സമ്പത്ത്‌ വേണ്‍ട സമാധാനം മതി

സമ്പാദിച്ചു കൂട്ടിയ കോടികള്‍ സമാധാനം തരില്ലെന്നു തിരിച്ചറിഞ്ഞ കാള്‍ റബേദര്‍ എന്ന 47-കാരനായ ഓസ്‌ട്രിയന്‍ കോടീശ്വരന്‍ കഴിഞ്ഞമാസം തന്റെ സകല സമ്പാദ്യങ്ങളൂം കൊട്ടാര സമാനമായ വില്ലയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിക്കൊണ്‍ട്‌ ഒരു ചെറിയ കുടിലിലേക്ക്‌ താമസം മാറ്റുന്ന താഴെക്കാണുന്ന വാര്‍ത്ത ലോകം ആശ്ചര്യത്തോടെയാണ്‌ കേട്ടത്‌.
�വിയന്ന: ജീവിതത്തില്‍ യഥാര്‍ഥ സന്തോഷം നല്‍കാന്‍ സമ്പത്തിനാവില്ലെന്ന്‌ കണെ്‌ടത്തിയ ഓസ്‌ട്രിയന്‍ കോടീശ്വരന്‍ 30ലക്ഷം പൗണ്‌ടു വരുന്ന മുഴുവന്‍ സ്വത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിറ്റഴിക്കാന്‍ തീരുമാനിച്ചു. ടെല്‍ഫില്‍ നിന്നുള്ള ബിസിനസുകാരനായ കാള്‍ റബേദറാണ്‌ കൊട്ടാരത്തില്‍ നിന്നു കുടിലിലേക്ക്‌ ചേക്കേറുന്നത്‌. ആല്‍പ്‌സില്‍ 3455 ചതുരശ്ര അടിയുള്ള വില്ലാ വില്‍ക്കാന്‍ ഏര്‍പ്പാടായി. തടാക സൗകര്യമുള്ള ഈ വില്ലയുടെ മതിപ്പുവില 14 ലക്ഷം പൗണ്‌ടാണ്‌. പ്രോവന്‍സിലെ 17 ഹെക്ടറും അതിലെ ഫാം ഹൗസും വിറ്റു. ആഡംബര കാര്‍ വിറ്റവകയില്‍ 44,000 പൗണ്‌ട്‌്‌ കിട്ടി.
ഒന്നും കൈയില്‍ അവശേഷിക്കരുതെന്നാണ്‌ താന്‍ ഉദ്ദേശിക്കുന്നതെന്ന്‌ ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ കാള്‍ റബേദര്‍ പറഞ്ഞു. പണം സമാധാനം തടയും. ആഡംബരവും ഉപഭോഗതൃഷ്‌ണയും ഒഴിവാക്കി യഥാര്‍ഥ ജീവിതം ആരംഭിക്കുകയാണ്‌ ലക്ഷ്യം. ഇത്രനാളും ആവശ്യമില്ലാത്തതും ആഗ്രഹമില്ലാത്തതുമായ കാര്യങ്ങള്‍ക്കു വേണ്‌ടി അടിമയെപ്പോലെ ജോലിയെടുക്കുകയായിരുന്നു-കാള്‍ ചൂണ്‌ടിക്കാട്ടി.�
പണത്തിനുവേണ്‍ടി എന്തു ക്രൂരതയും കാട്ടാന്‍ മടിക്കാതെയും, എങ്ങനെയെങ്കിലും കുറെ ധനം സമ്പാദിക്കാനായി നെട്ടോട്ടാം ഓടുകയും ചെയ്യുന്ന ഇന്നത്തെ ലോകത്തില്‍, പണം മനുഷ്യന്റെ ജീവിതത്തില്‍ എല്ലാത്തിനും പര്യാപ്‌തമല്ല എന്നും, പണത്തെക്കാള്‍ മനസ്സിലെ സമാധാനമാണ്‌ വലുത്‌ എന്നും ചിലരെങ്കിലും ചിന്തിക്കാന്‍ ഈ സംഭവം കാരണമാകും എന്നു തീര്‍ച്ചയാണ്‌.

പണത്തിന്‌ മനുഷ്യന്റെ മേല്‍ ഗണ്യമായ സ്വാധീനം ചെലുത്തുവാന്‍ ശക്തിയുണ്‍ട്‌.�ഈ കാരണം മുതലെടുത്തുകൊണ്‍ടാണ്‌ പിശാച്‌ പ്രലോഭനത്തിലൂടെ ലോലവികാരങ്ങളെ ഉദ്ദീപിപ്പിച്ച്‌ ലൗകികസന്തോഷങ്ങള്‍ക്കായി പണം ചിലവഴിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അപ്രകാരം ലഭ്യമാകുന്ന സന്തോഷങ്ങള്‍ ക്ഷണികവും അത്‌ കുകുറ്റബോധത്തിലേക്കും പിന്നീട്‌ അസമാധാനത്തിലേക്കും കൊണ്‍ടുചെന്നെത്തിക്കും. അതുകൊണ്‍ടാണ്‌ പണം മനുഷ്യന്‌ സമാധാനം തരുന്നില്ലെന്നുന്നു പറയാന്‍ കാരണം.

