കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം: പെന്റക്കൊസ്റ്റ്‌ നൂറ്റാണ്‍ടുകളിലൂടെ

പരിശുദ്ധാത്മ സ്‌നാനവും അതിനെത്തുടര്‍ന്നുള്ള അന്യഭാഷണവും പെന്റക്കൊസ്റ്റ്‌ നാളിനുശേഷം പ്രത്യക്ഷമാകുന്നത്‌ ഇരുപതാം നൂറ്റാണ്‍ടിലാണ്‌ എന്നൊരു ധാരണ ലളിതമനസ്‌കരായ ചില വിശ്വാസികള്‍ക്കെങ്കിലുമുണ്‍ട്‌. എന്നാല്‍ പരിശുദ്ധാത്മവരങ്ങളുടെ പ്രതിഫലനങ്ങള്‍ ഒന്നാം നൂറ്റാണ്‍ടു മുതലിങ്ങോട്ടുള്ള എല്ലാ കാലങ്ങളിലും സഭയില്‍ പ്രതിഫലിച്ചിരുന്നു എന്നതാണ്‌ വാസ്‌തവം. അന്യഭാഷയെക്കുറിച്ച്‌ എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്ക രേഖപ്പെടുത്തുന്നത്‌, ഓരോ കാലത്തുമുണ്‍ടായിട്ടുള്ള ക്രിസ്‌തീയ ഉണര്‍വ്വുകളിലൊക്കെ ഗ്ലോസോലാലിയ (അന്യഭാഷ) പ്രത്യക്ഷമായിരുന്നു എന്നാണ്‌. (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക Vol XXII, Page 253)

നാലാം നൂറ്റണ്‍ടില്‍ സഭ പുറം ലോകത്ത്‌ മാനിക്കപ്പെടുകയും രാഷ്‌ട്രീയ സ്വാധീനം സ്വായത്തമാക്കുകയും ചെയ്‌തപ്പോള്‍ മതല്‍ പലപ്പോഴും അത്‌ മയക്കത്തില്‍ വീണുപോയെങ്കിലും, ഇടയ്‌ക്കിടെ ദൈവമതിനെ തട്ടിയുണര്‍ത്തുകയും പലകാലങ്ങളിലായി ഉണ്‍ടായ ആത്മീയ ഉണര്‍വ്വു സമയങ്ങളില്‍ വ്യവസ്ഥാപിത സഭ പരിത്യജിച്ച ആത്മവരങ്ങളുടെ പ്രകടനങ്ങള്‍ ന്യൂനപക്ഷത്തിന്റെ ഇടയിലെങ്കിലും പ്രദര്‍ശിപ്പിക്കുകയും ചെയ്‌തിരുന്നുവെന്നതാണു വാസ്‌തവം.

രണ്‍ടാം നൂറ്റാണ്‍ടിന്റെ ആദ്യദശകങ്ങളില്‍, എന്തോ, ആദ്യകാലത്തെന്നപോലെ സഭയില്‍ ആത്മവരങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടില്ല. ദൈവം സഭയ്‌ക്കു നല്‍കിയ ആത്മവരങ്ങളുടെ പ്രദര്‍ശനങ്ങള്‍ അവസാനത്തെ അപ്പൊസ്‌തലന്റെ മരണത്തോടെ അവസാനിച്ചുവെന്നുപോലും ചിലര്‍ ധരിച്ചു. ഇതിനര്‍ത്ഥം രണ്‍ടാം നൂറ്റാണ്‍ടോടെ ആത്മവരങ്ങളും അന്യഭാഷാഭാഷണവും സഭയില്‍ നിന്ന്‌ അപ്രത്യക്ഷമായി എന്നല്ല. അങ്ങനെ സംശയിച്ച തന്റെ സമകാലികരോട്‌ ജസ്റ്റിന്‍ മാര്‍ട്ടിയര്‍, (എ.ഡി. 130-200) ദൈവാത്മാവിന്റെ വരങ്ങള്‍ പ്രാപിച്ചിട്ടുള്ള പല സ്‌ത്രീകളെയും പുരുഷന്‍മാരെയും നമ്മുടെ ഇടയില്‍ കാണാന്‍ കഴിയും എന്നു വ്യക്തമായി പ്രസ്‌താവിക്കുന്നുണ്‍ട്‌. (R.G. Gromacki: The Modern Tongues Movements,1967, Page 12).

