കാത്തിരിപ്പ്‌ രണ്‍ടാം ഘട്ടം (കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം-2)

ഇര്‍വിംഗിനുണ്‍ടായ അസുഖകരമായ അനുഭവം, പരിശുദ്ധാത്മാവിന്റെ ഒരു പുതുമഴയ്‌ക്കായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയ്‌ക്ക്‌ മങ്ങലേല്‍പ്പിച്ചില്ല. സുവിശേഷവിഹിത ബ്രിട്ടീഷ്‌ സമൂഹത്തില്‍ വരാന്‍ പോകുന്ന പരിശുദ്ധാത്മ പകര്‍ച്ചയെപ്പറ്റി കൂടുതല്‍ ഉദാത്തമായ പ്രസംഗങ്ങള്‍ നടക്കുകയും, കൂടുതല്‍ ശക്തമായ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. 1857-ലെ, ചാള്‍സ്‌ സ്‌പര്‍ജന്റെ \'പരിശുദ്ധാത്മശക്തി\' (The Power of the Holy Spirit) എന്ന പ്രസംഗം, വില്യം ആര്‍തറിന്റെ \'അഗ്നിനാവുകള്‍\' (The Tongue of Fire) എന്ന പുസ്‌തകം, ഇവ പരിശുദ്ധാത്മ നിറവിനെ \'ഒരു രണ്‍ടാം അനുഭവ\'മായി വിശദീകരിച്ചു.

അമേരിക്കയില്‍
ബ്രിട്ടനില്‍ നിന്ന്‌ ഈ പ്രത്യാശ അമേരിക്കയിലേക്ക്‌ പടര്‍ന്നു പിടിക്കാന്‍ സമയമെടുത്തില്ല. ഒരു പക്ഷേ ഇംഗ്ലണ്‍ടിലേതിനേക്കാള്‍ ശക്തമായിരുന്നു അമേരിക്കയിലെ പെന്റക്കൊസ്റ്റിന്റെ പ്രതീക്ഷ. വരാന്‍ പോകുന്ന ആ അനുഭവത്തെ ജോണ്‍ വെസ്ലി \'സമ്പൂര്‍ണ്ണ വിശുദ്ധീകരണം\' എന്നു വിളിച്ചപ്പോള്‍ വെസ്ലിയുടെ സഹചരനായ ജോണ്‍ ഫ്‌ളെച്ച്‌ ഉള്‍പ്പെടെയുള്ളവര്‍ അതിനെ പരിശുദ്ധാത്മ സ്‌നാനം എന്നുതന്നെ വിളിച്ചു.

ഹോളിനെസ്‌ പ്രസ്ഥാനം
പത്തൊന്‍പതാം നൂറ്റാണ്‍ടിന്റെ ഉത്തരാര്‍ദ്ധം യുക്തിചിന്തകള്‍ മതവിശ്വാസത്തിന്റെ അടിത്തറയിളക്കാന്‍ കച്ചകെട്ടിയിറങ്ങിയ കാലമായിരുന്നു. പ്രോട്ടസ്റ്റന്റ്‌ ദൈവശാസ്‌ത്രജ്ഞരില്‍ പലരും വിശ്വാസത്തെ ഉപേക്ഷിച്ച്‌ യുക്തിയെ തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ ദൈവവചനത്തിന്റെ ആധികാരികതയും പരിശുദ്ധാത്മാവിന്റെ ശക്തിയും പ്രചരിപ്പിച്ച ചാള്‍സ്‌ ഫിന്നി, ഡി.എല്‍. മൂഡി തുടങ്ങിയ ദൈവദാസന്‍മാരുടെ നേതൃത്വത്തില്‍ ആംഗലേയ ലോകത്ത്‌ ആത്മീയ ഉണര്‍വ്വുകള്‍ പൊട്ടിപ്പുറപ്പെട്ടു.

