വീട്‌ പണി എങ്ങനെയായിരിക്കുന്നു?

\"\"

സമര്‍ത്ഥനായ എഞ്ചിനീയറായിരുന്നു ഷെല്ലി, കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തിയുള്ള കമ്പനിയിലാണ്‌ താന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. മനോഹരമായ പ്ലാനുകള്‍ വരച്ച്‌ വ്യത്യസ്‌തമായ വീടുകള്‍ നിര്‍മ്മിക്കുന്ന ഷെല്ലിയോട്‌ കമ്പനിയുടമയ്‌ക്ക്‌ ഏറെ താത്‌പര്യമുണ്‍ട്‌.
വളരെ അവിചാരിതമായി ഒരിക്കല്‍ കമ്പനിയുടമ ഷെല്ലിയോട്‌ മനോഹരമായ ഒരു ഭവനം പണിയാന്‍ ആവശ്യപ്പെട്ടു; ഒപ്പം കുറെ നിര്‍ദ്ദേശങ്ങളും നല്‍കി.


\'\'തനിക്ക്‌ വളരെ സ്‌നേഹമുള്ള ഒരു വ്യക്തിയ്‌ക്ക്‌ സമ്മാനമായി നല്‍കാനുള്ളതാണ്‌ പണിയേണ്‍ട വീട്‌. പണം എത്ര വേണമെങ്കിലും ചിലവഴിക്കാം, ഏത്‌ തരം മെറ്റീരിയല്‍സും ഉപയോഗിക്കാം, ആവശ്യത്തിന്‌ സമയവും ഇഷ്‌ടപ്പെട്ട സ്ഥലവും തിരഞ്ഞെടുക്കാം. കൂടാതെ പണിയുടെ ഒരു മേഖലയിലും താന്‍ ഇടപെടുകയില്ല. പണി പൂര്‍ത്തിയാക്കി വീടിന്റെ താക്കോല്‍ തന്നെ ഏല്‍പ്പിച്ചാല്‍ മാത്രം മതി.\'\'
അങ്ങനെ വീട്‌ പണിയുന്നതിന്റെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഷെല്ലിയ്‌ക്ക്‌ നല്‍കി.


തനിക്ക്‌ നല്ലതെന്ന്‌ തോന്നിയ ഒരു പ്ലാനില്‍ ഷെല്ലി വീട്‌ പണിയാരംഭിച്ചു. പണി പുരോഗമിക്കുന്നതിനിടയില്‍ ഷെല്ലിയുടെ ശ്രദ്ധ വീടു പണിയില്‍ കുറഞ്ഞുവന്നു. ധാരാളം പണം ഉണ്‍ടായതുകൊണ്‍ട്‌ കൂട്ടൂകാരോടൊപ്പം അനാവശ്യമായി സമയം ചിലവഴിച്ചു. ആര്‍ക്കോ സൗജന്യമായി നല്‍കുന്നതല്ലേ എന്നു കരുതി പലതിലും സൂക്ഷമമായ ശ്രദ്ധ നല്‍കിയില്ല. കൃത്രിമമായ പല മെറ്റീരിയലും ഇടയ്‌ക്ക്‌ ഉപയോഗിച്ചു. പണി ഇടയ്‌ക്കിട്‌ക്ക്‌ മുടങ്ങിക്കിടന്നു. പറഞ്ഞൊത്ത സമയത്ത്‌ തീര്‍ക്കേണ്‍ടതുകൊണ്‍ട്‌ അനാവശ്യമായ തിടുക്കം കാട്ടി. പ്ലാനുകള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മാറ്റി വരച്ചു. ചുരുക്കത്തില്‍ പുറമേ നിന്ന്‌ നോക്കിയാല്‍ ഭംഗിയുള്ളതെന്ന്‌ തോന്നിക്കുന്ന ഒരു വീട്‌ പണിതുയര്‍ത്തി താക്കോല്‍ ബോസിനു കൈമാറി.


