ഹൃദയവാതില്‍ക്കലേ മൃദുസ്വരം

\"\"

എണ്‍പ­തു­ക­ളുടെ ഉത്ത­രാര്‍ദ്ധ­ത്തില്‍ വേദ­ങ്ങ­ളിലെ പ്രജാ­പതി ക്രിസ്തു­വിന്റെ വെളി­പ്പാ­ടാ­ണെന്ന വാദം കൊടു­മ്പിരി കൊണ്‍ടി­രി­ക്കുന്ന കാലം. കാര്യ­ങ്ങ­ളുടെ നിജ­സ്ഥിതി അറി­യാന്‍ അന്ന് ശ്രീരാ­മ­കൃ­ഷ്ണ­മ­ ­ത്തിന്റെ പ്രസി­ഡന്റാ­യി­രുന്ന പരേ­ത­നായ മൃഢാ­ന­ന്ദ­സ്വാ­മി­കളെ സമീ­പി­ച്ചു. മത­പ­ണ്ഡിതനും പുസ്ത­ക­ര­ച­യി­താ­വു­മായ ഇദ്ദേഹം മല­യാ­ള­ത്തി­ലേക്ക് വിവര്‍ത്തനം ചെയ്ത ഉപ­നി­ഷ­ത്തു­കള്‍ ഈ പ ­ന­ത്തിന് സഹാ­യ­മാ­യി. കൂടാതെ പ്രജാ­പ­തി­യെ­ക്കു­റി­ച്ചുള്ള ഹിന്ദു­മത വിശ്വാ­സ­ത്തെ­പ്പറ്റി ആധി­കാ­രി­ക­മായി പറ­യാന്‍ പറ്റിയ ആളാ­യി­രു­ന്നല്ലോ അദ്ദേ­ഹം. അല്ലെ­ങ്കില്‍ തന്നെ ഒരാ­ളുടെ മത­വി­ശ്വാ­സ­ത്തെ­പ്പറ്റി ആധി­കാ­രി­ക­മായി വ്യാഖ്യാ­നി­ക്കു­വാന്‍ മറ്റൊരു മത­വി­ശ്വാസം വച്ചു­പു­ലര്‍ത്തു­ന്ന­യാള്‍ക്ക് കഴി­യു­മെന്ന വാദം നീതി­യു­ക്ത­മ­ല്ല­ല്ലോ. എന്താ­യാലും ക്രിസ്ത്യാ­നി­യായ എന്റെ ചോദ്യ­ത്തി­നുള്ള മറു­പ­ടി­യോ­ടൊപ്പം ഒരു ഒളി­യ­മ്പെ­യ്യാനും സ്വാമി­കള്‍ മറ­ന്നി­ല്ല. വിഷ­യ­ത്തില്‍ നിന്നും വ്യതി­ച­ലിച്ച്, മനു­ഷ്യനെ പാപി­യെന്ന് വിളി­ക്കു­ന്ന­താണ് പാപം എന്നു­കൂടി അദ്ദേഹം എഴു­തി. ക്രിസ്തു­മ­ത­ത്തെ­ക്കു­റിച്ച് പുറം­ലോ­ക­ത്തി­നുള്ള വില­യി­രു­ത്തലും പ്രതി­ക­ര­ണ­വു­മെല്ലാം ആ ഒറ്റ­വ­രി­യില്‍ അട­ങ്ങി­യി­ട്ടുണ്‍ടാ­യി­രു­ന്നു. പ്രജാ­പ­തി­യില്‍ തുട­ങ്ങി­യെ­ങ്കിലും എന്റെ ചിന്ത പാപം എന്ന രണ്‍ട­ക്ഷ­ര­ത്തില്‍ ഉടക്കി നില്ക്കു­ന്നു. ലോക­ത്തിലെ സര്‍വ്വ സംസ്‌ക്കാ­ര­ങ്ങളും മത­ങ്ങളും നിരീ­ശ്വ­ര­വാ­ദി­കളും ഒന്ന­ല്ലെ­ങ്കില്‍ മറ്റൊരു പേരില്‍ പാപത്തെ പേര്‍ചൊല്ലി വിളി­ക്കു­ന്നുണ്‍ട്. പാപത്തെ നിഷേ­ധി­ച്ചാല്‍ ഒരു രക്ഷ­കന്റെ ആവശ്യം ഉദി­ക്കു­ന്നി­ല്ല­ല്ലോ.

