പിതൃ വാത്സല്യം

\"\"
സമീപകാലത്ത്‌ പാശ്ചാത്യ രാജ്യങ്ങളില്‍ സാമൂഹിക ശാസ്‌ത്രജ്ഞന്‍മാരുടെ നേതൃത്വത്തില്‍ നടന്ന ധാരാളം പ നങ്ങള്‍ മുന്നോട്ട്‌ വച്ച ഒരു ചോദ്യമിതായിരുന്നു. \'\' മക്കളുടെ വളര്‍ച്ചയില്‍ പിതാവിന്റെ സാന്നിധ്യം ആവശ്യമാണോ?\'\' എന്ന്‌. ഏറിവരുന്ന വിവാഹമോചനവും ഒറ്റതിരിഞ്ഞുള്ള ജീവിത രീതിയും വിവാഹേതര ബന്ധങ്ങളുടെ വര്‍ദ്ധനയും ധാരാളം കുഞ്ഞുങ്ങള്‍ മാതാവിനോടൊപ്പം മാത്രം ജീവിക്കാന്‍ വിധിക്കപ്പെടുന്ന ആധുനിക കാലത്ത്‌, സാമൂഹിക ശാസ്‌ത്രജ്ഞരായ ഡേവിഡ്‌ ബ്ലാങ്കന്‍ ഹോണ്‍, ഡേവിഡ്‌ പോപ്പിനോ എന്നിവരുടെ അഭിപ്രായത്തില്‍ \'\'പിതാവില്ലാതെ വളരുന്ന കുഞ്ഞുങ്ങള്‍ വലിയൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്നു\'\' എന്ന്‌ പ്രസ്‌താവിക്കുകയുണ്‍ടായി. അസന്തുഷ്‌ടരും ലക്ഷ്യബോധമില്ലാത്തവരും വികാര വേലിയേറ്റത്തില്‍ അടിപതറിപ്പോകുന്നവരും കുറ്റവാസനയുള്ളവരും ധാരാളമുണ്‍ട്‌ ഇക്കൂട്ടത്തില്‍.


