടിച്ചേര്‍ന്ന കാട്ടൊലിവിന്‍ ശാഖകള്‍

ഇസ്രായേലിനേക്കുറിച്ച് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നൊജാദിനും കത്തോലിക്കാ സഭയ്ക്കും പലതും പറയാനുണ്‍ട് എന്നത് ശരിതന്നേ. എന്നാല്‍ അതിനു മുമ്പേ ഇസ്രായേലിനെക്കുറിച്ച് സഖരിയാ പ്രവാചകന് ചിലതു പറയാനുള്ളത് കേള്‍ക്കണ്‍ടേ? ‘‘യിസ്രായേലിനേക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്: ആകാശം വിരിക്കുകയും ആത്മാവിനെ അവന്റെ ഉള്ളില്‍ നിര്‍മിക്കുകയും ചെയ്തിരിക്കുനന യഹോവയുടെ അരുളപ്പാട്: ഞാന്‍ യെരുശലേമിനേ ചുറ്റുമുള്ള സകലജാതികള്‍ക്കും ഒരു പരിഭ്രമപാത്രമാക്കും; യെരുശലേമിന്റെ നിരോധനത്തിങ്കല്‍ അത് യഹൂദയ്ക്ക് വരും. അന്നാളില്‍ ഞാന്‍ യെരുശലേമിനേ സകല ജാതികള്‍ക്കും ഒരു ഭാരമുള്ള കല്ലാക്കി വയക്കും. അതിനേ ചുമക്കുന്നവരൊക്കെയും ക ിനമായി മുറിവേല്‍ക്കും. ഭൂമിയിലേ സകല ജാതികളും അതിനു വിരോധമായി കൂടി വരും (സഖരിയാ 12:1-3).

ഭൂമിയിലേ സകല ജാതികളും അതിന് വിരോധമായി കൂടിവരും എന്നു പറയുമ്പോള്‍ കത്തോലിക്കാ സഭ ഈ ജാതികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ ആഴ്ച റോമില്‍ ചേര്‍ന്ന സിനഡിന്റെ പ്രഖ്യാപനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ചുറ്റുമുള്ള അറബി രാജ്യങ്ങളും വിദൂരതയില്‍ പോലുമുള്ള പല മുസ്ലിം രാജ്യങ്ങളും ഇസ്രായേലിനെ ശത്രുവായി കാണുന്നു. ഇവരോടുകൂടെ ഒരു ജാതിയായി കത്തോലിക്കാ സഭ ചേര്‍ന്നതിലൂടെ സഖര്യാ പ്രവചനത്തില്‍ മറഞ്ഞുകിടന്ന മറ്റൊരു മര്‍മമാണ് വെളിവായിരിക്കു­ന്നത്.

‘ഇസ്രായേലിനേ ചുമക്കുന്നവര്‍’ എന്നതിനു പകരം ‘ഇസ്രായേലിനേ നീക്കാന്‍ ശ്രമിക്കുന്നവര്‍’ എന്നാണ് എബ്രായഭാഷയുടെ ശരിയായ പരിഭാഷ എന്ന് ഒരു കമന്ററിയില്‍ കാണാന്‍ കഴിയുന്നു. ഇസ്രായേലിനേ നീക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുറിവേല്‍ക്കുമെങ്കില്‍ ഇസ്രായേലിനേ ഭൂമുഖത്തുനിന്ന് നീക്കാന്‍ ശ്രമിക്കുന്ന ഇറാനും അനുബന്ധ സഖ്യകക്ഷികള്‍ക്കും അവരോടൊപ്പം ഇപ്പോള്‍ ഇസ്രായേലിനേ തള്ളിപ്പറയുന്നവര്‍ക്കും മുറിവേല്‍ക്കാന്‍ പോകുന്നുവെന്ന് സ്പഷ്ടം.

