ഉറ്റവരുടെ അടിയേറ്റു തളര്‍ന്നപ്പോള്‍ (കെ. കെ. അലവിയുടെ ജീവിതസാക്ഷ്യം)

1951ജൂലൈ 15ന്‌ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ ഞാന്‍ ജനിച്ചു. എന്റെ ജന്മസ്ഥലം മലപ്പുറം ജില്ലയിലെ ചെറുകുന്നു ഗ്രാമം. യെമനി മുസ്‌ലിം ഗോത്രത്തില്‍ ഉള്‍പ്പെട്ടവരാണ്‌ എന്റെ കുടുംബക്കാര്‍. ഞങ്ങളുടെ പൂര്‍വ്വികര്‍ പതിനൊന്നാം നൂറ്റാണ്ടില്‍ യെമനില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കുടിയേറിയ അറബികളാണ്‌.


എന്റെ മനസ്സാക്ഷിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ ക്രിസ്‌തുവിനെ രക്ഷിതാവായി സ്വീകരിച്ചു. ഇക്കാരണത്താല്‍ സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ എനിക്കെതിരെ ഭീഷണികള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. സുരക്ഷിതത്വത്തിനുവേണ്ടി എന്റെ ഐഡന്റിറ്റി മറച്ചുവയ്‌ക്കേണ്ടി വന്നു. അങ്ങനെയാണ്‌ `ഖിസ്സിസ്‌ കെ. ഷാലിയഖ്‌\' എന്ന തൂലികാ നാമത്തില്‍ ഞാന്‍ എഴുതിയ ചില കൃതികള്‍ പ്രസിദ്ധികരിക്കേണ്ടി വന്നത്‌.


ആദ്യകാലത്ത്‌ കെ. കെ. അലവി എന്ന യഥാര്‍ത്ഥ പേരിലാണ്‌ ഗ്രന്ഥങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌. എന്നാല്‍ എന്റെ കൃതികള്‍ വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന്‌ മുസ്‌ലിം പള്ളികളില്‍ അറിയിപ്പുകള്‍ നടത്താറുണ്ടായിരുന്നു. പേരുമാറ്റാനുള്ള മറ്റൊരു കാരണം ഇതാണ്‌.


അറബികളുടെ സമ്പ്രദായമനുസരിച്ച്‌ ഒരു പിതാവ്‌ തന്റെ പേര്‌ അയാളുടെ ആദ്യ പുത്രനോടു ബന്ധപ്പെടുത്തി എഴുതാറുണ്ട്‌. ഒരു ഉദാഹരണം സങ്കല്‌പിച്ചാല്‍, മോട്ടിലാല്‍ നെഹ്‌റു എന്ന പേരിനു പകരം `ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവ്‌\' എന്ന പേര്‌ സ്വീകരിക്കുന്നതിനു തുല്യം. ഞാനും എന്റെ മകന്റെ പേരിനോടു ബന്ധപ്പെടുത്തി `അബു അബ്‌ദുല്‍ മസീഹ്‌\' (അബ്‌ദുള്‍ മസീഹിന്റെ പിതാവ്‌) എന്ന പേരിലും ലേഖനങ്ങളും പുസ്‌തകങ്ങളും ആമുഖങ്ങളും എഴുതിയിട്ടുണ്ട്‌.


പാര്‍സിവംശജയായ എന്റെ ഭാര്യയുടെ പേര്‌ യാസ്‌മിന്‍ ഷാഷാദി റൂത്ത്‌ എന്നാണ്‌. ഒരു ഷെയ്‌ക്കിന്റെ (മൗലാന ഷെയ്‌ക്ക്‌ ഭദ്രുതീന്‍ അസാദ്‌) മകളാണ്‌ ഭാര്യ. എനിക്ക്‌ മൂന്നു മക്കള്‍.
എന്റെ പിതാവ്‌ ഒരു മുസ്‌ലിം പുരോഹിതനായിരുന്നു. അദ്ദേഹം എന്നെയും മറ്റുപലരെയും ഖുര്‍ആന്‍ പ ിപ്പിച്ചിട്ടുണ്ട്‌. എന്റെ അഞ്ചാമത്തെ വയസ്സില്‍ (1956) ഞാന്‍ മദ്രസയില്‍ (മുസ്‌ലിം മതപാ ശാല) ചേര്‍ന്നു. അഞ്ചുവര്‍ഷം അവിടെ പ ിച്ചു. ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെപ്പറ്റി ഒരു സാമാന്യജ്ഞാനം ലഭിക്കുവാന്‍ അവിടത്തെ പ നങ്ങള്‍ സഹായിച്ചു. ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ മനഃപാ ം ആക്കുകയും ചെയ്‌തു. മദ്രസയില്‍ പ ിക്കുന്ന വര്‍ഷങ്ങളില്‍ അറബിപ ിക്കുന്നതിനുവേണ്ടി ഇഹ്‌യ ഉസുന്ന (അറവിദസ്‌ വിദ്യാദ്യം) എന്ന സ്ഥാപനത്തില്‍ തുടര്‍ച്ചയായി പൊയ്‌ക്കൊണ്ടിരുന്നു. വൈകിട്ട്‌ 5 മുതല്‍ 8.30 വരെ ആയിരുന്നു ക്ലാസ്സുകള്‍. ഇസ്‌ലാമിക മതഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ അറബിഭാഷാജ്ഞാനം വളരെ സഹായകമായി.


1961ല്‍ കോട്ടയ്‌ക്കല്‍ പട്ടണത്തിലുള്ള ഗവണ്മെന്റു മാപ്പിള സ്‌ക്കൂളില്‍ ഞാന്‍ ആറാം ക്‌ളാസ്സ്‌ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. അന്നൊരു ദിവസം ഞാന്‍ സ്‌ക്കൂളില്‍ നിന്ന്‌ വീട്ടിലേക്കു നടന്നു വരികയായിരുന്നു. അപ്പോള്‍ കോട്ടയ്‌ക്കല്‍ ചന്തമൈതാനത്ത്‌ ഒരു കൂട്ടം ക്രൈസ്‌തവ വിശ്വാസികള്‍ സുവിശേഷം പ്രസംഗിക്കുന്നു. അവര്‍ എനിക്ക്‌ `തമ്പിയുടെ ഹൃദയം\' എന്ന ഒരു ലഘുലേഖ നല്‍കി. എന്റെ അയല്‍വാസിക്ക്‌ `രക്ഷാമാര്‍ഗ്ഗം\' എന്ന മറ്റൊരു കൃതിയും. ക്രിസ്‌ത്യാനികളെ ഞങ്ങള്‍ നസ്‌റാണികള്‍ എന്നാണ്‌ പരിഹസിച്ചുവിളിച്ചിരുന്നത്‌. നസ്‌റാണികളോടുള്ള വിരോധം പ്രകടിപ്പിക്കാനായി എന്റെ അയല്‍വാസി തനിക്കു കിട്ടിയ ലഘുലേഖ പിച്ചിച്ചീന്തികളഞ്ഞു. എന്നാല്‍ ഞാനാകട്ടെ, ആ കൃതി ജിജ്ഞാസയോടെ വായിച്ചു തീര്‍ത്തു. നാലഞ്ചു ചിത്രങ്ങളിലൂടെയാണ്‌ ലഘുലേഖയിലെ പ്രമേയങ്ങള്‍ വിശദീകരിക്കപ്പെടുന്നത്‌.


