ധനസ്ഥിതി മാറുമ്പോള്‍ മനഃസ്ഥിതി മാറരുത്‌

"എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍. എന്റെ വായ്‌മൊഴികള്‍ക്ക്‌ നിങ്ങളുടെ ചെവിചായ്‌പ്പിന്‍. ഞാന്‍ ഉപമ പ്രസ്‌താവിക്കുവാന്‍ വായ്‌ തുറക്കും" (സങ്കീ- 78: 1). ദൈവത്തിന്റെ ജനം കേള്‍ക്കുവാന്‍ തയ്യാറെങ്കില്‍ അവരോട്‌ സംസാരിക്കുവാന്‍ തയ്യാറായിരക്കുന്ന ഒരു ദൈവത്തെയാണ്‌ ഈ വേദഭാഗം വെളിപ്പെടുത്തുന്നത്‌. കേള്‍പ്പാന്‍ മനസ്സൊരുക്കമുള്ളവന്‍ എങ്കില്‍ നിന്റെ കര്‍ത്താവ്‌ നീ അറിയാത്തതും നിന്റെ ബുദ്ധിക്ക്‌ അഗോചരവുമായ കാര്യങ്ങളെ നിനക്ക്‌ വെളിപ്പെടുത്തിത്തരുവാന്‍ താല്‌പര്യമുള്ളവനായിരിക്കുന്നു.

തുടര്‍ന്ന്‌ ആ കീര്‍ത്തനത്തില്‍ ഭക്തനായ ആസാഫ്‌ ദൈവത്തിന്‌ ജനത്തോടു പറയാനുള്ളത്‌ എന്തെന്ന്‌ വിവരിക്കുകയാണ്‌. ദൈവത്തിന്‌ തന്റെ ജനത്തോടു അന്നും ഇന്നും പറയാനുള്ള പ്രധാന വസ്‌തുത - ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചും അവന്‍ ചെയ്‌ത നന്മയെക്കുറിച്ചും തലമുറകളോട്‌ അറിയിക്കണമെന്നത്രേ. ഏതാണ്‍ട്‌ അഞ്ച്‌ പ്രാവശ്യത്തോളം നമ്മുടെ പിതാക്കന്‍മാര്‍ നമ്മെ അറിയിച്ചത്‌ നമ്മുടെ മക്കളോടും അവര്‍ അടുത്ത തലമുറയോടും വിവരിച്ചു പറയേണം എന്ന്‌ രേഖപ്പെടത്തിയിരിക്കുന്നു.

ദൈവവചനത്തിന്റെ വെളിപ്പാട്‌ പ്രാപിച്ചവര്‍ അത്‌ തലമുറകള്‍ക്ക്‌ കൈമാറണം. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്‍മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു. "നാം നമ്മുടെ മക്കളോടു അവടെ മറച്ചുവയ്‌ക്കാതെ വരുവാനുള്ള തലമുറയോട്‌ യഹോവയുടെ സ്‌തുതിയും ബലവും അവര്‍ ചെയ്‌ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും." (സങ്കീ- 78: 4) ഇവിടെ "മറച്ചുവയ്‌ക്കാതെ" എന്ന പദം ശ്രദ്ധിക്കുക. പലര്‍ക്കും തങ്ങളുടെ താഴ്‌ചയില്‍ തങ്ങളെ ഓര്‍ത്ത ദൈവകൃപയെക്കുറിച്ച്‌ വിവരിക്കുന്നത്‌ ആക്ഷേപമാണ്‌. കഴിഞ്ഞകാല ഇല്ലായ്‌മകളെ ഓര്‍ക്കുമ്പോള്‍ തലമുറയോട്‌ പറയാന്‍ പലര്‍ക്കും മനസ്സില്ല. തങ്ങള്‍ അനുഭവിച്ചതും കടന്നുപോയതുമായ പാതകള്‍ മറച്ചുവയ്‌ക്കുവാന്‍ പലരും ഇഷ്‌ടപ്പെടുന്നു. അതുകൊണ്‍ടുതന്നെ അടുത്ത തലമുറകള്‍ ദൈവഭയം ഇല്ലാത്തതും നിഗളികളും ഒക്കെയായി മാറുന്നു.

