ആധു­നിക പൗലോസു­മാര്‍ ജനി­ക്കു­വാന്‍....

ക്രിസ്തു­വി­ശ്വാ­സ­ത്തിന്റെ മുന്‍നിര പ്രചാ­ര­ക­നായ പൗലോ­സി­നെ­പ്പോലെ ഒരാള്‍ തങ്ങ­ളുടെ മത­ത്തില്‍ ഉണ്‍ടാ­യി­രു­ന്നെ­ങ്കില്‍ എന്ന് ലോക­ത്തിലെ ഏത് മത­പ­ണ്ഡി­ത­ന്റെയും സ്വകാര്യ സ്വപ്ന­മാ­ണ്. അത്രയ്ക്കും ശക്ത­മായ സ്വാധീ­ന­മാണ് പൗലോസ് ലോക­ച­രി­ത്ര­ത്തില്‍ വരു­ത്തി­യ­ത്. യെഹൂദ മത­ത്തിന്റെ അവാ­ന്തര വിഭാ­ഗ­മായി നസ്രായ മാര്‍ഗ്ഗം എന്ന പേരില്‍ ഒതു­ങ്ങി­പ്പോ­കു­വാന്‍ സാദ്ധ്യ­ത­യുണ്‍ടാ­യി­രുന്ന അവ­സ്ഥയെ ലോക­ത്തിലെ മുക്കിലും മൂല­യിലും എത്തിച്ച് മാതൃ­വി­ഭാ­ഗ­ത്തില്‍ നിന്നും സ്വന്ത­മായ അസ്ഥി­ത്വ­മുണ്‍ടാക്കി ഏറ്റവും കൂടു­തല്‍ മനു­ഷ്യര്‍ വിശ്വ­സി­ക്കുന്ന മാര്‍ഗ്ഗ­മാക്കി മാറ്റുന്നതിന് ദൈവം ഉപ­ക­ര­ണ­മാ­ക്കിയ മനു­ഷ്യ­നാണ് പൗലോ­സ്.

അത് ദൈവ­ത്തിന്റെ തിരഞ്ഞെടുപ്പാ­യി­രു­ന്നു. യൂദാ പോയ ഒഴി­വില്‍ മത്ഥി­യാ­സിനെ അപ്പോ­സ്ത­ല­ന്മാര്‍ ചീട്ടിട്ട് തിര­ഞ്ഞെ­ടു­ത്തെ­ങ്കിലും ദൈവ­ത്തിന്റെ യഥാര്‍ത്ഥ തിര­ഞ്ഞെ­ടുപ്പ് എത്തി നിന്നത് പൗലോ­സി­ലാ­ണെന്ന ചിന്താ­ധാ­ര­യു­മുണ്‍ട­ല്ലോ. ദൈവ­ത്തിന്റെ പര­മാ­ധി­കാ­രത്തെ അംഗീ­ക­രി­ക്കു­മ്പോള്‍ തന്നെ സൂക്ഷ്മ പരി­ശോ­ധ­ന­യില്‍ പൗലോ­സിന്റെ ചില പ്രത്യേക സവി­ശേ­ഷ­ത­കളും ദൈവം ശ്രദ്ധി­ച്ചി­ട്ടുണ്‍ടെന്ന് വ്യക്ത­മാ­ണ്.

പൗലോ­സിന്റെ മത­തീ­ക്ഷ്ണ­തയും ന്യായ­പ്ര­മാ­ണ­ത്തോ­ടുള്ള അട­ങ്ങാത്ത സ്‌നേഹവും എന്തും ചെയ്യാ­നുള്ള മടി­യി­ല്ലാ­യ്മ­യു­മൊക്കെ തന്റെ സവി­ശേ­ഷ­ത­ക­ളാ­ണ്. ഇതൊക്കെ പൗലോ­സി­നെന്ന പോലെ മറ്റ് പലര്‍ക്കും അവ­കാ­ശ­പ്പെ­ടു­വാന്‍ കഴി­യും. പക്ഷെ പൗലോസ് പൗലോ­സായി നമ്മുടെ മുമ്പില്‍ വെളി­പ്പെ­ടു­ന്ന­ത് ദമ­സ്‌ക്കോ­സി­ലാ­ണ്. (അപ്പോ­സ്തല പ്രവര്‍ത്തി­കള്‍ 9 ാം അദ്ധ്യായം) അവി­ടു­ന്ന­ങ്ങോ­ട്ടുള്ള ചില പ്രത്യേ­ക­ത­കള്‍ തന്റെ മുമ്പോ­ട്ടുള്ള പ്രയാ­ണ­ത്തിന് കുതി­പ്പാ­യി. അതില്‍ ഏറ്റവും പ്രധാനം തീരു­മാ­ന­ങ്ങ­ളെ­ടു­ക്കു­ന്ന­തി­ലുള്ള തന്റെ വേഗ­ത­യാ­യി­രു­ന്നു. ദൈവ­ഹി­ത­മെ­ന്താ­ണെന്ന് അറി­യാന്‍ വേണ്‍ടി തീരു­മാ­ന­ങ്ങ­ളുടെ മേല്‍ അട­യി­രി­ക്കുന്ന ഏറെ­യാ­ളു­ക­ളുടെ മുമ്പില്‍ പൗലോസ് വ്യത്യ­സ്ത­നാ­ണ്.

