പേരിലെ കുറെ നേരുകള്‍

\"\"മഹാനായ അലക്‌സാണ്‍ടര്‍ ചക്രവര്‍ത്തി സ്വന്തം സൈനികരുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ വേഷ പ്രച്ഛന്നനായി പടയാളികളെ സന്ദര്‍ശിക്കുന്ന പതിവുണ്‍ടായിരുന്നു. ഒരിക്കല്‍ പരിശോധനയ്‌ക്കിടയില്‍ ഉറങ്ങുന്ന ഒരു പടയാളിയെ താന്‍ കണ്‍ടു. തട്ടിയുണര്‍ത്തിയിട്ട്‌ ചക്രവര്‍ത്തി ചോദിച്ചു: \'\'സഹോദരാ, നിന്റെ പേരെന്താണ്‌?\'\'

ഉത്തരം: \'\'അലക്‌സാണ്‍ടര്‍!\'\'

അപ്പോള്‍ ചക്രവര്‍ത്തി പറഞ്ഞു: \'\'ഒരിക്കല്‍ നീ നിന്റെ പേരുമാറ്റണം, അല്ലെങ്കില്‍ പെരുമാറ്റം മാറ്റണം!\'\'

ഇത്‌ ഒരു പഴയ കഥ....
പേരും പെരുമാറ്റാവും തമ്മില്‍ യോജിക്കാത്തതിന്‌ ധാരാളം പറഞ്ഞു കേട്ട കഥ...
പേരിലെന്തെങ്കിലും കാര്യമുണ്‍ടോ?

\'\'പേരില്‍ കാര്യമില്ല, പേരെന്തായാലും പെരുമാറ്റം നന്നായാല്‍ മതി\'\' എന്നത്‌ നാടന്‍ ചൊല്ല്‌. സംഗതി ശരിയാണ്‌. പക്ഷേ പേരില്‍ ചിലതൊക്കെയില്ലേ?

യെഹൂദന്‍മാരും മുസ്ലീമുകളും മാത്രമല്ല, വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും വിശ്വസിക്കുന്നവരും അര്‍ത്ഥമുള്ള പേരുകളാണ്‌ സ്വീകരിക്കുന്നത്‌. ആദിമ മനുഷ്യനായ ആദമിന്‌ ദൈവമാണ്‌ പേരിട്ടതെങ്കില്‍ സ്വന്തം ഭാര്യയ്‌ക്ക്‌ പേര്‍ വിളിച്ചത്‌ ആദം തന്നെയായിരുന്നു (ഉല്‍പത്തി. 3: 20). കൂടാതെ സകല മൃഗങ്ങള്‍ക്കും പേരിട്ടത്‌ ആദമായിരുന്നു എന്നു കാണാം.
മിക്ക എബ്രായ പേരുകള്‍ക്കും ശരിയായ അര്‍ത്ഥമുണ്‍ട്‌. \'\'അബ്ബാ\'\' എന്ന വാക്കിന്‌ പിതാവ്‌ എന്നര്‍ത്ഥം. ഇത്‌ മറ്റ്‌ എബ്രായ നാമങ്ങളോടോ ക്രിയകളോടോ ചേര്‍ന്നു വരുമ്പോള്‍ അര്‍ത്ഥം \'\'പിതാവു\'\'മായി ബന്ധപ്പെട്ടിരിക്കും. അബ്രഹാം എന്ന പേരിന്‌ \'\'ബഹുജാതികള്‍ക്ക്‌ പിതാവ്‌\'\' എന്നര്‍ത്ഥം. ക്രിസ്‌ത്യാനികളും മുസ്ലീമുകളും യെഹൂദന്‍മാരും പിതാവിന്റെ സ്ഥാനമാണ്‌ അബ്രഹാമിന്‌ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ �അബ്‌ശാലോം� എന്ന വാക്കിന്‌ �പിതാവിന്‍ സമാധാനം� എന്നാണര്‍ത്ഥമെങ്കിലും പിതാവായ ദാവീദിന്‌ ഒരിക്കലും സമാധാനം കൊടുക്കാത്ത പുത്രനായിരുന്നു അബ്‌ശാലോം എന്നത്‌ ചരിത്രം. ഇങ്ങനെ പേരിനെ അന്വര്‍ത്ഥമാക്കിയവരും അനര്‍ത്ഥമാക്കാത്തവരും ധാരാളം.