ദൈവവചനം ഇസ്രായേലിനെക്കുറിച്ച് എന്തു പറയുന്നു എന്നത് അന്വേഷിക്കേണ്‍ടത് യഥാര്‍ത്ഥ ഭക്തന്മാര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ബൈബിള്‍ പൂര്‍ണ്ണമായും ശരിയാണെന്നുള്ളതിന് തെളിവുണ്‍ടോ എന്ന അവിശ്വാസിയായ ഒരു ഭരണാധികാരിയുടെ ചോദ്യത്തിന് ഉത്തരമായി ഇസ്രായേല്‍ എന്ന് മറുപടി പറഞ്ഞ ഒരു പണ്‍ഡിതനെക്കുറിച്ച് കേട്ടിട്ടുണ്‍ട്. ഇസ്രായേല്‍ രാജ്യത്തേക്കുറിച്ചുള്ള ദൈവവചന പ്രവചനങ്ങളുടെ പൂര്‍ത്തീകരണം ദൈവവചനത്തിന്റെ ആധികാരികതയേ ഉറപ്പിക്കുന്നതു തന്നെയാണ്. റോമാ ലേഖനം 11-ാം അധ്യായം ദൈവത്തിന് ഇസ്രായേലിനോടുള്ള ഭാവി കാര്യങ്ങള്‍ എന്തൊക്കെ എന്നതിലേക്ക് വെളിച്ചം വീശുന്നതാണ്.

‘‘ദൈവം ഇസ്രായേലിനേ തള്ളിക്കളഞ്ഞുവോ എന്ന് ഞാന്‍ ചോദിക്കുന്നു, ഒരുനാളും ഇല്ല’’ എന്ന് അസന്നിഗ്ധമായ മറുപടിയാണ് പൗലോസ് അപ്പൊസ്‌തൊലന്‍ നല്‍കുന്നത് (റോമ 11:1). സ്വാഭാവിക കൊമ്പുകളായിരുന്ന യഹൂദനേ ആദരിക്കാതെ ഒടിച്ചിട്ട് (റോമ 11:17 &21), ജാതികളുടെ സംഖ്യ തികയുവോളം (റോമ 11:25) അംശമായ കാ ിന്യത്തിലൂടെ അവരേ കടത്തി വിടുമ്പോള്‍ തന്നേ, കുറേ കാട്ടൊലിവിന്‍ കൊമ്പുകളേ അതിനോട് ഒട്ടിച്ചു ചേര്‍ക്കുന്നുവെന്ന് (റോമ 11:17) ദൈവാത്മാവ് പൗലോസിലൂടെ സഭയേ, ലോകത്തേതന്നേ അറിയിച്ചു. പിതാക്കന്മാര്‍ നിമിത്തം പ്രിയന്മാരെങ്കിലും സുവിശേഷം നിമിത്തം അവര്‍ ശത്രുക്കളായിരിക്കുന്നുവെങ്കിലും (റോമ 11:28) ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തേ തള്ളിക്കളഞ്ഞിട്ടില്ല (റോമ 11:2).

വസ്തുതകള്‍ ഇത്ര സ്പഷ്ടമായിരിക്കേ കത്തോലിക്കാസഭ ഇപ്പോള്‍ കണ്ണടച്ച് ഇരുട്ടിനേ പുണരുന്നത് എന്തുകൊണ്‍ട്? ഉത്തരം സ്പഷ്ടം -മധ്യേഷ്യയിലുള്ള അറബികളുടെ ചങ്ങാത്തം ഉറപ്പാക്കണം. മാര്‍പാപ്പാ ആയതിനു ശേഷം ബനഡിക്ട് പതിനാറാമനിലൂടെ കത്തോലിക്കാ സഭയ്ക്ക് നഷ്ടപ്പെട്ട മുഖഛായ തിരികെയെടുക്കാന്‍ ഇതല്ലാതെ വഴിയില്ലെന്ന കത്തോലിക്കാ ബുദ്ധികേന്ദ്രങ്ങളുടെ വിലയിരുത്തലാണ് അവരേ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇസ്ലാമിനെതിരേ ബനഡിക്ട് പതിനാറാമന്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ യാഥാസ്ഥിതിക മുസ്ലിം രാജ്യങ്ങളില്‍ ക്രൈസ്തവരോടു കടുത്ത വിദ്വേഷത്തിന് കാരണമായി. പോപ്പിനോടുള്ള പക തീര്‍ക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കു നേരേ ആക്രമണങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഫലമായി മധ്യേഷ്യന്‍ മുസ്ലിം രാജ്യങ്ങളില്‍ ക്രൈസ്തവരുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞു. അനേകരും സ്വദേശത്തുനിന്ന് പലായനം ചെയ്യുകയോ, പീഡനം ഭയന്ന് ഇസ്ലാംമത വിശ്വാസത്തിലേക്ക് മാറ്റപ്പെടുകയോ ചെയ്തു. ഇതിലൂടെ കത്തോലിക്കാ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞത് വത്തിക്കാനേ ചെറിയ തോതിലൊന്നുമല്ല ഭയപ്പെടുത്തു­ന്നത്.