ദമ­സ്‌ക്കോ­സില്‍ വച്ച് ശക്ത­മായ വെളിച്ചം അടിച്ച് പൗലോസ് താഴെ വീഴു­മ്പോള്‍ മുക­ളില്‍ നിന്നും ഒരു ശബ്ദം അവനെ അമ്പ­രപ്പി­ച്ചി­ട്ടുണ്‍ടാ­കണം. തളര്‍ന്ന സ്വര­ത്തില്‍ നീ ആരാ­കുന്ന കര്‍ത്താവേ എന്ന് ചോദ്യ­ത്തിന്റെ മറു­പടി അവനെ ശരിക്കും കുഴ­ക്കി. താന്‍ ഏറ്റവും വെറു­ക്കുന്ന പേരാ­യിരു­ന്ന­ത്. കണ്ണിന്റെ വെളിച്ചം നഷ്ട­പ്പെ­ട്ടെ­ങ്കിലും മന­സില്‍ ആയിരം സൂര്യന്‍ ഒരു­മിച്ച് ജ്വലി­ച്ചത് പോലെ. ആ ശബ്ദം ആവ­ശ്യ­പ്പെ­ടു­ന്നത് ദമ­സ്‌ക്കോ­സി­ലേക്ക് തന്നെ പോകാ­നാ­ണ്. തന്റെ പ്രയാ­ണവും ദമ­സ്‌ക്കോ­സി­ലേക്ക് തന്നെ­യാ­യി­രു­ന്നു. പക്ഷെ ഈ ശബ്ദ­ത്തിന്റെ അടി­സ്ഥാ­ന­ത്തില്‍ ദമ­സ്‌ക്കോ­സി­ലേക്ക് പോയാല്‍ അത് വേറൊരു യാത്ര­യുടെ തുട­ക്ക­മാ­കു­മെന്ന് പൗലോസ് മന­സി­ലാ­ക്കി. വേണ­മെ­ങ്കില്‍ യെരു­ശ­ലേ­മി­ലേക്ക് മടങ്ങി മഹാ­പു­രോ­ഹി­തന്റെ അടു­ക്കല്‍ ചെന്ന് സംഭ­വി­ച്ച­തെല്ലാം പറഞ്ഞ് ലീവെ­ടുത്ത് കുറച്ച് നാള്‍ ആലോ­ചിച്ച് തീരു­മാ­ന­മെ­ടു­ക്കാം. അപ്പോള്‍ ഭൗതീക നഷ്ട­ങ്ങ­ളൊന്നും തന്നെ­യുണ്‍ടാ­വി­ല്ല. എന്നാല്‍ ഈ ശബ്ദം കേട്ട് അനു­സ­രിച്ച് ദമ­സ്‌ക്കോ­സി­ലേക്ക് പോയാല്‍ യെരു­ശ­ലേ­മി­ലേക്ക് പഴ­യത് പോലെ മട­ങ്ങാ­നാ­വി­ല്ല. എന്തു ചെയ്യണം? പൗലോസ് ആലോ­ചിച്ച് സമയം കള­ഞ്ഞി­ല്ല. സൂര്യനെ കവി­യുന്ന ശോഭ­യുടെ ഉട­മ­സ്ഥനെ തന്നെ പിമ്പ­റ്റാന്‍ അവന്‍ തീരു­മാ­നി­ച്ചു. കോടിക്കണക്കിന് രൂപ­യുടെ കുടും­ബ­ ബി­സി­ന­സ്, സമൂ­ഹ­ത്തിലെ ആദ­ര­വ്, പുരോ­ഹി­ത­ന്മാ­രു­മാ­യുള്ള ചങ്ങാ­ത്തം, സന്‍ഹെ­ദ്രീന്‍ സംഘ­ത്തിലെ തന്റെ സ്വാധീ­നം...... എല്ലാം എല്ലാം ഉപേ­ക്ഷി­ക്കാന്‍ എത്ര സമയം എടു­ത്തി­ട്ടുണ്‍ടാകും പൗലോസ്? അല്പം നിമി­ഷ­ങ്ങള്‍ക്കു­ള്ളില്‍ എടുത്ത ആ തീരു­മാ­ന­ത്തിന്റെ വില ലോകം ഇന്നും അറി­യു­ന്നു. (9:8) താങ്കള്‍ ഇന്നും കര്‍ത്താവി­ന്നാ­യുള്ള തീരു­മാ­ന­ങ്ങള്‍ വൈകി­ക്കു­ക­യല്ലേ?

