ഉപദേശത്തിന്റെ ശുശ്രൂഷ

സകല ജാതികളെയും സുവിശേഷം അറിയിക്കേണമെന്നും വിശ്വസിക്കുന്നവരെ സ്‌നാനപ്പെടുത്തേണമെന്നും ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവ്‌ ശിഷ്യന്മാരോട്‌ കല്‍പ്പിച്ചതായി നമ്മള്‍ വായിക്കുന്നുണ്‍ടല്ലോ (മത്തായി. 28: 19, 20; മര്‍ക്കോ. 16: 15). കേവലം വ്യക്തികളെ വിശ്വാസത്തിലേക്ക്‌ നയിക്കുക എന്നതു മാത്രമല്ല സുവിശേഷം കൈക്കൊണ്‍ട്‌ വിശ്വസിച്ച്‌ സ്‌നാനപ്പെടുന്നവരെ കര്‍ത്താവ്‌ കല്‍പ്പിച്ചതൊക്കെയും പ്രമാണിക്കുവാന്‍ തക്കവണ്ണം ഉപദേശിച്ചുകൊണ്‍ട്‌ സകല ജാതികളേയും ശിഷ്യരാക്കേണം എന്നതാണ്‌ ആ വാക്യങ്ങളുടെ കാതല്‍.

സുവിശേഷം അംഗീകരിച്ച്‌ വിശ്വാസത്തിലേക്ക്‌ വരുന്ന വ്യക്തികളെ ദൈവവചനം ശരിയാംവിധം പ ിപ്പിച്ച്‌ അവരെ ക്രിസ്‌തുവിന്റെ ശിഷ്യരാക്കേണം എന്നുള്ളത്‌ ഒരു മഹാനിയോഗത്തിന്റെ ഭാഗമാണ്‌.

സഭയുടെ ലക്ഷ്യം വിശ്വസിക്കുന്ന ശിഷ്യഗണത്തെ വാര്‍ത്തെടുക്കുക എന്നതാണ്‌. ആ ദൗത്യം നിറവേറ്റുവാന്‍ ഉപദേശക്കാരെ ദൈവസഭയ്‌ക്ക്‌ ആവശ്യമാണ്‌. ഈ കാലഘട്ടങ്ങളില്‍ ദൈവസഭയില്‍ വചനം പ ിപ്പിക്കുന്നത്‌ കുറവായിപ്പോയതുനിമിത്തം കര്‍ത്താവ്‌ ഉപദേശിച്ച ലക്ഷ്യത്തില്‍ നിന്ന്‌ ദൈവസഭ വ്യതിചലിക്കുകയാണ്‌.

യേശുക്രിസ്‌തുവിന്റെ ശുശ്രൂഷ സുവിശേഷങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഉപദേശം ഒരു പ്രധാന ഘടകമായിരുന്നു. ആ കാലഘട്ടത്തിലെ മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്ന സാധാരണ ഉപമകളിലൂടെ ദൈവരാജ്യത്തിന്റെ ഗൗരവകരമായ സത്യങ്ങള്‍ യേശു തന്റെ അരികില്‍ വരുന്ന ജനത്തിന്‌ കൈമാറി. (മത്താ. 4: 23, 7: 28, 13: 34, 45) ഇന്നും കര്‍ത്താവിന്റെ ശരീരമാകുന്ന സഭയില്‍ ഈ ശുശ്രൂഷ തുടര്‍ന്നു വരുന്നുണ്‍ട്‌. എഫേസ്യര്‍ 4-ാം അദ്ധ്യായത്തിലെ 11, 12 വാക്യങ്ങളില്‍ പൗലോസ്‌ ഉദ്ധരിച്ചിരിക്കുന്ന മൂലവാക്ക്‌ വെളിപ്പെടുത്തുന്നത്‌ ഇടയന്‍മാരും ഉപദേഷ്‌ടാക്കന്‍മാരും തമ്മില്‍ ബന്ധം ഉണ്‍ട്‌ എന്നാണ്‌. ഇടയന്‍മാര്‍ ഉപദേശിക്കുവാന്‍ യോഗ്യത ഉള്ളവരായിരിക്കേണം. ഇടയന്‍മാര്‍- ഉപദേഷ്‌ടാവ്‌  (1 തിമോ. 3: 2; തീത്തോ. 1:9).