\'ആശ്രയം\' , \'സുരക്ഷിതത്വം\' എന്നീ രണ്‍ടു വാക്കുകളാണ്‌ പിതാവിന്റെ സ്ഥാനവുമായി അടുത്തുനില്‍ക്കുന്നത്‌. ഭവനത്തിനു ചുറ്റും അദൃശ്യമായ മതിലാണ്‌ പിതാവിന്റെ സാന്നിദ്ധ്യം. പിതാവിന്റെ സാന്നിദ്ധ്യത്തില്‍ ഏതാണ്‍ട്‌ തൊണ്ണൂറ്‌ ശതമാനം പേരും സുരക്ഷിതരാണെന്ന്‌ അംഗീകരിക്കുമ്പോള്‍, പിതാവിന്റെ അഭാവത്തില്‍ സുരക്ഷിതരെന്ന്‌ വിശ്വസിക്കുന്നവര്‍ 40 ശതമാനത്തിലും താഴെയാണെന്ന്‌ പ നങ്ങള്‍ തെളിയിക്കുന്നു. മദ്യപന്‍മാരും കുറ്റവാളികളും ഉത്തരവാദിത്വ ഹീനരുമായ പിതാക്കന്‍മാരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഏഷ്യന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും പാശ്ചാത്യ-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പകുതിയിലധികവും കുടുംബവരുമാനത്തില്‍ ആശ്രയിക്കുന്നത്‌ പിതാവിനെയാണ്‌. വരുമാനത്തിനുവേണ്‍ടിയുള്ള ആശ്രയം പലപ്പോഴും കുടുംബത്തല്‍ നിര്‍ണ്ണായക സ്ഥാനം പിതാവിന്‌ നല്‍കുന്നു എന്ന വസ്‌തുത തള്ളിക്കളയാനാവില്ല.
പൊതുവേ അമ്മമാരുടെ വിജ്ഞാന കേന്ദ്രങ്ങള്‍ അവരുമായി അടുത്തു ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യക്തികളോ സഭയോ അയല്‍പ്പക്കക്കാരോ മിത്രങ്ങളോ മാത്രമാണ്‌. പലപ്പോഴും ലഭിക്കുന്ന അറിവുകള്‍ സത്യമായിക്കൊള്ളണമെന്നില്ല. തങ്ങള്‍ക്ക്‌ കിട്ടുന്ന വിവരണങ്ങളില്‍ ധാരാളം പൊടിപ്പും തൊങ്ങലുകളും ഉണ്‍ടായിരിക്കും. എന്നാല്‍ പിതാവിന്റെ ലോകം കുറെക്കൂടി വിശാലമാണ്‌. ജോലിസ്ഥലങ്ങള്‍, സുഹൃദ്‌ സംഘങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയില്‍ക്കൂടി ലഭിക്കുന്ന അറിവില്‍ പ്രായോഗികതയുടെ അംശം വളരെ കുടുതലായിരിക്കും. വൈകാരികമായ വിഷയങ്ങള്‍ക്ക്‌ അമ്മമാര്‍ അമിതപ്രാധാന്യം നല്‍കുമ്പോള്‍, യാഥാര്‍ത്ഥ്യങ്ങളിലേക്കാവും പിതാവിന്റെ കണ്ണുകള്‍.
ഇനി തീരുമാനമെടുക്കുന്ന കാര്യത്തിലായാലും കൂടുതല്‍ ഉറച്ച തീരുമാനം പിതാക്കാന്‍മാരുടേതാണെന്നതിന്‌ സംശയമില്ല. സ്‌ത്രീകള്‍ മേലധികാരികളായുള്ള കാര്യാലയങ്ങളില്‍ പതിവില്‍ക്കവിഞ്ഞ കാലതാമസമുണ്‍ടാകാറുണ്‍ടെന്ന ആരോപണവുമില്ലാതില്ല. പുരുഷനെ അപേക്ഷിച്ച്‌ കൂടുതല്‍ ആലോചിച്ചുമാത്രമേ സ്‌ത്രീകള്‍ തിരുമാനമെടുക്കൂ എന്നതാവും അതിനുകാരണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ക്ക്‌ മക്കളുടെ ജീവിതത്തില്‍ ഗണ്യമായ സ്ഥാനം ഉണ്‍ട്‌ എന്ന്‌ പല മനഃശാസ്‌ത്ര പ നങ്ങളും വ്യക്തമാക്കുന്നു. ഭാവിയില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ പാ പുസ്‌തകമാണ്‌ മക്കള്‍ക്ക്‌ രക്ഷിതാക്കളുടെ ഓരോ സമീപനങ്ങളും.


അകാലത്തല്‍ വിധവമാരാകുന്ന പല അമ്മമാരും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ക്ക്‌ സ്വാഭാവികമായും ആശ്രയിക്കേണ്‍ടി വരുന്നത്‌ സഹോദന്‍മാരെയാകും. പലപ്പോഴും അമ്മാവന്‍മാരുടെയും കുടുംബത്തിന്റെയും പെരുമാറ്റം മക്കളില്‍ ഒരുതരം അരക്ഷിതാവസ്ഥയായിരിക്കും സൃഷ്‌ടിക്കുക. മിക്ക വിധവമാരും ഇത്തരം സാഹചര്യങ്ങളില്‍ ഭര്‍ത്തൃസാന്നിദ്ധ്യം ആഗ്രഹിക്കാറുണ്‍ടെന്നതാണ്‌ സത്യം.