അടുത്ത വാക്യത്തില്‍ തലമുറയോട്‌ പറയാനുള്ളതെന്തെന്ന്‌ ആസാഫ്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഒന്ന്‌, യാക്കോബിന്റെ സാക്ഷ്യം; രണ്‍ട്‌, ദൈവവചനം. യിസ്രയേല്യ മാതാപിതാക്കള്‍ എന്തായിരിക്കും സാധാരണനിലയില്‍ തങ്ങളുടെ കുട്ടികളോടു സാക്ഷ്യമായി പറയുന്നത്‌? അതിന്റെ ഏകദേശരൂപം ആവര്‍ത്തനം 6: 20-ല്‍ ഉണ്‍ട്‌. "കഴിഞ്ഞകാലങ്ങളില്‍ നാം യിസ്രയേമില്‍ അടിമകളായിരുന്നു നല്ല ഭക്ഷണമോ, പാര്‍പ്പിടമോ, വസ്‌ത്രമോ നമുക്കില്ലായിരുന്നു. പട്ടിണി കിടക്കുമ്പോഴും മിസ്രയീമ്യനു ദാസ്യവേല ചെയ്യണമായിരുന്നു. പീഡനവും നിന്ദയും സഹിക്കണമായിരുന്നു. ഉടുതുണിക്ക്‌ മറുതുണി ഇല്ലായിരുന്നു. വിശന്നു കരയുന്ന മക്കള്‍ക്ക്‌ ആഹാരം കൊടുക്കുവാന്‍ ഇല്ലാതെ കണ്ണുനീര്‍ ചവച്ചരച്ച സന്ദര്‍ഭം ഉണ്‍ട്‌. മക്കളെ, നിങ്ങളെ പലരേയും ഉദരത്തില്‍ വഹിച്ചിരുന്നപ്പോഴും പട്ടിണിയായിരുന്നു. അന്നും ഫറവോന്റെ ഇഷ്‌ടികച്ചൂളയില്‍ പണിയെടുക്കുവാന്‍ പോയിരുന്നു. പല പ്രാവശ്യം തലകറങ്ങി വീണിട്ടുണ്‍ട്‌. ഇന്ന്‌ നിങ്ങള്‍ അനുഭവിക്കുന്ന സര്‍വ്വ നന്മകളുടേയും സുഭിക്ഷിതയുടേയും, സമൃദ്ധിയുടേയും കാരണക്കാരന്‍ നമ്മുടെ ദൈവമാണ്‌. ഇത്‌ നിങ്ങള്‍ മറക്കരുത്‌." ഇതാണ്‌ തലമുറയ്‌ക്ക്‌ നല്‍കേണ്‍ട സാക്ഷ്യം.

ഇന്നത്തെ പെന്തക്കോസ്‌തരില്‍ ഭൂരിഭാഗം ആളുകള്‍ക്കും കഴിഞ്ഞകാലങ്ങളെക്കുറിച്ച്‌ ചിന്തിച്ചാല്‍ ഇതേ സാക്ഷ്യമല്ലാതെ മറ്റൊന്ന്‌ പറയുവാന്‍ കാണില്ല. അതെ, സ്‌നേഹിത ഇപ്പോള്‍ നീയും നിന്റെ സന്താനങ്ങളും ഇരുനില മാളികയിലും, കൊട്ടാരസദൃശ്യമായ കെട്ടിടങ്ങളിലും വസിക്കുമ്പോള്‍, രാജകീയ ഭോജനങ്ങള്‍ കഴിക്കുമ്പോള്‍, ഉടയാടകള്‍ മാറി മാറി ധരിക്കുമ്പോള്‍, വാഹനങ്ങള്‍ മാറി മാറി വാങ്ങിക്കുമ്പോള്‍ നിന്റെ പണ്‍ടത്തെ കാലം ഓര്‍ക്കുക. നിന്റെ തലമുറയെ ഓര്‍മ്മിപ്പിക്കുക. ഇന്നത്തെ കൊട്ടാരത്തിന്റെ സ്ഥാനത്ത്‌ അന്നുണ്‍ടായിരുന്ന ഓലക്കൊട്ടില്‍, മഴ പെയ്യുമ്പോള്‍ ഉള്ളില്‍ കുടപിടിച്ചിരുന്നത്‌, ഓലകെട്ടി മേയുവാന്‍ കാശില്ലാത്തതിനാല്‍ പഴകി ദ്രവിച്ച ഓലക്കീറിനു പകരം പ്ലാസ്റ്റിക്‌ കയറ്റിവച്ചത്‌, ഉച്ചഭക്ഷണം ഇല്ലാതെ നീ സ്‌കൂളില്‍ തലകറങ്ങി വീണത്‌, സ്‌കൂള്‍ ഫീസ്‌ കൊടുക്കുവാന്‍ കാശില്ലാതെ നിന്നെ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടത്‌, കീറിത്തുന്നിയ വസ്‌ത്രം ധരിച്ചത്‌. ഇതെല്ലാം നിന്റെ തലമുറയോട്‌ വിവരിച്ചു പറയുക. നിന്റെ താഴ്‌ചയില്‍ നിന്നെ ഓര്‍ത്ത ദൈവകൃപയെ ധ്യാനിക്കുക.