തമ്പി എന്ന ഒരു യുവാവാണ്‌ ലഘുലേഖയിലെ പ്രധാന കഥാപാത്രം. തമ്പിയുടെ വലിയ ഒരു ചിത്രം പുറം കവറില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്‌. അയാളുടെ ഹൃദയത്തിന്റെ നടുക്ക്‌ കുന്തവും ശൂലവും കൈകളിലേന്തി അധികാരത്തോടെ നില്‍ക്കുന്ന സാത്താന്‍. സാത്താന്റെ ചുറ്റുമായി ഹൃദയത്തിനുള്ളില്‍ അനേകം ജീവികള്‍. ഓരോ ജീവിയും മനുഷ്യന്‌ ദോഷം ചെയ്യുന്ന ഓരോ സ്വഭാവങ്ങളെയാണ്‌ പ്രതിനിധീകരിക്കുന്നത്‌.
ആദ്യത്തെ ജന്തു നീലച്ചിറകുകള്‍ വിടര്‍ത്തിയ വലിയ ഒരു മയില്‍. ഈ പക്ഷി അഹന്ത എന്ന ദുഃസ്വഭാവത്തിന്റെ പ്രതീകമാണ്‌. മറ്റു ജീവികളുമുണ്ട്‌: പുല്‍ത്തകിടിയില്‍ അനങ്ങാതെ ഒളിച്ചുകിടക്കുന്ന പാമ്പ്‌ (ചതിവ്‌); കോലാട്‌ (നിയന്ത്രണമില്ലാത്ത മോഹങ്ങള്‍); പന്നി (അത്യാര്‍ത്തി); തവള (നുണ); കടുവാ (പ്രതികാരവാഞ്‌ഛ); ചെന്നായ്‌ (കോപം).


ഇത്രയും ജീവികള്‍ സാത്താന്റെ കല്‍പ്പനകള്‍ അനുസരിച്ച്‌ തമ്പിയുടെ ഹൃദയത്തില്‍ നിരന്തരമായി അസ്വാസ്ഥ്യങ്ങള്‍ സൃഷ്‌ടിക്കുന്നു. പെട്ടെന്ന്‌ പരിശുദ്ധാത്മാവിന്റെ പ്രതീകമായ ഒരു മാടപ്രാവ്‌ സൗമ്യതയോടെ ഹൃദയത്തെ ലക്ഷ്യമാക്കി പറന്നടുക്കുന്നു. പ്രാവിനെ കണ്ട മാത്രയില്‍ തമ്പിയെ പീഡിപ്പിക്കുന്ന ജന്തുക്കളെല്ലാം പരിഭ്രമിച്ചു നോക്കുന്നു. തമ്പിയാകട്ടെ, ഹൃദയം തുറന്ന്‌ പ്രാവിനെ സ്വാഗതം ചെയ്യുന്നു. പ്രാവ്‌ ഹൃദയത്തിന്റെ മുകള്‍ത്തട്ടില്‍ പ്രകാശം സ്‌ഫുരിക്കുന്ന ചിറകുകള്‍ വിരിച്ചുകൊണ്ട്‌ സാവധാനത്തില്‍ വന്നിരിക്കുന്നു. പെട്ടെന്ന്‌ കടുംചുവപ്പുനിറമുള്ള ഒരു കുരിശ്‌ ഹൃദയത്തിന്റെ മദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഒപ്പം യേശുക്രിസ്‌തുവും. അപ്പോഴേക്കും ജന്തുക്കളെല്ലാം ഹൃദയത്തിനു വെളിയില്‍ ചാടിക്കഴിഞ്ഞു. എന്നാല്‍ വീണ്ടും അകത്തേക്കു പ്രവേശിക്കാന്‍ തക്കം നോക്കിയാണ്‌ അവ വെളിയില്‍ നില്‍ക്കുന്നത്‌.
പെട്ടെന്ന്‌ ഹൃദയത്തിന്റെ അടിത്തട്ടില്‍ താളുകള്‍ നിവര്‍ത്തിയ ഒരു ബൈബിള്‍ പ്രത്യക്ഷപ്പെടുന്നു. അതോടെ, ഹൃദയത്തിനു വെളിയില്‍ ചുറ്റുവട്ടം നിന്നിരുന്ന ജന്തുക്കള്‍ ശരീരത്തില്‍ നിന്നും പുറത്തേക്കു ചാടുന്നു- എന്നെങ്കിലും എങ്ങനെയെങ്കിലും അകത്തേക്കുകയറുവാന്‍ തക്കം നോക്കിക്കൊണ്ട്‌. എന്നാല്‍ ദൈവവചനം ഈ ദുഷ്‌ടശക്തികള്‍ക്കെതിരെ പ്രതിരോധം സൃഷ്‌ടിച്ചു കഴിഞ്ഞു. യേശുക്രിസ്‌തുവിന്റെ സ്‌നേഹാര്‍ദ്രമായ മുഖം തമ്പിയുടെ ഹൃദയത്തില്‍ പരിവര്‍ത്തനം വരുത്തിയിരിക്കുന്നു. അവന്‍ സല്‍സ്വഭാവിയായ ഒരു യുവാവായിതീരുന്നു. ഇതാണ്‌ നാലഞ്ചുപടങ്ങളിലൂടെ ചിത്രീകരിക്കുന്ന കഥയുടെ ഇതിവൃത്തം.


മദ്രസയില്‍ വച്ചു നടത്തിയ അഞ്ചു വര്‍ഷത്തെ മതപ നത്തിനിടയില്‍ യേശുക്രിസ്‌തുവിനെപ്പറ്റി (ഈസാനബി) ഞാന്‍ വായിച്ചിട്ടുണ്ട്‌. കേട്ടിട്ടുണ്ട്‌. ഖുര്‍ആനിലും ഹദീസുകളിലും പ്രവാചക കഥകളിലും യേശുക്രിസ്‌തുവിനെപ്പറ്റി പലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. മൗലവിമാരും മറ്റ്‌ അദ്ധ്യാപകരും യേശുക്രിസ്‌തുവിനെപ്പറ്റി ഞങ്ങള്‍ക്കു പറഞ്ഞുതന്നിരുന്നു. എന്നാല്‍, ഇസ്‌ലാം മതഗ്രന്ഥങ്ങളിലെ യേശുവും തമ്പിയുടെ ഹൃദയത്തിലെ യേശുവും തമ്മില്‍ വ്യത്യാസമുണ്ടെന്ന്‌ ഞാന്‍ പെട്ടെന്നു മനസ്സിലാക്കി.