മൂഡി പ്രഗത്ഭനായ ഒരു പ്രസംഗകനായിരുന്നുവെങ്കിലും \'പരിശുദ്ധാത്മനിറവ്‌ \' പ്രാപിച്ചിരുന്നില്ല എന്ന്‌ അദ്ദേഹം തന്നെ പറയുന്നു. മൂഡി പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട്‌ ആഴമേറിയ ആത്മീയ അനുഭവങ്ങളിലേക്ക്‌ നടത്തപ്പെടുന്നതിനായി ചിക്കാഗോ ചര്‍ച്ചിലെ രണ്‍ട്‌ സ്‌ത്രീകള്‍ പ്രാര്‍ത്ഥിച്ചുകൊണ്‍ടേയിരുന്നു. ആദ്യമൊക്കെ ഈ പുതിയ അനുഭവത്തോട്‌ വിമുഖത കാട്ടിയെങ്കിലും പിന്നെപ്പിന്നെ തനിക്കുവേണ്‍ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രീ മെഥഡിസ്റ്റ്‌ സഭംഗങ്ങളായിരുന്ന ഈ സ്‌ത്രീകളോട്‌ അദ്ദേഹം തന്നെ ആവശ്യപ്പെട്ടു. തികച്ചും യാദൃശ്ചികമായി 1871-ല്‍ ഒരു പ്രാര്‍ത്ഥനായോഗത്തില്‍വെച്ച്‌ അദ്ദേഹം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആ സമയത്ത്‌ താന്‍ തറയില്‍ വീഴുകയും ദിവ്യമായ അനുഭൂതിയില്‍ മുഴുകുകയും ആ മുറി ദൈവീക തേജസ്സിനാല്‍ പ്രകാശിതമായിത്തീരുകയും ചെയ്‌തതായി അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്‍ട്‌.

പിറ്റെ വര്‍ഷം മുതല്‍ ഉന്നതമായ ആത്മീയ ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കുവേണ്‍ടി മൂഡി പ്രത്യേകയോഗങ്ങള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങി. മസാച്ചുസെറ്റ്‌സിലെ നോര്‍ത്ത്‌ ഫീല്‍ഡില്‍ വെച്ച്‌ നടന്ന ഈ സമ്മേളനങ്ങളില്‍ പങ്കെടുത്ത പലരും വ്യക്തിപരമായി പെന്റക്കൊസ്റ്റനുഭവത്തിനുടമകളായി. (പിന്നീട്‌ അദ്ദേഹം വേദപ നത്തിലേക്ക്‌ ശ്രദ്ധതിരിച്ചു. 1889-ല്‍ മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിച്ചതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നുവെങ്കിലും 1899-ല്‍ തന്റെ മരണശേഷവും പരിശുദ്ധാത്മ സ്‌നാനത്തെപ്പറ്റിയുള്ള ക്ലാസ്സുകള്‍ \'മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍\' നടന്നുവന്നിരുന്നു.)

1867-ല്‍ പ്രൊട്ടസ്റ്റന്റു സഭകളുടെ വിശ്വാസത്യാഗത്തില്‍ മനംമടുത്ത ന്യൂയോര്‍ക്കിലെ പതിമൂന്നു മെഥഡിസ്റ്റ്‌ ശുശ്രൂഷകര്‍ വിശ്വാസത്തിനും വിശുദ്ധിക്കും വേണ്‍ടി നിലകൊള്ളുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ക്ഷണിച്ചുകൊണ്‍ട്‌ ഒരു ക്യാമ്പ്‌ മീറ്റിംഗ്‌ സംഘടിപ്പിച്ചു. അഭിനവ ഹോളിനെസ്സ്‌ സംഘങ്ങളുടെയും അത്‌ ജന്മം നല്‍കിയ പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ആരംഭമായിരുന്നു ആ ക്യാമ്പ്‌ മീറ്റിംഗ്‌. ഇരുപതു വര്‍ഷങ്ങള്‍ ഇങ്ങനെയുള്ള മീറ്റിംഗുകള്‍ തുടര്‍ച്ചയായി നടന്നു. വ്യവസ്ഥാപിതമായ സഭകളോടു വേര്‍പെട്ട നിരവധി ഹോളിനെസ്‌ സംഘങ്ങള്‍ ഉടലെടുക്കുവാന്‍ ഇത്‌ മുഖാന്തിരമായി. \'പെന്റക്കൊസ്റ്റ്‌ എന്ന വാക്ക്‌ ഹോളിനെസ്സ്‌ യോഗങ്ങളില്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ ചര്‍ച്ച്‌ ഓഫ്‌ നാസ്സറിന്‍ അവരുടെ ഔദ്യോഗികനാമത്തില്‍ \'പെന്റക്കൊസ്റ്റ്‌്\' എന്ന്‌ കൂടി ചേര്‍ത്തിരുന്നു. (എന്നാല്‍ പിന്നീട്‌ പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ നാസ്സറിന്‍ ഗ്രൂപ്പ്‌ അതിനെതിരായാണ്‌ നിലകൊണ്‍ടത്‌.)

