കേരളത്തിന്റെ ആത്മിക ഉണര്‍വ്വു ചരിത്രം (കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം -അദ്ധ്യായം 5)


യേശുക്രിസ്‌തുവിന്റെ ശിഷ്യനായിരുന്ന തോമസ്‌ അപ്പൊസ്‌തലന്‍ എ.ഡി. 52-ല്‍ കേരളം സന്ദര്‍ശിച്ച്‌ ക്രൈസ്‌തവ സഭ സ്ഥാപിച്ചുവെന്നാണ്‌ ഏറെ പ്രചാരം ലഭിച്ചിട്ടുള്ള ഐതിഹ്യം. ചരിത്രപരമായി ഇത്‌ തെളിയിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ ആറാം നൂറ്റാണ്‍ടോടെ കേരളത്തില്‍ വ്യവസ്ഥാപിതമായ രീതിയില്‍ ക്രിസ്‌ത്യാനിത്വം വളര്‍ന്നിരുന്നുവെന്ന്‌ അക്കാലത്ത്‌ ഇന്ത്യ സന്ദര്‍ശിച്ച ഈജിപ്‌റ്റുകാരനായ കോസ്‌മോസ്‌  രചിച്ച ക്രിസ്‌ത്യന്‍ റ്റോപ്പോഗ്രാഫി (Christian Topography) എന്ന ഗ്രന്ഥത്തില്‍ നിന്നും മനസ്സിലാകുന്നു. താപ്രോബെയിന്‍ (സിലോണ്‍), മലബാര്‍, കല്യാണ്‍ (കൊല്ലം) എന്നീ സ്ഥലങ്ങളില്‍ ക്രൈസ്‌തവ സഭകളെ ദര്‍ശിച്ചിരുന്നതായി ഈ ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്‍ട്‌.


ഇക്കാലത്ത്‌ തെക്കെ ഇന്ത്യയിലെ സഭ വ്യാപ്‌തിയിലും സമുദായ നിലയിലും വളരെ പുരോഗമിച്ചിരുന്നു. (കെ.കെ. കുരുവിള, ഭാരതത്തിലെ ക്രൈസ്‌തവ സഭകള്‍, പേജ്‌ 7) എന്നാല്‍ കേരള സഭയില്‍ ഉണര്‍വ്വിന്റെ ചരിത്രം തിരയാന്‍ അത്ര ആഴത്തിലേക്ക്‌ മുങ്ങിയിറങ്ങിയിട്ടും കാര്യമില്ല. 19-ാം നൂറ്റാണ്‍ടുവരെ, കൃത്യമായി പറഞ്ഞാല്‍ 1850-കള്‍ വരെ മലങ്കര സഭയില്‍ ഒരു ഉണര്‍വ്വുചരിത്രമില്ല.


