സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന ഉത്തമ സമ്പത്ത്‌

\"\"

ക്രിസ്‌തുവിന്റെ നാമം നിമിത്തം ക്രൂരമായ പീഡനങ്ങളിലൂടെ കടന്നുപോയപ്പോള്‍ മാനസികമായി പതറിയ എബ്രായക്രിസ്‌ത്യാനികളെ വിശ്വാസത്തില്‍ ഉറപ്പിക്കാനും യേശുവിലേക്ക്‌ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാനും ആഹ്വാനം ചെയ്‌തുകൊണ്‍ട്‌ എഴുതിയ എബ്രായ ലേഖനത്തില്‍ ശ്രേഷ്‌ മായ പല സംഗതികളെപ്പറ്റി ലേഖനകര്‍ത്താവ്‌ ഓര്‍മ്മിപ്പിക്കുന്നുണ്‍ട്‌. വിശിഷ്‌ടമായ നാമം (എബ്രായര്‍-1: 4), നല്ല പ്രത്യാശ (7: 19), വിശേഷമായ നിയമം (7: 22), വിശേഷതയേറിയ വാഗ്‌ദത്തം (8: 6), നല്ല യാഗങ്ങള്‍ (9: 23), അധികം നല്ലത്‌ (11: 16) തുടങ്ങിയവയ്‌ക്കൊപ്പം പരാമര്‍ശിക്കുന്ന പദമാണ്‌ "സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന ഉത്തമ സമ്പത്ത്‌ എന്നത്‌ \'\' (10: 34).
സ്വര്‍ഗ്ഗം എന്നത്‌ തന്നെ ലോകത്തില്‍ ലഭ്യമായ എല്ലാ മനോഹര സംഗതികളെക്കാളും ശ്രേഷ്‌ വും അവര്‍ണ്ണനീയവുമാണ്‌ എന്ന്‌ നമുക്കറിയാം. അങ്ങനെയെങ്കില്‍ പ്രസ്‌തുത സ്വര്‍ഗ്ഗത്തില്‍ \'ഉത്തമമായത്‌\' എന്നു പറയുന്ന സമ്പത്ത്‌ എത്ര അതുല്യമായിരിക്കും. നിത്യമായ സ്വര്‍ഗ്ഗത്തെപ്പറ്റി കുറച്ചു കൂടെ ഗ്രഹക്കുന്നത്‌ നന്നായിരിക്കും.

നിത്യതയുടെ കാഴ്‌ചപ്പാട്‌ പ്രാപിച്ച വേദപുസ്‌തക രചയിതാക്കളില്‍ അഗ്രഗണ്യനായിരുന്നു അപ്പോസ്‌ത്‌ലനായ പൗലോസ്‌. തന്റെ ലേഖനത്തില്‍ മിക്കതിലും അദ്ദേഹം വരച്ചുകാട്ടാന്‍ ശ്രമിക്കുന്ന ചിത്രം നിത്യതയെക്കുറിച്ചുള്ളതാണ്‌. നിത്യതയെയും ഭൗമിക ജീവിതത്തെയും തമ്മില്‍ പൗലോസ്‌ താരതമ്യം ചെയ്‌തിരിക്കുന്ന ഒരു വാക്യശകലം മാത്രം മതി നിത്യതയുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍. "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്‌ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്ക്‌ അനുഭവിക്കാന്‍ ഹേതുവാകുന്നു." (2 കൊരിന്ത്യര്‍- 4: 17). �നൊടി നേരത്തേയ്‌ക്കുള്ള ലഘുവായ കഷ്‌ടം� -എന്നത്‌ ഇങ്ങനെ വിശദീകരിക്കാം. നിങ്ങളുടെ വിരല്‍ ഒന്നു ഞൊടിക്കുക. എത്ര സമയം വേണ്‍ടി വന്നു ഒന്നു വിരല്‍ ഞൊടിക്കാന്‍! പൗലോസ്‌ പറയുന്നത്‌, നിത്യതയുമായി താരതമ്യം ചെയ്‌താല്‍, കഷ്‌ടതയും ദുഃഖവും നിറഞ്ഞ ഇഹലോക ജീവിതത്തിന്റെ ആകെ ദൈര്‍ഘ്യം ഇത്രയും നേരത്തേയ്‌ക്കു മാത്രമാണ്‌. എന്നാല്‍ നിത്യതയെ വര്‍ണ്ണച്ചിരിക്കുന്നത്‌, "അത്യന്തം" , "അനവധി"യായി തേജസ്സിന്റെ "നിത്യഘനം". ഒരു \'ലഘു\'വിന്‌ പകരം അതിന്റെ വിപരീതമായ \'ബഹുലത\'യ്‌ക്ക്‌ കൊടത്തിരിക്കുന്ന വിശേഷണം എത്ര അവാച്യമാണെന്നു നോക്കുക. ഏതെങ്കിലും വലിയ സംഗതിയെപ്പറ്റി പറയാന്‍ ചെറിയ കുട്ടികള്‍ പറയുന്നത്‌ ശ്രദ്ധിച്ചാലറിയാം, രണ്‍ട്‌ കയ്യും രണ്‍ടു വശത്തേക്കും വിടര്‍ത്തി ചുണ്‍ട്‌ നീട്ടി കണ്ണു മുഴപ്പിച്ച്‌ പറയും "ഇത്രേം വലിപ്പമുണ്‍ടെ‌" ന്നതു പോലെ നിത്യതയുടെ വലിപ്പത്തെപ്പറ്റി പൗലോസ്‌ പറയാന്‍ ശ്രമിക്കുന്ന വാചകമാണിവിടെ രേഖപ്പെടത്തിയിരിക്കുന്നത്‌.