കമ്പനിയുടമ ചില ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഗംഭീരന്‍ പാര്‍ട്ടി ഷെല്ലി പണിത വീട്ടില്‍ സംഘടിപ്പിച്ചു. തന്റെ കമ്പനിയിലെ മുന്‍നിര സ്റ്റാഫംഗങ്ങള്‍, ബിസിനസ്സ്‌ ബന്ധമുള്ള ഇതര സ്ഥാപനം ഉടമകള്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതന്‍മാരെയെല്ലാം താന്‍ വിരുന്നിന്‌ ക്ഷണിച്ചു. വിരുന്നിടയില്‍ തന്റെ ക്ഷണം സ്വീകരിച്ചെത്തിയവരോട്‌ വിരുന്നിന്റെ ഉദ്ദേശം താന്‍ അറിയിച്ചു.


തന്റെ സ്ഥാപനത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറായ ഷെല്ലി പണിത വീട്‌ താന്‍ ഏറെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക്‌ കൈമാറുകയാണ്‌. \'\'ആരാണാ ഭാഗ്യവാന്‍\'\' എന്നറിയാന്‍ എല്ലാവരും ആകാക്ഷയോടെ കാത്തിരുന്നപ്പോള്‍ കമ്പനിയുടമ ഷെല്ലിയെ അരികിലേക്ക്‌ വിളിച്ചിട്ട്‌ പറഞ്ഞു:


\'\' മിസ്റ്റര്‍ ഷെല്ലി, താങ്കള്‍ പണിത അനേക രമ്യഹര്‍മ്മങ്ങള്‍ ഞാന്‍ കണ്‍ടിട്ടുണ്‍ട്‌. അതിന്റെ പ്രതിഫലമെന്നവണ്ണം ഉചിതമായ ഒരു സമ്മാനം താങ്കള്‍ക്ക്‌ നല്‍കണമെന്ന ഉദ്ദേശത്തോടെയാണ്‌ ഈ ഭവനത്തിന്റെ പണി പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ താങ്കളെ എല്‍പ്പിച്ചത്‌. ഇതാ, ഈ വീട്‌ നിങ്ങള്‍ക്ക്‌ സ്വന്തമാണ്‌\'\'. അതും പറഞ്ഞ്‌ താക്കോല്‍ കൈമാറുമ്പോള്‍, എങ്ങും കരഘോഷങ്ങളും അഭിനന്ദനങ്ങളും ഉയരുമ്പോള്‍ സന്തോഷിക്കേണ്‍ടതിന്‌ പകരം ഷെല്ലിയുടെ ഉള്ളില്‍ നിരാശ പതഞ്ഞു പൊങ്ങി. ഉള്ളില്‍ അയാള്‍ വിലപിക്കാന്‍ തുടങ്ങി.


\'\'അയ്യോ, ഞാനറിഞ്ഞില്ലല്ലോ, ഈ വീട്‌ എനിക്കാണെന്ന്‌! എങ്കില്‍ ഏറ്റവും മെച്ചപ്പെട്ട പ്ലാന്‍ ഞാന്‍ വരയ്‌ക്കുമായിരുന്നു; ഗുണമുള്ള മെറ്റീരിയല്‍സ്‌ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ; കൂടുതല്‍ സമയം വീടിനടുത്ത്‌ ചിലവഴിച്ചേനേ; വീട്‌ കൂടുതല്‍ ഭംഗിയാക്കിയേനെ. ഒരു അവസരം കൂടെ ലഭിച്ചിരുന്നെങ്കില്‍!\'\' അയാള്‍ നെടുവീര്‍പ്പെട്ടു.