ലഘുലേഖയിലെ ക്രിസ്‌തു ദൈവപുത്രനാണ്‌. എന്നാല്‍ ഇസ്‌ലാമിലെ ക്രിസ്‌തു ഒരു പ്രവാചകന്‍ മാത്രമാണ്‌. ലഘുലേഖയിലെ ക്രിസ്‌തു തമ്പിയുടെ പാപങ്ങള്‍ ക്ഷമിച്ച്‌ അവനെ ദൈവത്തിന്റെ ഇഷ്‌ടപുത്രനാക്കുന്നു. എന്നാല്‍ ഇസ്‌ലാമിലെ യേശു ക്രിസ്‌തുവോ? അദ്ദേഹത്തിന്‌ പാപം ക്ഷമിച്ചുതരാന്‍ അധികാരമില്ല. അല്ലാഹുവിനുമാത്രമേ പാപക്ഷമ അരുളാന്‍ സാധിക്കൂ. ഇസ്‌ലാം മതത്തില്‍ അല്ലാഹുവിനും മനുഷ്യനും ഇടയില്‍ മധ്യസ്ഥന്മാര്‍ ആരുമില്ല. അല്ലാഹുവിന്‌ ഇഷ്‌ടമെങ്കില്‍ ഇടയ്‌ക്കിടെ മനുഷ്യമധ്യസ്ഥന്മാരെ നിയോഗിക്കാം എന്നു മാത്രം. എന്നാല്‍ ലഘുലേഖയിലെ യേശു എക്കാലത്തും എല്ലാവരുടെയും മധ്യസ്ഥനാണ്‌.


എനിക്ക്‌ അന്ന്‌ പതിനൊന്നുവയസ്സ്‌. ലഘുലേഖയില്‍ ചിത്രീകരിച്ചിരുന്ന അനവധി പാപങ്ങള്‍ എന്റെ ഹൃദയത്തിലും സ്ഥാനം പിടിച്ചുകഴിഞ്ഞു എന്ന്‌ ആ കൃതി വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നി. പാപഭാരം നീക്കിക്കളയണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ യേശുവിനെ ഹൃദയം തുറന്ന്‌ ഉള്ളിലേക്ക്‌ സ്വാഗതം ചെയ്‌തുകൊണ്ട്‌ പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം ലഘുലേഖയുടെ അവസാനത്തെ പേജില്‍ ഉണ്ടായിരുന്നു. പ്രസ്‌തുത ആഹ്വാനം സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ക്രിസ്‌തുവിനെപ്പറ്റി കൂടുതലായി അറിയാനുള്ള ജിജ്ഞാസയോടെയാണ്‌ ലഘുലേഖ മടക്കിവച്ചത്‌. ലഘുലേഖയില്‍ കണ്ട വിലാസത്തില്‍ ക്രിസ്‌തുവിനെപ്പറ്റിയുള്ള പാ ങ്ങള്‍ക്കുവേണ്ടി ഒരു കത്തെഴുതുകയും ചെയ്‌തു.


തപാല്‍ വഴിയുള്ള ആദ്യത്തെ പാ ം ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റോഫീസില്‍ വന്നെത്തി. നിര്‍ഭാഗ്യവശാല്‍ പോസ്റ്റ്‌മാന്‍ അത്‌ എന്റെ എളാപ്പയെ (കൊച്ചപ്പന്‍) ആണ്‌ ഏല്‌പിച്ചത്‌. എളാപ്പ എന്റെ പിതാവിനെയും!! വൈകിട്ട്‌ പിതാവ്‌ എന്നെ വീട്ടുവരാന്തയിലുള്ള ഒരു തൂണില്‍ പിടിച്ചുകെട്ടി. ഞാന്‍ അവശനാകുന്നതുവരെ അടിച്ചു.
രാവിലെ അദ്ദേഹം സ്‌നേഹത്തോടെ എന്നെ ഗുണദോഷിച്ചു: ``ക്രിസ്‌ത്യാനികളുടെ പുസ്‌തകങ്ങള്‍ വായിച്ചാല്‍ മതം മാറാന്‍ അത്‌ പ്രേരണ നല്‍കും. ബന്ധുക്കളും നാട്ടുകാരും നമ്മെ പുറന്തള്ളും. ഇത്തരം പുസ്‌തകങ്ങള്‍ നമുക്ക്‌ ഹറാം ആണ്‌ (നിഷിദ്ധം).
ഞാന്‍ ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും അത്തരം കൃതികള്‍ വരുത്തുകയോ വായിക്കയോ ഇല്ലെന്ന്‌ ഉറപ്പു നല്‍കി. തപാലില്‍ വന്ന പാ ങ്ങളും ലഘുലേഖയും കത്തിച്ചു നശിപ്പിച്ചു. മാത്രമല്ല, അന്നു മുതല്‍ എനിക്കു പരിചിതമായ ഇസ്‌ലാമിക ചടങ്ങുകള്‍ പണ്ടത്തെക്കാള്‍ കൂടുതല്‍ കൃത്യനിഷ്‌ യോടെ നിര്‍വഹിക്കുവാന്‍ തുടങ്ങി.
പിന്നീടുള്ള ദിവസങ്ങളില്‍ തമ്പിയുടെ ഹൃദയത്തിലെ പാപങ്ങളും അവമോചിച്ച്‌ അവന്റെ ഹൃദയത്തെ ശുദ്ധീകരിച്ച യേശുക്രിസ്‌തുവിന്റെ കരുണയും കൂടെക്കൂടെ എന്റെ ഓര്‍മ്മയിലേക്ക്‌ വന്നുകൊണ്ടിരുന്നു. ആ നല്ലകൃതി കത്തിച്ചുകളഞ്ഞതിനെപ്പറ്റിയുള്ള കുറ്റബോധവും എന്നിലുണ്ടായിക്കൊണ്ടിരുന്നു. വിട്ടുമാറാത്ത ഒരു പാപബോധം എന്റെ ഉള്ളില്‍ അടിഞ്ഞുകൂടിയതുപോലെ!!


പിന്നീടുള്ള ആഴ്‌ചകളില്‍ ഖുര്‍ആനും ഹദീസുകളുടെ സംഗ്രഹങ്ങളും പ്രവാചകകഥകളും കൂടുതലായി വായിക്കുവാന്‍ തുടങ്ങി. മുഹമ്മദു നബിയെക്കാള്‍ അത്ഭുത സിദ്ധികളുള്ള ഒരു വ്യക്തിയായി ചില ഇസ്‌ലാം മതഗ്രന്ഥങ്ങള്‍ യേശുവിനെ അവതരിപ്പിച്ചിട്ടുണ്ട്‌. മുഹമ്മദിന്‌ ഒരിക്കലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത അത്ഭുതപ്രവൃത്തികള്‍ യേശുക്രിസ്‌തുവിന്‌ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളതായി ചില സൂറകളില്‍ ഖുര്‍ആന്‍ പറയുന്നത്‌ എന്റെ ശ്രദ്ധയില്‍പെട്ടു. അന്ത്യകാലത്ത്‌ യേശുക്രിസ്‌തു (ഈസാനബി) മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത ശുശ്രൂഷകള്‍ ചെയ്യാന്‍ പ്രത്യക്ഷപ്പെടും എന്ന കാര്യം ഇസ്‌ലാംമത ഗ്രന്ഥങ്ങളില്‍ ഉള്ളത്‌ പണ്‌ഡിതര്‍ പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്‌. ബന്ധുമിത്രാദികളുടെ സംസാരങ്ങളിലും യേശുവിനെപ്പറ്റി ഇത്തരം പുകഴ്‌ത്തലുകള്‍ കേട്ടിട്ടുണ്ട്‌.
യേശുവിനെപ്പറ്റി കൂടുതല്‍ ചോദ്യങ്ങള്‍ മതപ നവേളകളില്‍ ഞാന്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ മൗലവിയും കൂടാതെ എന്റെ പിതാവും എന്റെ ജിജ്ഞാസ മനസ്സിലാക്കി വീണ്ടും എന്നെ ശാസിക്കയുണ്ടായി.


