ക്രൂശിനെ സഹിച്ച്‌ നല്ല യുദ്ധസേവ ചെയ്യുക

സുവിശേഷീകണം ഒരു ക്രിസ്‌ത്യാനിയുടെ ദൗത്യമാണ്‌, കടമയാണ്‌, ഉദ്യോഗമാണ്‌, ലക്ഷ്യമാണ്‌. അതിനായിട്ടത്രേ നമ്മുടെ വീണ്‍ടെടുപ്പുകാരന്‍ വീണ്‍ടും നമ്മെ ഈ ഭൂവില്‍ ആക്കിയിരിക്കുന്നത്‌. രക്ഷിക്കപ്പെട്ടു കഴിഞ്ഞ ഉടന്‍ തന്നെ ദൈവം നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക്‌ വിളിക്കാതിരുന്നത്‌ ഇതുകൊണ്‍ടുതന്നെ. ഇവിടെ നമുക്ക്‌ ചെയ്‌തു തീര്‍ക്കുവാന്‍ ചില ദൗത്യങ്ങള്‍ ഉണ്‍ട്‌ എന്നത്‌ മറക്കാതിരിക്കുക.
ദൈവദൂതസംഘത്തിലെ ശ്രേഷ്‌ രായ ഗബ്രിയേലിനെയോ, മിഖായേലിനെയോ, ഈ ദൗത്യം ഏല്‍പ്പച്ചിരുന്നുവെങ്കില്‍ മണിക്കൂറുകള്‍കൊണ്‍ട്‌ ഇവര്‍ ഈ ജോലി പൂര്‍ത്തിയാക്കിയേനെ. എന്നാല്‍ രക്ഷിക്കപ്പെട്ട പാപികള്‍ നഷ്‌ട്‌പ്പെട്ട പാപികളെ നേടുക എന്നതാണ്‌ ദൈവീക പദ്ധതി. ഗസയ്‌ക്കുള്ള നിര്‍ജ്ജന പ്രദേശത്തുകൂടി യാത്ര ചെയ്യുന്ന ഷണ്‌ഡന്റെ അരികിലേക്ക്‌ ദൈവത്തിന്‌ വേണമെങ്കില്‍ ഫിലിപ്പോസിനേക്കാള്‍ വേഗത്തില്‍ ഒരു ദൂതനെ അയയ്‌ക്കാമായിരുന്നു കൊര്‍ന്നെല്യോസിന്റെ വീട്ടില്‍ ദര്‍ശനം കൊടുക്കുവാന്‍ എത്തിയ ദൂതനും സുവിശേഷ സന്ദേശം കൊടുക്കുവാന്‍ മുതിരാതെ അതിനായി പത്രൊസ്‌ ഉപദേശിയെ വിളിക്കുവാന്‍ ഉപദേശിക്കുന്നതായി നാം വായിക്കുന്നു. ദമസ്‌ക്കോസിന്റെ പടിവതില്‍ക്കല്‍ ശൗലിനെ അടിച്ചിട്ട്‌ അവനെ മാനസാന്തരത്തിലേക്കും, സ്‌നാത്തിലേക്കും നടത്തുവാന്‍ ഒരു ദൂതനെ നിയോഗിക്കാതെ കര്‍ത്താവ്‌ അനന്യാസ്‌ എന്ന സാധാരണ ക്രിസ്‌തുശിഷ്യനെ ഉപയോഗിക്കുന്നു. അനന്യാസ്‌ അവിടെ എത്തുന്നതിന്‌ ഏത്രയോ മുമ്പ്‌ ഒരു ദൂതനെ അവിടേയ്‌ക്കയയ്‌ക്കാമായിരുന്നു. എന്താണിതിന്റെ അര്‍ത്ഥം, ദര്‍ശനം നല്‍കുവാനും, വഴിയില്‍ സൂക്ഷിക്കുവാനും ഒക്കെ ദൂതനെ അയയ്‌ക്കുന്ന ദൈവം വീണ്‍ടെടുപ്പിന്റെ സന്ദേശം അറിയിക്കുവാനോ, ഒരുവനെ മാനസാന്തരത്തലേക്ക്‌ നയിക്കുവാനോ, മാനസാന്തരപ്പെട്ടവര്‍ക്ക്‌ സ്‌നാനം നല്‍കുവാനോ ദൂതന്‍മാരെ ചുമതലപ്പെടുത്തിയിട്ടല്ല. അതുകൊണ്‍ടാണ്‌- പത്രൊസ്‌ ശ്ലീഹ പറഞ്ഞത്‌ �ഈ ശുശ്രൂഷയില്‍ ദൂതന്‍മാരും കുനിഞ്ഞ്‌ നോക്കുന്നു � (1 യോഹ-12). അതിശ്രേഷ്‌ ദൂതന്‍മാര്‍ ആഗ്രഹിച്ചിട്ട്‌ ലഭിക്കാത്ത പദവി, തേജസ്സിന്റെ സുവിശേഷമറിയിക്കുക എന്ന പദവി ലഭിച്ച ദൈവമക്കള്‍ എത്രയോ ശ്രേഷ്‌ ന്‍മാരാണ്‌. അതുകൊണ്‍ടാണ്‌ പാട്ടുകാരന്‍ പാടിയത്‌: �ദൂതര്‍ക്കും കൂടെ അവകാശം ലഭ്യമാകാതുള്ള രക്ഷാദൂതറിയിച്ചിടാന്‍ ഭാഗ്യം ലഭിച്ചെനിക്ക്‌ � എന്ന്‌. എന്നാല്‍ നമ്മില്‍ എത്രപേര്‍ ഈ പദവിയെക്കുറിച്ച്‌ ബോധവാന്‍മാര്‍ ആണ്‌.
