വിവാഹം സ്വര്‍ഗ്ഗത്തില്‍; എന്നാ ല്‍ സ്വവര്‍ഗ്ഗ വിവാഹമോ....?

\"\"

പരമ്പരാഗത ക്രിസ്‌തീയ വിവാഹവുമായി ബന്ധപ്പെട്ട്‌ പരക്കെ കേള്‍ക്കുന്ന വാചകമാണ്‌  \'\'വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു\'\' എന്ന്‌. ഒരു പുരുഷനും ഒരു സ്‌ത്രീയും തമ്മിലുള്ള ഉഭയ സമ്മതമാണ്‌ വിവാഹമെന്ന്‌ ബൈബിള്‍ നിര്‍വ്വചിക്കുന്നു. എന്നാല്‍ ലോകത്ത്‌ പല രാജ്യങ്ങളിലും ഈ നിര്‍വ്വചനം മാറിക്കൊണ്‍ടിരിക്കുന്നു. അവിടെ അത്‌ ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ആയാലും നിയമാനുസൃതമായ വിവാഹമാണ്‌. ഇത്തരം വിവാഹങ്ങളെ അറിയപ്പെടുന്നത്‌ സ്വവര്‍ഗ്ഗ വിവാഹം (Gay Marriage) എന്നാണ്‌. അമേരിക്കയിലെ അഞ്ചൂ സംസ്ഥാനങ്ങളില്‍ സ്വര്‍വര്‍ഗ്ഗ വിവാഹം ഇതിനോടകം നിയമാനുസൃതമായിക്കഴിഞ്ഞു. മറ്റ്‌ അരഡസന്‍ സംസ്ഥാനങ്ങളിലെങ്കിലും അധികം താമസിയാതെ ഇത്‌ നിയമവിധേയമാക്കപ്പെടും.

ലോകത്ത്‌ ഏഴ്‌ രാജ്യങ്ങളിലാണ്‌ സ്വവര്‍ഗ്ഗ വിവാഹത്തിന്‌ ഔദ്യോഗിക അംഗീകാരമുള്ളത്‌. 2001ല്‍ നെതര്‍ലന്‍ജിലാണ്‌ ആദ്യം ഇതിന്‌ നിയമ പരിരക്ഷ ലഭിക്കുന്നത്‌. തുടര്‍ന്ന്‌ യഥാക്രമം ബെല്‍ജിയം, സ്‌പെയ്‌ന്‍, കാനഡ, സൗത്ത്‌ ആഫ്രിക്ക, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഈ മ്ലേച്ഛതയ്‌ക്ക്‌ അംഗീകാരം നല്‍കി. പരമ്പരാഗത വിവാഹത്തിലൂടെ ഒന്നിക്കുന്ന ദമ്പതികള്‍ക്കും അവര്‍ക്കുണ്‍ടാകുന്ന കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും സ്വവര്‍ഗ്ഗവിവാഹിതരും അര്‍ഹരായിരിക്കും. ഇസ്രയേലില്‍ സ്വവര്‍ഗ്ഗവിവാഹിതര്‍ക്ക്‌ അംഗീകാരമുണ്‍ടെങ്കിലും നിയമപരമായി വിവാഹം നടത്താനുള്ള അനുമതി ലഭ്യമല്ല.

സിവില്‍ യൂണിയന്‍, സിവില്‍ പാര്‍ട്‌ണര്‍ഷിപ്പ്‌, രജിസ്റ്റേര്‍ഡ്‌ പാര്‍ട്‌ണര്‍ഷിപ്പ്‌ തുടങ്ങിയ ഓമനപ്പേരുകളില്‍, ബ്രിട്ടണ്‍, ആസ്‌ട്രേലിയ,ന്യൂസിലന്റ്‌ തുടങ്ങിയ രാജ്യങ്ങിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും നേരത്തേ തന്നെ സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക്‌ ആനുകൂല്യങ്ങളോടുകൂടി ഒരുമിച്ചു ജീവിക്കാനുള്ള അംഗീകാരമുണ്‍ട്‌. മിക്ക പാശ്ചാത്യ രാജ്യങ്ങളിലും വിവാഹിതര്‍ക്ക്‌ നികുതിയുള്‍പ്പെട അനേകം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്‍ട്‌.