എന്റെ ഗ്രാമത്തിന്റെ അടുത്ത പട്ടണമായ (അഞ്ചുമൈല്‍ദൂരം) മലപ്പുറത്തും ഞാന്‍ പ ിച്ച സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന കോട്ടയ്‌ക്കലും കുറെ മിഷനറിമാരും മറ്റു ക്രിസ്‌ത്യാനികളും ഉള്ളതായി എനിക്കറിയാമായിരുന്നു. ക്രിസ്‌തുവിനെപ്പറ്റി അറിയാനുള്ള താല്‌പര്യം എന്റെ ഉള്ളില്‍ കൂടിക്കൂടി വന്നപ്പോള്‍ ഞാനും എന്റെ കൂട്ടുകാരന്‍ അബ്‌ദുള്ളയും കൂടി മലപ്പുറം ക്രിസ്റ്റ്യന്‍ മിഷന്‍ ആശുപത്രിയില്‍ പോയി അവിടെയുണ്ടായിരുന്ന ഒരു പാശ്ചാത്യമിഷനറിയെയും മറ്റു ചില ക്രിസ്‌ത്യാനികളെയും കണ്ടു. മിഷനറിയും ഫാര്‍മസിസ്റ്റ്‌ കുഞ്ഞുകുഞ്ഞും യേശുക്രിസ്‌തുവിനെപ്പറ്റി പലകാര്യങ്ങള്‍ ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നു. കോട്ടയ്‌ക്കല്‍ വായനശാലയിലെ ഉദ്യോഗസ്ഥനായ ജോര്‍ജിനെ ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി തരികയും ചെയ്‌തു. അവിടെ ചെന്ന്‌ ചുരുക്കം ചില വേദപ നക്ലാസ്സുകളില്‍ പങ്കുകൊള്ളാനും ഞങ്ങള്‍ക്കു സാധിച്ചു. ബസ്‌ചാര്‍ജ്ജിനുള്ള പണം അവര്‍ നല്‍കിയിട്ടുണ്ട്‌.


ഞങ്ങള്‍ ക്രിസ്‌ത്യാനികളുമായി ബന്ധപ്പെടുന്ന കാര്യം അബ്‌ദുള്ളവഴി അയല്‍വാസികളും വീട്ടുകാരും അറിഞ്ഞു. അന്നൊരു ദിവസം ഞാന്‍ സ്‌ക്കൂളില്‍ നിന്ന്‌ വീട്ടുപടിയ്‌ക്കല്‍ എത്തിയപ്പോള്‍ തന്നെ സംഗതിയുടെ ഗൗരവം മനസ്സിലായി. എന്റെ അമ്മയുടെയും ഇളയ സഹോദരിയുടെയും കണ്ണുകളില്‍ നിന്ന്‌ ഇറ്റിറ്റുവീണ ചുടുനീര്‍ ഉടനെ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുടെ മുന്നറിയിപ്പായിരുന്നു. ഞാന്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചതും പിതാവ്‌ അലറിക്കൊണ്ട്‌ എന്റെ മുമ്പില്‍ ചാടി വീണതും ഒന്നിച്ചു സംഭവിച്ചു. എന്റെ രണ്ടുകൈകളും പിന്നിലേക്കു വച്ച്‌ കൂട്ടിക്കെട്ടി. ഭിത്തിയോടു ചേര്‍ത്ത്‌ എന്നെ കിടത്തി. എന്നിട്ട്‌ ചൂരലുകൊണ്ട്‌ അടിതുടങ്ങി. എന്റെ മുഖത്ത്‌ അരച്ചു കലക്കിയ കാന്താരിമുളക്‌ തളിച്ചു. മര്‍ദ്ദനമുറകള്‍ കണ്ടുസഹിക്കാനാവാതെ ഉമ്മ ബോധം കെട്ട്‌ നിലത്തുവീണു.


ആ രാത്രിയില്‍ ഞാന്‍ വേദനയോടെ ഉറങ്ങിയും ഉറങ്ങാതെയും കിടന്നു. രാവിലെ തന്നെ പിതാവ്‌ എന്നെക്കൊണ്ട്‌ ചില പ്രായശ്‌ചിത്ത ചടങ്ങുകള്‍ ചെയ്യിച്ചു. ആദ്യം ഇസ്‌ലാമിന്റെ വിശ്വാസപ്രമാണം (ശഹാദത്‌കലിമ) ഏറ്റുചൊല്ലിച്ചു. അതു കഴിഞ്ഞ്‌ അദ്ദേഹം ക്രിസ്‌തുമതത്തെപ്പറ്റി പലകാര്യങ്ങള്‍ തരം താഴ്‌ത്തി സംസാരിച്ചു. ക്രിസ്‌ത്യാനികള്‍ വേദപുസ്‌തകത്തില്‍ മായം ചേര്‍ത്തെന്നും നസ്രാണികള്‍ ദുഷിച്ച ജീവിതമുള്ളവരാണെന്നും പറഞ്ഞുതന്നു. യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ക്രൈസ്‌തവ വിശ്വാസികളുടെ ധാരണകള്‍ വഴിതെറ്റിയ വ്യാഖ്യാനങ്ങളാണെന്നുപോലും. രാവിലെ തന്നെ എന്റെ സഹോദരന്റെ ഭാര്യ എനിക്കു വായനശാലയില്‍ നിന്നും കിട്ടിയ പുസ്‌തകങ്ങളെല്ലാം കത്തിച്ചു കളഞ്ഞു.


പാപം, ന്യായവിധി, മരണം, നരകം എന്നീ വിഷയങ്ങള്‍ വീണ്ടും എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ഞാന്‍ എന്റെ ക്രൈസ്‌തവ സുഹൃത്തുക്കളെ അവസരം കിട്ടുമ്പോഴെല്ലാം രഹസ്യമായി സന്ദര്‍ശിച്ചുകൊണ്ടിരുന്നു. മിഷന്‍ ഹോസ്‌പിറ്റലിലുള്ള മിഷനറിയും മറ്റുഭാരവാഹികളും എന്റെ സംശയങ്ങള്‍ക്ക്‌ സ്‌നേഹപൂര്‍വ്വം മറുപടിതന്നു. വായനശാലയില്‍ നിന്നു സൗജന്യമായി കിട്ടിയ `പുതിയനിയമം\' (ഇഞ്ചീല്‍) ഞാനൊരു പ്‌ളാസ്റ്റിക്‌ ബാഗില്‍ ഭദ്രമായി പൊതിഞ്ഞ്‌ വീടിനടുത്ത്‌ ഒരു കുറ്റിക്കാട്ടില്‍ വലിയ ഒരു കല്ലിനടിയില്‍ ഒളിച്ചു വച്ചു. വീട്ടുകാരെ കണ്ണുവെട്ടിച്ച്‌ അതുവായിക്കുകയും ചെയ്‌തിരുന്നു.