ജെ. ആഗസ്റ്റ്‌ സ്‌ട്രിംഗ്‌ബര്‍ഗ്‌ എന്ന ചിന്തകന്‍ പിതാവിനെപ്പറ്റി പറയുന്നത്‌, \'\'കുടുംബത്തില്‍ പിതാവിനു ലഭിക്കുന്നത്‌ നന്ദിയില്ലാത്ത അവസ്ഥയാണ്‌. എല്ലാത്തിനും പിതാവിനെ വേണം, പക്ഷെ എല്ലാവരുടെയും ശത്രുവാണ്‌ താന്‍.\'\' വാക്കുകളിലും പ്രവൃത്തിയിലൂടെയും മാതാവ്‌ സ്‌നേഹം പ്രകടിപ്പക്കുമ്പോള്‍, സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത പിതാവ്‌ സ്‌നേഹശൂന്യനായി ചിത്രീകരിക്കപ്പെടും. ന്യായാധിപന്റെ വേഷമാണ്‌ മിക്ക ഭവനങ്ങളിലും പിതാവിന്‌. മക്കള്‍ ചെയ്യുന്ന അനുസരണക്കേടിനും തെറ്റുകള്‍ക്കും മാത്രമല്ല, മക്കളുടെ ഇടയിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കേണ്‍ടത്‌ പിതാവാണ്‌. പിതാവിന്റെ കയ്യില്‍ പ്രശ്‌നം എല്‍പ്പിച്ച്‌ മാതാവ്‌ കുറ്റവിമുക്തയാകുന്നതോടെ നിരപരാധിയാകും. ശിക്ഷിക്കപ്പെട്ട മക്കള്‍ക്ക്‌ ആശ്വാസവുമായി അമ്മ എത്തുന്നതോടെ അച്ചന്‍ ദുഷ്‌ട കഥാപാത്രമാകുന്നു.
പിതാവിനെപ്പറ്റി മക്കള്‍ക്ക്‌ വിവിധ പ്രായത്തില്‍ ഉണ്‍ടാകുന്ന വ്യത്യസ്ഥമായ ചിന്താഗതികളെ വിലയിരുത്തപ്പെടുന്നത്‌ ഇങ്ങനെയാണ്‌:


1 മുതല്‍ 4 വയസ്സ്‌: എന്റെ പിതാവിന്‌ അസാദ്ധ്യമായി ഒന്നുമില്ല.
4മുതല്‍ 7 വയസ്സ്‌: എന്റെ പിതാവിന്‌ സകലതും അറിയാം.
7മുതല്‍ 8 വയസ്സ്‌: എന്റെ പിതാവിന്‌ എല്ലാമൊന്നും അറിയില്ല.
8 മുതല്‍ 12 വയസ്സ്‌: കൊളളാം! അങ്ങേര്‍ക്കൊന്നും അറിയില്ലെന്നേ!
12 മുതല്‍ 14 വയസ്സ്‌: അച്ചനോ? ഏയ്‌! അങ്ങേരൊരു പഴഞ്ചന്‍!
14 മുതല്‍ 21 വയസ്സ്‌: ശ്ശൊ! എന്നെക്കാള്‍ കുറഞ്ഞത്‌ 20 വര്‍ഷമെങ്കിലും പിറകില്‍ നില്‍ക്കുന്ന തനി പഴഞ്ചന്‍
21 മുതല്‍ 25 വയസ്സ്‌: തനിക്ക്‌ കുറച്ചൊക്കെ അറിയാം; എല്ലാമൊന്നുമറിയില്ല.
25 മുതല്‍ 30 വയസ്സ്‌: ഇക്കാര്യത്തില്‍ എന്റെ പിതാവ്‌ ചെയ്‌തത്‌ അറിഞ്ഞില്ലായിരുന്നെങ്കില്‍ നന്നായിരുന്നു.
30 മുതല്‍ 35 വയസ്സ്‌: എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ്‌ എന്റെ പിതാവ്‌ ചെയ്‌തത്‌ ചെയ്യാനാണെനിക്കിഷ്‌ടം.
35 മുതല്‍ 50 വയസ്സ്‌: ഇക്കാര്യത്തില്‍ എന്റെ പിതാവ്‌ എങ്ങനെയാവും ചിന്തിക്കുന്നത്‌.
50 മുതല്‍ 60 വയസ്സ്‌: ഒരിക്കല്‍ കൂടി എന്റെ പിതാവിന്റെ അഭിപ്രായം തേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കും.