പൂര്‍വ്വീ­ക­ന്മാര്‍ കൈമാ­റിയ ആത്മീക പൈതൃകം ആധു­നിക തല­മു­റയ്ക്ക് അന്യ­മാ­കുന്ന അതി­ദാ­രു­ണ­മായ അത്യാ­ഹിതം കണ്ണിന് മുന്നി­ലൂടെ കട­ന്നു­പോ­യിട്ടും നോക്കു­കു­ത്തി­യെ­പ്പോലെ നിസ­ഹാ­യ­രായി നില്ക്കാനേ നമുക്ക് കഴ­ിയു­ന്നുള്ളൂ. തങ്ങള്‍ ചെയ്തു­കൂ­ട്ടുന്ന കൊള്ള­രു­താ­യ്മ­കള്‍ എല്ലാം വലി­ച്ചെ­റി­യാ­നുള്ള ചവ­റ്റു­കൊ­ട്ട­യായി ക്രിസ്തു­വിനെ കാണുന്ന നവീന ഭക്തി­മാര്‍ഗ്ഗം പുതിയ തല­മു­റ­യു­ടെ­യി­ട­യില്‍ ഇന്ന് വളര്‍ന്നു­കൊണ്‍ടേ­യി­രി­ക്കു­ന്നു. തങ്ങ­ളുടെ വിഴുപ്പ് ചുമ­ക്കാ­നായി ഒരു രക്ഷ­കനെ അവര്‍ കൊണ്‍ടു­ന­ട­ക്കു­ന്നു. യേശു നമ്മുടെ പാപത്തെ നീക്കു­വാന്‍ ലോക­ത്തില്‍ വന്ന­തി­നാല്‍ പാപ­ത്തിന്റെ പേരില്‍ ആരെയും ഭയ­പ്പെ­ടു­ത്ത­രു­തെന്ന് ഇക്കൂ­ട്ടര്‍ വാദി­ക്കു­ന്നു. അതു­കൊണ്‍ട് തന്നെ ആധു­നിക ലോക­ത്തിന് കേട്ടു­മ­ടുത്ത പദ­പ്ര­യോ­ഗ­മാണ് പാപ­മെ­ന്ന­ത്. പാപ­ത്തെ­ക്കു­റിച്ച് വ്യത്യ­സ്ത­മായ അഭി­പ്രായം പുലര്‍ത്തു­ന്ന­വര്‍ സഭ­യ്ക്കു­ള്ളി­ലി­നി­യു­മുണ്‍ട്. ആ വിഷയം കൈകാര്യം ചെയ്യു­ന്നത് വളരെ കരു­ത­ലോടെ വേണ­മെ­ന്ന­റി­യാം.

സ്വന്തം ജീവി­ത­ത്തില്‍ പാലി­ക്കാ­നാ­വാത്ത കാര്യ­ങ്ങള്‍ മറ്റു­ള്ള­വ­രോട് ഉപ­ദേ­ശി­ക്കു­ന്ന­തില്‍ നാമെല്ലാം ബഹു­സ­മര്‍ത്ഥ­രാ­ണ­ല്ലോ. തന്നെ­യു­മല്ല മനു­ഷ്യ­കോ­ശ­ങ്ങള്‍ പോലെ നമ്മുടെ ജഡത്തോട് കോര്‍ത്തി­ണ­ങ്ങി­ക്കി­ട­ക്കുന്ന പാപ­ത്തെ­ക്കു­റിച്ച് പരാ­മര്‍ശി­ക്കു­മ്പോള്‍ മനഃ­പ്പൂര്‍വ്വ­മ­ല്ലെ­ങ്കിലും ആരെ­യെ­ങ്കിലും മുറി­പ്പെ­ടു­ത്താ­നി­ട­യുണ്‍ട്. അതു­കൊണ്‍ട് തന്നെ ജന്മം കൊണ്‍ടോ അല്ലാ­തെയോ നാമെല്ലാം പാപി­ക­ളാ­ണെ­ന്നുള്ള ബൈബിള്‍ പ്രസ്താ­വ­ന­യോട് യോജി­ച്ചു­കൊണ്‍ട് ഈ വിഷ­യത്തെ വിശ­ക­ലനം ചെയ്യാ­ം.

