ഓപ്പറേഷന്‍ തിയെറ്ററില്‍ ഒരു അത്ഭുതം (ലില്ലി മാത്യുവിന്റെ അനുഭവസാക്ഷ്യം)

തിരുവല്ലയ്‌ക്കു സമീപം കവിയൂരില്‍ കൊച്ചിയില്‍ പണിക്കമ്മാട്ടു കുടുംബത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. എന്റെ മാതാപിതാക്കള്‍ ബ്രദറണ്‍ സഭാ വിശ്വാസികളാണ്‌.

ഞാന്‍ ഇപ്പോള്‍ തിരുവല്ല മാര്‍തോമ്മാ ഇംഗ്ലീഷ്‌ മീഡിയം റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ ിപ്പിക്കുന്നു. എന്റെ ഭര്‍ത്താവ്‌ മാത്യു പി. തോമസ്‌ തിരുവല്ല മാര്‍തോമ്മാ കോളജില്‍ കെമിസ്‌ട്രി വിഭാഗത്തില്‍ പ്രൊഫസറാണ്‌. ഞങ്ങള്‍ കുടുംബമായി പെന്തക്കോസ്‌തു വിശ്വാസികളാണ്‌.

1983ല്‍ എന്റെ ബ്രസ്റ്റിന്‌ ഒരു വേദന തുടങ്ങി. ആദ്യം ഈ പ്രശ്‌നം അത്രകാര്യമായി എടുത്തില്ല. ആഴ്‌ചകളും മാസങ്ങളും മുമ്പോട്ടു പോയപ്പോള്‍ വേദന കൂടിവന്നു. ഒടുവില്‍ വൈദ്യസഹായം തേടാന്‍ തീരുമാനിച്ചു.

ആദ്യം ഞങ്ങളുടെ കുടുംബത്തില്‍പെട്ട രണ്‍ടു ഡോക്‌ടര്‍മാര്‍ പരിശോധിച്ചു. ബ്രസ്റ്റില്‍ ഒരു പ്രത്യേക തരം മുഴ ഉണ്‍ടെന്നു പറഞ്ഞു. അവരുടെ നിര്‍ദേശപ്രകാരം കൂടുതല്‍ പരിശോധനകള്‍ക്കായി തിരുവല്ല മെഡിക്കല്‍ മിഷനില്‍ എത്തി.
എന്റെ ബന്ധുക്കളായ ഡോക്‌ടര്‍മാരുടെ നിഗമനത്തില്‍തന്നെ മെഡിക്കല്‍ മിഷനിലെ ഡോ. മേരി ചാക്കോയും എത്തിച്ചേര്‍ന്നു. അവര്‍ സര്‍ജറിക്കു വേണ്‍ടി കേസ്‌പേപ്പര്‍ ഡോ. കോര (എം.ഡി) യ്‌ക്ക്‌ റഫര്‍ചെയ്‌തു. അദ്ദേഹത്തിന്റെ വിദഗ്‌ദ്ധ പരിശോധനയിലും ലമ്പ്‌ ഉണ്‍ടെന്നു വ്യക്തമായി.

ഓപ്പറേഷന്‍ വേണമെന്ന്‌ ഡോക്‌ടേഴ്‌സ്‌ നിര്‍ദ്ദേശിച്ചു.
അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. ഓപ്പറേഷനുവേണ്‍ടി ഞാന്‍ തയ്യാറെടുത്തു. ഏഴു മണിക്ക്‌ തിയെറ്ററില്‍ കൊണ്‍ടുപോകുവാന്‍ ഡ്രസ്സുചെയ്‌തു.

ഞാന്‍ ഹോസ്‌പിറ്റലില്‍ ഓപ്പറേഷനു വേണ്‍ടി അഡ്‌മിറ്റായ വിവരം സുവിശേഷ പ്രവര്‍ത്തകനായ കല്ലിശ്ശേരി അവറാച്ചന്‍ എന്ന ദൈവദാസന്‍ അറിഞ്ഞു. അദ്ദേഹം അന്നു രാവിലെ എന്റെ തലയില്‍ കൈവച്ച്‌ ശക്തിയായി പ്രാര്‍ത്ഥിച്ചു.
പതിനൊന്നരമണിക്ക്‌ എന്നെ സ്‌ട്രച്ചറില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്കു കൊണ്‍ടുപോകുന്നതിനു മുമ്പ്‌ സൂസമ്മ എന്ന പെന്തെക്കോസ്‌തുകാരിയായ നഴ്‌സ്‌ റൂമില്‍ വന്ന്‌ എനിക്കുവേണ്‍ടി പ്രാര്‍ത്ഥിച്ചു. കണ്ണുനീരോടും പരിശുദ്ധാത്മ നിറവോടും കൂടിയായിരുന്നു പ്രാര്‍ത്ഥന. അവര്‍ ദീര്‍ഘസമയം അന്യഭാഷകളില്‍ സംസാരിച്ചു.

ഓപ്പറേഷന്‍ തിയെറ്ററിന്‌ രണ്‍ടു മൂന്നു സെക്ഷന്‍ ഉണ്‍ട്‌. എന്നെ മേശമേല്‍ കിടത്തി. ഓപ്പറേഷന്‍ നടത്തേണ്‍ട ഭാഗത്ത്‌ ചുവന്ന മഷികൊണ്ട്‌ ഡോക്‌ടര്‍ കോര അടയാളം ഇട്ടു; അദ്ദേഹം കേസ്‌ഷീറ്റിലുമതു നോട്ടുചെയ്‌തു.