യോഹന്നാന്‍ അപ്പൊസ്‌തലന്റെ ശിഷ്യനായിരുന്ന പോളീകാര്‍പ്പിന്റെ കീഴില്‍ അഭ്യസിച്ച ബിഷപ്പ്‌ ഐറേനിയസ്‌ (115-202) ഇങ്ങനെ പ്രസ്‌താവിത്തുന്നു. "അതുപോലെ, നമ്മുടെ സഭയിലെ പല സഹോദരങ്ങളും പ്രവചനം ഉള്ളവരാണ്‌. അവര്‍ ആത്മാവില്‍ പല ഭാഷകള്‍ സംസാരിക്കുന്നവരുമാണ്‌\'\'.

എന്നാല്‍ രണ്‍ടാം നൂറ്റാണ്‍ടിന്റെ ഒടുവില്‍ �അപ്പോസ്‌തലിക കാലത്തെന്നപോലെ എക്കാലത്തും പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷ പ്രതിഫലനം ദൃശ്യമാകും � എന്നു വാദിച്ചുകൊണ്‍ട്‌ മൊണ്‍ടാനിസ്റ്റുകള്‍ ക്രൈസ്‌തവ സഭയില്‍ കടന്നുവന്നു. ആത്മവരങ്ങളുടെ നിര്‍വിഘ്‌ന പ്രദര്‍ശനത്തെ പ്രോത്സാഹിപ്പിച്ച മൊണ്‍ടാനസ്സിനു ധാരാളം അനുയായികളുണ്‍ടായി. അവര്‍ തങ്ങളെത്തന്നെ "ആത്മബാധിതര്‍" (Pneumatics) എന്നാണ്‌ വിളിച്ചുകൊണ്‍ടിരുന്നത്‌. അന്യഭാഷകള്‍ സംസാരിക്കുന്നവരും പ്രവചിക്കുന്നവരും ഈ സംഘത്തില്‍ ധാരാളമുണ്‍ടായിന്നു.

വ്യവസ്ഥാപിത സഭ മൊണ്‍ടാനസ്സിനെ ദുരുപദേശം ചുമത്തി പുറത്താക്കി. അദ്ദേഹത്തിന്റെ അനുയായികളെ അവര്‍ വേട്ടയാടി ഉപദ്രവിച്ചു. പീഡനങ്ങള്‍ കൊലപാതകങ്ങള്‍വരെയെത്തി. അനേകം മൊണ്‍ടാനിസ്റ്റുകശ്‌ രക്തസാക്ഷികളായിത്തീര്‍ന്നു. കട്ടിലില്‍ കിടന്നു മരിക്കാന്‍ ആഗ്രഹിക്കേണ്‍ട, രക്തസാക്ഷിത്വം കാംക്ഷിച്ചുകൊള്‍വീന്‍ എന്നു മൊണ്‍ടാനസ്സ്‌ തന്റെ അനുയായികളെ ഉപദേശിച്ചു.

മൊണ്‍ടാനിസ്റ്റുകളില്‍ ഉപദേശത്തില്‍ പാളിച്ചകള്‍ ഉണ്‍ടായിരുന്നു എന്നതു നേരുതന്നെ. പ്രവചനങ്ങള്‍ക്ക്‌ തിരുവചനത്തോടു തുല്യമായ ദൈവനിശ്വാസ്യതയുണ്‍ടെന്ന വിശ്വാസമാണ്‌ അവരെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ഒരു പ്രധാന കാരണം. എന്നാല്‍ എല്ലാ മൊണ്‍ടാനിസ്‌റ്റുകളും അങ്ങനെ വിശ്വസിച്ചിരുന്നില്ല.

കാര്‍ത്തേജിലെ ബിഷപ്പായിരുന്ന തെര്‍ത്തുല്യന്‍ പ്രഗത്ഭനായ ഒരു മൊണ്‍ടാനിസ്സായിരുന്നു. സഭാ ചരിത്രകാരനായ ഡേവിഡ്‌ എഫ്‌. റൈറ്റ്‌ പറയുന്നത്‌, �മൊണ്‍ടാനിസ്റ്റുകളെ മത തീവ്രവാദികള്‍ എന്നു വിളിക്കാമെങ്കിലും ദുരുപദേശക്കാര്‍ എന്നു വിളിക്കാനാവില്ല� എന്നാണ്‌. അവരെ പുറത്താക്കുക വഴി സഭയ്‌ക്ക്‌ അതിന്റെ ആത്മീക മുന്നേത്തില്‍ വളരെ നഷ്‌ടങ്ങള്‍ ഭവിച്ചു എന്നും അദ്ദേഹത്തിന്‌ അഭിപ്രായമുണ്‍ട്‌.