പാപ­മെന്ന പദ­പ്രയോഗം ആദ്യ­മായി ബൈബി­ളില്‍ ഉപ­യോ­ഗി­ച്ചി­രി­ക്കു­ന്നത് യഹോ­വയാം ദൈവം തന്നെ­യാ­ണ്. കുട്ടി­ക്കാലം മുതല്‍ കേട്ടു­പ­ഴ­കിയ കയ്യീ­ന്റെയും ഹാബേ­ലി­ന്റെയും ചരിത്രം കുറി­ച്ചി­ട്ടി­ടത്ത് നാമത് വായി­ക്കു­ന്നു. ‘അപ്പോള്‍ യഹോവ കയ്യീ­നോട് : നീ കോപി­ക്കു­ന്നത് എന്ത് ? നിന്റെ മുഖം വാടു­ന്ന­തു­മെന്ത്? നീ നന്മ ചെയ്യു­ന്നു­വെ­ങ്കില്‍ പ്രസാ­ദ­മുണ്‍ടാ­ക­യി­ല്ലയോ? നീ നന്മ ചെയ്യു­ന്നി­ല്ലെ­ങ്കിലോ പാപം വാതി­ല്ക്കല്‍ കിട­ക്കു­ന്നു. അതിന്റെ ആഗ്രഹം നിങ്ക­ലേക്ക് ആകു­ന്നു. നീയോ അതിനെ കീഴ­ട­ക്കണം എന്ന് കല്പി­ച്ചു’.

സന്ദര്‍ഭം അറി­യാ­ത്ത­വര്‍ക്കായി അല്പം വിശ­ദീ­ക­രി­ക്കാം. ആദിമ മാതാ­പി­താ­ക്ക­ളുടെ മക്കള്‍ വളര്‍ന്നു വലു­താ­യ­പ്പോള്‍ ഹാബേല്‍ ആട്ടി­ട­യനും കയ്യീന്‍ കൃഷി­ക്കാ­ര­നു­മാ­യി. രണ്‍ട് പേരും തങ്ങ­ളുടെ നന്മ­യില്‍ നിന്നും യഹോ­വയ്ക്ക് വഴി­പാ­ടര്‍പ്പി­ക്കു­ന്നു. എന്നാല്‍ കയ്യീ­നിലും അവന്റെ വഴി­പാ­ടിലും യഹോവ പ്രസാ­ദി­ച്ചി­ല്ല. കയ്യീന് ഏറ്റവും കോപ­മുണ്‍ടാ­യി. അവന്റെ മുഖം വാടി. ഈ ഭാഗം സൂക്ഷ്മ­മായി പരി­ശോ­ധി­ച്ചാല്‍ കയ്യീന്റെ ഇപ്പോ­ഴത്തെ മാന­സി­കാ­വ­സ്ഥയ്ക്ക് കാരണം യഹോവ അവന്റെ വഴി­പാ­ടില്‍ പ്രസാ­ദി­ക്കാ­ഞ്ഞ­തി­നാ­ലല്ല എന്ന് മന­സി­ലാ­കും. പിന്നീ­ടുണ്‍ടായ സംഭ­വ­ങ്ങ­ളില്‍ നിന്നും അവ­നുണ്‍ടായ കോപം ഹാബേ­ലി­നോ­ടാ­യി­രു­ന്നു­വെന്ന് വ്യക്തം. ഹാബേ­ലിന്റെ യാഗ­ത്തില്‍ യഹോവ പ്രസാ­ദി­ച്ച­തി­ലുണ്‍ടായ അസൂയ തിളച്ചു തൂകിയ കോപ­മാ­യി­രു­ന്നു­ കയീനില്‍ പ്രകടമായത്.

