ദൈവസാന്നിദ്ധ്യത്തിന്റെ മനോഹാരിത

\"\"


മനുഷ്യരില്‍ നിന്നൊക്കെ വളരെ അകന്ന്‌ ഉയര്‍ന്ന മണ്‌ഡലത്തില്‍ അധിവസിക്കുന്ന ഒരു ദൈവത്തെ ഉള്‍ക്കൊള്ളാനാണ്‌ എപ്പോഴും നമ്മുടെ മനസ്സ്‌ നമ്മെ പ ിപ്പിക്കുന്നത്‌. ബൈബിളിലെ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട്‌ വരെയുള്ള പുസ്‌കങ്ങള്‍ സസൂക്ഷമം പ ിച്ചാല്‍ മനുഷ്യരോടൊപ്പം സദാ വസിക്കാനാഗ്രഹിക്കുന്ന ദൈവത്തിന്റെ ചിത്രമാണ്‌ തെളിയുന്നത്‌.

ആദാമിനും ഹവ്വയ്‌ക്കുമൊപ്പം ഏദെന്‍ തോട്ടത്തില്‍ സഞ്ചരിച്ച ദൈവം ഹാനോക്കിന്‌ നല്ലൊരു സഹയാത്രികനായിരുന്നു. അബ്രഹാമിന്റെ സ്‌നേഹിതനായിരുന്ന ദൈവത്തെപ്പറ്റി ദാവീദ്‌ പറയുന്നത്‌, "യഹോവയുടെ സഖിത്വം തന്റെ ഭക്തന്‍മാര്‍ക്കുണ്‍ടാകും" എന്നാണ്‌. (സങ്കീ- 25: 4). മോശയോട്‌ സമാഗമകൂടാരം നിര്‍മ്മിക്കുവാനും ആവശ്യപ്പെടുന്നതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ മനുഷ്യരോടൊപ്പം ദൈവത്തിന്‌ സദാ വസിക്കുവാനാണ്‌. ഒരു സ്‌നേഹിതനോട്‌ സംസാരിക്കുന്നതുപോലെ രാപ്പകലുകള്‍ ദൈവത്തോട്‌ സംഭാഷണം നടത്തിയ (പുറപ്പാട്‌-33: 11) മോശ തിരുസാന്നിദ്ധ്യം എന്നോട്‌ കൂടെ പോരുന്നില്ലെങ്കില്‍ യാത്ര തുടരില്ല എന്ന്‌ (പുറ-33) നിര്‍ബന്ധം പിടിച്ച വ്യക്തിയാണ്‌. ജനമൊക്കെയും ദൈവത്തിന്റെ സാന്നിദ്ധ്യത്തെ ഭയപ്പെട്ടപ്പോള്‍ (എബ്രായര്‍-12: 21) മോശയ്‌ക്ക്‌ ദൈവസാന്നിദ്ധ്യമില്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിക്കാനാവില്ല.

പഴയനിയമത്തിലെ പലഭാഗങ്ങളില്‍ ദൈവത്തിന്റെ ശ്രേഷ്‌ സാന്നിദ്ധ്യം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച അനേകം ഭക്തന്‍മാരുടെ ചരിത്രം കാണാനാവും. "നിന്റെ സന്നിധിയില്‍ നിന്ന്‌ എന്നെ തള്ളിക്കളയരുതേ" ( സങ്കീര്‍ത്തനം) എന്ന്‌ ഹൃദയം തകര്‍ന്ന്‌ ദാവീദ്‌ നിലവിളിക്കുന്നത്‌ എത്ര ശ്രദ്ധേയമാണ്‌. അനേക രാജാക്കന്‍മാരും പ്രവാചകന്‍മാരും കാണുവാന്‍ കൊതിച്ച ദൈവപുത്രനായ ക്രിസ്‌തു (ലൂക്കോസ്‌-10: 24) മനുഷ്യ ശരീരമെന്ന കുപ്പായത്തിലേക്ക്‌ പ്രവേശിക്കാന്‍ തക്കവണ്ണം ചുരുങ്ങി. കാരണം അവന്‍ "ദൈവം നമ്മോടുകൂടെ" എന്നര്‍ത്ഥമുള്ള ഇമ്മാനുവേലാണ്‌! മത്തായി- (1:22). "വചനം ജഡമായിത്തീര്‍ന്നു; കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു". (യോഹന്നാന്‍: 1: 14). യേശു തന്റെ ശിഷ്യന്‍മാരെ വിളിക്കുന്നത്‌ സ്‌നേഹിതന്‍മാരെന്നാണ്‌ (യോഹന്നാന്‍-15: 15).