ക്രിസ്‌ത്യാനികളെപ്പറ്റി പല തരത്തിലുള്ള മുന്‍ വിധികള്‍ എന്റെ ഉള്ളില്‍ കുത്തിവച്ചിട്ടുണ്ടായിരുന്നു. വീട്ടുകാരില്‍ നിന്നോ അയല്‍ക്കാരില്‍ നിന്നോ ക്രിസ്‌ത്യാനികളെപ്പറ്റി നല്ല കാര്യങ്ങളൊന്നും കേട്ടിട്ടില്ല. എന്നാല്‍ ക്രിസ്‌ത്യാനികളുമായി പരിചയപ്പെട്ടപ്പോള്‍ എന്റെ തെറ്റിദ്ധാരണകള്‍ നീങ്ങിത്തുടങ്ങി. വളരെ വിശാലമായ സ്‌നേഹം ഉള്ളവരാണ്‌ യഥാര്‍ത്ഥ ക്രിസ്‌ത്യാനികള്‍ എന്ന്‌ ഞാന്‍ മനസ്സിലാക്കി.


1963 ല്‍ (പതിമൂന്നാം വയസ്സില്‍) ഒരു ഞായറാഴ്‌ച ഞാന്‍ വീണ്ടും ക്രിസ്‌ത്യാനികളുടെ മതപ നത്തിനു പോകാന്‍ തയ്യാറായി. അല്‌പം ദൂരെയുള്ള ഒരു ബസ്‌സ്റ്റോപ്പില്‍ ചെന്നാണ്‌ ബസ്‌ കയറിയത്‌. പെട്ടെന്ന്‌ ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഒരു എളാപ്പ ആ ബസിലുണ്ടായിരുന്നു. അന്ന്‌ വീട്ടിലേക്കു മടങ്ങിയത്‌ അങ്ങേയറ്റം ഭയത്തോടുകൂടിയായിരുന്നു. പക്ഷേ പിതാവ്‌ ഞാന്‍ മതപ നത്തിനു പോയ വിവരം അറിഞ്ഞത്‌ രണ്ടുദിവസം കഴിഞ്ഞാണ്‌. ബുധനാഴ്‌ച ഞാന്‍ സ്‌ക്കൂളില്‍ നിന്നുവരുന്ന വഴി പിതാവ്‌ എന്നെ നേരിട്ടു. അദ്ദേഹം എന്നെ കുറ്റിക്കാട്ടിലേക്ക്‌ പിടിച്ചെറിഞ്ഞു. പിന്നെ വീട്ടില്‍ കൊണ്ടു വന്ന്‌ പൊതിരെ അടി തുടങ്ങി. തടയാന്‍ ശ്രമിച്ചപ്പോള്‍ ഉമ്മയ്‌ക്കും അടികിട്ടി. വീണ്ടും ഇസ്‌ലാംപ്രമാണം ഏറ്റു ചൊല്ലിച്ചു. മേലില്‍ മതപ നങ്ങള്‍ക്കായി ക്രിസ്‌ത്യാനികളുമായി ബന്ധപ്പെടുകയില്ലെന്ന്‌ പ്രതിജ്ഞയും ചെയ്യേണ്ടിവന്നു.


നാട്ടുകാര്‍ എന്നെ പല പല പേരുകള്‍ വിളിച്ച്‌ കളിയാക്കാന്‍ തുടങ്ങി - ശപിക്കപ്പെട്ടവന്‍, നസ്രാണിമത്തായി എന്നൊക്കെ! അദ്ധ്യാപകര്‍ പോലും എന്നോട്‌ ക്രൂരമായി പെരുമാറി. ഒരു ക്രിസ്‌ത്യാനി അദ്ധ്യാപകനേ അവിടെ ഉണ്ടായിരുന്നുള്ളു. ഒരു ഹിന്ദുവും. മറ്റെല്ലാവരും മുസ്‌ലിംകള്‍.
അക്കാലത്ത്‌ എന്റെ ഏക ആശ്വാസം കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുന്ന്‌ `പുതിയ നിയമം\' വായിക്കയായിരുന്നു.


ഞാന്‍ ഏഴാംക്ലാസ്സില്‍ പ ിക്കുന്നകാലം, നാടുവിടാന്‍ ആഗ്രഹിച്ചുകൊണ്ട്‌ മലപ്പുറത്തുള്ള മിഷനറിയെ സമീപിച്ചു. അദ്ദേഹം എന്നെ വിലക്കി. പ്രായപൂര്‍ത്തിയാകുന്നതുവരെ വീട്ടില്‍ തന്നെ താമസിക്കാനായിരുന്നു അദ്ദേഹം ഉപദേശിച്ചത്‌.


പക്ഷേ നാടുവിട്ടേ രക്ഷയുള്ളു എന്ന്‌ എനിക്കു തോന്നി. വായനശാലയിലെ എന്റെ സുഹൃത്തിനോടൊത്ത്‌ രണ്ടു ദിവസം താമസിച്ചു. അപ്പോഴേക്കും എന്റെ ബന്ധുക്കള്‍ എന്നെ അന്വേഷിച്ച്‌ ഇറങ്ങിക്കഴിഞ്ഞിരുന്നു. കുറെ മുസ്‌ലിംകള്‍ എന്നെ പിടികൂടി. അവര്‍ എന്നെ മാപ്പളനാട്‌ മുസ്‌ലിം വായനശാലയില്‍ എത്തിച്ചു. അട്ടഹസിക്കാനും ക്രൂരമായി പെരുമാറാനും തുടങ്ങി. ഒടുവില്‍ എന്റെ ഒരു ബന്ധു അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പേ എന്നെ അവിടെ നിന്നു രക്ഷിച്ചു. അദ്ദേഹം എന്നെ വീട്ടിലെത്തിച്ചപ്പോള്‍ അയല്‍വാസികള്‍ മിക്കവരും വീട്ടുമുറ്റത്തുണ്ടായിരുന്നു.


``ഇനിയും ഇവനെ എന്തുചെയ്യണം?\'\' പിതാവ്‌ ആരാഞ്ഞു. ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ പലരും എനിക്കുള്ള ശിക്ഷവിധിച്ചത്‌.
ആദ്യം എന്റെ ഒരു എളാപ്പ ആണ്‌ സംസാരിച്ചത്‌: ``ഇവനെ കഴുത്തറുത്തു കൊല്ലുകയാണു വേണ്ടത്‌\'\'. മറ്റൊരു എളാപ്പയും അതു തന്നെ പറഞ്ഞു. പട്ടിണി കിടത്തികൊല്ലണമെന്ന്‌ ഒരു ബന്ധു. ഇങ്ങനെയൊക്കെ ചെയ്‌താല്‍ കുടുംബം ഒന്നടങ്കം ജയിലില്‍ പോകേണ്ടി വരുമെന്ന്‌ അയല്‍വാസികളില്‍ ചിലര്‍.


ഉമ്മാ ഇടയ്‌ക്കു കയറി : ``ആദ്യം എന്നെ കൊല്ലുക. പിന്നീടു മകനെ.\'\' ഞാന്‍ വാവിട്ടു കരഞ്ഞു പോയി. കൂട്ടത്തില്‍ പല്ലു കടിച്ചു നിന്ന ഒരു എളാപ്പ എനിയ്‌ക്ക്‌ ഒരടി തന്നു. തൊട്ടു പുറകെ പിതാവ്‌. ഒടുവില്‍ എന്റെ രണ്ടു കൈകളും കൂട്ടിക്കെട്ടി മുറിയിലടച്ചു. എങ്കിലും ഉമ്മാ രഹസ്യമായി എനിക്കു ഭക്ഷണം നല്‍കിക്കൊണ്ടിരുന്നു.