മൊണ്‍ടാനിസത്തിനെതിരെ ദൈവശാസ്‌ത്രപരമായ അക്രമങ്ങള്‍ നടത്തിയവരില്‍ അഗ്രഗണനീയന്‍ അഗസ്റ്റിന്‍ തന്നെ. അദ്ദേഹത്തിന്റെ "വിരാമവാദം" (Cessation Theory) പരിശുദ്ധാത്മവരങ്ങള്‍ക്കു നേരെ സഭ വാതില്‍ കൊട്ടിയടയ്‌ക്കുന്നതിനു കാരണമായി ഭവിച്ചു. ഒന്നാം നൂറ്റാണ്‍ടോടെ സഭയില്‍ പരിശുദ്ധാത്മവരങ്ങളുടെ പ്രതിഫലനം അസ്‌തമിച്ചു എന്നതാണ്‌ വിരാമവാദത്തിന്റെ പൊരുള്‍. പില്‍ക്കാലത്തെ ദൈവശാസ്‌ത്രഞ്‌ജരും ബൈബിള്‍ വ്യാഖ്യാതക്കാളും അഗസ്റ്റിന്റെയും ക്രിസോസ്റ്റത്തിന്റെയും വാദങ്ങള്‍ മത്സരിച്ചുദ്ധരിച്ചു.

നൂറ്റാണ്‍ടുകള്‍ കഴിഞ്ഞപ്പോള്‍ ആത്മവരങ്ങളെക്കുറിച്ചുള്ള പ നങ്ങള്‍ കൂടുതല്‍ അപകടകരമായ ഒരു സ്ഥിതിയിലേക്ക്‌ നീങ്ങി. വിരാമവാദത്തേയും കടത്തിവെട്ടിക്കൊണ്‍ട്‌ പത്താം നൂറ്റാണ്‍ടിലുണ്‍ടായ റോമന്‍ റിച്വല്‍ (Ritual Romanum) അന്യഭാഷയെ ഭൂദബാധയുടെ പ്രഥമ അടയാളമായി വ്യാഖ്യാനിച്ചു. പ്രത്യക്ഷനിലയില്‍ പരിശുദ്ധാത്മവരങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അതോടെ സഭാംഗങ്ങള്‍ മടിച്ചുതുടങ്ങി.

ഇതിനിടയിലും ആത്മവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചില ചെറിയ ഗ്രൂപ്പുകള്‍ ഉണ്‍ടായിരുന്നിരിക്കണം. മദ്ധ്യകാലഘട്ടത്തിലെ അങ്ങനെയുള്ളൊരു ഉണര്‍വ്വ്‌ സംഘമായിരുന്നു ലൊല്ലാര്‍ട്‌സ്‌ (Lollards). ജോണ്‍ വിക്ലിഫിന്റെ അനുയായികള്‍ ആയിരുന്ന ഇക്കൂട്ടര്‍ ആ പേരില്‍ അറിയപ്പെടാന്‍ കാരണം, മറ്റുള്ളവര്‍ക്ക്‌ കേള്‍ക്കാനും തിരിച്ചറിയാനും കഴിയാത്ത ശബ്‌ദങ്ങള്‍ അവര്‍ നിരന്തരം പുറപ്പെടുവിച്ചിരുന്നുവെന്നതാണ്‌. (ലൊല്ലാര്‍ട്‌സ്‌ എന്നാല്‍ പുലമ്പുന്നവര്‍ എന്നാണ്‌ അര്‍ത്ഥം).

