ഒരു ഗുരുവും രണ്‍ട്‌ ശിഷ്യന്‍മാരും

\"\"

ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന കാലത്ത്‌ നടന്നൊരു കഥയാണിത്‌. ഗുരുകുല വിദ്യാഭ്യാസം എന്താണെന്ന്‌ കൂടി പറഞ്ഞിട്ട്‌ കഥ തുടങ്ങാം.

ഇന്നത്തെ വിദ്യാഭ്യാസ രീതി വരുന്നതിനുമുമ്പ്‌ ഗുരുക്കന്‍മാരുടെ അടുക്കല്‍ ചെന്ന്‌ താമസിച്ചായിരുന്നു ശിഷ്യന്‍മാര്‍ സകല വിദ്യകളും അഭ്യസച്ചിരുന്നത്‌. പന്ത്രണ്‍ടു വയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ ഇഷ്‌ടപ്പെട്ട ഒരു ഗുരുവിന്റെ അരികില്‍ കുട്ടികളെ കൊണ്‍ടു ചെന്നാക്കിയാല്‍ വിദ്യ പൂര്‍ണ്ണമായി അഭ്യസിക്കുന്നതു വരെ ശിഷ്യന്‍മാര്‍ ഗുരു വസിക്കുന്ന ഗുരുകുലത്തില്‍ തന്നെ കഴിയണം. പ നാനന്തരം ശിഷ്യന്‍മാരെ പറഞ്ഞയക്കുമ്പോള്‍ പ്രത്യേക അനുഗ്രഹങ്ങളും സമ്മാനങ്ങളുമൊക്കെ ഗുരുക്കന്‍മാര്‍ നല്‍കുന്ന പതിവുണ്‍ട്‌. ശിഷ്യരും ഗുരുക്കന്‍മാര്‍ക്ക്‌ ഗുരുദക്ഷിണ എന്ന പേരില്‍ ഉപഹാരങ്ങള്‍ നല്‍കാറുണ്‍ട്‌.

ഇനി നമ്മുടെ കഥയിലേക്ക്‌ കടക്കാം.
ഒരിടത്ത്‌ ഒരു ഗുരുവിന്‌ രണ്‍ട്‌ ശിഷ്യന്‍മാരുണ്‍ടായിരുന്നു. പ നം പൂര്‍ത്തീകരിച്ച അവര്‍ അനുഗ്രഹത്തിനായി ഗുരുവിന്റെ സന്നിധിയില്‍ ചെന്നു. ഗുരു ശിഷ്യന്‍മാരെ അനുഗ്രഹിച്ച്‌ രണ്‍ടു പേര്‍ക്കും സമ്മാനങ്ങളും നല്‍കി പറഞ്ഞയച്ചു.

കുറെ ദൂരം യാത്ര ചെയ്‌തനന്തരം തങ്ങള്‍ക്ക്‌ ലഭിച്ച സമ്മാനങ്ങള്‍ എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ പൊതികള്‍ തുറന്നു നോക്കി. രണ്‍ടു പേരും സമ്മാനങ്ങള്‍ കണ്‍ട്‌ ശരിക്കം ഞെട്ടിപ്പോയി.

രണ്‍ട്‌ അഴുക്ക്‌ പുരണ്‍ട പാത്രങ്ങള്‍! ഒരു ഉപയോഗത്തിനും കൊള്ളാത്ത രണ്‍ട്‌ ലോഹത്തകിടുകള്‍.

നിരാശനായ ഒരു ശിഷ്യന്‍ പാത്രമെടുത്ത്‌ തറയിലെറിഞ്ഞുകൊണ്‍ട്‌ പറഞ്ഞു: "എനിക്ക്‌ നേരത്തേ അറിയാമായിരുന്നു അയാളുടെ സ്വഭാവം. ദുഷ്‌ടനാണയാള്‍. നമ്മുടെ പിച്ചയെടുത്ത്‌ ജീവിക്കണമെന്നാണയാളുടെ ആഗ്രഹം. ആ പടുവൃദ്ധന്‍ ഇടിത്തീ വീണേ ചാകുകയുള്ളൂ! "

"അരുത്‌... അങ്ങനെയൊന്നും പറയരുത്‌ " മറ്റെ ശിഷ്യന്‍ വിലക്കിക്കൊണ്‍ട്‌ തുടര്‍ന്നു പറഞ്ഞു. "നമുക്ക്‌ ഇത്രകാലവും അറിവുള്ളതല്ലെ നമ്മുടെ ഗുരുവിനെ. ഒരു ഉദ്ദേശമില്ലാതെ അദ്ദേഹം ഇത്‌ തരികയില്ല."

"കൊള്ളാം നിന്റെ ഗുണദോഷം. ഇന്നാ എന്റേതുകൂടി നീ എടുത്തോ! സ്വര്‍ണ്ണപ്പാത്രമായിരിക്കും ചിലപ്പോള്‍ "! ഇതും പറഞ്ഞ്‌ പാത്രത്തില്‍ ആട്ടി തുപ്പി ഒന്നാമന്‍ തന്റെ വഴിക്ക്‌ പോയി.