അന്നൊരു ദിവസം ഒരു എളാപ്പയും ഒരു കൊല്ലനും കൂടി വീട്ടില്‍ വന്നു. കലിമ ചൊല്ലി പശ്ചാത്തപിക്കണമെന്നാണ്‌ പിതാവിന്റെ കല്‌പന. ഞാന്‍ എത്ര ശ്രമിച്ചിട്ടും ശബ്‌ദം പുറത്തുവരുന്നില്ല. കൊല്ലന്‍ എന്റെ കാലില്‍ ഇരുമ്പു വളയങ്ങളിട്ടു. ചങ്ങലകൊണ്ട്‌ എന്നെ പൂട്ടിയിട്ടു. യേശുക്രിസ്‌തു എന്റെ കൂടെയുണ്ടെന്ന്‌ എനിക്കനുഭവപ്പെട്ടു. ആ വിശ്വാസമാണ്‌ ഒരു ഭ്രാന്തനായിത്തീരാതെ എന്നെ വിടുവിച്ചത്‌. ആറാഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ എന്റെ ഒരു ബന്ധു ആരുമില്ലാത്ത സമയം നോക്കി എന്റെ വീട്ടില്‍ വന്നു. ഒരു മഴുകൊണ്ട്‌ ചങ്ങലകള്‍ വെട്ടിമുറിച്ച്‌ അദ്ദേഹം എന്നെ സ്വതന്ത്രനാക്കിയപ്പോഴാണ്‌ ആഴ്‌ചകള്‍ക്കുശേഷം എന്റെ മനസ്സില്‍ വെട്ടം വീണത്‌.


നാടുവിട്ടാലെ രക്ഷയുള്ളു എന്നെനിക്കുതോന്നി. ആരെയും അറിയിക്കാതെ അതു ചെയ്യുകയും വേണം. ഒരു ദിവസം ഉമ്മയെ അവസാനമായി ഒന്നുകൂടി നോക്കിയ ശേഷം ആരോടും പറയാതെ വീട്ടില്‍ നിന്നിറങ്ങി. പത്തുമൈല്‍ നടന്ന്‌ തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തി. തീവണ്ടി മാര്‍ഗ്ഗം കോഴിക്കോട്ടെത്തി. അവിടെ, ചെലവൂര്‍ കവലയ്‌ക്കടുത്തുള്ള മാക്കൂര്‍ ബാവുക്കയുടെ കുട്ടികളെ അറബിയും ഖുര്‍ആനും പ ിപ്പിക്കുന്ന ജോലി എനിക്കു കിട്ടി. അദ്ദേഹത്തിന്റെ ചായക്കടയിലും ചില്ലറ ജോലികള്‍ ഞാന്‍ ചെയ്‌തുകൊടുത്തിരുന്നു.


എന്നെ ചങ്ങലയില്‍ ബന്ധിച്ച ദിവസങ്ങളില്‍ മലപ്പുറത്തെ എന്റെ ക്രിസ്‌തീയ സുഹൃത്തുക്കള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. എന്നെ സഹായിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോയെന്ന്‌ അവര്‍ അന്വേഷിച്ചുനോക്കിയതായി പിന്നീടു ഞാന്‍ അറിഞ്ഞു. പക്ഷേ മുസ്‌ലിംകള്‍ തിങ്ങിവസിക്കുന്ന എന്റെ ഗ്രാമത്തില്‍ വന്ന്‌ എന്നെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു കൂടുതല്‍ അപകടം വിളിച്ചുവരുത്തുമെന്ന്‌ അവര്‍ക്കു ഭയമുണ്ടായിരുന്നു. അത്തരം സാഹസങ്ങള്‍ എനിക്കും മറ്റുള്ളവര്‍ക്കും മരണത്തിനു തന്നെ കാരണമാകാമെന്നും അവര്‍ക്കുതോന്നി.


മാക്കൂര്‍ ബാവുക്കയുടെ മക്കളെ ഞാന്‍ അറബിയും ഖുര്‍ആനും പ ിപ്പിക്കുന്ന കാലത്ത്‌ തപാല്‍ വഴി വേദപാ ങ്ങള്‍ വരുത്തി വായിച്ചുകൊണ്ടിരുന്നു. അവിടെ അഞ്ചുമാസം ജോലി ചെയ്‌ത ശേഷം മൈസൂറിലുള്ള എന്റെ സഹോദരിയുടെ വീട്ടിലേക്കാണു പോയത്‌. അവിടെ ഒരു കൊല്ലം താമസിച്ചശേഷം എന്റെ സുഹൃത്തുക്കളെ കാണാന്‍ മലപ്പുറത്തു മടങ്ങിവന്നു. വീണ്ടും മൈസൂറിലെത്തി. അവിടെ പോസ്റ്റ്‌ ആന്‍ഡ്‌ ടെലഗ്രാഫ്‌ വകുപ്പില്‍ ലൈന്‍മാനായി ജോലി കിട്ടി. നിര്‍ഭാഗ്യവശാല്‍ എനിക്ക്‌ കടുത്ത ഇടുപ്പുവേദന തുടങ്ങി. ജോലിയില്‍ തുടരാന്‍ സാധിച്ചില്ല. ഒരു മിഷനറിയുടെ സഹായത്താല്‍ ഞാന്‍ വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലെത്തി. വിജയകരമായ ഒരു ശസ്‌ത്രക്രിയ നടന്നു. ആരോഗ്യം തിരിച്ചുകിട്ടി.


അപ്പോഴേക്കും ദൈവവചനം കൂടുതല്‍ പ ിക്കാനുള്ള താല്‌പര്യമാണ്‌ എന്നിലുദിച്ചത്‌. 1970 ജൂണ്‍ മാസത്തില്‍ നാഗര്‍കോവിലിലുള്ള കണ്‍കോര്‍ഡിയാ സെമിനാരിയില്‍ ചേര്‍ന്നു. അവിടെവച്ചാണ്‌ ഇസ്‌ലാം -ക്രൈസ്‌തവ മതങ്ങളെപ്പറ്റിയുള്ള അനേക പുസ്‌തകങ്ങള്‍ വായിക്കുവാന്‍ അവസരം കിട്ടിയത്‌.