ഷെല്ലി എത്ര മണ്‍ടനായിപ്പോയി എന്ന്‌ നിങ്ങള്‍ അയാളെ പഴിക്കുന്നുണ്‍ടാകും. ലഭിച്ച അവസരം നന്നായി ഉപയോഗിക്കാന്‍ കഴിയാതെ പോയ അയാളോട്‌ സഹതപിക്കുന്നുണ്‍ടാവും. എന്നാല്‍ കുറ്റപ്പെടുത്തല്‍ നിര്‍ത്തി ഒരു നിമിഷം സ്വയപരിശോധന നടത്തുക; സത്യത്തില്‍ ആ ഷെല്ലി നമ്മളൊക്കെത്തന്നെയല്ലേ?
ദൈവം പണിയാന്‍ ഏല്‍പ്പിച്ച വീട്‌ നമ്മുടെ ജീവിതം തന്നെയല്ലേ? ഗുണമേറിയ വസ്‌തുക്കളെ കൊണ്‍ടാണോ നാം പണിയുന്നത്‌? നല്ലൊരു പദ്ധതി നമ്മുടെ ജീവിതത്തെക്കുറിച്ചുണ്‍ടോ? കൂടുതല്‍ സമയം ജീവിതം കെട്ടിപ്പൊക്കാന്‍ ചിലവഴിക്കാറുണ്‍ടോ? വീടു പണി എങ്ങനെ ഇരിക്കുന്നു?


നമ്മെ ജീവിതം പണിയാന്‍ ഏല്‍പ്പിച്ച നല്ല യജമാനനായ ദൈവം പ്രതിഫലങ്ങള്‍ നല്‍കുമ്പോള്‍ ലജ്ജ പുതച്ചായിരിക്കുമോ നാം നില്‍ക്കുന്നത്‌?
സുവര്‍ണ്ണനിയമം (Golden rule) എന്നറിയപ്പെടുന്ന ബൈബിള്‍ വാക്യം മത്തായി 7: 12 നമുക്ക്‌ ഏറെ പരിചിതമാണ്‌. മനുഷ്യര്‍ നിങ്ങള്‍ക്ക്‌ ചെയ്യണം എന്ന്‌ നിങ്ങള്‍ ഇച്ഛിക്കുന്നതൊക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‌വിന്‍. എത്ര മഹത്തായ സന്ദേശമാണ്‌ ക്രിസ്‌തുനാഥന്‍ ഈ വാക്യത്തില്‍ സമാഹരിച്ചുവെച്ചിരിക്കുന്നത്‌. ഇത്‌ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക്‌ കഴിയുന്നുവെങ്കില്‍ നമ്മുടെ സഭകളിലെയും സമുഹത്തിലെയും കുടുംബത്തിലെയും മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമായിരുന്നു.


\' എന്റെ സ്ഥാനം\', \'എന്റെ മാന്യത\', \'എന്റെ അംഗീകാരം\', \'എന്റെ കുടുംബം\' തുടങ്ങി കുറെ എന്റേതിനു വേണ്‍ടിയുള്ള പരക്കം പാച്ചിലിലാണ്‌ മിക്കവരും. ദൈവ വിശ്വാസികള്‍ എന്ന്‌ അഭിമാനിക്കുന്നവരില്‍ ഇത്തരക്കാരുടെ സംഖ്യ പലപ്പോഴും കൂടുതലായി കാണാറാണ്‍ട്‌. ധനവും അധികാരവുമെല്ലാം അതിനുവേണ്‍ടി ഉപയോഗിക്കാറുണ്‍ട്‌. എന്തിനേറെപ്പറയുന്നു, ഉപവാസവും പ്രാര്‍ത്ഥനയും പോലും അതിനുവേണ്‍ടിയാകുമ്പോള്‍ സുവര്‍ണ്ണനിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കപ്പെടുന്നു.
മറ്റുള്ളവരെ സ്‌നേഹിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും എത്രമാത്രം ആത്മാര്‍ത്ഥത അതിലുണ്‍ട്‌? നമ്മുടെ ആവശ്യങ്ങള്‍ക്ക്‌ വേണ്‍ടി പ്രാര്‍ത്ഥിക്കുന്നതുപോലെയാണോ മറ്റൊരാള്‍ക്കു വേണ്‍ടിയും പ്രാര്‍ത്ഥിക്കുന്നത്‌? ആരെങ്കിലും ശ്രദ്ധിക്കാനുണ്‍ടെങ്കില്‍ അവരുടെ അപദാനങ്ങള്‍ പറഞ്ഞ്‌ പ്രാര്‍ത്ഥിക്കും; എന്നാല്‍ രഹസ്യ പ്രാര്‍ത്ഥനയില്‍ അവരെ ഓര്‍ക്കുകയെങ്കിലും ചെയ്യാറുണ്‍ടോ?
മത്തായി സുവിശേഷം 6-ാം അദ്ധ്യായത്തില്‍ കര്‍ത്താവ്‌ പല തവണ എടുത്ത്‌ പറഞ്ഞിട്ടുള്ള ഒരു വാചകമാണ്‌ \'\' രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ്‌ നിനക്ക്‌ പ്രതിഫലം നല്‍കും\'\' എന്ന്‌.
ഈ ലോക ജീവിതം കൊണ്‍ട്‌ സകലവും അവസാനിക്കും എന്ന്‌ കരുതിയിരിക്കുന്നവര്‍ക്ക്‌ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ദൃഷ്‌ടി സേവയില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷേ, നിത്യതയിലേക്കുള്ള വഴിയില്‍ യാത്ര ചെയ്യുന്ന പരദേശികളായ നമുക്ക്‌ നിത്യതയിലെ നിക്ഷേപമാണല്ലോ ഏറ്റവും പ്രധാനപ്പെട്ടത്‌. അവിടെ നമ്മുടെ സമ്പത്ത്‌ സ്വരൂപിക്കാനല്ലേ കര്‍ത്തന്‍ ആവശ്യപ്പെടുന്നത്‌? ഒരിക്കല്‍ നമ്മുടെ സ്ഥിരമായ വാസ സ്ഥലത്തെത്തുമ്പോള്‍ നമ്മുടെ നിത്യഭവനം എങ്ങനെയിരിക്കും? അത്‌ ഇവിടെ വച്ച്‌ തീരുമാനിക്കേണ്‍ട കാര്യമാണ്‌.


വിദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കറിയാം, നാട്ടില്‍ കുടില്‍ നിര്‍മ്മിക്കാന്‍ പണം അയച്ചുകൊടുത്തിട്ട്‌ ആരും കൊട്ടാരം പ്രതീക്ഷിക്കാറില്ല. അയയ്‌ക്കുന്ന പണത്തിനനുസരിച്ചേ വീടും മെച്ചമാകുകയുള്ളൂ. ഇവിടെ നാം ദൈവനാമത്തില്‍ ചെയ്യുന്ന ഏത്‌ നിസ്സാര പ്രവര്‍ത്തനവും നിത്യതയില്‍ നമ്മുടെ വീടി പണിയുന്നതിനുള്ള മെറ്റീരിയലുകളാണ്‌. മറ്റുള്ളവര്‍ കാണാനുള്ള പണികളാണെങ്കില്‍ അതിന്റെ പ്രശംസ ഇവിടെ വച്ചുതന്നെ കിട്ടിയിരിക്കും; മുകളിലെത്തുകയില്ല.

മഹാകവി ഉള്ളൂര്‍, \'പ്രേമഗീതം\' എന്ന തന്റെ കവിതയില്‍ കുറിച്ചിട്ട രണ്‍ട്‌ വരികള്‍ ശ്രദ്ധേയമാണ്‌.

\'\'നമുക്ക്‌ നാമേ പണിവത്‌ നാകം
നരകവുമതുപോലെ\'\'

നമ്മുടെ സ്വര്‍ഗ്ഗവും നരകവും നാം തന്നെയാണ്‌ നിര്‍മ്മിക്കുന്നത്‌.
ഇനി ഒരവസരവും കൂടി ലഭിച്ചിരുന്നെങ്കില്‍ എന്ന്‌ ഷെല്ലി വിലപിച്ചതുപോലെ വിലപിക്കാന്‍ നമുക്കും ഇടവരാതിരിക്കട്ടെ.
നല്ല പദ്ധതികള്‍ തയ്യാറാക്കി, നല്ല ഗുണമുള്ള മൂല്യമേറിയ വസ്‌തുക്കളെക്കൊണ്‍ട്‌, അടുത്തിരുന്ന്‌ ഏറെ ശ്രദ്ധ നല്‍കി, സുന്ദര സൗധങ്ങള്‍ പണിയാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
വായനയ്‌ക്ക്‌: 1 കൊരി. 3: 8-15; മത്തായി. 7: 24-28

Responses