ഹോളിനസ്സ്‌ പ്രസ്ഥാനക്കാര്‍, രക്ഷിക്കപ്പെട്ടതിനുശേഷം കൃപയുടെ ഒരു രണ്‍ടാം അനുഭവമായി വിശുദ്ധീകരണത്തെ മനസ്സിലാക്കി. അവരുടെ യോഗങ്ങളില്‍ ചിലപ്പോഴൊക്കെ രോഗശാന്തിയും അന്യഭാഷാഭാഷണവുംപോലുള്ള പരിശുദ്ധാത്മവരങ്ങളുടെ പ്രദര്‍ശനം ദൃശ്യമായി. എങ്കിലും രക്ഷിക്കപ്പെട്ടതിനുശേഷമുള്ള വിശുദ്ധീകരണാനുഭവത്തിന്റെ പ്രത്യക്ഷ ലക്ഷണമായോ മറ്റോ അതിനെ കണക്കാക്കാന്‍ അവര്‍ പരിശ്രമിച്ചില്ല. (പരിശുദ്ധാത്മസ്‌നാനുഭവത്തെ ബന്ധപ്പെടുത്തി ഒരു ഉപദേശം സ്ഥാപിച്ചത്‌ മൂഡി ചര്‍ച്ചിലെ ഒരു ശുശ്രൂഷകന്‍ ആയിരുന്ന ഇവാഞ്ചലിസ്റ്റ്‌ ആര്‍.എ. റ്റോറിയാണ്‌.)

പത്തൊന്‍പതാം നൂറ്റാണ്‍ടില്‍ അവസാനദശകത്തില്‍ പെന്റക്കൊസ്റ്റ്‌ ആത്മവരങ്ങള്‍ ഹോളിനസ്സ്‌ യോഗങ്ങളിലാകെ വ്യാപകമായ നിലയില്‍ പ്രദര്‍ശിക്കപ്പെട്ടു. 1896-ല്‍ നോര്‍ത്ത്‌ കരോലിനായിലെ ഷിയറര്‍ സ്‌കൂള്‍ ഹൗസില്‍വച്ച്‌ നടന്ന ഒരു ഉണര്‍വ്വുയോഗത്തില്‍ പലരും പരിശുദ്ധാത്മസ്‌നാനം പ്രാപിക്കുകയും അന്യഭാഷകളില്‍ സംസാരിക്കുകയും ചെയ്‌തിരുന്നു. 1900-ല്‍ ടെന്നസിയില്‍ നടന്ന ഒരു മീറ്റിംഗില്‍ നാല്‌പതു പേര്‍ ആത്മസ്‌നാനം പ്രാപിച്ച അന്യഭാഷകളില്‍ സംസാരിച്ചു. (Stanley H. Frodsham, With Signs Following, 1946, Page9,10,16,17)

ഇരുപതാം നൂറ്റാണ്‍ട്‌
ഇരുപതാം നൂറ്റാണ്‍ട്‌ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഈ നൂറ്റാണ്‍ടിലെ പെന്റക്കൊസ്റ്റ്‌ പ്രവര്‍ത്തനത്തിനു പാതയൊരുക്കപ്പെട്ടിരുന്നുവെന്നു മനസ്സിലായല്ലോ. �ഗ്രേറ്റ്‌ അവേയ്‌ക്കിനിംഗ്‌�തുടര്‍ന്നിങ്ങോട്ടുള്ള ഉണര്‍വ്വുകളിലൊക്കെ പരിശുദ്ധാത്മവരങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും നവ പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനത്തിനു വഴിമരുന്നിട്ട മൂന്നു സവിശേഷ ശക്തികള്‍ കഴിഞ്ഞ നൂറ്റാണ്‍ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്‌ ഉടലെടുത്തത്‌.

