ഒളിഞ്ഞും തെളി­ഞ്ഞു­മൊരു ക്രിസ്തു­മസ് നക്ഷത്രം

ലോക­മെങ്ങും ഭവ­ന­ങ്ങ­ളില്‍ ക്രിസ്തു­മസ് നക്ഷത്രം തൂക്കുന്ന ഈ കാല­ഘ­ട്ട­ത്തില്‍ ആദ്യ ക്രിസ്തു­മ­സിലെ നക്ഷ­ത്രത്തെ ഒന്ന് വിചി­ന്തനം ചെയ്യു­ന്നത് തികച്ചും അഭി­കാ­മ്യ­മാ­യി­രി­ക്കും. കിഴക്ക് ഉദിച്ച ഒരു നക്ഷ­ത്ര­മാണ് വാസ്ത­വ­ത്തില്‍ വിദ്വാ­ന്മാ­രുടെ ജീവി­തത്തെ മാറ്റി­മ­റി­ച്ച­ത്. നക്ഷ­ത്ര­ത്തിന് കിഴ­ക്കെന്നോ പടി­ഞ്ഞാ­റെന്നോ വ്യത്യാ­സ­മി­ല്ല. ഭൂമി­യെ­ക്കാള്‍ വലി­പ്പ­മുള്ള നക്ഷ­ത്ര­ത്തിന് പ്രത്യേ­കി­ച്ചൊരു ദിക്കി­ല്ലെന്ന് തന്നെ പറ­യാം. എന്നാല്‍ കിഴ­ക്കുള്ള കുറച്ച് പേര്‍ക്ക് ഈ നക്ഷത്രം വെളി­പ്പെ­ട്ടു­വെന്ന് മാത്രം. പക്ഷെ അന്വേ­ഷണ ത്വര­യുള്ള വിദ്വാന്മാര്‍ക്ക് അത് തന്നെ ധാരാ­ള­മാ­യി­രു­ന്നു. പ്രവാ­ച­ക­ന്മാര്‍ മുഖാ­ന്തരം നൂറ്റാണ്‍ടു­ക­ളായി ക്രിസ്തു­വി­നെ­ക്കു­റി­ച്ചുള്ള വാഗ്ദത്തം ലഭി­ച്ചിട്ടും എഴു­ത­പ്പെട്ട ലിഖി­ത­ങ്ങള്‍ കൈയ്യി­ലുണ്‍ടാ­യിട്ടും യെഹൂ­ദ­സ­മൂഹം ഉറ­ക്ക­ത്തി­ലാണ്‍ട് കിട­ന്ന­പ്പോള്‍ കിട്ടിയ വെളി­ച്ച­മ­നു­സ­രിച്ച് ക്രിസ്തു­വിനെ അന്വേ­ഷി­ച്ചി­റ­ങ്ങി­ത്തി­രിച്ച ആ മഹ­ദ്‌വ്യ­ക്തി­കള്‍ എത്രയോ ശ്രേഷ് ­രാ­ണ്!

ഏക­ദേശം രണ്‍ട് വര്‍ഷ­ത്തോളം തുട­രേണ്‍ടി വന്ന ആ യാത്ര­യെ­ക്കു­റിച്ച് എത്ര വര്‍ണ്ണി­ച്ചാലും മതി­യാ­കി­ല്ല. ഒരു വെളിച്ചം ലഭി­ച്ച­തിന്റെ പേരില്‍ ഇത്രയും സമര്‍പ്പ­ണമോ? യേശു അന്ന് സംസാ­രി­ക്കു­മാ­യി­രു­ന്നെ­ങ്കില്‍ യിസ്രാ­യേ­ലില്‍ പോലും ഇത്രയും വലിയ വിശ്വാസം കണ്‍ടെ­ത്താ­നാ­വി­ല്ലെന്ന് പറ­യു­മാ­യി­രു­ന്നു. ദീര്‍ഘ­മായ ആ യാത്രയ്ക്ക് വേണ്‍ടി ഏറെ ഒരു­ക്ക­ങ്ങള്‍ അന്നത്തെ കാലത്ത് ആവ­ശ്യ­മാ­യി­രു­ന്നു. പക്ഷെ യെഹൂദന്മാ­രുടെ രാജാ­വിനെ വണ­ങ്ങു­വാന്‍ ഈ ബുദ്ധി­മു­ട്ടു­ക­ളൊന്നും തന്നെ അവര്‍ കാര്യ­മാ­ക്കി­യി­ല്ല.