 സഭാ അദ്ധ്യക്ഷന്‍മാര്‍ പ ിപ്പിക്കുവാന്‍ പ്രാപ്‌തരായിക്കേണം എന്ന്‌ പൗലോസ്‌ തന്റെ ലേഖനങ്ങളില്‍ വ്യക്തമാക്കുന്നു. എല്ലാ ഇടയനും ഉപദേഷ്‌ടാവ്‌ ആയിരിക്കേണം എന്നാല്‍ എല്ലാ ഉപദേഷ്‌ടാവും ഇടയന്‍ ആകണമെന്നില്ല. വിശ്വാസികള്‍ക്ക്‌ ആവശ്യമുള്ള ആത്മീയ ആഹാരം വിളമ്പാത്ത ഒരു ഇടയന്‍ തന്നെ നിയമിച്ച ദൈവത്തോട്‌ അവിശ്വസ്‌തതയാണ്‌ കാണിക്കുന്നത്‌. ഈ ദൗത്യം ശുശ്രൂഷകര്‍ ഏറ്റെടുക്കാത്തതു നിമിത്തം സഭകള്‍ ബലഹീനരായ വിശ്വാസികളെക്കൊണ്‍ട്‌ നിറയുന്നു. ഏതുകാറ്റിനാലും ഉലയുന്ന വിശ്വാസികളായി പലരും മാറാന്‍ കാരണം ഉറപ്പുള്ള അടിസ്ഥാനം ഇല്ലാത്തതിനാലാണ്‌. കര്‍ത്താവോ അപ്പോസ്‌തലന്‍മാരോ നമുക്ക്‌ കാണിച്ചു തന്ന മാതൃക അങ്ങനെയല്ല. (അപ്പ. പ്രവര്‍ത്തി. 2: 42, 20; 20). ആദ്യ നൂറ്റാണ്‍ടിലെ സഭ ദൈവവചനം പ ിപ്പിക്കുന്നതിന്‌ പ്രാധാന്യം കൊടുത്തിരുന്നു.

പ്രായോഗിക ക്രിസ്‌തീയ ജീവിതത്തിന്റെ പത്ഥ്യോപദേശം പ്രാദേശിക സഭകളില്‍ പ ിപ്പിക്കേണമെന്നുള്ളത്‌ ദൈവത്തിന്റെ ഹിതവും ആലോചനയുമാണ്‌. ഇത്‌ പലപ്പോഴും ശരിയായവിധം നിറവേറ്റാത്തതുകൊണ്‍ടാണ്‌ ദൈവവചനത്തിനും കര്‍ത്താവിന്റെ നാമത്തിനും ആക്ഷേപം വരുന്ന നിലവാരത്തില്‍ പ്രായോഗിക ജീവിതം നയിക്കുന്ന ധാരാളം വിശ്വാസികള്‍ ഉണ്‍ടാകുന്നത്‌. സാക്ഷ്യം ഇല്ലാത്ത വിശ്വാസികള്‍ ഒരു യാഥാര്‍ത്ഥ്യം ആണ്‌. അതിന്റെ പ്രധാന കാരണം വിശ്വാസത്തിലേക്ക്‌ പുതിയതായി വരുന്ന ആളുകളെ തിരുവചന സത്യങ്ങള്‍ പരിശീലിപ്പിക്കുന്നില്ല എന്നതാണ്‌.

ആരെയൊക്കെയാണ്‌ പരിശീലിപ്പിക്കേണ്‍ടത്‌......
(തിത്തോ. 2: 2-6, 9,10) വൃദ്ധന്‍മാരെ, വൃദ്ധകളെ, യൗവ്വനക്കാരെ, യൗവ്വനക്കാരത്തികളെ ജോലിക്കാര്‍ തുടങ്ങി എല്ലാവരെയും വചനം പ ിപ്പിക്കേണം. പ്രായം കൂടിയതുകൊണ്‍ട്‌ ദൈവവചനം അറിയണം എന്നില്ല. പത്ഥ്യോപദേശം പ ിപ്പിക്കുന്ന ഇടയന്‍മാര്‍ക്ക്‌ കീഴ്‌പ്പെട്ട്‌ ദൈവചനം പ ിക്കുവാന്‍ ഉത്സാഹിക്കേണം. രക്ഷിക്കപ്പെടുന്നതിന്‌ മുമ്പ്‌ ചിലര്‍ പ്രസംഗകരായിരുന്നിരിക്കാം. പകരം അങ്ങനെ ഉള്ളവര്‍ക്ക്‌ സ്റ്റേജും സ്ഥാനവും കൊടുക്കുന്നതിനു പകരം അവരെ പരിശീലിപ്പിക്കേണം.
ഇന്ന്‌ സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ദുരുപദേശത്തിന്റെ വേലിയേറ്റമാണ്‌. അന്ത്യകാലഘട്ടത്തില്‍ പത്ഥ്യോപദേശം ഉള്‍ക്കൊള്ളാത്ത ഒരു സമൂഹം ഉണ്‍ടാകുമെന്ന്‌ പൗലോസ്‌ മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു. എബ്രാ. 13: 9; 1 തിമോ. 4: 1-5; 2 തിമോ. 4: 3, 4.

ദൈവസഭയെ മലിനമാക്കുവാനുള്ള സാത്താന്റെ തന്ത്രങ്ങളിലൊന്നാണ്‌ ഉപദേശ പിശക്‌ കൊടുത്തു വിടുക എന്നുള്ളത്‌. ഈ ശത്രുവിന്റെ തന്ത്രത്തെ അതിജീവിക്കുവാന്‍ ദൈവവചനത്തിലേക്ക്‌ ദൈവജനം മടങ്ങിവരേണ്‍ടതാണ്‌. ദൈവം നിയോഗിച്ച ശുശ്രൂഷകര്‍ ഉപദേശത്തിന്റെ ആവശ്യകത മനസ്സിലാക്കി യേശുക്രിസ്‌തുവിനോട്‌ ചേര്‍ന്ന്‌ നിന്ന്‌ ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി സമര്‍പ്പിക്കപ്പെടട്ടെ.

Responses