ഒന്ന്‌: അന്ത്യകാലമായി എന്ന ധാരണ പുലര്‍ത്തി ആത്മവരങ്ങള്‍ക്കായി കാത്തിരിക്കാന്‍ ജനങ്ങളെ പ്രബോധിപ്പിച്ച യാഥാസ്ഥിതിക നേതൃത്വം.
രണ്‍ട്‌: കെസ്‌വിക്ക്‌ കണ്‍വന്‍ഷന്റെ പശ്ചാത്തലത്തിലുണ്‍ടായ ഉന്നത വിശ്വാസജീവിതത്തിനായുള്ള അഭിവാഞ്‌ജ. (അമേരിക്കയില്‍ മൂഡിയും ഫിന്നിയും ഈ അഭിവാഞ്‌ജയ്‌ക്ക്‌ തീ പിടിപ്പിച്ചു)
മൂന്ന്‌: വിശുദ്ധീകരണത്തെ രണ്‍ടാം അനുഗ്രഹമായി വ്യാഖ്യാനിച്ച ഹോളിനസ്‌ മൂവ്‌മെന്റ്‌.

ആണ്‍ടറുതി യോഗത്തില്‍ സംഭവിച്ച ആത്മപകര്‍ച്ച
ഇരുപതാം നൂറ്റാണ്‍ടിലെ പെന്റക്കൊസ്റ്റ്‌ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ നങ്ങളൊക്കെ 1901 ജനുവരി ഒന്നിനു കന്‍സാസ്‌ സിറ്റിയിലെ റ്റോപ്പിക്കയില്‍ ചാള്‍സ്‌ പര്‍ഹാം നടത്തിയ ബഥേല്‍ ബൈബിള്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആഗ്നസ്‌ ഓസ്‌മാന്‍ അന്യഭാഷ പറയുന്ന സംഭവത്തോടുകൂടിയാണ്‌ ആരംഭിക്കുന്നത്‌. ആ വര്‍ഷം (1900-ല്‍) അവരുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പരിശുദ്ധാത്മാവിനെപ്പറ്റി നടത്തിയ ഒരു പ നത്തില്‍ അന്യഭാഷാഭാഷണം പരിശുദ്ധാത്മ സ്‌നാനത്തിന്റെ പ്രത്യക്ഷ അടയാളമാണെന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നിരുന്നു. ആണ്‍ടറുതി യോഗത്തില്‍ പതിനെട്ടു വയസ്സുള്ള ആഗ്നസ്‌ അവളുടെ അദ്ധ്യാപകനോടും സഹവിദ്യാര്‍ത്ഥികളോടും ഞാന്‍ "അന്യഭാഷയില്‍ സംസാരിച്ചുകൊണ്‍ട്‌ പരിശുദ്ധാത്മസ്‌നാനം പ്രാപിക്കേണ്‍ടതിന്‌ എന്റെ തലയില്‍ കൈവയ്‌ക്കുക " എന്ന്‌ ആവശ്യപ്പെട്ടു. അവര്‍ ആഗ്നസിന്റെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു. പെട്ടെന്നുതന്നെ അവള്‍ അന്യഭാഷയില്‍ സംസാരിച്ചുതുടങ്ങി.

ആദ്യദിവസം ആഗ്നസ്‌ ചൈനീസ്‌ ഭാഷയാണ്‌ സംസാരിച്ചത്‌. ഇംഗ്ലീഷ്‌ അവളുടെ നാവില്‍ വന്നതേയില്ല. എന്താണു നിന്റെ അനുഭവം എന്നു സഹപാ ികള്‍ അവളോടു ചോദിച്ചു. അതിനവള്‍ മറുപടി പറഞ്ഞതും ചൈനീസില്‍ തന്നെ. ഇംഗ്ലീഷ്‌ മാത്രമറിയാവുന്ന പെണ്‍കുട്ടി ആയിരുന്നു ആഗ്നസ്‌. കാര്യങ്ങള്‍ എഴുതിക്കാണിക്കാന്‍ സഹപാ ികള്‍ അവളോടാവശ്യപ്പെട്ടു. അവിടെ അത്ഭുതം ആവര്‍ത്തിക്കപ്പെട്ടു. ചൈനീസ്‌ ഭാഷയിലാണ്‌ അവള്‍ എഴുതിയതും. (അന്ന്‌ പത്രങ്ങള്‍ ആഗ്നസ്‌ ഓസ്‌മാന്റെ "ചൈനീസ്‌ എഴുത്തുകള്‍" ബ്ലോക്കെടുത്തു പ്രസിദ്ധീകരിച്ചിരുന്നു).
രണ്‍ടാം ദിവസം മിസ്‌ ഓസ്‌മാന്‍ ബോഹിമീയന്‍ ഭാഷ സംസാരിച്ചു തുടങ്ങി. ക്രമേണ ഓരോ ദിവസവും കഴിഞ്ഞപ്പോള്‍ അവളുടെ സഹഹാ ികള്‍ ഓരോരുത്തരായി അന്യഭാഷയില്‍ സംസാരിച്ചു തുടങ്ങി. ഭാഷകള്‍ക്ക്‌ വ്യാഖ്യാനമുണ്‍ടായി. (എന്നാല്‍ മറ്റുള്ളവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതുകൊണ്‍ട്‌ മിസ്‌ ഓസ്‌മാന്‍ അത്ഭുതപ്പെട്ടു. കാരണമവള്‍ ചിന്തിച്ചത്‌ ഈ വരം അവള്‍ക്കുമാത്രം നല്‍ക്കപ്പെട്ടതാണെന്നാണ്‌.)