വിശ്വാസികളായ സാധാരണക്കാര്‍ മാത്രമല്ല, പുരോഹിതന്‍മാരും എന്തിനേറെ ബിഷപ്പുമാര്‍ വരെ പരസ്യമായി ഈ വഷളത്വത്തിന്‌ അനുമതി നല്‍കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. എപ്പിസ്‌കോപ്പല്‍ സഭയുടെ ന്യൂ ഹാംപ്‌ഷെയറിലെ ബിഷപ്പ്‌ ജീന്‍ റോബിന്‍സണ്‍ വിവാഹം കഴിച്ചിരിക്കുന്നത്‌ മാര്‍ക്ക്‌ ആന്‍ഡ്രൂ എന്ന പുരുഷനെയാണ്‌. ഇതിന്റെ പേരില്‍ സഭ ഏറെനാള്‍ പ്രശ്‌ന കലൂഷിതമായിരുന്നു. പദസേന (കാലഫോര്‍ണിയ) യിലെ ആള്‍ സെയ്‌ന്റ്‌സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ ബിഷപ്പ്‌ എഡ്‌ ബേക്കണ്‍, �ഓപ്രാ വിന്‍ഫ്രി ഷോ� യില്‍ വെച്ച്‌ പ്രസ്‌താവിച്ചത്‌, � സ്വവര്‍ഗ്ഗ പ്രേമം ദൈവദാന �മെന്നാണ്‌! അമേരിക്കയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള ടെലിവിഷന്‍ ഷോയാണ്‌ ഓപ്രാ വിന്‍ഫ്രിയുടേത്‌.

അമേരിക്ക ഇപ്പോഴും സ്വവര്‍ഗ്ഗ വിവാഹത്തിന്‌ അംഗീകാരം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയിലില്ല. ചില സംസ്ഥാനങ്ങളില്‍ മാത്രമാണ്‌ ഇത്‌ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുകയും ചെയ്യുന്നുണ്‍ട്‌. എന്നാല്‍ ഭരണഘടനയിലെ ആനുകൂല്യം പലപ്പോഴും സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക്‌ കൂടുതല്‍ നിയമപരിഗണന നല്‍കുന്നുണ്‍ട്‌.

നാലു പതിറ്റാണ്‍ടിന്റെ ചരിത്രമാണ്‌ അമേരിക്കയിലെ സ്വവര്‍ഗ്ഗസ്‌നേഹികളുടെ പ്രസ്ഥാനത്തിനുള്ളത്‌. 1969 ജൂണ്‍ 27ന്‌ ന്യൂയോര്‍ക്ക്‌ സിറ്റിയിലെ സ്റ്റോണ്‍വാള്‍ ഇന്നി-ലെ ഗേ0-ബറില്‍ (സ്വവര്‍ഗ്ഗ പ്രേമികളുടെ മാത്രം മദ്യശാല) നടന്ന പോലീസ്‌ റെയ്‌ഡിനെ തുടര്‍ന്നുണ്‍ടാ കലാപം തെരുവുയുദ്ധത്തില്‍ കലാശിച്ചു. �ഗേ-പവ്വര്‍, �വീ വാണ്‍ട്‌ ഫ്രീഡം � തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി അതുവരെയും രഹസ്യമാക്കി വച്ചിരുന്ന സ്വവര്‍ഗ്ഗ പ്രേമം മറനീക്കി പുറത്തുവന്നു. സ്റ്റോണ്‍വാള്‍ കലാപത്തെ സ്വവര്‍ഗ്ഗപ്രേമികളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രക്ഷോഭമായി വിലയിരുത്തപ്പെടുന്നു. 2004 മെയ്‌ മാസം മാസാച്ചുസെറ്റ്‌സില്‍ വെച്ച്‌ ജൂലി, ഹിലാരി ഗുഡ്‌റിഡ്‌ജ്‌ എന്നീ സ്‌ത്രീകളുടെ വിവാഹത്തോടെ സ്വവര്‍ഗ്ഗ സ്‌നേഹികളുടെ സമരം അമേരിക്കയില്‍ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ല്‌, പിന്നിട്ടു. രണ്‍ടു വര്‍ഷത്തിനുശേഷം �ആദ്യ ഭാര്യയും ഭര്‍ത്താവും � തമ്മില്‍ അടിച്ചു പിരിഞ്ഞു, വിവാഹ മോചനം നേടിയത്‌ മറ്റൊരു �മൈല്‍ കുറ്റിയും � !