മാന­സിക വിക്ഷോ­ഭ­ത്തില്‍ കോപ­പ­വ­ര­ശ­നാ­യി­രി­ക്കുന്ന കയ്യീന്റെ അടുത്ത് വന്ന് യഹോവ ഹൃദ്യ­മായി ചോദി­ക്കു­ക­യാ­ണ്. ‘മോനെ കയ്യീനെ, നീയെ­ന്തി­നാണ് കോപി­ക്കു­ന്ന­ത്? എന്തി­നാണ് നിന്റെ മുഖം ഇങ്ങനെ വാടി­യി­രി­ക്കു­ന്നത്?’ഉത്തരം അറി­യാ­ഞ്ഞി­ട്ട­ല്ല, വികാ­ര­വി­ക്ഷോ­ഭ­ത്തിന്റെ വേലി­യേ­റ്റ­ത്തില്‍ കയ്യീന് നഷ്ടമായ സുബോധം മട­ക്കി­ക്കൊണ്‍ടു­വ­രാ­നുള്ള സ്വര്‍ഗ്ഗീയ പിതാ­വിന്റെ ശ്രമ­മാ­യി­രുന്നു അത്. ഏദെന്‍ പറു­ദീ­സ­യില്‍ പാപ­ത്തി­ല­ക­പ്പെട്ട് ഒളി­ഞ്ഞി­രുന്ന ആദം ഹവ്വ­മാ­രുടെ അടു­ത്തെത്തി മനു­ഷ്യ­നോട് ‘നീ എവി­ടെ­’യെന്ന് ചോദി­ച്ചതും ഉത്തരം അറി­യാ­ഞ്ഞി­ട്ട­ല്ലാ­യി­രു­ന്ന­ല്ലോ. നമുക്ക് സംഭ­വി­ച്ച­തിന്റെ കാരണം തിരി­ച്ച­റി­യേണ്‍ടത് നാം തന്നെയാണെന്ന പാ ം ഈ ചോദ്യ­ത്തില്‍ അങ്കു­രി­ച്ചി­ട്ടുണ്‍ട്.

യഹോ­വ­യുടെ ചോദ്യ­ത്തിന് ആദം ഹവ്വ­മാര്‍ ഉത്തരം നല്‍കി­യെ­ങ്കിലും കോപം കൊണ്‍ട് വിറതുള്ളി നില്ക്കുന്ന കയ്യീന്‍ മറു­പടി പറ­ഞ്ഞി­ല്ല. അതു­കൊണ്‍ട് യഹോവ തന്നെ അവന്റെ കോപ­ത്തിന് കാര­ണവും പരി­ഹാ­രവും നിര്‍ദ്ദേ­ശി­ക്കു­ക­യാ­ണ്. ‘കുഞ്ഞേ, എനിക്ക് പ്രസാ­ദ­മുള്ള വഴി­പാട് അര്‍പ്പി­ച്ചാല്‍ ഞാന്‍ ഇപ്പോഴും നിന്നില്‍ പ്രസാ­ദി­ക്കു­ക­യി­ല്ലേ? വെറുതേ എന്തിന് കോപി­ക്ക­ണം? നീ നല്ലത് ചെയ്യാന്‍ തയ്യാ­റാ­യാല്‍ നിന്നില്‍ പ്രസാ­ദി­ക്കാന്‍ ഞാനി­പ്പോ­ഴും നിന്റെ അടു­ത്തുണ്‍ട­ല്ലോ. ഹാബേ­ലി­നെ­പ്പോലെ നിനക്കും സന്താ­ഷി­ക്കാ­മ­ല്ലോ. എന്തു­കൊണ്‍ടാണ് ഞാന്‍ പറ­യു­ന്നത് നീ അനു­സ­രി­ക്കാ­ത്ത­ത്?’
നമ്മുടെ ഹൃദ­യ­വാ­തില്ക്കലും മുട്ടി­വി­ളിച്ച് ദൈവം ഇങ്ങനെ ചോദി­ച്ചി­ട്ടില്ലേ? കയ്പ്പും പകയും വിദ്വേ­ഷവും കോപ­വു­മെല്ലാം കുത്തി­നി­റച്ച ഹൃദ­യ­വാ­തി­ല്ക്കല്‍ നിന്ന് അവന്‍ മുട്ടി­വി­ളിക്കാ­റി­ല്ലേ? വാതില്‍ തുറന്ന് കൊടു­ത്ത­വ­രുടെ ഹൃദയം കാലി­ത്തൊ­ഴുത്ത് പോലെ മാലിന്യം നിറ­ഞ്ഞ­താ­യാലും അവിടെ ശുദ്ധി ചെയ്ത് പാര്‍ക്കാന്‍ അവന്‍ വാതി­ലില്‍ മുട്ടി­ക്കൊണ്‍­ടേ­യി­രി­ക്കു­ന്നു.