എന്നാല്‍ മറ്റെ ശിഷ്യന്‍ രണ്‍ട്‌ പാത്രവുമെടുത്ത്‌ കുറെ ദൂരം നടന്നു. ഒരു പുഴകണ്‍ടപ്പോള്‍ വെള്ളം കുടിക്കാനായി വെള്ളത്തിനരികിലേക്ക്‌ ചെന്നു. മറ്റ്‌ പാത്രമൊന്നുമില്ലാത്തതുകൊണ്‍ട്‌ ഗുരു തന്ന ഒരു പാത്രം ശിഷ്യന്‍ നന്നായി കഴുകി. അഴുക്ക്‌ നന്നായി ഇളകി ത്തുടങ്ങി. പെട്ടന്നാണയാള്‍ ശ്രദ്ധിച്ചത്‌. പാത്രത്തിന്‌ തിളങ്ങുന്ന മഞ്ഞനിറം. വീണ്‍ടും അമര്‍ത്തി ഉരച്ചുനോക്കി. ശിഷ്യന്‌ കണ്ണുകളെ വിശ്വസിക്കാനായില്ല.

മനോഹരമായ ഒരു സ്വര്‍ണ്ണപ്പാത്രം!

മറ്റെ പാത്രവും കഴുകി നോക്കി. അതു തനി തങ്കം.!
ചുരുക്കത്തില്‍ ശിഷ്യന്‍ ആ സ്വര്‍ണ്ണപ്പാത്രം വിറ്റ്‌ ധനികനായി മാറി. കാലക്രമത്തില്‍ ദേശം മുഴുവന്‍ അറിയപ്പെടുന്ന ഒരു വ്യാപാരിയുമായി തീര്‍ന്നു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു പിച്ചപാത്രവുമായി വ്യാപാരിയുടെ അടുക്കല്‍ ഒരാള്‍ വന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി അത്‌ തന്റെ പഴയ സ്‌നേഹിതനാണെന്ന്‌. പരിചയം പുതുക്കുകയും കഥ പറച്ചിലുമെല്ലാം കഴിഞ്ഞ്‌ മറ്റെ ശിഷ്യന്റെ സ്വര്‍ണ്ണപ്പാത്രം തിരികെ നല്‍കിക്കൊണ്‍ട്‌ അയാള്‍ പറഞ്ഞു: അന്ന്‌ ഞാന്‍ നിന്നോട്‌ പറഞ്ഞത്‌ ഓര്‍മ്മയുണ്‍ടോ? ഗുരു ഉദ്ദേശമില്ലാതെ ഒരു കാര്യുവും ചെയ്യുകയില്ലെന്ന്‌!

തെറ്റ്‌ മനസ്സിലാക്കിയ ശിഷ്യന്‍ മനസ്സ്‌ കൊണ്‍ട്‌ ഗുരുവിനോട്‌ മാപ്പ്‌ പറഞ്ഞു.

ഈ കഥയ്‌ക്ക്‌ ഇനി വിശദമായ ഒരനുബന്ധം വേണമെന്നു തോന്നുന്നില്ല

കഥയിലെ രണ്‍ട്‌ ശിഷ്യന്‍മാരും നമൊക്കെ തന്നെയാണ്‌. ജീവിതമെന്ന പാത്രം നമ്മുടെ കയ്യിലേക്ക്‌ തന്ന സൃഷ്‌ടാവായ ദൈവമാണ്‌ ഗുരുനാഥന്റെ സ്ഥാനത്ത്‌. ലഭിച്ച അനുഗ്രഹം എറിഞ്ഞു കളഞ്ഞ്‌ ദരിദ്രനായിത്തീര്‍ന്ന ശിഷ്യനെപ്പോലെ ചിലര്‍ തങ്ങളുടെ ആയുസ്സ്‌ മുഴുവന്‍ സൃഷ്‌ടിതാവായ ദൈവത്തെ കുറ്റപ്പെടുത്തി ജീവിതം "ജീവിച്ചു തീര്‍ക്കും". തങ്ങളുടെ ജീവിതത്തിലേക്ക്‌ നോക്കാതെ മറ്റുള്ളവരെ പഴിചാരി സ്വയം നശിക്കും. ക്രമേണ അലസരും മടിയരുമാകുന്ന അവര്‍ ലഭിക്കുന്ന അവസരങ്ങള്‍ നഷ്‌ടമാക്കുക മാത്രമല്ല അതിലൊക്കെ ഏതെങ്കിലും കുറവുകള്‍ കണ്‍ടെത്തും. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുവാന്‍ മടിക്കുന്ന ഇവര്‍ ദൈവം നല്‍കിയ ഫലപ്രദമായ താലന്തുകളെ നഷ്‌ടമാക്കുകയാണെന്നറിയുമ്പോഴേക്കും തിരിച്ചു വരാനാകാത്ത വണ്ണം നിരാശയുടെ കയത്തില്‍ വീഴും.