ഒന്നാം നൂറ്റാണ്‍ടിലെ ക്രൈസ്‌തവ സഭയില്‍ സുവിശേഷം അറിയിക്കുന്നതില്‍ സുവിശേഷകന്‍, വിശ്വാസി എന്നീ വേര്‍തിരിവ്‌ ഇല്ലായിരുന്നു. അവരെ സംബന്ധിച്ച്‌ ഓരോ വിശ്വാസിയും ഓരോ മിഷണറിയും, രക്ഷിക്കപ്പെടാത്ത ഓരോ വ്യക്തിയും ഓരോ മിഷന്‍ ഫീല്‍ഡും ആയിരുന്നു. അവരെല്ലാം സുവിശേഷീകരണത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നവരും അതവരുടെ ജീവല്‍ പ്രശ്‌നമായി ഏറ്റെടുത്തവരും ആയിരുന്നു. ചന്തസ്ഥലവും, തെരുവോരങ്ങളും നാലാല്‍ കൂടുന്ന നാല്‍ക്കവലകളും, സന്തോഷഭവനവും, സന്താപ ഭവനവും എല്ലാം എല്ലാം അവരുടെ പ്രേഷിതവൃത്തിക്ക്‌ ചേരുന്ന സ്ഥലമായിരുന്നു. അവിടെയെല്ലാം നന്മ സുവിശേഷിക്കുന്നവരുടെ കാല്‌പ്പാടുകള്‍ പതിഞ്ഞു. അവരെ സംബന്ധിച്ച്‌ സുവിശേഷം അറിയിപ്പാന്‍ കമനീയമായലങ്കരിച്ച സ്റ്റേജുകളുടെ ആവശ്യമില്ലായിരുന്നു. കര്‍ണ്ണക ോരമായ വാദ്യമേളങ്ങളു#െട അകമ്പടിയോ, � വൈഡ്‌ പബ്ലിസിറ്റി � യോ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഇന്ന്‌ സഭ ദൗത്യം മറന്ന്‌ ഉറങ്ങുന്നു. സുവിശേഷവേല ഏതോ ഒരു പ്രത്യേക ഗ്രൂപ്പുകാരെ മാത്രം ഏല്‌പിച്ച്‌ വലിയൊരു കൂട്ടം ആളുകള്‍ ഉള്‍വലിഞ്ഞിരിക്കുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്നു.
ഇന്ത്യയിലെ ഓരോ രക്ഷിക്കപ്പെട്ട ദൈവമക്കളും കര്‍മ്മധീരര്‍ ആകട്ടെ. മരുഭുമിയില്‍ സഞ്ചരിക്കുന്ന പഥിതസംഘം അവരുടെ കൈവശമുള്ള ജലം തീര്‍ന്ന്‌ കഴിഞ്ഞാല്‍ നാല്‌ ദിക്കിലേക്കും ദാഹ ജലം തേടി ആളിനെ വിടുന്നു. ഓരോരുത്തരായി തിരിഞ്ഞ്‌ അന്വേഷണം നടത്തുന്നു. അവരില്‍ ആരെങ്കിലും ഒരാള്‍ ജലം കണ്‍ടെത്തിയാല്‍ �ദാഹജലം കണ്‍ടെത്തി�യെന്ന്‌ മറ്റ്‌ സംഘാംഗങ്ങളോട്‌ വിളിച്ച്‌ കൂവുന്നു. ഇത്‌ കേള്‍ക്കുന്ന അപരന്‍ ഇതാവര്‍ത്തിക്കുന്നു. അടുത്തവരും ഇത്‌ ആവര്‍ത്തിക്കുന്നു. നിമിഷംകൊണ്‍ട്‌ ദാഹജലം കണ്‍ടെത്തിയെന്ന വാര്‍ത്ത മരുഭൂമിയില്‍ പരക്കുന്നു. അതെ, ജീവജലമായ യേശുവിനെ കണ്‍ടെത്തിയവര്‌, അവനെ പാനം ചെയ്‌തവര്‍ ഇത്‌ മറ്റുള്ളവരോടും അറിയിക്കട്ടെ. ഇന്ത്യ സുവിശേഷശബ്‌ദത്താല്‍ മുഖരിതമാകട്ടെ. ആത്മീയ വിശപ്പിനാലും, ദാഹത്താലും ഈ ലോകമരുഭുമിയില്‍ വാടിത്തളര്‍ന്ന്‌ വീഴുന്ന ആയിരങ്ങള്‍ പതിനായിരങ്ങള്‍ വറ്റാത്ത ആ നീരുറവയില്‍ നിന്നും ആര്‍ത്തിയോടെ കുടിക്കട്ടെ. ഇത്‌ കൊയ്‌ത്തുകാലമാണ്‌. �കൊയ്‌ത്തുകാലത്ത്‌ ഉറങ്ങുന്നവന്‍ നാണം കെട്ടവന്‍ എന്ന്‌ മറക്കാതിരിക്കുക.� (സദൃശ. 10: 5).