ഓപ്പറേഷന്‍ തിയെറ്ററിലെ മേശമേല്‍ കിടക്കുമ്പോള്‍ എനിക്ക്‌ വലിയ വിഷമം തോന്നി. എല്ലാവരെയും പിരിഞ്ഞ വേദന എനിക്കനുഭവപ്പെട്ടു. ഏകാന്തത എന്നെ ഭരിച്ചു. ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

എന്റെ ഓപ്പറേഷനു സമയമായി. ഡോക്‌ടറും നഴ്‌സുമാരും എത്തി. ഡോ. കോര കേസ്‌ഫയല്‍ നോക്കി. അദ്ദേഹം അടയാളപ്പെടുത്തിയിരുന്ന ശരീരഭാഗത്ത്‌ ഇപ്പോള്‍ ലമ്പ്‌ കാണുന്നില്ല. അത്ഭുതത്തോടെ അദ്ദേഹം വീണ്ടും കേസ്‌പേപ്പറിലേക്കു നോക്കി.

``ങ്‌ഹ! ഇതു ഞാന്‍ തന്നെ എഴുതിയ കേസ്‌പേപ്പറാണ്‌. ഇതെന്റെ കൈപ്പടയില്‍ എഴുതിയ കേസാണ്‌.\'\'

അടയാളപ്പെടുത്തിയിടത്ത്‌ ലമ്പ്‌ കാണാഞ്ഞിട്ട്‌ അദ്ദേഹം ഉടനെ മറ്റൊരു ഡോക്‌ടറെയും വിളിച്ചുകൊണ്‍ടുവന്നു. ചില പ്രത്യേക ബള്‍ബുകള്‍ കത്തിച്ചു. ആ പ്രകാശത്തിലും ഒന്നും കാണാന്‍ കഴിയാതെ അവര്‍ അത്ഭുതപ്പെട്ടു.

``കുഞ്ഞിന്‌ ഓപ്പറേഷന്‍ ഒന്നും വേണ്‍ട, ലമ്പ്‌ ഒന്നും കാണുന്നില്ല. പൊയ്‌ക്കൊള്‍ക\'\' ഡോക്‌ടര്‍ കോര ചിരിച്ചുകൊണ്‍ടു പറഞ്ഞു.

ഞാന്‍ അത്ഭുതങ്ങളുടെ ദൈവത്തെ സ്‌തുതിച്ചുകൊണ്‍ട്‌ ചാടി എഴുന്നേറ്റ്‌ ഓപ്പറേഷന്‍ തിയെറ്ററിനു വെളിയില്‍ വന്നു. ദൈവം ഡോക്‌ടറുടെ കത്തി തൊടാതെ എന്റെ ലമ്പിനെ മാറ്റിയിരിക്കുന്നു. ഈ സംഭവം നടന്നത്‌ 1984 ജൂലൈ 27നാണ്‌.

ഈ സംഭവം അറിഞ്ഞിട്ട്‌ ഹോസ്‌പിറ്റലിലെ അഡ്‌മിനിസ്‌ട്രേറ്റര്‍ എന്റെ ഭര്‍ത്താവിനൊടു പറഞ്ഞു: ``ഇതൊരു അത്ഭുതം തന്നെയാണല്ലോ.\'\'

ഞങ്ങള്‍ ബില്‍ അടയ്‌ക്കുവാന്‍ ചെന്നപ്പോഴേക്കും ആരോ ഞങ്ങള്‍ക്കുവേണ്‍ടി ആ പണം അടച്ചിരിക്കുന്നു. ഒരു രൂപ പോലും ഞങ്ങള്‍ക്ക്‌ ഹോസ്‌പിറ്റലില്‍ കൊടുക്കേണ്‍ടിവന്നില്ല.
ഓപ്പറേഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്നതിന്റെ തലേദിവസവും അന്നും സ്‌കൂളിലെ അദ്ധ്യാപകര്‍ എനിക്കുവേണ്‍ടി പ്രാര്‍ത്ഥിക്കുന്നുണ്‍ടായിരുന്നു.

ഹോസ്‌പിറ്റലില്‍ വച്ച്‌ എനിക്ക്‌ ഈ അനുഭവം ഉണ്‍ടായതില്‍ പിന്നെ നെഞ്ചില്‍ വേദന അനുഭവപ്പെടുകയോ മുഴയുണ്‍ടാകുകയോ ചെയ്‌തിട്ടില്ല.

ദൈവം എനിക്ക്‌ രോഗശാന്തി നല്‍കിയിട്ട്‌ ഇപ്പോള്‍ നാലു വര്‍ഷങ്ങളാകുന്നു.

`ഗുഡ്‌ന്യൂസ്‌ വാരിക,\' ജൂണ്‍ 1988
ശ്രീമതി ലില്ലി മാത്യു ശ്രീ അച്ചന്‍കുഞ്ഞ്‌ ഇലന്തൂരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്‌ ഈ ഫീച്ചര്‍.
2009 സെപ്‌റ്റംബറില്‍ ഏഴംകുളം സാംകുട്ടി പ്രൊഫസര്‍ മാത്യു പി. തോമസുമായി ബന്ധപ്പെട്ടു. പ്രൊഫസര്‍ തോമസ്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌: ``എന്റെ ഭാര്യയ്‌ക്ക്‌ അത്ഭുത രോഗശാന്തി ലഭിച്ചിട്ട്‌ ഇപ്പോള്‍ 25 വര്‍ഷം കഴിയുന്നു. പിന്നീട്‌ ഒരിക്കലും നെഞ്ചില്‍ മുഴ ഉണ്‍ടായിട്ടില്ല. വേദനയും ഉണ്‍ടായിട്ടില്ല.\'\'

Responses