രണ്ടു മതങ്ങളെയും താരതമ്യം ചെയ്‌ത്‌ ഞാന്‍ ചിന്തിച്ചു തുടങ്ങി. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക്‌ ക്രൈസ്‌തവ വിശ്വാസ സംഹിതകളില്‍ പലതും സ്വീകാര്യമാണ്‌. ഈ രണ്ടു മതങ്ങളിലെ വിശ്വാസപ്രമാണങ്ങള്‍ക്കു തമ്മില്‍ ധാരാളം സമാനതകളുണ്ട്‌.
രണ്ടുമതങ്ങളും ഏക ദൈവത്തില്‍ വിശ്വസിക്കുന്നു - അല്ലാഹു, യെഹോവ. യേശുക്രിസ്‌തുവിനെ ക്രൂശില്‍ യാഗമായി നല്‍കിയ യെഹോവ തന്നെയാണോ മുഹമ്മദുനബിയോട്‌ മലക്കുകള്‍ വഴി സംസാരിച്ചത്‌ എന്ന കാര്യത്തിലാണ്‌ വിഭിന്നാഭിപ്രായമുള്ളത്‌. ക്രിസ്‌ത്യാനികളെ വേദക്കാര്‍ (വിശുദ്ധപുസ്‌തകം ലഭിച്ചവര്‍) എന്ന നിലയില്‍ ഖുര്‍ആന്‍ അംഗീകരിക്കുന്നു. ക്രിസ്‌ത്യാനികളുടെ `പുതിയ നിയമ\'ത്തെപ്പറ്റി ഖുര്‍ആന്‍ ബഹുമാന പുരസ്സരം എഴുതുന്നു. യെഹൂദന്മാരുടെ `പഴയനിയമവും\' (തൗറാത്‌) മുഹമ്മദുനബി അംഗീകരിക്കുന്നു.
ക്രിസ്‌ത്യാനികളെയും ജൂതന്മാരെയും ഒരൊറ്റ കൊടിക്കീഴിലാണ്‌ ഖുര്‍ആന്‍ അണിനിരത്തുന്നത്‌ - വിശുദ്ധഗ്രന്ഥം നല്‍കപ്പെട്ടവര്‍ (അഹ്‌ലുല്‍ കിത്താബ്‌). ഒരു വിധത്തില്‍ ക്രിസ്‌ത്യാനികളെയും ജൂതന്മാരെയും മുസ്‌ലിംകളെയും ഒരൊറ്റ അപ്പന്റെ മക്കളായിട്ടാണ്‌ ഖുര്‍ആനും ഹദീസുകളും പ്രവാചക കഥകളും കാണുന്നത്‌.


യേശുക്രിസ്‌തു അസാധാരണ ശക്തിയുള്ള വ്യക്തിയാണെന്ന്‌ ഇസ്‌ലാം മതഗ്രന്ഥങ്ങള്‍ സമ്മതിക്കുന്നു. പുരുഷന്‍ തൊടാതെ കന്യകാമറിയം പരിശുദ്ധാത്മാവില്‍ ഗര്‍ഭവതിയാകും എന്ന കാര്യം മലക്കുകള്‍ (മാലാഖമാര്‍) മറിയയെ അറിയിച്ച കാര്യം ഖുര്‍ആനിലുണ്ട്‌. യേശു മരിച്ചവരെ ഉയിര്‍പ്പിച്ച കാര്യവും തീരാവ്യാധിക്കാരെ സൗഖ്യമാക്കിയ കാര്യവും മുസ്‌ലിം മതഗ്രന്ഥങ്ങളിലുണ്ട്‌. യേശുക്രിസ്‌തുവിന്‌ ഭാവിയില്‍ അസാധാരണമായ ചില ശുശ്രൂഷകള്‍ നിര്‍വ്വഹിക്കാനുണ്ടെന്ന്‌ രണ്ടുമതങ്ങളും അംഗീകരിക്കുന്നു. സാത്താനാണ്‌ പാപപ്രവര്‍ത്തികളുടെ പിന്നില്‍ എന്ന്‌ രണ്ടുകൂട്ടരും വിശ്വസിക്കുന്നു.


യോജിപ്പുള്ള മറ്റുകാര്യങ്ങള്‍ : മനുഷ്യന്‍ പാപിയാണ്‌. ആദാമിന്റെ പാപം മനുഷ്യനുദോഷം വരുത്തി. എല്ലാ മനുഷ്യര്‍ക്കും സാത്താന്റെ സ്‌പര്‍ശം ഏറ്റിട്ടുണ്ട്‌; എന്നാല്‍ യേശുക്രിസ്‌തുവിന്‌ സാത്താന്റെ സ്‌പര്‍ശം ഏറ്റിട്ടില്ല. ജനനസമയത്തുതന്നെ യേശുവില്‍ ദൈവത്തിന്റെ ആത്മാവിന്റെ ശക്തി വ്യക്തമായി പ്രകടമായിരുന്നു. യേശു ദൈവത്തിന്റെ വചനമാണ്‌. യേശു സത്യവചനമാണ്‌. യേശു ദൈവത്തിന്റെ അഭിഷിക്തനാണ്‌. ന്യായവിധിയും നരകവും മനുഷ്യന്റെ മുന്‍പിലുണ്ട്‌.


ഇസ്‌ലാം മതവും ക്രിസ്‌തുമതവും തമ്മിലുള്ള കാതലായ ചില വ്യത്യാസങ്ങളും കണ്‍കോര്‍ഡിയ സെമിനാരി ലൈബ്രറിയില്‍ വച്ചു നടത്തിയ എന്റെ വായനയില്‍ കൂടി എനിക്കു മനസ്സിലായി. മുഹമ്മദിന്റെ വെളിപാടുകള്‍ അനുസരിച്ച്‌ യേശുവിനെ മരിക്കാന്‍ അല്ലാഹു അനുവദിച്ചില്ല. പകരം മറ്റൊരു മനുഷ്യനാണ്‌ ക്രൂശില്‍ മരിച്ചത്‌. ക്രൂശില്‍ കിടന്നത്‌ യേശുവാണെന്ന്‌ ശിഷ്യന്മാര്‍ തെറ്റിദ്ധരിച്ചതാണ്‌. ഇസ്‌ലാമില്‍ രക്ഷയ്‌ക്ക്‌ ഉറപ്പില്ല. അല്ലാഹുവിന്റെ ഇഷ്‌ടം ചെയ്‌താല്‍ രക്ഷപ്രാപിച്ചേക്കാം എന്ന്‌ ഖുര്‍ആന്‍ പറയുന്നു - രക്ഷ ഒരു പ്രതീക്ഷമാത്രം (അഭിലാഷം). എന്നാല്‍ ക്രിസ്‌ത്യാനികള്‍ പിന്തുടരുന്ന `പുതിയ നിയമ\'ത്തില്‍ ക്രിസ്‌തുവിന്റെ ബലിമരണം ഏറ്റു പറഞ്ഞ്‌ സ്വീകരിക്കുന്ന എല്ലാവര്‍ക്കും രക്ഷ ലഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. അവരുടെ പേരുകള്‍ ജീവ പുസ്‌തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നും പറയുന്നു. എന്നാല്‍ പാവന വിശ്വാസത്തെ പണയപ്പെടുത്തി പാപ ജീവിതത്തില്‍ നിപതിക്കുമ്പോള്‍ ജീവപുസ്‌തകത്തില്‍ നിന്ന്‌ പേര്‌ മായിച്ചുകളയും എന്ന്‌ `പുതിയനിയമം\' മുന്നറിയിപ്പുതരുന്നു.