താഴ്‌ചയില്‍നിന്നും നിന്നെ ഉയര്‍ത്തിയ ദൈവകരുതലിനെ വര്‍ണ്ണിക്കുക. നിന്റെ മക്കള്‍ ഇന്ന്‌ ഇവിടെ ലഭിക്കാവുന്ന ഏറ്റവും നല്ല ബൈക്കിലും, കാറിലും കയറുമ്പോള്‍ ഒരു പഴയ സൈക്കിളിനായി നീ കൊതിച്ചത്‌ അവരെ ഓര്‍മ്മിപ്പിക്കുവാന്‍ മറക്കരുത്‌. എന്തിനുവേണ്‍ടിയാണ്‌ ഇത്‌ വിവരിക്കുന്നത്‌? ഒന്ന്‌, അവര്‍ തങ്ങളുടെ ആശ്രയം ധനത്തിലല്ല, ഭൗതിക വസ്‌തുക്കളിലല്ല, ദൈവത്തില്‍ വയ്‌ക്കണം. രണ്‍ട്‌, ദൈവത്തിന്റെ പ്രവൃത്തികളെ അവര്‍ മറന്നു കളയരുത്‌. മൂന്ന്‌, അവന്റെ കല്‌പന അവര്‍ പ്രമാണിച്ച്‌ നടക്കണം. നാല്‌, തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ ശാ ്യവും, മത്സരവും ഉള്ള തലമുറയായി തീരരുത്‌. അഞ്ച്‌, ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോട്‌ അവിശ്വസ്‌തമനസ്സുള്ള തലമുറയായി തീരാതിരിക്കേണ്‍ടതിന്‌ ഇത്‌ നീ നിന്റെ തലമുറയോട്‌ വിവരിച്ചു പറയണം (സങ്കീര്‍ത്തനം. 78: 7, 8).

ഇന്ന്‌ തലമുറയില്‍ ചിലരുടെ മട്ടും ഭാവവും കണ്‍ടാല്‍ വായില്‍ വെള്ളിക്കരണ്‍ടിയുമായി ജനിച്ചതുപോലെയാണ്‌. ഇവര്‍ക്ക്‌ എളിയവരായ ദൈവമക്കളോട്‌ പരമപുച്ഛവും! ധനസ്ഥിതി മാറുമ്പോള്‍ മനഃസ്ഥിതി മാറരുതേ എന്നുമാത്രം ഓര്‍മ്മിപ്പിക്കട്ടെ. കഷ്‌ടതകൊണ്‍ട്‌ ഒരു ആത്മീയനും ഇവിടെ ദൈവകൃപ വിട്ടുമാറിയിട്ടല്ല. സമൃദ്ധിയില്‍ പലരും കൃപ വിട്ടുമാറിയിട്ടുണ്‍ട്‌ എന്നു മറക്കാതിരിക്കുക. സന്താനങ്ങള്‍ ദൈവാശ്രയബോധം ഉള്ളവരായി തീരണമെങ്കില്‍, താഴ്‌മ ധരിക്കണമെങ്കില്‍ നാം പിന്നിട്ട പാതകള്‍ ലജ്ജകൂടാതെ, മറച്ചുവയ്‌ക്കാതെ നമ്മുടെ തലമുറയോട്‌ പറയണം.
രണ്‍ടാമത്‌, യിസ്രായേല്യര്‍ തന്റെ മക്കള്‍ക്ക്‌ പറഞ്ഞുകൊടുത്തത്‌ യിസ്രായേലിന്റെ ന്യായപ്രമാണമായിരുന്നു. "ഇന്ന്‌ ഞാന്‍ നിന്നോട്‌ കല്‌പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്റെ മക്കള്‍ക്ക്‌ ഉപദേശിച്ചുകൊടുക്കുകയും, നീ വീട്ടില്‍ ഇരിക്കുമ്പോഴും, വഴിനടക്കുമ്പോഴും, കിടക്കുമ്പോഴും, എഴുന്നേല്‍ക്കുമ്പോഴും അവയെക്കുറിച്ച്‌ സംസാരിക്കുകയും വേണം (ആവര്‍ത്തനം. 6: 7). ആകയാല്‍ നിങ്ങള്‍ എന്റെ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും, മനസ്സിലും സംഗ്രഹിച്ച്‌...  ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ച്‌ സംസാരിച്ചുകൊണ്‍ട്‌ നിങ്ങളുടെ മക്കള്‍ക്ക്‌ അവയെ ഉപദേശിച്ചുകൊടുക്കണം " (ആവ.11: 15). ഒരു പൈതല്‍ ആത്മീയ പാ ങ്ങള്‍ ആദ്യമായി പ ിക്കേണ്‍ടത്‌ അവന്റെ ഭവനത്തില്‍ നിന്നുതന്നെ ആയിരിക്കേണം. സ്വര്‍ഗ്ഗീയ മര്‍മ്മങ്ങള്‍ ഗ്രഹിച്ച ദൈവപൈതല്‍ അവന്റെ സന്താനങ്ങള്‍ക്ക്‌ അത്‌ പകര്‍ന്നുകൊടുക്കണം. രാവും പകലും അതിനെക്കുറിച്ച്‌ ധ്യാനിക്കുക, ചിന്തിക്കുക, പറയുക. നിന്റെ തലമുറ അനുഗ്രഹിക്കപ്പെടും.

Responses