നവീകരണകാലം വന്നപ്പോള്‍ മാര്‍ട്ടിന്‍ ലൂഥറും ജോണ്‍ കാല്‍വിനും മറ്റും പരിശുദ്ധാത്മവരങ്ങളുടെ പുനഃസ്ഥാപനത്തിനായി വാദിച്ചുവെന്നാണ്‌ പലരുടേയും ധാരണ. ലൂഥര്‍ അന്യഭാഷകളില്‍ സംസാരിച്ചുവെന്നുപോലും സോവ്വര്‍ ( Sauver) രേഖപ്പെടുത്തിയിട്ടുണ്‍ട്‌. (അതിന്‌ അദ്ദേഹത്തിനു തെളിവുകളൊന്നും നിരത്താനില്ലായിരുന്നു.) എന്നാല്‍ പരിശുദ്ധാത്മവരങ്ങള്‍ പ്രകടമാകേണ്‍ടതിന്റെ ആവശ്യകതയെ നവീകരണ നേതാക്കള്‍ പലപ്പോഴും തളളിപ്പറഞ്ഞുവെന്നതാണ്‌ വാസ്‌തവം.

പതിനാറാം നൂറ്റാണ്‍ടില്‍ ഫ്രാന്‍സിലെ കാമിസാര്‍ട്‌സ്‌ (Camisards) എന്ന ഉണര്‍വ്വ്‌ സംഘാംഗങ്ങള്‍ക്കിടയില്‍ ഗ്ലോസോലാലിയ ഉള്‍പ്പെടെയുള്ള ആത്മവരങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതായി ചരിത്രമുണ്‍ട്‌. ചരിത്രകാരനായ ഹെന്‍ട്രി എം. ബേര്‍ഡ്‌ ഇക്കാര്യത്തെക്കുറിച്ച്‌ പറയുന്നതു ഇങ്ങനെയാണ്‌: "ബാലവൃദ്ധ സ്‌ത്രീപുരുഷ വ്യത്യാസം കൂടാതെ ഈ സംഘത്തില്‍പ്പെട്ട പലരിലും ആത്മവിവശത പടര്‍ന്നുപിടിച്ചിരുന്നു. ഏറ്റവും ചെറിയ കുട്ടികള്‍ പോലും അസാധാരണമായ നിലയില്‍ പരിശുദ്ധാത്മവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ശിശുത്വം വിടാത്ത കുട്ടികള്‍ ആത്മവിവശതയിലായപ്പോള്‍ തിരുവചനം ഏറ്റവും ശുദ്ധമായ ഭാഷയില്‍ ഉരുവിടുകയും ദീര്‍ഘമായ ഭാഷയില്‍ പ്രഭാഷിക്കുകയും ചെയ്‌തു. ബോധത്തോടെ ഒരിക്കലും ഇക്കാര്യങ്ങള്‍ അവര്‍ക്ക്‌ ചെയ്യാന്‍ കഴിയുമായിരുന്നില്ല." (Steve Durasoff Bright Wind of the Spririt, 1972, page 38)

പതിനേഴാം നൂറ്റാണ്‍ടില്‍ ക്വയ്‌ക്കര്‍ സമൂഹത്തിന്റെ നായകനായിരുന്ന ജോര്‍ജ്ജ്‌ ഫോക്‌സ്‌ നയിച്ച "കാത്തിരിപ്പ്‌ "  (Waiting meetings) യോഗങ്ങളില്‍ അന്യഭാഷയും പ്രവചനങ്ങളുമൊക്കെ ദൃശ്യമായിരുന്നുവത്രേ! സൗമ്യതയോടെ യഹോവയെ കാത്തിരുന്ന ക്വയ്‌ക്കര്‍ സമൂഹങ്ങളുടെ മേല്‍ പലപ്പോഴും പരിശുദ്ധാത്മാവ്‌ വന്നിറങ്ങി. അതിനെക്കുറിച്ച്‌ അവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌, "ഞങ്ങളുടെ നാവുകള്‍ കെട്ടഴിഞ്ഞ്‌, ഞങ്ങള്‍ വായ്‌ തുറന്നു ആത്മാവ്‌ ഉച്ചരിപ്പാന്‍ നല്‍കിയതുപോലെ പുതുഭാഷകളില്‍ സംസാരിച്ചു" എന്നാണ്‌.