നിയമ പരിരക്ഷയുണ്‍ടെങ്കിലും സമൂഹത്തില്‍ ഇപ്പോഴും കളിയാക്കലുകള്‍ക്കും ഒറ്റപ്പെടുത്തലിനും വിധേയരാണ്‌ അമേരിക്കയിലെ സ്വവര്‍ഗ്ഗപ്രേമികള്‍. മാനസിക വൈകല്യമുള്ള സമൂഹമായിട്ടാണ്‌ ഇക്കൂട്ടരെ പൊതുവേ ലോകം കാണുന്നത്‌. അമേരിക്കന്‍ ഭരണകൂടം അടുത്ത കാലത്ത്‌ അംഗീകാരം കൊടുത്ത �നിന്ദനാ കുറ്റം� (Hate Crime) അനുസരിച്ച്‌ ഇത്തരം ലൈംഗിക പ്രവണതയുള്ളവരെ പരിഹസിക്കുന്നതു ശിക്ഷാര്‍മായ കുറ്റമാണ്‌.

അമേരിക്കയിലെ നിയമങ്ങള്‍ക്കും ഭരണഘടനയ്‌ക്കും ബൈബിളിന്റെ സ്വാധീനം അനിഷേധ്യമാണ്‌. ക്രിസ്‌തീയ ആഭിമുഖ്യമുള്ള ഈ രാജ്യത്തിന്റെ ഈ തെറ്റായ പോക്കില്‍ ഉല്‍കണ്‍ ാകുലരാണ്‌ ഭൂരിപക്ഷം വരുന്ന ദൈവവിശ്വാസികളും.

സോദോം ഗോമോറ പട്ടണങ്ങളെ ദൈവം നശിപ്പിക്കാന്‍ കാരണം പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധമാണെന്ന്‌ ഉല്‍പ്പത്തി 19-ാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്‍ട്‌. യൂദായുടെ ലേഖനം 7-ാം വാക്യത്തില്‍ എടുത്തു പറയുന്നു. � സ്‌ത്രീയോട്‌ എന്നപോലെ പുരുഷനോട്‌ ശയിക്കരുത്‌; അത്‌ മ്ലേച്ഛത � (ലേവ്യ. 18: 22) ലേവ്യപുസ്‌തകം 20: 13ല്‍ മരണശിക്ഷയാണ്‌ ഈ മ്ലേച്ഛതയ്‌ക്കുള്ള ശിക്ഷയായി ദൈവം കല്‍പ്പിച്ചിരിക്കുന്നത്‌. 1 കൊരിന്ത്യര്‍ 6: 9ല്‍ ഇക്കൂട്ടര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന്‌ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്‍ട്‌. റോമര്‍ക്ക്‌ എഴുതിയ ലേഖനം ഒന്നാം അദ്ധ്യായത്തില്‍ (24-32) പൗലോസ്‌ നിരത്തുന്ന മ്ലേച്ഛതകളുടെയും പാപങ്ങളുടെയും പട്ടികയില്‍ സ്വാഭാവിക സ്‌ത്രീ സംസര്‍ഗ്ഗത്തെ ഉപേക്ഷിച്ച്‌ പാപം പ്രവര്‍ത്തിക്കുന്ന പുരുഷന്‍മാര്‍ക്ക്‌ വരുന്ന ന്യായവിധിയെപ്പറ്റി എടുത്തു പറയുന്നുണ്‍ട്‌.

പ്രകൃതി വിരുദ്ധ ലൈംഗികതയെ ചില വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വൈദ്യശാസ്‌ത്രം മാനസിക വൈകല്യങ്ങളുടെ ഗണത്തിലാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ ഇന്ന്‌ ഇത്‌ മനുഷ്യന്റെ സ്വാഭാവിക ലൈംഗിക ചോദനയായിട്ടാണ്‌ മിക്ക രാജ്യങ്ങളിലും അംഗീകരിക്കപ്പെടുന്നത്‌.