2 കൊരി- 4: 16-ാം വാക്യത്തില്‍ താന്‍ പറയുന്നത്‌, "ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു" എന്ന്‌. മറ്റൊരു ഭാഷാന്തരത്തില്‍ പറയുന്നത്‌, \'അകത്തെ മനുഷ്യന്‍\' ഓരോ ദിവസവും വളര്‍ച്ച പ്രാപിക്കുന്നു എന്നാണ്‌. നാം പലപ്പോഴും നമ്മുടെ ശാരീരികമായ സൗഖ്യത്തിനും ഭൗതികമായ ഉയര്‍ച്ചയ്‌ക്കുമൊക്കെ വല്ലാതെ ആഗ്രഹിക്കുകയും അതിനുവേണ്‍ടി ഒരു \'അത്ഭുതം\' പ്രതീക്ഷിക്കുകയും ചെയ്യുമ്പോള്‍ പൗലോസ്‌ പറയുന്നത്‌ "ഞങ്ങളുടെ പുറമേയുള്ള മനുഷ്യന്‍ ക്ഷയിച്ചിപോകുന്നെങ്കിലും അധൈര്യപ്പെടുന്നില്ല". കാരണം നിങ്ങളാരും കാണാത്ത ഒരു മനുഷ്യന്‍ ഞങ്ങളുടെ ഉള്ളില്‍ വളര്‍ന്നു വരുന്നുണ്‍ട്‌. അതിനുവേണ്‍ടത്‌ കാണുന്നതിനെയല്ല, മറിച്ച്‌ കാണാത്ത ഒന്നിനെയാണ്‌. കാണാത്തതാണ്‌ നിത്യമായത്‌!
നമ്മുടെ ശരീരം തന്നെ ഉദാഹരണമായി എടുക്കുക. അതിന്‌ അകമെയുള്ളത്‌ നമുക്ക്‌ നേരിട്ട്‌ കാണാനാകില്ല. എന്നാല്‍ അകത്ത്‌ -അനസ്യൂതം പ്രവര്‍ത്തന നിരതമായിരിക്കുന്ന വിവിധ ശരീരഭാഗങ്ങളില്‍ ചിലത്‌ അല്‍പ്പ നേരത്തേയ്‌ക്ക്‌ നിശ്ചലമായാല്‍ പുറമേയുള്ളതിന്‌ എന്ത്‌ പ്രസക്തി! അകത്ത്‌ നമ്മുടെ ഉള്ളില്‍ കൈമുഷ്‌ടിയോളം മാത്രം വലിപ്പമുള്ള ഹൃദയം പ്രവര്‍ത്തനം നിര്‍ത്തിയാല്‍ എത്ര സൗന്ദര്യമോ ആരോഗ്യമുള്ളവരോ ആയാലും അടുത്ത നിമിഷം മുതല്‍ ശരീരം അഴുകാന്‍ തുടങ്ങും. പുറമേയുള്ളതല്ല യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ടത്‌; അകമേയുള്ളതാണ്‌ വിലപ്പെട്ടത്‌ എന്ന്‌ വ്യക്തം.

