കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം

\"\" ആമുഖം
ആദ്യനൂറ്റാണ്‍ടില്‍ ക്രിസ്‌ത്യാനിത്വം അതിന്റെ പ്രാരംഭദശയില്‍ എന്നതുപോലെ ഈ നൂറ്റാണ്‍ടാദ്യം പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനവും ദുരിതങ്ങളിലൂടെയും പീഡനങ്ങളിലൂടെയുമാണ്‌ അതിന്റെ ചരിത്രം ആരംഭിക്കുന്നത്‌. എന്നിട്ടും ഒരു നൂറ്റാണ്‍ട്‌ പിന്നിടുന്നതിനു മുമ്പ്‌ നവപെന്റക്കൊസ്റ്റ്‌ ലോകത്തെയാകെ ഇളക്കി മറിച്ചിരിക്കുന്നു.
കേരളത്തിലും പെന്റക്കൊസ്റ്റിന്റെ വളര്‍ച്ച മറ്റേതൊരു പ്രസ്ഥാനത്തിന്റയും വളര്‍ച്ചയെ അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നിപ്പോള്‍ അവഗണിക്കപ്പെടാന്‍ കഴിയാത്തൊരു ശക്തിയായി പെന്റക്കൊസ്റ്റ്‌ അംഗീകരിക്കപ്പെട്ടിട്ടുണ്‍ട്‌. ഒരു നൂറ്റാണ്‍ടുപോലും പ്രായമായിട്ടില്ലാത്ത ഒരു പ്രസ്ഥാനത്തിന്റെ ചരിത്രം കുറിക്കാന്‍ നേരമായോ എന്നു സംശയിക്കുന്നവരുണ്‍ടാകാം. എന്നാല്‍ പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉത്ഭവപരിണാമങ്ങളെപ്പറ്റി നിഷ്‌പക്ഷ ഗവേഷണം നടത്തുന്ന ഏതൊരു വ്യക്തിക്കും, ഈ മഹാപ്രസ്ഥാനത്തിന്റെ ചരിത്രമെഴുതാന്‍ കാലം തികഞ്ഞോ എന്നല്ല, കാലം കഴിഞ്ഞോ എന്നാണ്‌ സംശയം തോന്നുക....

കേരളത്തിലെ പെന്റക്കൊസ്റ്റ്‌ പ്രവര്‍ത്തനത്തിന്റെ ഒരു ഏകദേശ ചരിത്രമാണ്‌ ഈ ഗ്രന്ഥത്തില്‍. അതിന്റെ ഉത്ഭവവും വളര്‍ച്ചയും കഴിയുന്നത്ര വിശമായി പ്രതിപാദിച്ചിരിക്കുന്നു. കേരള പെന്റക്കൊസ്റ്റ്‌ സഭകളെപ്പറ്റി ചില ലഘുപുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്‍ടെങ്കിലും വിശദവും വിശാലവുമായ ഒരു ചരിത്രപുസ്‌തകം മലയാളത്തില്‍ ആദ്യമായാണ്‌. എങ്കിലും ചരിത്രത്തിലെ ഓരോ സംഭവവും രേഖപ്പെടുത്തി, അതിന്റെ വിശദാംശങ്ങളെപ്പോലും വിവരിച്ച്‌ ഒരു പുസ്‌തകമിറക്കുകയെന്നത്‌ സാധ്യമല്ലല്ലോ. അതുകൊണ്‍ട്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒന്നോ രണ്‍ടോ ആളുകളുടെ ചരിത്രം ഇതില്‍ കണ്‍ടില്ലെന്നിരിക്കാം. അല്ലെങ്കില്‍ ഒരു സംഭവത്തെക്കുറിച്ച്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്ര വിവരണം ഇതിലില്ലായിരിക്കാം. കേരള പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മൊത്തം ചരിത്രം വിവരിക്കുന്ന ഒരു പുസ്‌തകമായതിനാല്‍ പ്രാദേശികപ്രാധാന്യം മാത്രമുള്ള ചില സംഭവങ്ങള്‍ ഇതില്‍ കണ്‍ടില്ലെന്നും വരാം. അതില്‍ പരിഭവിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. എന്നാല്‍, നിങ്ങളറിയേണ്‍ടിയിരുന്ന, എന്നിട്ടും അറിഞ്ഞിട്ടില്ലാത്ത ചിലരെയെങ്കിലും നിങ്ങള്‍ ഈ ചരിത്രപുസ്‌തകത്തില്‍ പരിചയപ്പെടും. ചരിത്രപ്രാധാന്യമുണ്‍ടായിരുന്നിട്ടും പുറംലോകം അറിഞ്ഞിട്ടില്ലാത്ത പല സംഭവങ്ങളും ഇതിന്റെ പേജുകളില്‍ നിങ്ങള്‍ കണ്‍ടെത്തും. അതില്‍ ഈ പുസ്‌തകത്തിന്റെ പിന്നിലധ്വാനിച്ചവര്‍ക്ക്‌ തീര്‍ച്ചയായും കൃതാര്‍ത്ഥതയുണ്‍ട്‌.....