വൈകാ­രിക വിസ്‌ഫോ­ട­ന­ത്തിന് കടി­ഞ്ഞാ­ണി­ടാഞ്ഞാല്‍ അത് പാപ­പ്ര­വര്‍ത്ത­ന­ങ്ങ­ളുടെ ഈറ്റി­ല്ല­മാ­കു­മെന്ന് ദൈവ­ത്തി­ന്ന­റി­യാം. അതി­വി­ദ­ഗ്ദ­നായ ഒരു മനോ­രോഗ ചികി­ത്സ­ക­നെ­പ്പോലെ വികാ­ര­ങ്ങ­ളുടെ വിക്ഷോ­ഭ­ത്താല്‍ സുബോധം നഷ്ട­പ്പെട്ട കയ്യീനെ ചോദ്യ­ങ്ങ­ളി­ലൂടെ സ്വയ­മായി ചിന്തി­പ്പിച്ച് സമ­ചി­ത്തത കൈവ­രി­ക്കാന്‍ ദൈവം ഉത്സ­ാഹി­പ്പി­ച്ചു. നമ്മെ­പ്പോലെ ഇഷ്ട­ത്തി­നൊപ്പം നില്ക്കുന്ന, നാം ആഗ്ര­ഹി­ക്കു­ന്ന­തൊ­ക്കെയും സാധി­പ്പി­ച്ചു­ത­രുന്ന ഒരു ദൈവ­ത്തെ­യാ­യി­രുന്നു കയ്യീനും വേണ്‍ടി­യി­രു­ന്ന­ത്. ആധു­നിക തല­മു­റയ്ക്കും അവ­രുടെ ഇഷ്ട­ത്തി­നൊപ്പം തുള്ളുന്ന മാതാ­പി­താ­ക്ക­ളെയും ആരാ­ധനാ സംവി­ധാ­ന­ത്തെയും ദൈവ­ത്തെ­യു­മാ­ണല്ലോ വേണ്‍ട­ത്. പക്ഷെ ഹൃദ­യ­വാ­തി­ല്ക്കല്‍ മുട്ടുന്ന ദൈവത്തെ അകത്ത് പ്രവേ­ശി­പ്പി­ക്കു­വാന്‍ വൈകി­യാല്‍ അതേ വാതി­ല്ക്കല്‍ അവ­സരം പാര്‍ത്ത് കിട­ക്കുന്ന മറ്റൊ­രു­വ­നുണ്‍ട്. ദൈവ­ത്തിന്റെ പ്രസാദം വാങ്ങാതെ സ്വന്ത­ഇ­ഷ്ട­ത്തിന് പോയാല്‍ പാപം വാതി­ല്ക്കല്‍ കിട­പ്പുണ്‍ടെന്ന കാര്യം ദൈവം കയ്യീനെ ഓര്‍പ്പി­ച്ചു. ഇര­യുടെ മേല്‍ ചാടി­വീ­ഴാന്‍ പോസ് ചെയ്ത് പതു­ങ്ങി­കി­ട­ക്കുന്ന സിംഹ­ത്തെ­പ്പോ­ലെ­യാണ് (ഹൃ­ദ­യ) വാത്‌ല്ക്കല്‍ പാപം തക്കം പാര്‍ത്തു­കി­ട­ക്കു­ന്ന­തെ­ന്നാണ് വ്യാഖ്യാ­താ­ക്കള്‍ ഈ മുന്ന­റി­വി­നെ­ക്കു­റിച്ച് പറ­ഞ്ഞി­രി­ക്കു­ന്ന­ത്. ഈ കാര്യം കുറേ­ക്കൂടെ ബോധ്യ­മാ­വു­ന്ന­താണ് ദൈവം ഒടു­വില്‍ കയ്യീ­നോട് പറ­ഞ്ഞു­നിര്‍ത്തു­ന്ന­ത്. അതിന്റെ ആഗ്രഹം നിങ്ക­ലേ­ക്കാ­കു­ന്നു. പാപം നമ്മുടെ മേല്‍ നിയ­ന്ത്ര­ണ­മാ­ഗ്ര­ഹി­ക്കു­ന്നു. എന്നാല്‍ പാപത്തെ നാം കീഴ­ട­ക്കേ­ണ­മെന്ന് ദൈവം ആഗ്ര­ഹി­ക്കു­ന്നു.