ആത്മീയത്തിന്റെ കാര്യത്തിലും പുറമേയുള്ള വസ്‌തുതകളോ പ്രദര്‍ശനങ്ങളോ അല്ല പ്രാധാന്യമര്‍ഹിക്കന്നത്‌. ശമുവേല്‍ പ്രവാചകനെ ദൈവം ദാവീദിന്റെ അടുക്കലേക്ക്‌ അഭിഷേക തൈലവുമായി അയയ്‌ക്കുമ്പോള്‍ പ്രത്യേകം പറയുന്നത്‌ ശ്രദ്ധിക്കുക, "മനുഷ്യന്‍ കണ്ണിനു കാണുന്നത്‌ നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു" (1 ശാമുവേല്‍- 16: 7). നാം കര്‍ത്താവായ യേശുക്രിസ്‌തുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുന്ന നിമിഷം ഒരു " പുതുജനനം " നമ്മുടെ ഉള്ളില്‍ സംഭവിക്കുന്നു. ഒരു സാധാരണ മനുഷ്യ ശിശുവിനെപ്പോലെ തന്നെ സകല കരുതലും ഉള്ളില്‍ ജനിച്ച ഈ ശിശുവിനും ലഭിക്കേണ്‍ടതുണ്‍ട്‌. ഒരു കുഞ്ഞിന്‌ ജന്മം കൊടുത്തു കഴിഞ്ഞാല്‍ അതിനെ ഹോസ്‌പിറ്റലില്‍ ഉപേക്ഷിച്ച്‌ പോകുകയോ അശ്രദ്ധമായി കിടത്തുകയോ ചെയ്യുന്ന ഒരമ്മയും ഉണ്‍ടാകില്ല. നമ്മുടെ ഉള്ളില്‍ ജനിച്ച ശിശുവിനെ സദാ സമയവും ശ്രദ്ധിക്കുന്ന എത്ര പേരുണ്‍ട്‌. പുറമേ ജനിക്കുന്ന കുഞ്ഞിന്റെ ഭാവിയുടെ കാര്യത്തില്‍ എത്ര ബദ്ധ ശ്രദ്ധാലുക്കളാണ്‌ നാം. ആറ്‌ മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‌ ക്വിന്റര്‍ ഗാര്‍ഡനില്‍ അഡ്‌മിഷന്‍ എടുക്കാന്‍ വേണ്‍ടി കാല്‍ ലക്ഷം രൂപാ സ്‌കൂളില്‍ ഡൊണേഷന്‍ കൊടുത്ത വിവരം ഒരു സുഹൃത്ത്‌ പറഞ്ഞപ്പോള്‍ അതിശയിച്ചുപോയി. എന്നാല്‍ എത്രയോ ആത്മീയ ശുശുക്കള്‍ ഇന്ന്‌ മരണശയ്യയിലാണ്‌. വല്ലപ്പോഴും കേള്‍ക്കുന്ന വചനകേഴ്‌വിയാലോ മറ്റോ ജീവന്‍ നഷ്‌ടപ്പെട്ടില്ലെന്ന്‌ മാത്രം.
അടുത്ത നൂറ്‌ വര്‍ഷം കഴിയുമ്പോള്‍, ഈ ലേഖനം ഇന്ന്‌ (2110ല്‍) വായിക്കുന്ന ആരും തന്നെ ജീവനോടെ ശേഷിക്കില്ല എന്നുറപ്പ്‌.
അടുത്ത മണിക്കൂറില്‍ ജീവിച്ചിരിക്കുമോ എന്നതിനുപോലും ഉറപ്പില്ല. എങ്കില്‍ ഇത്ര ചെറിയ കാലത്തേക്ക്‌ ജീവിതം നയിക്കാന്‍ എത്ര തയ്യാറെടുപ്പാണ്‌ നമ്മള്‍ നടത്തുന്നത്‌. ഒന്നു തിരിഞ്ഞു ചിന്തിക്കുന്നത്‌ നന്നായിരിക്കും.