അമേരിക്കയിലെ സോഷ്യല്‍ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടനുസരിച്ച്‌, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആണ്‍കുട്ടികളുടെ പേരില്‍ ആദ്യ മുന്നു സ്ഥാനങ്ങള്‍ യഥാക്രമം �ജേക്കബ്‌, മൈക്കല്‍, ജോഷ്വാ � എന്നിവര്‍ക്കാണ്‌. ഇംഗ്ലണ്‍ടിലും ജേക്കബിന്റെ ചുരുക്കപ്പേരായ �ജേക്ക്‌ � അല്ലെങ്കില്‍ �ജാക്ക്‌ � നാണ്‌ ഒന്നാം സ്ഥാനം. ജോഷ്വായും തോമസും തൊട്ടു പിറകിലുണ്‍ട്‌. അമേരിക്കയില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ �എമിലി �യോടാണ്‌ താല്‍പര്യം. �എമ്മ�യും �എലിസബത്തും � തൊട്ടു പിറകിലുണ്‍ട്‌. �എമിലി�യ്‌ക്കു തന്നെയാണ്‌ ഇംഗ്ലണ്‍ടിലും പ്രഥമസ്ഥാനം.
ഇന്ത്യയിലെ ക്രിസ്‌ത്യാനികളുടെ ഇടയില്‍ � ജോണി �നും � തോമസി �നും � മാത്യു �വിനുമാണ്‌ കൂടുതല്‍ പ്രചാരം എന്ന്‌ അനൗദ്യോഗിക കണക്കുകള്‍.

ആധുനിക കാലത്തെ ട്രെന്‍ഡ്‌ ഒഴിവാക്കിയാല്‍ ക്രിസ്‌ത്യാനികള്‍ പൊതുവേ ക്രിസ്‌തീയ ആഭിമുഖ്യമുള്ള പേരുകളോ ബൈബിള്‍ നാമങ്ങളോ ആയിരുന്നു സ്വീകരിച്ചിരുന്നത്‌. പുണ്യവാളന്‍മാര്‍ക്കും മദ്ധ്യസ്ഥന്‍മാര്‍ക്കുമൊക്കെ സ്ഥാനമുള്ള കത്തോലിക്കാ സഭയില്‍ വിശ്വാസികളുടെ ഇഷ്‌ട മദ്ധ്യസ്ഥന്‍മാരുടെ പേര്‌ മക്കളില്‍ ആര്‍ക്കെങ്കിലുമുണ്‍ടാകുമെന്നുറപ്പ്‌. �അന്തോണിയോസ്‌ � പുണ്യവാളനില്‍ നിന്നും �ആന്റണി� യും �ഗീവര്‍ഗ്ഗീസ്‌� പുണ്യവാളനില്‍ നിന്നും �ജോര്‍ജു� മെല്ലാം ഉദാഹരണം.
ഭാരതത്തിന്റെ അപ്പോസ്‌തലന്‍ എന്നറിയപ്പെടുന്ന വിശുദ്ധ തോമസ്‌ശ്ലീഹയുടെ പേര്‌ മിക്ക ക്രിസ്‌തീയ കുടുംബങ്ങളിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്‍ട്‌. �തോമസി�ന്റെ പര്യായങ്ങളാണധികവും. തോംസന്‍, ടോംസ്‌, ടോമ്‌സന്‍, ടോമി, ടോണി, തൊമ്മി, തോമ, തോമാച്ചന്‍, തോമസുകുട്ടി തുടങ്ങിയ പേരുകള്‍.