സുവിശേഷ സന്ദേശം പ്രസംഗിക്കുന്ന സന്ദേശവാഹകരെ ലോകം ഇരുകരവും നീട്ടി സ്വീകരിക്കുമെന്നും, പൂമാലയും, പൂച്ചെണ്‍ടും, പട്ടുമെത്തയും, മെതിയടിയും തന്ന്‌ ആദരിക്കുമെന്നും കരുതേണ്‍ടതില്ല. മാനസാന്തരസന്ദേശം ആദ്യം പ്രസംഗിച്ച്‌ യോഹന്നാന്‌ കിട്ടിയത്‌ മൂര്‍ച്ചയേറിയതും തിളങ്ങുന്നതുമായ വാള്‍ ആയിരുന്നുവെങ്കില്‍ ഈ സന്ദേശം രണ്‍ടാമത്‌ പ്രസംഗിച്ച നമ്മുടെ കര്‍ത്താവിന്‌, ഭാരിച്ചതും, പരുപരുത്തതും മുന്നൂറ്‌ കിലോയോലം ഭാരം വരുന്നതുമായ ഒരു ക്രൂശാണ്‌ ലഭിച്ചതെന്ന്‌ മറക്കാതിരിക്കുക. ഈ സന്ദേശം തുടര്‍ന്ന്‌ പ്രസംഗിച്ച പത്രോസിന്‌ തലകീഴായുള്ള ക്രൂശുമരണവും, സ്‌തെഫാനോസിന്‌ കല്‍ക്കൂമ്പാരവും, പൗലോസ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ശിരഃഛേദവും, യോഹന്നാനെപ്പോലെയുള്ളവര്‍ക്ക്‌ തിളച്ച എണ്ണയും, പിന്നെ പത്മോസിലെ ഏകാന്തവാസവും ഒക്കെയാണ്‌ ലോകം സമ്മാനമായി നല്‍കിയതെന്ന്‌ മറന്നു പോകരുത്‌. ഇതിനേക്കാള്‍ കൂടിയതോ, കുറഞ്ഞതോ ആയതൊന്നും ഒരു ദൈവപൈതല്‍ ലോകത്തില്‍ നിന്നും പ്രതീക്ഷിക്കേണ്‍ടതില്ല.
മാനസാന്തരസന്ദേശം ആദ്യം പ്രസംഗിച്ച യോഹന്നാന്റെ തല താലത്തില്‍ വാങ്ങി ഈ ശബ്‌ദം നിലപ്പിക്കാമെന്ന്‌ സാത്താന്‍ ധരിച്ചു. എന്നാല്‍ യോഹന്നാന്‍ മാറിയപ്പോള്‍ യേശു ആത്മാവിന്റെ ശക്തിയോടെ �കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവീന്‍� എന്ന്‌ പ്രസംഗിച്ചു. നമ്മുടെ കര്‍ത്താവിനെ ക്രൂശിച്ച്‌ ഒതുക്കുവാന്‍ ലോകം നോക്കി. എന്നാല്‍ അവന്‍ മരണത്തെ തകര്‍ത്ത്‌ ഉയിര്‍ത്തു. തുടര്‍ന്ന്‌ നാം കാണുന്നത്‌ പത്രോസ്‌ പതിനൊന്നു പേരുടെ കൂടെ മാനസാന്തരസന്ദേശം പ്രസംഗിക്കുന്നതാണ്‌. ലോകം ഏതെല്ലാം പീഡനങ്ങള്‍ അഴിച്ച്‌ വിട്ടാലും, ഏതെല്ലാം മര്‍ദ്ദനമുറ സ്വീകരിച്ചാലും മാനസാന്തര പ്രസംഗകരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുകയില്ല. മാനസാന്തരപ്പെടുന്നവരുടെ എണ്ണവും അങ്ങനെത്തന്നെയായിരിക്കും. നമ്മുടെ നാഥന്‌ മുള്‍മുടി നല്‍കിയ ലോകത്തിന്റെ പൊന്മുടിയും, സല്‍പ്പേരും ഒന്നും നമുക്ക്‌ വേണ്‍ട എന്ന്‌ വെച്ചുകൊണ്‍ട്‌ അപമാനം അലക്ഷ്യമാക്കി നമ്മുടെ മുമ്പില്‍ ഉള്ള സന്തോഷം ഓര്‍ത്തുകൊണ്‍ട്‌ ക്രൂശിനെ സഹിച്ച്‌ നല്ല യുദ്ധസേവ ചെയ്‌ക. അതിനായി വായനക്കാരെ ദൈവം ഒരുക്കട്ടെ.

Responses