ഇത്‌ അമേരിക്കയിലും യൂറോപ്പിലൂമൊക്കെ നടക്കുന്ന �ഇച്ചീച്ചി � സ്വഭാവമായിട്ടാണ്‌ അറിയപ്പെടുന്നതെങ്കിലും നമ്മുടെ കൊച്ചു കേരളം പോലും ഇതില്‍ നിന്ന്‌ ഒഴിവുള്ളവരല്ല. �സഖി � എന്ന പേരിലുള്ള തെക്കന്‍ ഏഷ്യന്‍ ലെസ്‌ബിയന്‍ സംഘനടയ്‌ക്ക്‌ കേരളത്തിലും ശക്തമായ പ്രവര്‍ത്തനങ്ങളാണുള്ളത്‌.

ദൈവവചനത്തെപ്പറ്റിയുള്ള അറിവില്ലായ്‌മയോ ശരിയായ നിലയിലുള്ള ബോധവത്‌കരണമോ ഇല്ലാത്തതാണ്‌ ഇത്തരം പ്രവണതകള്‍ സമൂഹത്തിലുണ്‍ടാക്കുന്നതെന്ന്‌ പൊതുവേ പറയാറുണ്‍ട്‌. എന്നാല്‍ ആത്മീയ ലോകത്തിലും ഇത്തരം �മ്ലേച്ഛതകള്‍� പ്രവര്‍ത്തിക്കുന്നവരുണ്‍ടെന്നു പറഞ്ഞാല്‍ ഞെട്ടിയിട്ടുകാര്യമില്ല. ബൈബിളിലെ പല വ്യക്തികളുടെയും സുഹൃദ്‌ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ സ്വവര്‍ഗ്ഗ പ്രേമത്തിന്‌ പിന്തുണ നല്‍കുന്ന പല ആത്മീയ വേഷധാരികളും ഇപ്പോള്‍ സജീവമായി രംഗത്തുണ്‍ട്‌.

�അമേരിക്കയെ ദൈവം ന്യായം വിധിച്ചില്ലെങ്കില്‍ സോദോമിനോടും ഗൊമോറയോടും ദൈവം മാപ്പു പറയേണ്‍ടിവരുമെന്ന്‌� പ്രശസ്‌ത സുവിശേഷകനായ ബില്ലിഗ്രഹാം പ്രസ്‌താവിച്ചത്‌, പരസ്യമായ നിലയില്‍ അമേരിക്ക സ്വവര്‍ഗ്ഗപ്രേമത്തിന്‌ പച്ചക്കൊടി കാട്ടിയപ്പോഴാണ്‌. പ്രത്യുത്‌പാദനപരവും പരിപാവനുമായ പരമ്പരാഗത ക്രീസ്‌തീയ വിവാഹരീതിയില്‍ നിന്നും വിഭിന്നമായ നിലയില്‍ ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലുമുള്ള വിവാഹത്തില്‍ ലൈംഗിക മ്ലേച്ഛതയ്‌ക്ക്‌ മാത്രമാണ്‌ മുഖ്യസ്ഥാനം. മുസ്ലീം രാഷ്‌ട്രങ്ങളൊഴിച്ചാല്‍, വരുന്ന ഒരു ദശകത്തിനുള്ളില്‍ മിക്ക രാജ്യങ്ങളിലും പ്രകൃതി വിരുദ്ധമായ സ്വവര്‍ഗ്ഗ വിവാഹത്തിന്‌ സാധുത നല്‍കാന്‍ സാദ്ധ്യത ഏറെയാണ്‌.
ലോകം വഷളത്വത്തിന്‌ കുതിക്കുമ്പോള്‍ ദൈവജനത്തിന്‌ രണ്‍ടു സാദ്ധ്യതകളാണ്‌ മുമ്പിലുള്ളത്‌. ഒന്ന്‌, കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ രണ്‍ടാം വരവ്‌ വാതില്‍ക്കറായി എന്നറിഞ്ഞ്‌ ഒരുങ്ങിയിരിക്കുക. രണ്‍ടാമത്‌, പാപത്തിന്റെ പിടിയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടുകൊണ്‍ടിരിക്കുന്ന നമ്മുടെ യുവതലമുറയ്‌ക്ക്‌ നേരായ വഴി ഉപദേശിച്ചും അബ്രഹാം ലോത്തിനു വേണ്‍ടി മദ്ധ്യസ്ഥത ചെയ്‌തതുപോലെ സകലജനത്തിനും വേണ്‍ടി നമുക്ക്‌ ദൈവസന്നിധിയില്‍ നില്‍ക്കാം. മാറാനാഥാ. �യേശു വരാറായ്‌�!!

Responses