ദമ­സ്‌ക്കോ­സില്‍ അന്ധ­നായി തുട­രുന്ന പൗലോസ് ആദ്യം ചെയ്ത­തെ­ന്താ­ണെ­ന്ന­റി­യാമോ? അവന്‍ പ്രാര്‍ത്ഥന ആരം­ഭി­ച്ചു. (9:11) ആരോ­ടാ­ണെ­ന്നോര്‍ക്കണം. ‘ദൈവം ഏകന്‍ തന്നെ’ എന്ന് ദിവ­സവും ഏറ്റു­ചൊ­ല്ലുന്ന, മന­സില്‍ ആയിരം വട്ടം പറ­യുന്ന പരീ­ശ­ന്മാ­രില്‍ പരീ­ശ­നാ­യ­വന്‍ അല്പ­സ­മ­യ­ങ്ങള്‍ക്ക് മുമ്പ് ഒരൊറ്റ് അനു­ഭ­വ­ത്തില്‍ കര്‍ത്താ­വായി അംഗീ­ക­രിച്ച യേശു­ക്രി­സ്തു­വി­നോട്! കര്‍ത്താ­വിനെ യഥാര്‍ത്ഥ­ത്തില്‍ അറി­ഞ്ഞ­വന്‍ മനു­ഷ്യ­ശ­ബ്ദ­ങ്ങള്‍ക്ക് കാതോര്‍ക്കാതെ വിളി­ച്ച­വ­നോട് തന്നെ അപേ­ക്ഷി­ക്കു­ന്നു. എങ്ങനെ പ്രാര്‍ത്ഥി­ക്ക­ണ­മെന്ന് അവ­ന­റി­യി­ല്ല. പൗലോ­സിനെ ആരും പ്രാര്‍ത്ഥന പ ി­പ്പി­ച്ചു­മി­ല്ല. കാഴ്ച്ച കിട്ടി­യി­ട്ട്, ന്യായ­പ്ര­മാ­ണ­മൊക്കെ ഒന്നു­കൂടെ വായിച്ച് നോക്കി­യിട്ട് രണ്‍ടി­ലൊന്ന് ഉറ­പ്പി­ക്കാ­മെ­ന്ന­ല്ല. ഉടനെ തന്നെ!! പുതിയ നിയ­മ­ത്തില്‍ പ്രാര്‍ത്ഥ­ന­യുടെ ഏറ്റവും മികച്ച ഉദാഹ­രണം പൗലോ­സാ­ണ്. പക്ഷെ അതിന്റെ ആരംഭം ദമ­സ്‌ക്കോ­സി­ലാ­യി­രു­ന്നു. പിന്നീട് ആ പ്രാര്‍ത്ഥ­ന­യുടെ ആഴം ലോക­മ­റി­ഞ്ഞു. തന്റെ ചില പ്രാര്‍ത്ഥ­ന­കള്‍ പുതിയ നിയ­മ­ത്തിന്റെ വിവിധ താളു­ക­ളില്‍ കോറി­യി­ട്ടുണ്‍ട്. താങ്കളുടെ പ്രാര്‍ത്ഥനാ ജീവിതം എങ്ങനെ?

