ഒരു പെന്‍സിലിന്റെ കഥ

ഒരാള്‍ തന്റെ ഫാക്‌ടറിയില്‍ ഉണ്‍ടാക്കിയ പെന്‍സിലുകള്‍ ട്ടികളിലാക്കി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക്‌ കയറ്റി അയച്ചുകൊണ്‍ടിരുന്നു.ഒരു ദിവസം പെന്‍സിലുകള്‍ അയക്കാനായി പായ്‌ക്ക്‌ ചെയ്യുമ്പോള്‍ അതില്‍ നല്ലപ്രയോജനമുള്ള പെന്‍സിലായിത്തീരുവാനുള്ള അഞ്ച്‌ ഉപദേശങ്ങള്‍ കൂടെ നല്‍കയിരുന്നു.അവ ഇപ്രകാരമായിരുന്നു:

1. നിനക്ക്‌ വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, എന്നാല്‍ അതിന്‌ ഒരാളൂടെ കയ്യില്‍ പൂര്‍ണ്ണമായും ഏല്‍പ്പിക്കപ്പെടണം.

2.ഇടക്കിടെ മുനകൂര്‍പ്പിക്കുമ്പോള്‍ വേദനിക്കുമെങ്കിലും ഒരു നല്ല പെന്‍സിലായിരിക്കാന്‍ അത്‌ അനിവാര്യമാണ്‌.

3. സംഭവിക്കുന്ന ഏതു തെറ്റും തിരുത്തുവാന്‍ നിനക്ക്‌ കഴിയും

4. ഓര്‍ക്കുക, ഏറ്റവും പ്രധാനമായത്‌ നിന്റെ ഉള്ളില്‍ത്തന്നെയുണ്‍ട്‌.

5.ഏതു സാഹചര്യത്തിലും എന്ത്‌ പ്രതികൂലമായിരുന്നാലും നീ കടന്നുപോകുന്നയിടത്തെല്ലാം നിന്റെ അടയാളം ഇടണം.

ഇതില്‍ പെന്‍സിലിന്റെ സ്ഥാനത്ത്‌ ഞാന്‍ എന്ന വ്യക്തിയാണെന്ന്‌ കരുതുക. ഇവ മറന്നുപോകാതെ ഓര്‍ത്തിരുന്നാല്‍ ഉത്തമനായ ഒരു വ്യതിയായി ദൈവത്തി വേണ്‍ടി ഈ ലോകത്തില്‍ പ്രയോജനപ്പെടുവാന്‍ കഴിയും. അല്‍പ്പം കൂടെ വിശദമായി തിരുവചനവെളിച്ചത്തില്‍ താഴെക്കാണും വിധം അവയെ ചിന്തിക്കാം:

1.ദൈവകരങ്ങളില്‍ താണിരുന്നാല്‍ അവന്‍ നിന്നെ ഉയര്‍ത്തും. അനേകര്‍ക്ക്‌ പ്രയോജനമായിത്തീരുവാന്‍ ഇടയാകും. (1 പത്രോ.5:6) അതുകൊണ്‍ട്‌ അവന്‍ തക്ക സമയത്ത്‌ നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിന്‍.

2.ജീവിതത്തില്‍ പരിശോധനകള്‍ മൂലം മുനകൂര്‍പ്പിക്കുന്നത്‌ അകത്തെമനുഷ്യന്‍ ശക്തിയോടെ ബലപ്പെടുവാനാണ്‌. (എഫെ.3:16) അവന്‍ തന്റെ മഹത്വത്തിന്റെ ധനത്തിന്‌
ഒത്തവണ്ണം അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ച്‌ ശക്തിയോടെ ബലപ്പെടേണ്‍ടതിനും ക്രിസ്‌തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയത്തില്‍ വസിക്കേണ്‍ടതിനും..)

3.സംഭവിച്ച ഏതു തെറ്റും തിരുത്തുവാന്‍ കഴിയണം. (1 യോഹ 1:9) നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്‌തനും നീതിമാനും ആകുന്നു��.

4.നിന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ നിന്റെ അകത്തെ മനുഷ്യനായിരിക്കണം. ഫിലി.3:7,8) എങ്കിലും എനിക്ക്‌ ലാഭമായിരുന്നത്‌ ഒക്കെയും ഞാന്‍ ക്രിസ്‌തു നിമിത്തം ചേതം എന്ന്‌ എണ്ണിയിരിക്കുന്നു.

5. ദൈവം നിന്നെ അയക്കുന്ന ഇടത്തെല്ലാം അകത്തെ മനുഷ്യന്റെ സ്വഭാവം പ്രകടമാക്കണം, അതിന്‌ സാഹചര്യം ഒരു തടസ്സമാകരുത്‌. (2 കൊരി.2:15) ക്രിസ്‌തുവില്‍ ഞങ്ങളെ എപ്പോഴും ജയോല്‍സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്‍ട്‌ തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്‌തോത്രം.

ഒരു ചിത്രകാരന്റെ കയ്യിലെ പെന്‍സില്‍ പോലെ സമര്‍പ്പിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതം ദൈവത്തിന്റെ കരങ്ങളില്‍ എത്രയോ മനോഹരമായി ഉപയോഗിക്കപ്പെടും!

 

Responses