ഒരു പേരിന്റെ തന്നെ പുല്ലിംഗവും സ്‌ത്രീലിംഗവുമുള്ള പേരുകള്‍ ഭാഷാ മലയാളത്തില്‍ സുലഭം. കുഞ്ഞുമോന്‍ -കുഞ്ഞുമോള്‍, തങ്കച്ചന്‍-തങ്കമ്മ, കുഞ്ഞച്ചന്‍-കുഞ്ഞമ്മ, മോനച്ചന്‍-മോളമ്മ, ഷീബ-ഷിബു, ഷാജി-ഷീബ, ബിജു-ബിജി, പൊന്നപ്പന്‍-പൊന്നമ്മ... ഇംഗ്ലീഷിലും പല പ്രസിദ്ധമായ ജോഡികളുണ്‍ട്‌. പ്രിന്‍സ്‌-പ്രിന്‍സി, റോബിന്‍-റോബ്‌, ടോണി-ടീന അങ്ങനെ നീളുന്നു...
ചില പേരുകള്‍ ആണ്‍വര്‍ഗ്ഗത്തിനും പെണ്‍വര്‍ഗ്ഗത്തിനും ഒരേ പോലെ അഭികാമ്യമാണ്‌. ക്രിസ്റ്റി, ബിജി, സിബി, സജി, ബിനു എന്നീ പേരുകളുടെ ഉടമ ആണോ പെണ്ണോ ആകാം. ദേശമനുസരിച്ച്‌ പേരിന്റെ ഉച്ചാരണത്തിലും വ്യതിയാനം സംഭവിച്ചിട്ടുണ്‍ട്‌. അങ്ങനെയാണ്‌ �സ്റ്റീഫന്‍� , ഈപ്പച്ചനും, �കോരഹ്‌� , കോരയും, �യാക്കോബ്‌� , ചാക്കോയും ആയി പരിണമിച്ചത്‌.

കേരളത്തിലെ പാരമ്പര്യമനുസരിച്ച്‌, പിതാവിന്റെ പേര്‌ മക്കളുടെ പേരിന്റെ ആദ്യമോ അവസാനമോ ഉണ്‍ടാകും. എന്നാല്‍ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വര്‍ഗ്ഗ, വംശ നാമങ്ങള്‍ക്കും സ്ഥാനപ്പേരുകള്‍ക്കും വളരെ പ്രാധാന്യമുണ്‍ട്‌. യാദവ്‌, പട്ടേല്‍, ാക്കൂര്‍, അയ്യര്‍, പിള്ള, നായര്‍, സിംഗ്‌ തുടങ്ങിയ പേരിന്റെ വാലറ്റം ഒരു വര്‍ഗ്ഗത്തെയോ ജാതിയെയോ കുറിക്കുന്നു. എന്നാല്‍ അമേരിക്ക, യൂറോപ്പ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ അവസാനത്തെ പേരിന്‌ വലിയ പ്രാധാന്യമുണ്‍ട്‌. കാരണം അവസാനപ്പേര്‌ പ്രതിനിധാനം ചെയ്യുന്നത്‌ നൂറ്റാണ്‍ടുകളിലേക്ക്‌ ആഴ്‌ന്നിറങ്ങിക്കിടക്കുന്ന കുടുംബപ്പെരുമയാണ്‌. മദ്ധ്യത്തിലായി മൂന്നാമതൊരു പേരുണ്‍ടെങ്കിലും ഔദ്യോഗികമായി വലിയ വിലയില്ല.

നീളമുള്ള പേരുകളിലധികവും അറബിപ്പേരുകളാണ്‌. മുസ്ലീം പേരുകളില്‍ മുഹമ്മദിനോടാണ്‌ പ്രിയം കൂടുതല്‍. മുപ്പത്തുമുക്കോടി ദേവഗണങ്ങളുള്ള ഹൈന്ദവസമൂഹത്തിന്നും ഇഷ്‌ടദൈവങ്ങളോടാണ്‌ താല്‍പര്യം ഏറെ.