നക്ഷത്രം കിഴക്ക് കാണുക മാത്ര­മാ­യി­രുന്നോ അതോ കിഴക്ക് കണ്‍ട നക്ഷത്രം അവരെ യെരു­ശലേം വരെ ആന­യി­ച്ചുവോ എന്നത് ബൈബി­ളില്‍ വ്യക്ത­മ­ല്ല. പക്ഷെ ആ നക്ഷ­ത്രം അവരെ പിന്നീട് നയി­ച്ചുവെന്ന് കാണു­ന്നുണ്‍ട്. ഒരു വഴി­കാട്ടി പോലെ ആ നക്ഷത്രം അവര്‍ക്ക് മുമ്പായി കിഴക്ക് നിന്നും യെരു­ശലേം വരെ­യുള്ള യാത്രയില്‍ അനു­ഗ­മി­ക്കു­കയോ മുമ്പില്‍ പോകു­കയോ ചെയ്തി­ട്ടുണ്‍ടെ­ങ്കില്‍ അത­വ­രുടെ യാത്രയെ ഓരോ ദിവ­സവും പ്രോജ്ജ്വ­ലി­പ്പി­ച്ചു­കാ­ണും. യഥാര്‍ത്ഥ സത്യാ­ന്വേ­ഷ­ണ­ത്തെ ദൈവം ഒരി­ക്കലും നിരാ­ശ­പ്പെ­ടു­ത്തി­ല്ല­ല്ലോ.