ഇസ്ലാമിക രാജ്യങ്ങളെ സന്തോഷിപ്പിക്കാന്‍ ഉള്ള ഏക വഴി ഇസ്രായേലിനെതിരേ കൊഞ്ഞനംകാട്ടുക മാത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ ജ്ഞാനം ആവശ്യമില്ല. എന്നാല്‍, ദൈവം തന്റെ ജനത്തേ തള്ളിക്കളഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ മാത്രമേ ഇസ്രായേലിനെതിരേ എന്തെങ്കിലും പറയാന്‍ കഴിയൂ. ഇസ്രായേലിനോടുള്ള ദൈവിക വാഗ്ദത്തങ്ങള്‍ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടെ ഇല്ലാതെയായെന്നും ദൈവവചനത്തേ തെറ്റായി വ്യാഖ്യാനിച്ച് വിശുദ്ധനാട്, വിശുദ്ധജനം എന്നിങ്ങനെയുള്ള പദവികള്‍ ഇസ്രായേല്‍ കൈയടക്കുകയാണെന്നുമായിരുന്നു കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ കണ്‍ടെത്തലുകള്‍. ഇസ്ലാമിക പ്രീണനത്തിനായി ദൈവവചനത്തേ വാസ്തവമായി വളച്ചൊടിച്ച് വികൃതമാക്കിയത് കത്തോലിക്കാ സഭയാണെന്നത് ഇപ്പോള്‍ പരസ്യമായിരിക്കുന്നു. ദൈവവചനത്തോടു യാതൊരു ബഹുമാനവുമല്ലാതെയുള്ള ഇത്തരം നടപടികള്‍ അസംബന്ധമാണ്.

ജൂതര്‍ക്കു പ്രത്യേകമായ വാഗ്ദത്ത ഭൂമി ഉണ്‍ടെന്ന് ഞങ്ങള്‍ ക്രിസ്ത്യാനികള്‍ പറയാറില്ലെന്നായിരുന്നു സിനഡില്‍ പങ്കെടുത്ത ഗ്രീക്ക് -മെല്‍ഷെറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ സലിം ബുസ്‌ട്രോസ് പറഞ്ഞത്. എന്നാല്‍, വസ്തുത എന്താണ്? ഉല്‍പ്പത്തി 13:14­- 17 വാക്യങ്ങളില്‍ ഇതിനുള്ള ഉത്തരം ഉണ്‍ട്. ദൈവത്തിന്റെ നിര്‍ദേശപ്രകാരം അബ്രഹാം നെടുകയും കുറുകെയും നടന്ന പ്രദേശങ്ങളെല്ലാം ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായി ദൈവം നല്‍കിയതായി വായിക്കാന്‍ കഴിയുന്നു. ഉല്‍പ്പത്തി 15:18ല്‍ ദൈവം അബ്രഹാമിനോടുള്ള ഉടമ്പടി വ്യക്തമാക്കിയതായും ആവര്‍ത്തിക്കുന്നതായും കാണാം : അന്ന് യഹോവ അബ്രഹാമിനോടു ഒരു നിയമം ചെയ്തു, നിന്റെ സന്തതിക്ക് ഞാന്‍ മിസ്രയീം നദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്ത്, കേന്യര്‍, കെനിസ്യര്‍, കദ്‌മോന്യര്‍, ഹിത്യര്‍, പെരിസ്യര്‍, രെഫായീമ്യര്‍, അമോര്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേത്തന്നേ തന്നിരിക്കുന്നു എന്ന് അരുളിച്ചെയ്തു (ഉല്‍: 15:18-21)
ഇസ്രായേലിനോടും യഹൂദനോടുമുള്ള ബന്ധത്തില്‍ ചെയ്തുപോയ നിരവധി തെറ്റുകള്‍ക്ക് കത്തോലിക്കാ സഭ പത്തു വര്‍ഷം മുമ്പ് പരസ്യമായി മാപ്പ് ഇരന്നത് ലോകം കണ്‍ടതാണ്. ഈ പറഞ്ഞതിനും മാപ്പ് ചോദിക്കാന്‍ അവര്‍ തയാറാകുമെന്ന് കരുതാം.

Responses