അസൂസാ തെരുവ്‌
റ്റോപ്പീക്കയിലെ ബൈബിള്‍ സ്‌കൂളില്‍ ചാള്‍സ്‌ പര്‍ഹാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഉണര്‍വ്വ്‌ മറ്റിടങ്ങളിലേക്കും വ്യാപിക്കുവാന്‍ അദ്ദേഹം ചില യോഗങ്ങള്‍ നടത്തി. അപ്പൊസ്‌തലിക്‌ ഫെയ്‌ത്ത്‌ മൂവ്‌മെന്റ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ പേര്‌. എന്നാല്‍ ഒരു വലിയ മുന്നേറ്റമായി അതു വളര്‍ന്നത്‌ ബ്ലാക്ക്‌ ഹോളിനസ്സ്‌ ഗ്രൂപ്പില്‍പ്പെട്ട ഒരൂ പ്രഭാഷകനായിരുന്ന വില്യം ജെ. സെയ്‌മൂര്‍, പര്‍ഹാമിന്റെ ബൈബിള്‍ സ്‌കൂളില്‍ പ ിക്കാനെത്തിയതോടെയാണ്‌.
സെയ്‌മൂറിന്റെ രംഗപ്രവേശം ഒരു പുതുപെന്റക്കൊസ്റ്റ്‌ ചരിത്രത്തിന്‌ നാന്ദിയായി. പരിശുദ്ധാത്മസ്‌നാനം പ്രാപിച്ച സെയ്‌മൂര്‍ 1906ല്‍ ലോസ്‌ ആഞ്ചലസിലെ ഒരു ബ്ലാക്ക്‌ ഹോളിനസ്സ്‌ സഭയില്‍ പ്രസംഗിക്കാനെത്തി. വലിയ ഒരു ഉണര്‍വ്വിന്റെ തുടക്കമായിരുന്നു അത്‌. ആ യോഗങ്ങളെത്തുടര്‍ന്ന്‌ സെയ്‌മൂര്‍ അസൂസാ സ്‌ട്രീറ്റിലാരംഭിച്ച പ്രത്യേക ഉണര്‍വ്വു സമ്മേളനങ്ങള്‍ മുന്നു വര്‍ഷം നീണ്‍ടുനിന്നു. പരിശുദ്ധാത്മാവിന്റെ പിന്മഴ അവിടെ തിമിര്‍ത്തു പെയ്‌തു. പതിനായിരക്കണക്കിന്‌ ജനങ്ങള്‍ അസൂസാ സ്‌ട്രീറ്റിലേക്ക്‌ ഒഴുകി. സെയമൂര്‍ എന്ന കറുത്ത പ്രസംഗകന്‍ ജനസമുദ്രത്തിനുതന്നെ മാര്‍ഗ്ഗദര്‍ശിയയി.

ഇംഗ്ലണ്‍ടിലെ പണ്‍ഡിതനും കുലീനനും ദൈവശാസ്‌ത്രജ്ഞനുമായ പാസ്റ്റര്‍ ഇര്‍വിംഗ്‌ വാലസിനു കഴിയാഞ്ഞത്‌ അമേരിക്കയിലെ കറുത്ത വംശജനായ ഒരു സാധാരണക്കാരന്‍ വില്യം സെയ്‌മൂര്‍ ദൈവകൃപയാല്‍ നേടിയെടുത്തു. ഒരു പരിധിവരെ ആ കറുത്ത യുവപ്രസംകനാണ്‌ ആധുനിക പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍.

ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും ദയവായി ഞങ്ങള്‍ക്ക്‌ അയച്ചുതരിക. തുടര്‍ന്നുള്ള ലക്കങ്ങളില്‍ അവ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Responses