പക്ഷെ യെരു­ശ­ലേ­മി­ലെ­ത്തി­യ­പ്പോള്‍ നക്ഷത്രം കാഴ്ച്ചയ്ക്ക് മറ­ഞ്ഞു. അതൊരു അത്ഭു­ത­മാ­ണ്. കിഴക്ക് അവരെ ഉണര്‍ത്തി­യത് നക്ഷ­ത്ര­മാ­ണെ­ങ്കിലും യഥാര്‍ത്ഥ സ്ഥല­ത്തെ­ത്തി­യ­പ്പോള്‍ അതിനെ കാണാ­താ­യി. അതോടെ അവര്‍ യെരു­ശ­ലേ­മില്‍ അന്വേ­ഷണം ആരം­ഭി­ച്ചു. വിദ്വാ­ന്മാര്‍ വഴി­തെറ്റി ഹെരോ­ദാ­വിന്റെ കൊട്ടാ­ര­ത്തില്‍ ചെന്ന് അന്വേ­ഷി­ച്ചി­ല്ല. ബൈബി­ളില്‍ അങ്ങ­നെ­യൊരു സൂചന പോലു­മി­ല്ല. യെഹൂ­ദ­ന്മാ­രുടെ രാജാ­വായി പിറ­ന്ന­വനെ അവ­രുടെ മത­കേ­ന്ദ്ര­മായ യെരു­ശ­ലേ­മില്‍ അവര്‍ അന്വേ­ഷി­ക്കു­ക­യാ­യി­രു­ന്നു. അവ­രുടെ വരവും അന്വേ­ഷ­ണവും യെരു­ശ­ലേ­മിനെ അക്ഷ­രാര്‍ത്ഥ­ത്തില്‍ ഇള­ക്കി­മറിച്ചു.
വിവ­ര­മ­റിഞ്ഞ ഹെരോദാ രാജാവ് ബൈബിള്‍ പണ്ഡി­ത­ന്മാരെ മുഴു­വന്‍ വിളിച്ച് ക്രിസ്തു­വിന്റെ ജന­ന­ത്തെ­ക്കു­റിച്ച് ചോദി­ച്ച­റി­ഞ്ഞു. അവ­രുടെ ബൈബിള്‍ ജ്ഞാനം അപാ­ര­മായി­രു­ന്നു. മശിഹാ ജനി­ക്കുന്ന സ്ഥലം എവി­ടെ­യാ­ണെന്ന് കൃത്യ­മായി അവര്‍ക്ക­റി­യാ­മാ­യി­രു­ന്നു. എന്നിട്ടും അവ­രാരും തന്നെ വിദ്വാ­ന്മാരെ ബേത്‌ല­ഹേ­മി­ലേക്ക് നയി­ച്ചി­ല്ല. ഒരു കൗതു­ക­ത്തിന് പോലും അവരാരും ആ വഴി പോയി­ നോക്കിയില്ല. അവരെ സംബ­ന്ധിച്ച് വിദ്വ­ാന്മാ­രുടെ വരവ് ഒരു ശല്യ­മാ­യി­രു­ന്നു. പത്തില്‍ താഴെ കിലോ­മീ­റ്റര്‍ മാത്രം അക­ല­മുള്ള ബേത്‌ല­ഹേ­മി­ലേക്കൊന്ന് എത്തി­നോ­ക്കാന്‍ സ്വന്തജനം തയ്യാ­റാ­കാ­തി­രുന്നപ്പോള്‍ യിസ്രാ­യേല്‍ പൗര­ത­യോട് ബന്ധ­മി­ല്ലാത്ത കുറച്ച് മനു­ഷ്യര്‍ വെറു­മൊരു നക്ഷ­ത്ര­ക്കാഴ്ച്ച­യുടെ ബല­ത്തില്‍ ആയി­ര­ക്ക­ണ­ക്കിന് കിലോ­മീ­റ്റര്‍ യാത്ര ചെയ്ത് ഇരു­ട്ടില്‍ തപ്പു­ക­യാണ്.
പിന്നീട് ഹെരോ­ദാവ് വിദ്വ­ാന്മാരെ രഹ­സ്യ­മായി കൊട്ടാ­ര­ത്തി­ലേക്ക് വിളി­പ്പിച്ച് നക്ഷത്രം കണ്‍ടെ­ത്തിയ സമ­യ­മൊക്കെ ചോദി­ച്ച­റി­ഞ്ഞു. പക്ഷെ ഹെരോ­ദാവും മഹാ­പു­രോ­ഹി­ത­ന്മാ­രുടെ മറു­പ­ടി വിദ്വ­ാന്മാ­രോട് പങ്കു­വ­ച്ചി­ല്ല. നിങ്ങള്‍ പോയി സൂക്ഷ്മ­മായി അന്വേ­ഷിച്ച് കണ്‍ടെത്തി വിവരം അറി­യി­ക്കാന്‍ ചട്ടം കെട്ടി വിട്ടു. ഇതാ­കട്ടെ രക്ഷ­കനെ കാണാ­നുള്ള കൊതി മൂല­മ­ല്ല, തന്റെ സിംഹാ­സ­നത്തെ പിടിച്ച് നിര്‍ത്താ­നുള്ള കുത­ന്ത്ര­ത്തിന്റെ ഭാഗ­മാ­യി­രു­ന്നു. ‘ക്ഷീര­മു­ള്ളോ­ര­കി­ടിന്‍ ചുവട്ടിലും ചോര തന്നെ കൊതു­കിന് കൗതു­കം’.