എന്നാല്‍ ഗുരുവിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിച്ച ശിഷ്യനെപ്പോലെ ജീവിതത്തില്‍ വിജയങ്ങള്‍ കരസ്ഥമാക്കി മുന്നേറുന്ന അനേകരെ നമുക്ക്‌ കാണാന്‍ കഴിയും. സാഹചര്യങ്ങളെ പഴിചാരാതെ ലഭിച്ച കഴിവുകളും അറിവുകളും അവര്‍ക്ക്‌ മാത്രമല്ല ലോകത്തിനു തന്നെ ഉപയോഗ്യമാക്കി തീര്‍ക്കുവാന്‍ കഴിഞ്ഞവരാണ്‌ യഥാര്‍ത്ഥ വിജയികള്‍. കണ്‍ടു പിടുത്തങ്ങളുടെ ചരിത്രം പ ിച്ചാല്‍ മനസ്സിലാകുന്നത്‌ ഒരു രാത്രകൊണ്‍ടല്ല ഒരു കണ്‍ടുപിടിത്തവും വെളിച്ചത്ത്‌ വന്നത്‌. നിരന്തരമായ പരിശ്രത്തിനൊടുവില്‍ അവര്‍ ജീവിത ലക്ഷ്യം കണ്‍ടെത്തി.

ലോകത്ത്‌ ഒരു ഫാക്‌ടറിയിലും ഒരു ഉല്‍പ്പാദകനും ഉദ്ദേശമില്ലാതെ ഒരു ഉല്‍പ്പന്നവും സൃഷ്‌ടിക്കുകയില്ല. ചെറുതോ വലുതോ ആയ വ്യക്തമായ ഉദ്ദേശം അതിന്റെ നിര്‍മ്മാണത്തിന്‌ പിന്നിലുണ്‍ടാകും. അപ്പോള്‍ സര്‍വ്വജ്ഞാനിയായ ദൈവം ലക്ഷ്യബോധമില്ലാതെ ഒരു സൃഷ്‌ടിയെങ്കിലും നടത്തുമെന്നു തോന്നുന്നുണ്‍ടോ? ഒരിക്കലുമില്ല. നാമോരോരുത്തരും ദൈവത്തിന്റെ കരങ്ങള്‍ കൊണ്‍ട്‌ മെനഞ്ഞടുക്കപ്പെട്ടവരാണെന്ന്‌ ബൈബിള്‍ പറയുന്നു (എഫെസ്യര്‍. 2: 10).

യജമാനന്റെ മുഴു ശ്രദ്ധയും പതിഞ്ഞതാണ്‌ അവിടുത്തെ കൈപ്പണിയായ നാം ഓരോരുത്തരും. സ്വന്തം കരങ്ങള്‍ക്കൊണ്‍ട്‌ കുറവു തീര്‍ത്തതാണത്‌. നമ്മുടെ നിറവും രൂപവും ഭാവവുമെല്ലാം ഒന്നും അബദ്ധത്തില്‍ സംഭവിച്ച്‌ പോയതല്ല. അതിനൊക്കെ ദൈവത്തിന്‌ വ്യക്തമായ ഉദ്ദേശ്യമുണ്‍ട്‌. ഒരു വാച്ചിലെ അനേകം ചെറിയ ചെറിയ ഭാഗങ്ങള്‍ ചേര്‍ന്ന്‌ ശരിയായ സമയം കാണിക്കുന്നതുപോലെ ഭൂമുഖത്ത്‌ ദൈവപ്രവൃത്തിയുടെ കണ്ണികളാണ്‌ നാമൊക്കെയും. മറ്റുള്ളവര്‍ക്ക്‌ നാം അപ്രധാനമുള്ളവരാണെന്ന്‌ തോന്നിയാലും നമ്മെ മെനഞ്ഞ സൃഷ്‌ടാവിന്‌ നാം വിലയുള്ളവരാണ്‌. ഏത്‌ ഉദ്ദേശത്തിനുവേണ്‍ടി സൃഷ്‌ടിക്കപ്പെട്ടുവോ അത്‌ നിര്‍വ്വഹിക്കുമ്പോള്‍ യജമാനന്‍ സന്തുഷ്‌ടനായിത്തീരും.

ജീവിതമാകുന്ന പാത്രത്തെ നന്നായി ഉരച്ചു മിനുസപ്പെടുത്തിയാല്‍ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ സ്വര്‍ണ്ണപാത്രം പോലെ വിളങ്ങുന്നത്‌ കാണാം. അത്‌ കണ്‍ട്‌ നമ്മുടെ നല്ല ഗുരുനാഥനായ ദൈവം സന്തോഷിക്കട്ടെ!

Responses