പുതിയ മതമോ ജാതിയോ സ്വീകരിക്കുമ്പോള്‍ പേരും മാറ്റുന്നത്‌ പണ്‍ടു മുതല്‍ക്കേ ഉള്ള നാട്ടു നടപ്പായിരുന്നു. അതുകൊണ്‍ട്‌ വിശ്വാസാനുഭവം സ്വീകരിച്ചു കഴിഞ്ഞാല്‍ പേരുമാറ്റണമെന്നു നിര്‍ബന്ധമില്ല. പ്രത്യേകിച്ച്‌ ക്രിസ്‌തീയമായ ഒരു പേരുമാറ്റി മറ്റൊരു ക്രിസ്‌തീയ പേര്‌ സ്വീകരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഉദാഹരണത്തിന്‌, �പോള്‍ യോഗിചോ � പേരുമാറ്റി �ഡേവിഡ്‌ യോംഗിചോ � ആയെങ്കിലേ മാനസാന്തരം പൂര്‍ണ്ണമാകൂ എന്ന്‌ അവകാശപ്പെട്ടാല്‍ തീര്‍ച്ചയായും അത്‌ ദുരുപദേശമാണ്‌. പേരുമാറ്റലിന്‌ അനുകൂലമായി വാദിക്കുന്നവര്‍, മാതൃകയാക്കുന്നത്‌ ശൗല്‍ പൗലോസായതാണ്‌. ശൗല്‍, �പൗലോസ്‌ � എന്ന്‌ പുതിയ പേര്‌ സ്വീകരിക്കുകയല്ലായിരുന്നു. മറിച്ച്‌, പൗലോസിന്റെ മറ്റൊരു പേരായിരുന്നു ശൗല്‍ എന്ന്‌ കാണാം. (അപ്പോസ്‌തല പ്രവൃത്തികള്‍. 13:9)
അത്രയുമല്ല, �ശൗല്‍ � എന്ന പേര്‌ ബെന്യാമീ
ന്‍ ഗോത്രത്തിന്റെ �അഭിമാനമായ� നാമങ്ങളിലൊന്നായിരുന്നു. യിസ്രയേലിലെ ഒന്നാമത്തെ രാജാവ്‌ ബെന്യാമീന്‍ ഗോത്രക്കാരനായിരുന്ന ശൗല്‍ ആയിരുന്നതുകൊണ്‍ടുകൂടെയാകാം പരീശഭക്തനായ പൗലോസിന്റെ മാതാപിതാക്കള്‍ അഭിമാനത്തോടെ ഈ എബ്രായ നാമമിട്ടത്‌. �ജാതികളുടെ അപ്പോസ്‌തലന്‍� എന്നറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന പൗലോസ്‌, �ചെറിയവന്‍� , �വിനയമുള്ളവന്‍� എന്നൊക്കെ അര്‍ത്ഥമുള്ള പൗലോസ്‌ എന്ന റോമന്‍ നാമം ഉപയോഗിക്കാനാണ്‌ ഇഷ്‌ടപ്പെട്ടത്‌ എന്ന്‌ ചുരുക്കം.
ഇനി പേരിലെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ കടക്കാം. മാതാപിതാക്കള്‍ മക്കള്‍ക്കിടുന്ന പേര്‌ മരണത്തിലൊടുങ്ങുന്ന ഒരായുസ്സിനുവേണ്‍ടിയല്ല, മറിച്ച്‌ നിത്യതയിലേക്കാണ്‌ പേര്‍ വിളിക്കുന്നത്‌. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന പല പ്രമുഖ വ്യക്തികള്‍ക്കും ദൈവത്താല്‍ നിര്‍ദ്ദേശിക്കപ്പെട്ട പേരുകളാണ്‌ വിളിക്കപ്പെട്ടിരുന്നതെന്നുള്ളത്‌ പേരിന്റെ പ്രാധാന്യം ഏറെ വര്‍ദ്ധിപ്പിക്കുന്നു. മണ്ണിന്‌ മണ്ണായി ചേരുന്ന നമ്മുടെ ഭൗതിക ശരീരത്തിനല്ല പേരു വിളിക്കുന്നത്‌, ആത്മാവിനാണ്‌ പേര്‌ വിളിക്കുന്നതെന്ന്‌ സാരം. അതുകൊണ്‍ടാണല്ലോ ആളുകള്‍ മരിക്കുമ്പോള്‍ വേണ്‍ടപ്പെട്ടവര്‍ പറയുകയും കരയുകയും ചെയ്യുന്നത്‌, അയ്യോ, നമ്മുടെ ഇന്നാര്‌ പോയേ! എന്ന്‌. മൃതദേഹം കിടക്കുമ്പോള്‍ത്തന്നെ അംഗീകരിക്കപ്പെട്ട സത്യമാണ്‌, തന്നിലെ ആത്മാവ്‌; യഥാര്‍ത്ഥ പേരിന്റെ അവകാശി- എവിടെയോ പോയി എന്ന്‌!