ലാബാന്‌ വേണ്‍ടി രാപ്പകല്‍ അദ്ധ്വാനിച്ചു കഴുഞ്ഞ യാക്കോബിന്റെ നെടുവീര്‍പ്പ്‌ നാം വായിച്ചുട്ടുണ്‍ട്‌, "എന്റെ സ്വന്തഭവനത്തിനു വേണ്‍ടി ഞാന്‍ എപ്പോള്‍ കരുതും" (ഉല്‍പ്പത്തി-30: 30). മുടിയനായ പുത്രന്‌ സകലതും നഷ്‌ടപ്പെട്ട്‌ പന്നിയുടെ ഭക്ഷണം പോലും നിഷേധിക്കപ്പെട്ട്‌  \'സുബോധം\' വന്നപ്പോള്‍ ചിന്തിക്കുന്നത്‌, "ഞാന്‍ എന്റെ അപ്പന്റെ ഭവനത്തിലേക്ക്‌ മടങ്ങിപ്പോകും" എന്നാണ്‌. ലൂക്കോസ്‌- 15: 18). യാക്കോബിനുണ്‍ടായ ഭാരവും മുടിയന്‍ പുത്രനുണ്‍ടായ \'സുബോധ\'വുമെങ്കിലും ദൈവജനത്തിന്‌ ഉണ്‍ടായെങ്കില്‍! ഇപ്പോഴും ഭൗമികമായതിനുവേണ്‍ടി അലഞ്ഞും അതിനുവേണ്‍ടി പ്രാര്‍ത്ഥിച്ചും ഉപവസിച്ചും ആത്മീയ ജീവിതം നയിക്കുന്ന പലരുടെയും കണ്ണ്‌ ഇന്നും പിശാച്‌ കുരുടാക്കി വച്ചിരിക്കുകയാണ്‌.

എബ്രായ ലേഖത്തില്‍ ലേഖനകര്‍ത്താവ്‌, എത്ര മനോഹരമായിട്ടാണ്‌ വിശ്വാസ വീരന്‍മാര്‍ ദര്‍ശിച്ച മോഹന ദേശത്തെപ്പറ്റി പറയുന്നത്‌. "അവര്‍ അധികം നല്ലതിനെ, സ്വര്‍ഗ്ഗീയമാതതിനെ തന്നെ കാംക്ഷിച്ചിരുന്നു " (11: 16). ദൈവം വാഗ്‌ദത്തം ചെയ്‌തതുപോലെ വാഗ്‌ദത്ത നാട്ടിലെത്തിയ അബ്രാഹിമിന്‌  വാഗ്‌ദത്ത നാട്‌ , അന്യനാടായി തോന്നിയെന്നാണ്‌ 1: 9ല്‍ പറയുന്നത്‌. മാത്രമല്ല തങ്ങള്‍ പരദേശികളാണെന്ന തിരിച്ചറിവും വിശ്വാസത്തിന്റെ ദൂരക്കാഴ്‌ചയും തനിക്ക്‌ ഉണ്‍ടായിരുന്നതായി കാണാം. "ദൈവം ശില്‍പ്പിയായി നിര്‍മ്മിച്ച അടിസ്ഥാനങ്ങളുള്ള നഗരമാണ്‌" അദ്ദേഹം തന്റെ പിന്‍തലമുറയോടൊപ്പം കണ്‍ടത്‌.

വിശ്വാസത്തിന്റെ കണ്ണിലൂടെ ഉത്തമ സമ്പത്ത്‌ ദര്‍ശിച്ച പൗലോസ്‌  ചവറെന്നാണ്‌ എണ്ണിയത്‌. (ഫിലി- 3: 11), "തന്റെ മുമ്പില്‍ വച്ചിരിക്കുന്ന സന്തോഷം ഓര്‍ത്ത്‌ " ക്രിസ്‌തു, അപമാനത്തെ അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു. (എബ്രാ- 12: 2). നമ്മുടെ ആദിപിതാക്കന്‍മാര്‍, "അല്‍പ്പകാലം മാത്രം ഈ ഭൂവിലെ വാസം, സ്വര്‍പ്പുരമാണ്‌ എന്റെ നിത്യമാം വീട്‌...." എന്നും "ഉണ്‍ടെനിക്കായൊരു മോക്ഷവീട്‌.." തുടങ്ങിയ ഗാനങ്ങള്‍ പാടി പ്രതിഫലം വാങ്ങാന്‍ അക്കരെ നാട്ടിലേക്ക്‌ യാത്രയായി. നമ്മുടെ ലക്ഷ്യം എന്താണ്‌?

നിത്യത പകല്‍പോലെ യാഥാര്‍ത്ഥ്യമാണ്‌. നിത്യതയില്‍ നിലനില്‍ക്കുന്ന ഉത്തമസമ്പത്ത്‌ നമുക്കുണ്‍ടെന്നറിഞ്ഞ്‌ നമ്മുടെ നിക്ഷേപം നിത്യതയിലേക്ക്‌ കൂട്ടി വയ്‌ക്കാന്‍ അദ്ധ്വാനിക്കാം. വിശ്വാസത്തിന്റെ ശോധനയിലൂടെ യാത്ര തുടരുന്ന ക്രൂശിന്റെ സാക്ഷികളെ നിങ്ങള്‍ ധൈര്യമായി മുന്നേറുക. " അതുകൊണ്‍ട്‌ മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്‌. " എബ്രായര്‍- 10: 35.

Responses