ബാഹ്യ­മായ കണ്ണു­കള്‍ തുറ­ക്കു­ന്ന­തിന് മുമ്പ് ദൈവം ആദ്യം തുറ­ന്നത് തന്റെ ആന്ത­രീക കണ്ണു­ക­ളാ­യി­രു­ന്നു. തന്റെ ആദ്യത്തെ ദര്‍ശ­നവും ദമ­സ്‌ക്കോ­സി­ലാ­യി­രു­ന്നു. (9:12) ഏതാനും മണി­ക്കൂ­റു­ക­ളുടെ ആയുസ് മാത്ര­മുള്ള ഈ പുതിയനിയമ വിശ്വാസി പ്രാര്‍ത്ഥ­ന­യില്‍ തന്നെ തുടര്‍ന്ന­പ്പോള്‍ ദൈവം അവന് മുമ്പില്‍ സ്വര്‍ഗ്ഗീയ ദര്‍ശ­ന­ങ്ങ­ളുടെ കല­വറ ആദ്യ­മായി തുറ­ന്നു. അന­ന്യാസ് എന്ന് പേരുള്ള മനു­ഷ്യന്‍ തന്റെ തല­യില്‍ കൈവ­യ്ക്കുന്ന ദര്‍ശ­ന­മായിരുന്നു ആദ്യ­ത്തേ­ത്. പിന്നീട് വെളി­പ്പാ­ടു­ക­ളുടെ ആധി­ക്യ­ത്തി­ലേക്ക് ദൈവം അവനെ അഭി­ഷേകം ചെയ്‌തെന്ന് പറ­യാം. പൗലോസ് കണ്‍ട ദര്‍ശനം പോലെ കണ്ണു­കള്‍ തുറ­ന്നെ­ങ്കിലും അന്നാ­രം­ഭിച്ച ആന്ത­രീക കാഴ്ച്ച അവ­സാനം വരെ മങ്ങാതെ സൂക്ഷി­ക്കാന്‍ കഴി­ഞ്ഞു. ദര്‍ശനം മങ്ങിയ ഏലിയും കര്‍ത്താ­വിനെ കാണിച്ച് കൊടുത്ത രാത്രി­യില്‍ അവിടെ സന്നി­ഹി­ത­ന­ല്ലാ­തി­രുന്നിരു­ന്നിട്ടും വ്യക്ത­മായി പിന്നീട് ആത്മാ­വില്‍ കണ്‍ട പൗലോസും തമ്മി­ലൊന്ന് താര­തമ്യം ചെയ്താല്‍ എങ്ങ­നെ­യി­രിക്കും?

ഇനി­യു­മുണ്‍ട് പ്രത്യേ­ക­ത­കള്‍. കാഴ്ച്ച പ്രാപിച്ച പൗലോസ് ആദ്യം ചെയ്തത് സ്‌നാനം സ്വീക­രി­ക്ക­ലാ­യി­രു­ന്നു. (9:18 - പുതിയ നിയമം മുഴു­വനും മാതൃ­ഭാ­ഷ­യില്‍ കൈയ്യി­ലുണ്‍ടാ­യിട്ടും മുട്ടാ­ത്തര്‍ക്ക­ങ്ങള്‍ പറഞ്ഞ് ഇന്നും സ്‌നാനം വൈകി­ക്കു­ന്ന­വര്‍ ഇതൊന്ന് ശരിക്ക് വായിച്ച് നോക്കണം) ഭക്ഷണം കഴി­ച്ചത് പോലും അതിന് ശേഷ­മാ­യി­രുന്നു. (9:19) ചില ദിവ­സ­ങ്ങള്‍ക്കുള്ളില്‍ പര­സ്യ­മായി പൗലോസ് ക്രിസ്തു­വി­നെ­ക്കു­റിച്ച് സാക്ഷ്യം പറ­യാന്‍ തുട­ങ്ങി. (9:20) ഇത്രയും ദിവസം പറ­ഞ്ഞതിന് വിരു­ദ്ധ­മായി സത്യം മന­സി­ലാ­ക്കി­യ­പ്പോള്‍ പര­സ്യ­മായി പറ­യാനും അതിന് വേണ്‍ടി സാക്ഷി­യാ­കാനും പൗലോ­സിന് അല്പം പോലും മടി­യി­ല്ലാ­യി­രു­ന്നു. വ്യര്‍ത്ഥ­മായ പാര­മ്പ­ര്യ­ങ്ങ­ളില്‍ തൂങ്ങി­നി­ന്നി­ല്ലെ­ന്നര്‍ത്ഥം. ആരൊക്കെ പരി­ഹ­സിച്ചാലും അശേഷം കുലു­ങ്ങാന്‍ താന്‍ തയ്യാ­റ­ല്ലാ­യി­രു­ന്നു.

ലോകത്തെ കീഴ്‌മേല്‍ മറിച്ച തീപ്പൊ­രി­യായ അപ്പോ­സ്ത­ലന്‍ അവിടെ പിറ­ക്കു­ക­യാ­യി­രു­ന്നു. മര­ണത്തെ തോല്പിച്ച് എന്നേക്കും ജീവി­ക്കുന്ന ക്രിസ്തു­വിനെ കണ്‍ട­തിന്റെ യഥാര്‍ത്ഥ സാക്ഷ്യ­പ­ത്രം. ഇനിയും പൗലോ­സു­മാര്‍ ജനി­ക്കാ­നുണ്‍ടോ?

Responses