ഒരു വിഭാഗം ജനത്തിന്റെ പേര്‌ ജീവന്റെ പുസ്‌തകത്തില്‍ സ്ഥാനം പിടിക്കുമ്പോള്‍, മുമ്പ്‌ മണ്ണിലെഴുതിയിരുന്നവരില്‍ (മാര്‍ബിള്‍ കല്ലുകളിലും, ഇതര കല്‍ഫലകങ്ങളിലും) മിക്കവരും നരകത്തിലേക്കായിരിക്കും പോകുന്നത്‌.

�നക്ഷത്രങ്ങളുടെ പേര്‍ ചൊല്ലി വിളിക്കുന്ന� ദൈവം ലോകത്തില്‍ ജനിച്ചവരുടെയും ജനിക്കാനിരിക്കുന്നവരുടെയും പേര്‍ അനാദികാലങ്ങള്‍ക്കു മുമ്പേ വിളിച്ചിരിക്കുന്നു. എന്നാല്‍ തന്റെ ഇഷ്‌ടം ചെയ്യുന്ന തന്റെ മക്കളെ ഓമനപ്പേര്‍ ചൊല്ലിയാണ്‌ ദൈവം വിളിക്കുന്നത്‌.

നീ എന്നെ അറിയാതിരിക്കെ ഞാന്‍ നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു എന്ന്‌ യെശയ്യാവ്‌. 45:9ല്‍ വായിക്കുന്നു.
എത്ര പ്രശസ്‌തമായ പേരായിരുന്നാലും ജീവന്റെ പുസ്‌തകത്തില്‍ പേരില്ലെങ്കില്‍ സകലതും വ്യര്‍ത്ഥമാണ്‌. ഇഹലോകത്തിലെ ജ്ഞാനികളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനമലങ്കരിച്ചിരുന്ന സോളമന്‍ രാജാവ്‌, വിശ്വാസവീരന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിക്കാതെപോയി (എബ്രായര്‍.11).

പ്രത്യാശയോടെ പാട്ടുകാരന്‍ പാടുന്നതിങ്ങനെയാണ്‌:
\'\'കര്‍ത്തൃകാഹളം യുഗാന്ത്യത്തില്‍ ധ്വനിക്കുമ്പോള്‍,
നിത്യമാം പ്രഭാത ശോഭിതത്തില്‍ നാള്‍,
പാര്‍ത്തലേ രക്ഷപ്പെട്ടോരക്കരെക്കൂടി ആകാശേ,
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും\'\'


അന്ന്‌ കര്‍ത്താവിന്‌ വേണ്‍ടി ജീവിച്ചവര്‍ക്കും അദ്ധ്വാനിച്ചവര്‍ക്കും പ്രതിഫലം നല്‍കുമ്പോള്‍ വിജയികളുടെ കൂട്ടത്തില്‍ നമ്മുടെ പേരുണ്‍ടെങ്കില്‍ ധന്യരായി. മാഞ്ഞുപോകുന്ന മണ്ണില്‍ പേരെഴുതി വയ്‌ക്കാനല്ല, വിണ്ണില്‍ രേഖപ്പെടുത്താന്‍ നമുക്ക്‌ അദ്ധ്വാനിക്കാം....
പുസ്‌തകങ്ങള്‍ തുറന്നു. ജീവന്റെ പുസ്‌തകം എന്ന മറ്റൊരു പുസ്‌തകവും തുറന്നു... ജീവന്റെ പുസ്‌തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്‌കയില്‍ തള്ളിയിടും. വെളിപ്പാട്‌. 20: 12-15. ബൈബിള്‍.

 

Responses