മനുഷ്യഷ്യരോടൊപ്പം അവരിലൊരാളായി ജീവിക്കുവാനാഗ്രഹിക്കുന്ന ദൈവത്തിന്റെ മഹാമനസ്‌കതയാണ്‌ മനുഷ്യാവതാരത്തിലൂടെ ഒരളവുവരെ ദൈവം പ്രകടിപ്പിക്കുന്നത്‌. എന്നാല്‍ പാപത്തില്‍ വസിക്കുന്ന മനുഷ്യന്‌ ദൈവസാന്നിദ്ധ്യം അരോചകവും ഭയം ജനിപ്പിക്കുന്നതുമാണ്‌. പാപപ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്ന ഒരു മകന്‍ നീതിമാനായ പിതാവിന്റെ സാന്നിദ്ധ്യത്തെ ഭയപ്പെടുന്നതുപോലെ. അതുകൊണ്‍ടാണ്‌ യെശയ്യാ പ്രവാചകനിലൂടെ ദൈവം ഓര്‍മ്മിപ്പിക്കുന്നത്‌: "നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നത്‌ "എന്ന്‌. (യെശ- 59: 2).

തന്നെ ഒറ്റിക്കൊടുത്ത യൂദായെ സ്‌നേഹത്തോടെ ആലിംഗനം ചെയ്‌ത, തള്ളിപ്പറഞ്ഞ പത്രോസിനെ ഇടയ ശുശ്രൂഷ ഏല്‍പ്പിച്ച, പന്‍മാറിപ്പോയ ശിഷ്യന്‍മാര്‍ക്ക്‌ കനലില്‍ ചുട്ട അപ്പവുമായി തിബര്‍യ്യാസിന്റെ കരയില്‍ കാത്തിരുന്ന കര്‍ത്താവും ഗുരുവുമായ യേശുക്രിസ്‌തു സ്‌നേഹബന്ധം സദാ നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്ന കാഴ്‌ച എത്ര അത്ഭുതാവാഹമാണ്‌. പത്മോസ്‌ ദ്വീപിലെ ഭീതിതമായ ഏകാന്തതയില്‍ യോഹന്നാനെ തേടിയെത്തിയ ആത്മസഖിയായ നാഥന്‍ ലവോദിക്യ സഭയോടുള്ള ദൂതില്‍ പറയുന്നത്‌, "ഞാന്‍ വാതില്‍ക്കല്‍ നിന്നും മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്‌ദം കേട്ട്‌ വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്ന്‌ അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും" (വെളിപാട്‌: 3: 20)എന്നാണ്‌.

ലാവോദിക്യ സഭയോട്‌ മാത്രമുള്ള ദൂതല്ല അത്‌, സമസ്‌ത ലോകത്തോടുമുള്ള ക്രിസ്‌തുവിന്റെ ആഹ്വാനമാണത്‌. ഹൃദയവാതില്‍ക്കല്‍ സദാ മുട്ടിക്കൊണ്‍ട്‌ നില്‍ക്കുന്ന കര്‍ത്താവ്‌ മാന്യതയുടെ പ്രതീകമാണ്‌. അനുവാദമില്ലാതെ തള്ളിക്കയറുന്ന സ്വഭാവം ക്രിസ്‌തുവിന്റേതല്ല, അറുക്കുവാനും മുടിക്കുവാനും കയറിവരുന്ന സാത്താന്റെ ശൈലിയാണത്‌. "മുട്ടുന്നു" എന്ന വാക്ക്‌ ഇടതടവില്ലാതെ തുടരുന്ന പ്രക്രിയയെയാണ്‌ കുറിക്കുന്നത്‌. തുറക്കുന്നതുവരെയും ക്ഷമയോടെ മുട്ടിക്കൊണ്‍ടിരിക്കുന്ന ക്രിസ്‌തുവിനെയാണ്‌ ഇവിടെ ദര്‍ശിക്കുന്നത്‌. വാതില്‍ തുറന്ന്‌ അകത്തേയ്‌ക്ക്‌ ക്ഷണിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരുമായി "അത്താഴം" കഴിക്കുമെന്നാണ്‌ ക്രിസ്‌തു അരുളിച്ചെയ്യുന്നത്‌.