പണത്തിന്റെ മുന്‍പില്‍ മനുഷ്യന്‍ യജമാനനോ ദാസനോ ആകാം. പണം�ചിലതൊക്കെ ചെയ്യിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നു എങ്കില്‍ പണം ആ വ്യക്തിയെ സംബന്ധിച്ച്‌ യജമാനനും അയാള്‍ അതിന്റെ ദാസനുമാണ്‌.�എന്നാല്‍ ആ വ്യക്തി പണത്തെ ഒരു ദാസനെപ്പോലെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനായി ഉപയോഗിക്കുകയാണെങ്കില്‍ അയാള്‍ യജമാനന്റെ സ്ഥാനത്താണ്‌.

ഒരുവനു രണ്‍ട്‌ യജമാനന്മാരെ സേവിക്കാന്‍ ഒരിക്കലും കഴികയില്ല എന്ന്‌ യേശു പറഞ്ഞു.�ഒന്നുകില്‍ ദൈവത്തെ അല്ലെങ്കില്‍ മാമോനെ (wealth) സേവിക്കാം.�ദൈവത്തിന്റെ ഭവനത്തില്‍ നല്ല ഗൃഹവിചാരകന്മാരായിരിക്കാനാണ്‌ നമ്മെ വിളിച്ചിരിക്കുന്നത്‌.

പണത്തോടുള്ള ഒരുവന്റെ മനോഭാവം അവന്റെ ദൈവാശ്രയവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.�ദൈവ ഹിതപ്രകാരം ജീവിക്കുന്നവന്‍ ഒരിക്കലും തന്നെ നിയന്തിക്കാന്‍ പണത്തെ അനുവദിക്കയില്ല. അവന്‌ ദൈവം നല്‍കിയിരിക്കുന്ന എല്ലാത്തിന്റെയും ആത്യന്തിക ലക്ഷ്യം ദൈവനാമ മഹത്വമാണ്‌. ദൈവനാമത്തിന്‌ പ്രയോജനപ്പെടേണ്‍ടതിനായിട്ടാണ്‌�ദൈവം ഒരുവനെ ചിലത്‌ ഏല്‍പ്പിക്കുന്നതെന്ന്‌ ഓര്‍ക്കണം.

ലേഖകന്റെ സഭയിലുണ്‍ടായിരുന്ന�ഒരുരുലക്ഷത്തില്‍ അധികം രൂപ പ്രതിമാസം അടിസ്ഥാന ശമ്പളമുള്ള സഹോദരന്‍ തനിക്ക്‌ ഒരു ഷൂ വാങ്ങാന്‍ പോകുന്നതിനു പോലും അതിനുനുവേണ്‍ട പണം ചെലവാക്കുന്നതിനായി ദൈവത്തോട്‌ അനുവാദം ചോദിക്കുന്നത്‌ കേട്ടിട്ടുണ്‍ട്‌. നമ്മുടെ അത്യാവശ്യങ്ങള്‍ക്കായി ചിലവാക്കുന്നതിനായി ദൈവം തടസ്സം നില്‍ക്കയില്ല എങ്കിലും അനുവാദം ചോദിക്കുന്നത്‌ നല്ലൊരു മാതൃകയാണ്‌.�വിശ്വാസിയുടെ കയ്യില്‍ ദൈവം ഏല്‍പ്പിച്ചിരിക്കുന്ന ഒരോ രൂപയും ദൈവഹിതപ്രകാരമാണ്‌ ചെലവാക്കേണ്‍ടത്‌.

ദൈവഹിതപ്രകാരം സ്വരൂപിച്ച സമ്പത്തിനു മാത്രമേ സമാധാനം തരുവാന്‍ കഴികയുള്ളു.�ആഖാനും, ഗേഹസിയും, അനന്യാസും സഫീറയും, യൂദയും പണം സമ്പാദിച്ചു എങ്കിലും അത്‌ സമാധാനം നല്‍കിയില്ല എന്നു മാത്രമല്ല മാനസാന്തരത്തിനുനുപോലും അവസരം നല്‍കാതെ അതവരെ നശിപ്പിച്ചുകളഞ്ഞു.

യിസ്രായേല്‍ മക്കളുടെ കയ്യിലുള്ള സമ്പത്തുകൊണ്‍ട്‌ സമാഗമനകൂടാരം പണിതതുപോലെ ദൈവമക്കളുടെ കയ്യിലെ പണം കൊണ്‍ടാണ്‌ സുവിശേഷവേല നടക്കേണ്‍ടത്‌.�അത്‌ പണിയുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കുകയും വിശ്വസ്‌തതയോടെ അവര്‍ പണി നടത്തുകയും ചെയ്‌താല്‍ മാത്രമേ ദൈവത്തിന്‌ അതില്‍ വസിക്കത്തക്ക നിലയില്‍ പണി പൂര്‍ത്തിയാകയുള്ളു.
ഈലോകത്തില്‍ സമ്പാദിച്ചുവെയ്‌ക്കുന്നത്‌ കള്ളന്‍ മോഷ്ടിക്കയും തുരുമ്പെടുക്കുകയും ചെയ്യുമ്പോള്‍ ദൈവ വേലക്കായി ചിലവിട്ടത്‌ സ്വര്‍ഗ്ഗത്തില്‍ സ്വരൂപിച്ച നിക്ഷേപമായിത്തീരും. അങ്ങനെ ചെയ്യുമ്പോള്‍ ലോകം തരാത്ത സമാധാനം ഹൃദയങ്ങളില്‍ വാഴും.

Responses