എന്തു­കൊണ്‍ട് യെരു­ശ­ലേ­മില്‍ നക്ഷത്രം അല്പ സമ­യ­ത്തേക്ക് മാഞ്ഞു­നിന്നു? പല ഉത്ത­ര­ങ്ങ­ളുണ്‍ട്. ഒന്ന് അത് തന്റെ ജന­ത്തോടുള്ള സന്ദേ­ശ­മാ­യി­രു­ന്നു. രക്ഷ­കനെ കണ്‍ടെ­ത്താനും മശി­ഹയെ തിരി­ച്ച­റി­യാ­നു­മുള്ള അവ­സ­രം. അതിന് ദൈവം നിയോ­ഗി­ച്ച­താ­കട്ടെ കിഴ­ക്കുള്ള ചില­രെ­യും. നക്ഷത്രം വിദ്വാ­ന്മാ­രോ­ടുള്ള ദൈവ­ത്തിന്റെ ക്ഷണം കൂടെയാ­ണ്. അതിനാണ് അവരെ യെരു­ശ­ലേ­മി­ലേക്ക് ദൈവം എത്തി­ക്കു­ന്നത്. ഇനി വഴി കാട്ടേണ്‍ടത് ദൈവ­ത്തിന്റെ മക്ക­ളാ­ണ്. ഏതെ­ങ്കിലും മാര്‍ഗ്ഗ­ത്തി­ലൂടെ സത്യാ­ന്വേ­ഷി­കളെ ദൈവീ­ക­ബ­ന്ധ­മു­ള്ള­വ­രി­ലേക്ക് ദൈവം എത്തി­ക്കും. അവര്‍ക്ക് രക്ഷ­കനെ കാണി­ച്ചു­കൊ­ടു­ക്കേണ്‍ടത് ദൈവ­ജ­ന­ത്തിന്റെ ഉത്ത­ര­വാ­ദി­ത്വ­മാ­ണ്. വചനം കൈയ്യി­ലു­ള്ള­വര്‍ അതി­ലൂടെ അവരെ ഉറ­പ്പി­ക്കുകയും നിരാ­ശ­രായി മട­ക്കാ­തി­രി­ക്കു­കയും വേണം. പക്ഷെ യെരു­ശ­ലേ­മിലെത്തിയ വിദ്വാ­ന്മാരെ വേണ്‍ട­വിധം വഴി നട­ത്താന്‍ ആരു­മുണ്‍ടാ­യി­രു­ന്നി­ല്ല.

ഇന്നും ഇതൊക്കെ തന്നെ­യാണ് വേര്‍പെട്ട ദൈവ­മ­ക്ക­ളുടെ ഇട­യില്‍ സംഭ­വി­ക്കു­ന്ന­ത്. സത്യാ­ന്വേ­ഷി­ക­ളായ അനേ­കര്‍ വിവിധ മുഖാ­ന്തി­ര­ങ്ങ­ളി­ലൂടെ സഭ­യി­ലേക്കും കൂട്ടാ­യ്മ­ക­ളി­ലേക്കും എത്തു­ന്നു. അവര്‍ക്ക് ക്രിസ്തു­വിനെ കാണിച്ചു കൊടു­ക്കേണ്‍ടത് വചനം അറിഞ്ഞ് അത­നു­സ­രിച്ച് ജീവി­ക്കേണ്‍ട ദൈവ­മ­ക്ക­ളാ­ണ്. പക്ഷെ നിര്‍ഭാ­ഗ്യ­വ­ശാല്‍ കര്‍ത്താ­വിനെ കാണാതെ അനേ­കര്‍ ഇരു­ട്ടില്‍ തപ്പു­ന്നു. പലരും വന്ന­യി­ട­ത്തേക്ക് തന്നെ നിരാ­ശ­യോടെ മട­ങ്ങി­പ്പോ­യി­രി­ക്കു­ന്നു. ദൈവ­ജ­ന­ത്തി­നാ­കട്ടെ ദൈവ­വ­ചന സത്യ­ങ്ങള്‍ അറി­യാ­മെ­ന്ന­ല്ലാതെ അവര്‍ പോലും ക്രിസ്തു­വിന്റെ സാമീപ്യം അനു­ഭ­വി­ക്കാതെ കുറേ ചട­ങ്ങു­ക­ളില്‍ തൃപ്തി­പ്പെട്ട് ജീവി­ക്കു­ന്നു.