വിരുന്നു വന്നിട്ട്‌ പെട്ടെന്ന്‌ മടങ്ങിപ്പോകുന്ന ഒരു അതിഥിയായിട്ടല്ല, മറിച്ച്‌ വീട്ടില്‍ താമസിക്കാനെത്തുന്ന അതിഥിയെയാണ്‌ കര്‍ത്താവ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌. ബൈബിള്‍ കാലഘട്ടത്തിലെ പാലസ്‌തീന്‍ നാട്ടിലെ രീതിയനുസരിച്ച്‌ വൈകുന്നേരസമയത്ത്‌ ഒരാള്‍ ഏതെങ്കിലും വീട്ടില്‍ അതിഥിയായി എത്തി. അത്താഴത്തിന്‌ ക്ഷണിക്കപ്പെട്ടാല്‍ അന്ന്‌ രാത്രി ആ ഭവനത്തിലാകും വിശ്രമിക്കുക. കള്ളന്‍മാരെയോ വന്യമൃഗങ്ങളെയോ അല്ലെങ്കില്‍ ഇരുട്ടിനെത്തന്നെയോ ഭയന്ന്‌ അത്താഴം കഴിഞ്ഞ്‌ അന്നേ ദിവസം ഒരു അതിഥിയെ ആരം പറഞ്ഞയിക്കാറില്ല. നമ്മുടെ കര്‍ത്താവും വാതില്‍ക്കല്‍ നിന്ന്‌ മുട്ടിക്കൊണ്‍ടിരിക്കുന്നത്‌ സന്ദര്‍ശിച്ച്‌ വേഗം മടങ്ങിപ്പോകാനല്ല, മറിച്ച്‌ നമ്മോടൊപ്പം സ്ഥിരതാമസമാക്കാനാണ്‌.

ചെറുതും വലുതുമായ ഭാരങ്ങള്‍ ഇറക്കിവയ്‌ക്കാന്‍, സങ്കടങ്ങള്‍ പറയാന്‍, ഹൃദയം തുറന്ന്‌ അല്‍പം സല്ലപിക്കാനൊക്കെ നമ്മെ നന്നായറിയുന്ന ഒരു പങ്കാളിയ്‌ക്കായി നാം എത്രയോ തവണ കൊതിച്ചിട്ടുണ്‍ടാകണം. മുന്‍വിധികളില്ലാതെ നമ്മെ മനസ്സിലാക്കാന്‍ ഇത്തരം നല്‍കാന്‍ തയ്യാറുള്ള ക്രിസ്‌തുവിനെ അവഗണിച്ച്‌ എത്ര കാലങ്ങള്‍ നാം വ്യര്‍ത്ഥമാക്കി. ഹൃദയവാതില്‍ മലര്‍ക്കെ തുറന്ന്‌, അത്മ സ്‌നേഹിതനായ ക്രിസ്‌തുവിനെ ഉള്ളിലേക്ക്‌ ക്ഷണിക്കാന്‍ ഇനിയും എന്തിന്‌ അമാന്തിക്കണം? സര്‍വ്വേശ്വരന്റെ സാമീപ്യ ലഹരിയില്‍ സര്‍വ്വം മറന്നിരിക്കാന്‍ കഴിയുന്നത്‌ എത്ര ഭാഗ്യമാണ്‌.
യോഹന്നാന്‍ അപ്പോസ്‌തലനിലൂടെ ക്രിസ്‌തു ലോകത്തിന്‌ നല്‍കിയ വെളിപ്പാടില്‍ നിത്യയെപ്പറ്റി പറയുന്നതിങ്ങനെയാണ്‌: "ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം. അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്റെ ജനമായിരിക്കും. ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടി ഇരിക്കും." (വെളിപ്പാട്‌- 21:3)

ലോകം ആഘോഷങ്ങളുടെ നിരര്‍ത്ഥകതയില്‍ അഭിരമിക്കുമ്പോള്‍ ക്രിസ്‌തു സാന്നിദ്ധ്യത്തിന്റെ നിറ സൗരഭ്യത്തില്‍ നമുക്ക്‌ മറഞ്ഞിരിക്കാം.

Responses