ഇസ്‌ലാമിലെ രക്ഷ നരകത്തില്‍ നിന്നുള്ള വിടുതലാണ്‌. പറുദീസയില്‍ ലഭിക്കുന്ന ഇന്ദ്രിയ സുഖങ്ങളെപ്പറ്റിയാണ്‌ പ്രാചീന ഇസ്‌ലാമിക കൃതികള്‍ വിവരിക്കുന്നത്‌. അതില്‍ നിരവധി സുന്ദരികളുമായിട്ടുള്ള ലൈംഗിക സുഖവും മറ്റ്‌ ലൗകികസുഖങ്ങളും ഉള്‍പ്പെടും. എന്നാല്‍ ക്രിസ്‌ത്യാനിയുടെ സ്വര്‍ഗ്ഗത്തില്‍ ലൈംഗികാസ്വാദനമില്ല. അവിടെ വിവാഹമില്ല. ഭാര്യാഭര്‍ത്തൃബന്ധമില്ല. എല്ലാവരും മാലാഖമാരെപ്പോലെ, സഹോദരീസഹോദരന്മാരെപ്പോലെ പെരുമാറും. ആത്മീയ ചിന്തകള്‍ മാത്രം ഉള്ളവരായിരിക്കും.


ഇസ്‌ലാംമതം അനുസരിച്ച്‌ മതവിശ്വാസത്തിനുവേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്‌താല്‍, കൊല്ലുന്നവര്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ വിശിഷ്‌ടസ്ഥാനം ലഭിക്കുന്നു. വിശുദ്ധ യുദ്ധം ചെയ്‌താല്‍ അല്ലാഹു പാപങ്ങള്‍ പെട്ടെന്ന്‌ ക്ഷമിച്ചുതരും. ``മതം അല്ലാഹുവിന്റേതു മാത്രമായി തീരുന്നതുവരെ നിങ്ങള്‍ അവരെ കൊലചെയ്‌തുകൊള്‍ക\'\' എന്നു ഖുര്‍ആനിലുണ്ട്‌. സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ നിങ്ങള്‍ അവരുടെ ``പിരടികളില്‍ വെട്ടുക\'\' എന്നാണ്‌ ഖുര്‍ആന്‍ നിര്‍ദ്ദേശം. വിശുദ്ധയുദ്ധം ചെയ്യുന്നവര്‍ക്ക്‌ പറുദീസയില്‍. അല്ലാഹു എഴുപതു ഹൂറികളെ വിവാഹം ചെയ്‌തുകൊടുക്കും. കൂടാതെ എഴുപതു ബന്ധുജനങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ മാധ്യസ്ഥ്യം വഹിക്കാനും അവര്‍ക്ക്‌ അര്‍ഹത ലഭിക്കും.
എന്നാല്‍ ക്രിസ്‌ത്യാനികളുടെ `പുതിയനിയമ\'ത്തില്‍ ഒരിടത്തും വിശ്വാസത്തിന്റെ പേരില്‍ യുദ്ധം ചെയ്‌വാന്‍ കല്‍പ്പനകളില്ല. സുവിശേഷം അറിയിക്കുക; സ്വമനസ്സാല്‍ ഓരോ വ്യക്തിയും ക്രിസ്‌തുവിന്റെ സന്ദേശം സ്വീകരിക്കട്ടെ. ബലപ്രയോഗം ഇല്ലാത്ത സുവിശേഷീകരണം.


മുഹമ്മദ്‌ പാപിയാണെന്ന്‌ ഖുര്‍ആനും മറ്റ്‌ ഇസ്‌ലാം മതഗ്രന്ഥങ്ങളും പറയുന്നു. യേശുക്രിസ്‌തു പാപരഹിതനെന്ന്‌ `പുതിയനിയമം\' ആദ്യന്തം പറയുന്നു. തന്റെ പാപങ്ങളെ വെള്ളംപോലെ കഴുകണമേ എന്ന്‌ മുഹമ്മദുനബി പ്രാര്‍ത്ഥിച്ചിട്ടുണ്ട്‌. യേശു ഒരിക്കല്‍ പോലും പാപക്ഷമയ്‌ക്കുവേണ്ടി ആരോടും യാചന നടത്തിയിട്ടില്ല. യേശുവിന്‌ ഏതെങ്കിലും വിഷയത്തില്‍ തെറ്റുപറ്റിപ്പോയെന്ന്‌ പറഞ്ഞിട്ടുമില്ല. ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്‌തു സര്‍വ്വജ്ഞാനിയാണ്‌. യേശുവിന്‌ ഒരു വിഷയത്തിലും തെറ്റുപറ്റാന്‍ സാദ്ധ്യമല്ല. അല്ലാഹുവിന്റെ കരുണകൂടാതെ മുഹമ്മദുനബിയ്‌ക്കുപോലും രക്ഷ കിട്ടുകയില്ല എന്ന്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ യേശുക്രിസ്‌തുവിന്‌ രക്ഷിക്കപ്പെടേണ്ട ആവശ്യമില്ല. ഇസ്‌ലാമിലെ യേശു ഒരു പ്രവാചകന്‍ മാത്രമാണ്‌. `പുതിയനിയമ\'ത്തിലെ യേശു ദൈവപുത്രനാണ്‌.


എന്റെ പതിനൊന്നാമത്തെ വയസ്സുമുതല്‍ ചെറിയരീതിയിലും, പിന്നീട്‌ ഗഹനമായും മതവിഷയങ്ങളെപ്പറ്റി വായിച്ചു. ചിന്തിച്ചു. യേശുക്രിസ്‌തുവാണ്‌ ഏക രക്ഷിതാവ്‌, പാപമോചകന്‍ എന്ന്‌ സംശയാതീതമായി എനിക്കു ബോദ്ധ്യമായി.


1970 ജൂലൈ 19 രാത്രി. എനിക്ക്‌ 20 വയസ്സ്‌. ഞാന്‍ ദൈവസന്നിധിയില്‍ മുട്ടുകുത്തി. എന്നെ പൂര്‍ണമായി യേശുവിനുവേണ്ടി സമര്‍പ്പിച്ചു. എന്റെ പതിനൊന്നാം വയസ്സില്‍ `തമ്പിയുടെ ഹൃദയം\' എന്ന ലഘുലേഖ വായിച്ച ദിവസം മുതല്‍ ഞാന്‍ അന്വേഷിച്ച യേശുക്രിസ്‌തു എന്റെ ഹൃദയത്തില്‍ എന്റെ രക്ഷകനായി പ്രവേശിച്ച രാത്രി ആയിരുന്നു അത്‌.
നാലു വര്‍ഷംകൂടി വേദപ നം തുടര്‍ന്നു. സത്യം എന്ന്‌ എനിക്ക്‌ ബോദ്ധ്യപ്പെട്ട വിഷയങ്ങള്‍ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി അച്ചടിച്ചുപ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ലൂഥറന്‍ സഭയിലെ ഒരു പുരോഹിതനാണ്‌ ഞാന്‍.


എന്റെ നാട്ടിലെ സാധാരണക്കാരായ മുസ്‌ലിംകള്‍ എന്നെ സ്‌നേഹിക്കുന്നു. എന്നാല്‍ മുസ്‌ലിം തീവ്രവാദികള്‍ എന്നെ പലവിധത്തില്‍ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. 1981ല്‍ ഒരു വലിയ കൂട്ടം ഇസ്‌ലാംമതസ്ഥര്‍ മാരകായുധങ്ങളുമായി എന്റെ വീടുവളഞ്ഞു. പോലീസ്&z

Responses