സ്‌നേഹപൂര്‍വ്വം

സാജു ജോണ്‍ മാത്യു,
വലിയവട്ടപ്പാറ വീട്‌
കുറിയന്നൂര്‍ പി.ഓ,
തിരുവല്ല -689550
ഫോണ്‍:+91 9447 17 23 10
email:jesusmission@rediffmail.com, jesusmission@gmail.com

ഒരു വാക്കുകൂടി...
"കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം" എന്ന പുസ്‌തകം ദിജിഎംന്യൂസില്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം തന്ന ബ്രദര്‍ സാജു ജോണ്‍ മാത്യുവിനോടുള്ള ആത്മാര്‍മായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ചരിത്രഗ്രന്ഥമായതിനാല്‍ ഏറെനാളത്തെ ക ിനാധ്വാനത്തിലൂടെ അദ്ദേഹം സമ്പാദിച്ച അറിവുകള്‍ കൊണ്‍ട്‌ രചിച്ച ഈ ഗ്രന്ഥം ദിജിഎംന്യൂസില്‍ പ്രസിദ്ധീകരിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ രണ്‍ടാമതൊന്ന്‌ ആലോചിക്കുവാനുള്ള സമയംപോലുമെടുക്കാതെയാണ്‌ അദ്ദേഹം തന്റെ സമ്മതം അറിയിച്ചത്‌.
ദൈവവചനത്തിലെ സത്യങ്ങള്‍ കണ്‍ടിറങ്ങിയ കേരള പെന്റക്കൊസ്റ്റ്‌ സഭയിലെ ആദ്യകാല ക്രിസ്‌തുശിഷ്യന്മാരുടെ ജീവിതം ഇന്നത്തെ \'ഹൈടെക്‌ തലമുറ\'യ്‌ക്ക്‌ പ്രചോദനമാകട്ടെയെന്ന ആഗ്രഹമാണ്‌ ഈ പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിലൂടെ ദിജിഎംന്യൂസിനുള്ളത്‌. തുടര്‍ന്നുള്ള ആഴ്‌ചകളില്‍ ദിജിഎംന്യൂസിലൂടെ നിങ്ങള്‍ക്ക്‌ കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം വായിക്കാം. ചരിത്രത്തിന്റെ കൈയൊപ്പില്ലാത്ത ഒന്നും ഈ പുസ്‌തകത്തിലില്ല എന്ന്‌ ഞങ്ങള്‍ക്ക്‌ ഉറപ്പുണ്‍ട്‌.

സ്‌നേഹാഭിവാദനങ്ങളോടെ
മാത്യു ചെമ്പുകണ്‍ടത്തില്‍
മാനേജിംഗ്‌ എഡിറ്റര്‍
ദിജിഎംന്യൂസ്‌

Responses