സഭയുടെ ആദിമകാലയളവില്‍ സുവിശേഷ കാര്യങ്ങളില്‍ അത്‌ വളരെ ശ്രദ്ധ പതിപ്പിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ ക്രൈസ്‌തവ സഭയ്‌ക്ക്‌ ഏഴാം നൂറ്റാണ്‍ടോടെ ഇത്ര വലിയ പ്രചാരമുണ്‍ടാകയില്ലായിരുന്നു. എന്നാല്‍ പതിനാലാം നൂറ്റാണ്‍ടില്‍ പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ സഭകളുടെ സ്ഥിതി പ്രായേണ ക്ഷയോന്‍മുഖമായിരുന്നു. ഇതിനു രണ്‍ടു കാരണങ്ങള്‍ ചരിത്രകാരനായ കെ.കെ. കുരുവിള ചൂണ്‍ടിക്കാണിക്കുന്നുണ്‍ട്‌.
\'\'അന്ന്‌ ഇന്ത്യയിലെ സഭകള്‍ക്ക്‌ പേര്‍ഷ്യന്‍ (നെസ്‌തോറിയന്‍) സഭകളുമായാണ്‌ ബന്ധമുണ്‍ടായിരുന്നത്‌ ... ആറാം നൂറ്റാണ്‍ടില്‍ ഉത്ഭവിച്ച്‌ അടുത്ത കാലത്തിനുളളില്‍ വളരെ ശക്തി പ്രാപിച്ച മുസല്‍മാന്‍ സാമ്രാജ്യം മദ്ധ്യഏഷ്യയിലുള്ള ക്രൈസ്‌തവ രാജ്യങ്ങളെ പിടിച്ചടക്കിയതിന്റെ ഫലമായി ഇന്ത്യയ്‌ക്ക്‌ പലസ്‌തീന്‍ സിറിയ മുതലായ രാജ്യങ്ങളുമായുണ്‍ടായിരുന്ന ബന്ധം മുറിഞ്ഞുപോയി... പരസ്‌പരമുള്ള ക്രിസ്‌തീയ കൂട്ടായ്‌മയും പ്രോത്സാഹനവും ആശയവിനിമയ സൗകര്യവും ഇല്ലെങ്കില്‍ അത്‌ സംയുക്ത ക്രിസ്‌തീയ വികാസത്തെ ശിഥിലീകിരിക്കുന്ന ഒരു പ്രതിബന്ധമായ പരിണമിക്കാവുന്നതാണ്‌. കേരള ക്രൈസ്‌തവ സഭയുടെ ചരിത്രത്തില്‍ ഈ പരമാര്‍ത്ഥം പ്രസ്‌പഷ്‌ടമായി കാണുന്നു.
മലങ്കര സഭകളുടെ ആത്മീയ അധഃപതനത്തിനു കാരണവും ഉണ്‍ട്‌. ഏഴാം നൂറ്റാണ്‍ടോടുകൂടെ കേരളത്തില്‍ നാടുവാണിരുന്ന രാജാക്കന്‍മാര്‍ ക്രിസ്‌ത്യാനികള്‍ക്കു ചില സ്ഥാനമാനങ്ങളും പദവികളും കല്‍പിച്ചു നല്‍കിയതായി പറയപ്പെടുന്നു. രാജദത്തമായ ഈ സ്ഥാനമാനാദികള്‍ അന്നത്തെ ക്രൈസ്‌തവ സമൂദായത്തില്‍ ഒരു ജാതീയബോധത്തെ ഉദ്ദീഭവിപ്പിച്ചു. തങ്ങള്‍ സവര്‍ണ്ണ ഹിന്ദുക്കളെപ്പോലെ ഒരു പ്രത്യേക ജാതിയാണെന്ന്‌ അവരില്‍ ചിലര്‍ ഭാവിച്ചു. ക്രിസ്‌ത്യനികളില്‍ ചിലര്‍ അക്രൈസ്‌തവരെപ്പോലെ ജാതിവ്യത്യാസംപോലും അനുഷ്‌ ിച്ചു തുടങ്ങി. മനുഷ്യനും മനുഷ്യനും തമ്മില്‍ ഇങ്ങനെയുള്ള ജാതിവ്യത്യാസങ്ങള്‍ അനുഷ്‌ ിക്കുന്ന ഒരു ക്രൈസ്‌തവ സഭയില്‍ ക്രൈസ്‌തവാദര്‍ശം അനുസരിച്ചുള്ള ജീവിത രീതികള്‍ പ്രയോഗത്തില്‍ വരുത്തുക സാദ്ധ്യമല്ലല്ലോ \'\' (കെ.കെ. കുരുവിള, കേരളത്തിലെ ആത്മീയ ഉണര്‍വ്വ്‌. പേജ്‌. 31-31) .


ക്രിസ്‌ത്യാനിത്വത്തിന്റെ സത്തയായ സാഹോദര്യത്തെ പരിത്യജിച്ച മലങ്കലസഭ അത്‌ സൂറിയാനിക്കാരാകട്ടെ, കത്തോലിക്കരാകട്ടെ ഒരു \'ജാതി\' എന്ന നിലയിലാണ്‌ തങ്ങളെത്തന്നെ കണ്‍ടിരുന്നത്‌. ദൈവത്തിന്റെ പരിശുദ്ധാത്മാവിനു പ്രവര്‍ത്തനവേദി ഒരുക്കാന്‍ ഇങ്ങനെയൊരു വ്യവസ്ഥാപിത സംഘത്തിനു കഴിയാതിരുന്നതില്‍ അതിശയമില്ലല്ലോ. ആചാരങ്ങളും എഴുന്നള്ളത്തും പെരുന്നാളുകളും മാത്രമായിരുന്നു അവരുടെ മതപ്രദര്‍ശനം. ക്രിസ്‌ത്യാനിത്വത്തിന്റെ അന്തഃസത്തയറിയാന്‍ അവര്‍ക്കു തിരുവചനത്തിന്റെ സാന്നിദ്ധ്യവുമില്ലായിരുന്നു.


പതിനഞ്ചും പതിനാറും നൂറ്റാണ്‍ടുകളില്‍ വേദപുസ്‌തക സാമീപ്യം സൃഷ്‌ടിച്ച വിപ്ലവത്തില്‍ യൂറേപ്പിലാകെ നവീകരണം തിളച്ചുപൊങ്ങിയപ്പോഴും പതിനെട്ടാം നൂറ്റാണ്‍ടിലെ \'\' ഗ്രേയ്‌റ്റ്‌ അവേക്കിനിംഗ്‌
\'\' ആംഗലേയ ലോകത്തെ കീഴടക്കിയപ്പോഴും ഇതൊന്നുമറിയാതെ മലങ്കര സഭ തങ്ങളുടെ \'വരേണ്യപദവി\'യുടെ വ്യാജസംതൃപ്‌തിയില്‍ മുഴുകി ഉറങ്ങുകയായിരുന്നു.

 

Responses