പതിനെട്ടാം നൂറ്റാണ്‍ടില്‍ മെഥഡിസ്റ്റ്‌ സഭയുടെ സ്ഥാപകനായ ജോണ്‍ വെസ്ലിയുടെ യോഗങ്ങളിലും ആത്‌മവരങ്ങള്‍ ദര്‍ശിക്കപ്പെട്ടിരുന്നു. ഒരു മെഥഡിസ്റ്റ്‌ പ്രസംഗകനായിരുന്ന തോമസ്‌ വാല്‍ഷ്‌ തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു: ഇന്നു രാവിലെ എനിക്കറിയില്ലാത്ത ഒരു ഭാഷ കര്‍ത്താവ്‌ എനിക്കു നല്‍കി. അത്‌ ഉച്ചരിക്കുമ്പോള്‍ എന്റെ ആത്മാവ്‌ ദൈവസന്നിധിയിലേക്കു ഉയര്‍ത്തപ്പെടുന്നതുപോലെ എനിക്കു തോന്നുന്നു (Steve Durasoff Bright Wind of the Spririt, 1972, page 39)

ഫ്രഞ്ച്‌ വിപ്ലവം ഒരു പുതിയ അദ്ധ്യായം
പതിനെട്ടാം നൂറ്റാണ്‍ടിന്റെ അന്ത്യത്തിലാണ്‌ ആഗോള സഭയ്‌ക്ക്‌ ആത്മവരങ്ങളുടെ കാര്യത്തില്‍ ഒരു വീണ്‍ടുവിചാരമുണ്‍ടാകുന്നത്‌. അതിനു കാരണമായിത്തീര്‍ന്നതാകട്ടെ ഫ്രഞ്ച്‌ വിപ്ലവവും.
1798-ല്‍ ജനറല്‍ ബാര്‍ത്തിയറിന്റെ നേതൃത്വത്തില്‍ ഫ്രഞ്ച്‌ പട്ടാളം റോമിലേക്കു മാര്‍ച്ചു ചെയ്യുകയും പോപ്പിനെ നാടുകടത്തുകയും ചെയ്‌തപ്പോള്‍ അന്ത്യകാലമായി എന്ന തോന്നല്‍ ദൈവശാസ്‌ത്രജ്ഞന്മരുടെയിടയില്‍ ശക്തമായി. അങ്ങനെയെങ്കില്‍ "അന്ത്യകാലത്ത്‌ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും" എന്ന തോന്നല്‍ വേദപുസ്‌തകത്തിന്റെ വികലമായ വ്യാഖ്യാനത്തിലേക്ക്‌ അനേകരെ നയിച്ചുവെങ്കിലും ( ആ വ്യാഖ്യാനങ്ങളില്‍ മിക്കതും ഇന്നും നമ്മുടെയിടയില്‍ വ്യാപരിക്കുന്നുണ്‍ട്‌) ആത്മാവിന്റെ മഹാപകര്‍ച്ചയെപ്പറ്റിയുള്ള അഭിവാഞ്‌ച വളര്‍ത്തുന്നതിന്‌ ഈ ഉള്‍ക്കാഴ്‌ച കാരണമായി ഭവിച്ചു.

കാത്തിരിപ്പ്‌
അന്ത്യകാലമായി എന്ന ധാരണയോടെ വേദപുസ്‌തക വ്യാഖ്യാനത്തിലേര്‍പ്പെട്ടവരില്‍ പ്രമുഖര്‍ ബ്രിട്ടീഷുകാരായ ലൂയിസ്‌ വേ, ജോണ്‍ നെല്‍സണ്‍ ഡാര്‍ബി, എഡ്വേര്‍ഡ്‌ ഇര്‍വിങ്ങ്‌ എന്നിവരും, അമേരിക്കക്കാരനായ ജെ.എ. സീസ്‌, ചാള്‍സ്‌ ഹോഡ്‌ജ്‌, ബഞ്ചമിന്‍ വാര്‍ഫീല്‍ഡ്‌ എന്നിവരുമായിരുന്നു. ഇവരില്‍ അമേരിക്കക്കാര്‍ അന്ത്യകാല സംഭവങ്ങള്‍ കണ്‍ടെത്തി യുഗാന്ത്യ ശാസ്‌ത്രപ നത്തില്‍ മുഴുകിയപ്പോള്‍ ബ്രിട്ടീഷുകാര്‍ പരിശുദ്ധാത്മവരങ്ങളുടെ ഒരു പുനഃപ്രകാശനത്തിനായി കാത്തിരുന്നു.

