ജീവിതപ്രശ്‌നങ്ങളും മാനുഷിക പരിഹാരവും

ദേശത്തു ക്ഷാമം ഉണ്‍ടായി, ദേശത്തു ക്ഷാമം ക ിനമായി തീര്‍ന്നതുകൊണ്‍ട്‌ അബ്രാം മിസ്രയീമില്‍ ചെന്നു പാര്‍പ്പാന്‍ അവിടേക്ക്‌ പോയി. ഉല്‍പ്പത്തി 12:10.

ക്ഷാമത്തില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ അബ്രഹാം മിസ്രയീമിലേക്ക്‌ പോയി. (He went down to Egypt) ദൈവീക കരുതലിനെ മറന്നുള്ള ഒരു ഇറങ്ങിപ്പോക്കായിരുന്നു�അത്‌ എന്നു കാണാം.�അതുനിമിത്തം സാറ ഫറവോന്റെ അരമനയിലും പോകേണ്‍ടി വന്നു.�മിസ്രയീമില്‍ നിന്നു തിരിച്ചുപോരുമ്പോള്‍ �കുറെ സമ്പത്തുമാത്രമല്ല ഒരു� മിസ്രയീമ്യ ദാസി ഹാഗാറും കൂടെയുണ്‍ടായിരുന്നു. ദൈവത്തിന്‌ അബ്രഹാമിനോടുള്ള വാഗ്‌ദത്തം നിറവേറ്റാന്‍ ഒരു കൈ സഹായം ചെയ്‌തുകൊണ്‍ട്‌ സാറ തന്റെ ദാസിയായ ഹാഗാറിനെ അബ്രഹാമിന്റെ�ഭാര്യയായി നല്‍കി; അവള്‍ യിസ്‌മായേലിനെ പ്രസവിച്ചു. ദൈവീക പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ മനുഷ്യന്റെ സഹായം ആവശ്യമില്ല എന്നോര്‍ക്കുക.�വാഗ്‌ദത്തം ചെയ്‌തവന്‍ വിശ്വസ്ഥന്‍, അവന്‍ അതു നിര്‍വ്വഹിക്കും.

അങ്ങനെ ആത്മീക സന്തതിക്കു മുമ്പേ ഒരു ജഡീക സന്തതി പിറന്നു. പിശാച്‌ പറഞ്ഞു കാണും ഇതു തന്നെയാണ്‌ ദൈവം തരാമെന്നു പറഞ്ഞ സന്തതി, ഇവനെക്കൊണ്‍ട്‌ തൃപ്‌തിപ്പെടുക.�അബ്രഹാമിന്റെയും സാറയുടെയും കണ്ണ്‌ യിശ്‌മായേലില്‍ മാത്രമായി ഒതുങ്ങി.�വാഗ്‌ദത്ത നിവൃത്തിക്കായുള്ള കാത്തിരിപ്പ്‌ അവസാനിപ്പിക്കുവാനുള്ള പിശാചിന്റെ ശ്രമം നോക്കുക. ഇനി പ്രതീക്ഷക്കു വകയില്ല എന്നു ചിന്തിച്ച്‌ നിരാശപ്പെട്ട അവര്‍ നൂറുവയസ്സുള്ളവരായി. യിശ്‌മായേല്‍�നിന്റെ മുന്‍പാകെ ജീവിച്ചിരുന്നാല്‍ മതി എന്ന്‌ ദൈവത്തോടു പറയുകയും ചെയ്‌തു.� ആത്മീക സന്തതി ജനിക്കുന്നതുവരെ യിശ്‌മായേലിനു� അബ്രഹാമിന്റെ ഭവനത്തില്‍ സ്വര്യവിഹാരം ലഭിച്ചു. എന്നാല്‍ വാഗ്‌ദത്ത നിവൃത്തി എളുപ്പത്തിലാക്കാന്‍ വഴി പറഞ്ഞുകൊടുത്ത സാറ ദാസിയായിരുന്ന ഹാഗാറിന്റെ മുന്‍പില്‍ നിന്ദിതയായിത്തീര്‍ന്നു.�

അങ്ങനെയിരിക്കെ ദൈവം അബ്രഹാമിനോട്‌ പറഞ്ഞു: നിന്റെ ഭാര്യ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും. യിശ്‌മായേലല്ല ഞാന്‍ വാഗ്‌ദത്തം ചെയ്‌ത സന്തതി.�പിന്നീട്‌�യിസ്‌ഹാക്ക്‌ ജനിച്ചു. അപ്പോഴാണ്‌ രണ്‍ടും കൂടെ ചേര്‍ന്ന്‌ പോവുകയില്ല എന്നു സാറയ്‌ക്കും അബ്രഹാമിനും മനസ്സിലായത്‌. ജഡീകവും ആത്മീയവും ഒരുമിച്ച്‌ പോവുക സാധ്യമല്ല.�ഒടുവില്‍ യിസ്‌മായേല്‍ എന്ന ജഡീക സന്തതിയെ പുറത്താുക്കുവാന്‍ ദൈവം കല്‍പ്പിച്ചു. അപ്പോഴാണ്‌ ദൈവവും തന്റെ നിലപാട്‌ വ്യക്തമാക്കുന്നത്‌. അനേകം ദാസീദാസന്മാര്‍ അബ്രഹാമിനുള്ളപ്പോള്‍ അവരില്‍ ഒരാളായി കൂടെ പാര്‍പ്പിക്കുവാനല്ല, പുറത്താക്കുവാനാണ്‌ ദൈവം പറയുന്നത്‌.��അപ്പവും ഒരു തുരുത്തി വെള്ളവും കൊടുത്ത്‌ ഹാഗാറിനോടു കൂടെ യിസ്‌മായേലിനെ പുറത്താക്കുന്നുവെങ്കിലും അപ്പവും വെള്ളവും തീരുന്നതുവരെ മാത്രമേ അവര്‍ യാത്രചെയ്‌തുള്ളു. അതായത്‌ അധികദൂരമൊന്നും വിട്ടുപോകാതെ പരിസരത്തുതന്നെ പാര്‍ത്തു. അതു പിന്നീട്‌ ഒരു പ്രശ്‌നമായി ആത്മീക സന്തതിക്ക്‌ ഭവിച്ചു. വേര്‍പാടിന്റെ മതിയായ അകലം സൂക്ഷിച്ചില്ലെങ്കില്‍ ജഡീക സന്തതി എതിരെ പാര്‍ത്തുകൊണ്‍ട്‌ സമാധാനം കെടുത്തും. ആ പിന്തുടര്‍ച്ചയിലുള്ളവര്‍ ഇന്നും സഹോദരന്‌ എതിരെ വാളുമായി പാര്‍ക്കുന്നു.�

തെറ്റായ തീരുമാനങ്ങളും ദൈവഹിതമല്ലാത്ത വഴികളും എത്ര വലിയ പ്രശ്‌നങ്ങള്‍ വരുത്തി വെയ്‌ക്കും! കാലത്തിനോ യുഗങ്ങള്‍ക്കോ പരിഹരിക്കാന്‍ വയ്യാത്ത വലിയ വര്‍ഗീയവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്ക്‌ അബ്രഹാമിന്റെ �കുടുംബം എടുത്ത ചില തീരുമാനങ്ങള്‍ കാരണമായി എന്ന്‌ ചരിത്രത്താളുകളിലൂടെ മനസ്സിലാക്കാം.

മാനുഷികമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ദൈവത്തിന്റെ പദ്ധതികള്‍ക്ക്‌ ആവശ്യമില്ല. ജീവിതത്തില്‍ വന്നുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ദൈവഹിതപ്രകാരമുള്ള പോം വഴിയാണ്‌ തേടേണ്‍ടത്‌ അല്ലാതെ മാനുഷിക ബുദ്ധിയിലുദിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങളല്ല. \'\'ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും, അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ\'\' (സദൃശ്യ. 16: 25) എന്ന്‌ ദൈവ വചനം മുന്നറിയിപ്പു നല്‍കുന്നു.

Responses