ഹെരോ­ദാവും കൈയ്യൊ­ഴി­ഞ്ഞ­പ്പോള്‍ വിദ്വാ­ന്മാര്‍ ആകെ­ക്കു­ഴ­ഞ്ഞു. ഇനി­യെന്ത് ചെയ്യ­ണ­മെന്ന് അറി­യാതെ വിഷ­ണ്ണ­രായി നിന്ന അവരുടെ മുമ്പില്‍ പ്രത്യാ­ശ­യുടെ പൊന്‍കി­രണം നല്‍കി ആ പഴയ നക്ഷത്രം ഒന്നു­കൂടെ ഉദി­ച്ചു. അവരുടെ സന്തോഷത്തിന് അതി­രി­ല്ലാ­യി­രു­ന്നു. ഇനി അവര്‍ക്ക് ആരു­ടെയും സഹായം ആവ­ശ്യ­മി­ല്ല. ദൈവം എത്ര വിശ്വ­സ്തന്‍! ഹൃദ­യ­പൂര്‍വ്വം ദൈവത്തെ അന്വേ­ഷിച്ച് ഇറ­ങ്ങി­ത്തി­രി­ച്ച­വര്‍ക്ക് അവിടുന്ന് ഇരു­ട്ടില്‍ പ്രകാശം പൊഴിക്കും. പിന്നെ ആരോടും വഴി ചോദി­ക്കാതെ തന്നെ ശിശു ഇരുന്ന ഭവ­ന­ത്തില്‍ അവര്‍ ചെന്നു.

ആരും വഴി പറഞ്ഞ് കൊടു­ക്കാ­നി­ല്ലെ­ങ്കില്‍ ദൈവം തന്നെ അത് ചെയ്യും. പക്ഷെ നഷ്ടം തന്റെ ജന­ത്തിന് മാത്ര­മാ­യി­രി­ക്കും. വിദ്വ­ാന്മാര്‍ പിന്നീട് ഒരി­ക്കലും യെരു­ശ­ലേ­മി­ലേക്ക് മട­ങ്ങി­യി­ല്ല. മട­ങ്ങി­യി­ട്ടെന്ത് കാര്യം! കുരു­ട­രായ വഴി­കാ­ട്ടി­ക­ളെന്ന് കര്‍ത്താവ് പിന്നീ­ട­വരെ വിളി­ച്ച­പ്പോള്‍ ഇക്കാ­ര്യവും ഓര്‍ത്തി­ട്ടുണ്‍ടാ­വ­ണം. യെരു­ശ­ലേ­മി­ലേക്ക് വരാതെ വേറെ വഴി­യായി പോകു­വാന്‍ ദൈവം തന്നെ അവ­രോട് അരു­ളി­ച്ചെ­യ്തിരുന്നു.

ബേത്‌ല­ഹേ­മില്‍ ശിശു ഇരി­ക്കുന്ന സ്ഥലം കൃത്യ­മായി അറി­യാ­വുന്ന വിദ്വാ­ന്മാര്‍ക്ക് വേണ­മെ­ങ്കില്‍ യെരു­ശ­ലേ­മി­ലു­ള്ളവര്‍ക്ക് വഴി കാണി­ച്ചു­കൊ­ടു­ക്കാം. പക്ഷെ ദൈവം അത് സമ്മ­തി­ച്ചി­ല്ല. അവ­രുടെ ശിക്ഷ അവര്‍ തന്നെ വഹി­ക്ക­ണ­മെ­ന്നാ­യി­രുന്നു ദൈവ­നി­ശ്ച­യം. അതി­നാല്‍ സ്വന്തം കുഞ്ഞു­ങ്ങ­ളുടെ കൂട്ട­ക്കൊല അവര്‍ക്ക് കാണേണ്‍ടി വന്നു. ക്രിസ്തു­വിനെ അറി­യാ­വു­ന്ന­വര്‍ അവനെ പരി­ച­യ­പ്പെ­ടു­ത്തി­യി­ല്ലെ­ങ്കില്‍ അടുത്ത തല­മു­റ­യ്ക്കാണ് നാശ­മെന്ന് അനേ­കരും ഓര്‍ക്കു­ന്നി­ല്ല. ക്രിസ്തു­വിന്റെ ജനനം ഒരു­കൂ­ട്ടര്‍ക്ക് ആന­ന്ദ­മാ­യി­രു­ന്ന­പ്പോള്‍ മറു­ഭാ­ഗത്ത് നില­വി­ളി­യാണ് ഉയര്‍ന്ന­ത്.

Responses