1830-ല്‍ ചില ബ്രിട്ടീഷ്‌ പ്രസംഗകര്‍ക്ക്‌, സ്‌കോട്ട്‌ലന്റിലെ പോര്‍ട്ട്‌ ഗ്ലാസ്‌ഗോ എന്ന ചെറിയ പട്ടണത്തിലെ ഒരു സ്വതന്ത്ര സഭയില്‍ നടന്ന അന്യഭാഷാഭാഷണത്തിന്റെയും അത്ഭുതങ്ങളുടെയും അനുഭവങ്ങളെപ്പറ്റി വിശദമായ പ നങ്ങള്‍ നടത്തിയതിന്റെ ഫലമായി, തങ്ങളുടെ അനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന്‌ ബോദ്ധ്യമായി. എന്നാല്‍, തങ്ങള്‍ കാത്തിരിക്കുന്ന പെന്റക്കൊസ്റ്റിന്റെ പൊട്ടിയൊഴുക്കായി അതിനെ കണക്കാക്കാന്‍ അവര്‍ തയ്യാറായില്ല. ചുരുക്കത്തില്‍ കാത്തിരിപ്പ്‌ നീണ്‍ടുപോയി.

1831-ല്‍ റീഗന്റ്‌ സ്‌ക്വയറിലെ ഇര്‍വിങ്ങ്‌ വാലസിന്റെ സഭയില്‍ പരിശുദ്ധാത്മാവിന്റെ ഒരു പകര്‍ച്ചയുണ്‍ടായി. മേരി കാബ്‌ ബെല്‍ എന്ന സ്‌ത്രീ ആത്മാവില്‍ നിറഞ്ഞ്‌ അന്യഭാഷകളില്‍ സംസാരിച്ചു. ഈ അന്യഭാഷാഭാഷണം ചില മാസങ്ങളിലേക്ക്‌ നീണ്‍ടുപോയെങ്കിലും ഇര്‍വിംഗ്‌ വാലസിനെ ദുഃഖിപ്പിച്ച ഒരു വസ്‌തുത, തനിക്ക്‌ അന്യഭാഷാ വരം ലഭിച്ചില്ല എന്നതാണ്‌. അപ്പോള്‍ത്തന്നെ, അദ്ദേഹം അതിനായി പ്രാര്‍ത്ഥിക്കുകയും സഭയെ ആത്മീക അനുഭവങ്ങളിലൂടെ നടത്തുകയും ചെയ്‌തു. പക്ഷേ പെട്ടെന്നായിരുന്നു എല്ലാം കുഴഞ്ഞുമറിഞ്ഞത്‌. ലണ്‍ടനിലെ സഭാ പ്രസ്‌ബിറ്ററി, ദുരുപദേശമാരോപിച്ച്‌ പാസ്റ്റര്‍ ഇര്‍വിംഗിനെ പുറത്താക്കി. ക്രിസ്‌തു വിജ്ഞാനീയത്തിലെ ചില വിഷയങ്ങള്‍വെച്ചാണ്‌ ദുരുപദേശ ആരോപണമുണ്‍ടായതെങ്കിലും, കരുതിക്കുട്ടിയുള്ള ഒരു ശിക്ഷണ നടപടിയായിരുന്നു അതെന്ന്‌ അദ്ദേഹത്തിന്റെ സമകാലീകര്‍ക്കു ബോദ്ധ്യമായി.
പ്രസ്‌ബിറ്റേറിയന്‍ സഭ വിട്ട്‌ പാസ്റ്റര്‍ ഇര്‍വിംഗ്‌  "കാത്തലിക്‌ അപ്പോസ്‌തലിക സഭ" എന്ന പുതിയ പ്രസ്ഥാനം ആരംഭിച്ചു. "അപ്പൊസ്‌തലിക കാലത്തെ എല്ലാ കൃപാവരങ്ങളും പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു" എന്നതായിരുന്നു അവരുടെ പ്രധാന ഉപദേശം.

അടുത്തലക്കം തുടര്‍ച്ച : കാത്തിരിപ്പ്‌ രണ്‍ടാംഘട്ടം.
ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും ദയവായി ഞങ്ങള്‍ക്ക്‌ അയച്ചുതരിക. തുടര്‍ന്നുള്ള ലക്കങ്ങളില്‍ അവ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Responses