ദൈവ­ത്തിന്റെ കര്‍ത്തൃ­ത്വ­ത്തിന് കീഴ്‌പ്പെട്ട് അവന് പ്രസാ­ദ­മുള്ള വഴി­പാ­ടര്‍പ്പി­ക്കാന്‍ വീണ്‍ടും അവ­സരം ഉണ്‍ടാ­യിട്ടും കയ്യീന്‍ കൂട്ടാ­ക്കി­യി­ല്ല. അകത്ത് അഗ്നി­പര്‍വ്വ­ത­ത്തി­നു­ള്ളിലെ തിള­ച്ചു­മ­റി­യുന്ന ലാവ പോലെ അസൂ­യ­കൊണ്‍ട് ആളി­ക്ക­ത്തിച്ച കോപം ഹൃദ­യ­ത്തിന്റെ വേലി­ക്കെ­ട്ടു­കള്‍ പൊട്ടിച്ച് പുറ­ത്തേക്ക് ചാടി. വാതില്‍പ്പടി­യില്‍ കിടന്ന പാപം വിഷ­സര്‍പ്പ­ത്തെ­പ്പോലെ അവനെ ആഞ്ഞു­കൊ­ത്തി. പിന്നീട് സംഭ­വി­ച്ച­തൊക്കെ നമു­ക്ക­റി­യാം. കൊല ചെയ്യ­പ്പെട്ട സഹോ­ദ­രന്റെ രക്തം ഭൂമി­യില്‍ നിന്നും നില­വി­ളി­ച്ചു. യഹോ­വ­യായ ദൈവം ഒരി­ക്കല്‍ക്കൂടെ കയ്യീന്റെ അടു­ത്തെ­ത്തി. ദൈവ­പ്ര­സാ­ദ­ത്തി­ന്നായി വീണ്‍ടു­മൊരു അവ­സരം നല്‍കാ­നാ­യി­രു­ന്നി­ല്ല. യഹോ­വ­യുടെ സന്നി­ധി­യില്‍ നിന്നും ശാപ­മേ­റ്റു­വാങ്ങി ദേശം വിട്ട് ഭൂമി­യില്‍ ഉഴ­ലു­വാ­നാ­യി­രുന്നു ആ സന്ദര്‍ശ­നം.

ബൈബി­ളിന്റെ അവ­സാന താളു­ക­ളില്‍ യൂദ ലേഖ­ന­മെ­ഴു­തു­മ്പോഴും കയ്യീന്റെ വഴി­യില്‍ സഞ്ച­രി­ക്കു­ന്ന­വ­രുടെ യാത്ര അവ­സാ­നി­ച്ചി­ട്ടി­ല്ല. സുഹൃ­ത്തെ, നാം സഞ്ച­രി­ക്കുന്ന വഴി­യെ­ക്കു­റിച്ച് വല്ല ബോദ്ധ്യ­വു­മുണ്‍ടോ? സഹോ­ദ­ര­നോ­ടുള്ള ബന്ധ­ത്തില്‍ നമ്മുടെ മാന­സീക നില­യെ­ങ്ങ­നെ­യി­രി­ക്കുന്നു? കയ്യീന്റെ ഹൃദ­യ­ത്തി­നു­ള്ളില്‍ അസൂയ മൂത്ത കോപ­മാ­യി­രു­ന്നു­വെ­ങ്കില്‍ നമ്മുടെ ഹൃദ­യ­ത്തില്‍ തിള­ച്ചു­മ­റി­യു­ന്ന­തെ­ന്താണ്? കോപം, ക്രോധം, ഈര്‍ഷ്യ, പക, പിണ­ക്കം, ദുശ്ചി­ന്ത, കൊല­പാ­ത­കം, കള്ള­സാ­ക്ഷ്യം, ദൂഷ­ണം, വ്യഭി­ചാ­രം, മോഷ­ണം, ജഡ­മോ­ഹം, കണ്‍മോ­ഹം, ജീവ­ന­ത്തിന്റെ പ്രതാപം എന്നി­ങ്ങനെ പോകുന്നു നീണ്‍ട പട്ടി­ക. ഹൃദ­യ­ത്തി­നു­ള്ളില്‍ ഈ വകയ്ക്ക് സ്ഥാനം കൊടു­ത്താല്‍ ദൈവ­ത്തോടും മനു­ഷ്യ­രോ­ടു­മുള്ള ബന്ധം മുറി­ഞ്ഞു­പോ­കു­മെ­ന്ന­റി­ഞ്ഞിട്ടും കയ്യീന്റെ വഴി­യില്‍ സഞ്ച­രി­ക്കാന്‍ മടി­യ്ക്കാ­ത്തത് എന്തു­ഭ­യ­ങ്ക­രം. എന്നെ ആരും പ ി­പ്പി­േക്കണ്‍ട. എനി­ക്കെ­ല്ലാ­മ­റിയാം എന്ന ഭാവം കയ്യീ­ന്റെ­താ­ണ്. എന്നാല്‍ ഈ ഭാവം നമ്മെ ദൈവ­ത്തില്‍ നിന്നും സഹോ­ദ­ര­ങ്ങ­ളില്‍ നിന്നും അന്യ­പ്പെ­ടുത്തി ഭൂമി­യില്‍ ഉഴ­ലു­മാ­റാ­ക്കു­മെന്ന് ഓര്‍ക്കു­ക.

വികാ­ര­ങ്ങ­ളുടെ വിക്ഷോ­ഭ­ത്തില്‍ ഭോഷ­ത്വ­മാ­യത് ചെയ്യാന്‍ തുനി­യു­മ്പോള്‍ മനഃസാ­ക്ഷി­യില്‍ മാനി­ഷാധ! അരുത് കാട്ടാളാ!! എന്ന മന്ത്രം കേള്‍ക്കാ­ത്ത­വ­രുണ്‍ടോ? മനഃ­സാ­ക്ഷി­യുടെ മന്ത്ര­ത്തോട് പ്രതി­ക­രി­ക്കുന്നതിനനു­സ­രിച്ച് നാം ഈ ജന്മ­ത്തില്‍ സന്തോ­ഷി­ക്കു­കയോ പരി­ഭ­വ­മേറി കയ്യീ­നെ­പ്പോലെ ഉഴ­ന്നു­ന­ട­ക്കു­കയോ ചെയ്യു­ന്നു. എന്നിട്ടും കരു­ണാ­മ­യ­നായ ദൈവം കയ്യീനെ കാണു­ന്ന­വര്‍ കൊല്ലാ­തി­രി­ക്കേണ്‍ട­തിന് ഒര­ട­യാളം കൊടു­ത്തു. നമ്മില്‍ പലരും ജീവി­ച്ചി­രി­ക്കു­ന്നത് അതു­കൊണ്‍ടാ­ണ­ല്ലോ. കയ്യീന് ദൈവം നല്‍കിയ അട­യാളം എന്തി­നെന്ന് പറ­യു­ന്നു­വെ­ങ്കിലും എന്താ­യി­രു­ന്നു­വെന്ന് തിരു­വ­ചനം പറ­യു­ന്നി­ല്ല. അതു­കൊണ്‍ട് തന്നെ അതേ­ക്കു­റി­ച്ചുള്ള ഊഹാ­പോ­ഹ­ങ്ങ­ളുടെ പുറ­കില്‍ പോകേണ്‍ട കാര്യവു­മി­ല്ല.

കയ്യീന് ലഭിച്ച അട­യാ­ളവും തൂക്കി­യിട്ട് നട­ക്കു­ന്ന­തിന് പകരം വാതി­ല്ക്കല്‍ കിട­ക്കുന്ന പാപം ചാടി വീഴാ­ാ­തി­രി­ക്കാന്‍ ശ്രദ്ധി­ക്കു­ന്ന­തല്ലേ നല്ല­ത്. പത്രോസ് പറ­ഞ്ഞത് പോലെ പ്രതി­യോ­ഗി­യായ പിശാച് അല­റുന്ന സിംഹം എന്ന പോലെ ആരെ വിഴു­ങ്ങേണ്‍ടു എന്ന് തിരഞ്ഞ് ചുറ്റി­ന­ട­ക്കു­ക­യാണ്. അവന്റെ കയ്യില്‍ അമ­രു­ന്ന­തിന് മുമ്പെ വാതി­ല്ക്കല്‍ നിന്ന് മുട്ടുന്ന യേശു­വിനെ അകത്ത് പ്രവേ­ശി­പ്പി­ക്കു­ക. അവന്‍ യഹൂ­ദ­യുടെ സിംഹ­മാ­ണ്. അവ­ന­ക­ത്തു­ള്ള­വര്‍ക്ക് വെളി­യില്‍ കിട­ക്കു­ന്ന­വയെ ഭയ­പ്പെ­ടേണ്‍ടി വരി­ല്ല.

 

Responses