മുകളില്‍ പറഞ്ഞ ചിന്താഗതികള്‍ ഒരു ചിന്തകന്റെ മനോഭാവമാകാന്‍ വഴിയില്ല. എന്നാല്‍ സ്വന്തം പിതാവിനെ മക്കള്‍ തിരിച്ചറിയുന്നത്‌ തങ്ങളും പ്രസ്‌തുത സ്ഥാനത്തിന്റെ ഭാരം വഹിക്കുമ്പോഴാണെന്നതിന്‌ സംശയമില്ല.
പ്രസിദ്ധമായ ഒരു ചൈനീസ്‌ പഴമൊഴിയുണ്‍ട്‌. \'\'മാതാവ്‌ ഒരാണ്‍ടും പിതാവ്‌ ഒരു ആയുസ്സും മക്കള്‍ക്ക്‌ നല്‍കന്നു\'\'. ഒരു നേരത്തെ ആഹാരത്തിനു വേണ്‍ടി മാതാക്കാള്‍ ആവലാതിപ്പെടുമ്പോള്‍ ഒരു തലമുറയ്‌ക്ക വേണ്‍ടിയാണ്‌ നല്ല പിതാവ്‌ വേവലാതിപ്പെടുന്നത്‌. തന്റെ കാലശേഷവും കുടുംബത്തിന്റെ പേര്‌ നിലനില്‍ക്കണമെന്ന്‌ ഏതൊരു ശരാശരി പിതാവിന്റെയും ആഗ്രഹമാണ്‌. മക്കള്‍ക്ക്‌ മുമ്പില്‍ മാതൃകകാട്ടാന്‍ കഴിയാത്ത പിതാക്കന്‍മാര്‍ അറിയുന്നില്ല തങ്ങള്‍ അറിയാതെ സ്വന്തം വീട്ടില്‍ വളരുന്ന സാമൂഹിക വിരുദ്ധനെ. അച്ചന്‍ വലിച്ചു കളഞ്ഞ സിഗരറ്റു കുറ്റിയില്‍ നിന്നും കാലിയാക്കുന്ന മദ്യക്കുപ്പിയില്‍ നിന്നുമാണ്‌ അവര്‍ ലഹരിയുടെ ആദിപാ ങ്ങള്‍ മനസ്സിലാക്കുന്നതെന്ന്‌ മറക്കരുത്‌.


എന്റെ അനുഭവം പറയാം. ഞങ്ങളുടെ പിതാവ്‌ ഒരിക്കലെങ്കിലും പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ഞങ്ങള്‍ കണ്‍ടിട്ടില്ല. വീട്ടുജോലിക്കാര്‍ക്കുപോലും പുകവലി- മുറുക്ക്‌ അനുബന്ധന സാധനങ്ങള്‍ വാങ്ങാന്‍ പോലും ഞങ്ങളെ അയച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ്‌ ചില നാളുകള്‍ കഴിഞ്ഞാണ്‌ പിതാവ്‌ പുകവലി ഉപേക്ഷിച്ചത്‌. അതിന്റെ കാരണമെന്താണെന്ന്‌ ഞങ്ങളുടെ മാതാവിനോട്‌ ചോദിച്ചപ്പോള്‍ അറിഞ്ഞത്‌, \'\' അപ്പന്റെ സിഗരറ്റുകുറ്റിയില്‍ നിന്നായിരിക്കും മക്കള്‍ ആദ്യത്തെ പുകയെടുക്കുന്നതെന്ന്‌ അപ്പച്ചന്‍ മനസ്സിലാക്കി, അതാണ്‌ പുകവലി ഉപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്‌\'\' എന്ന്‌. സ്വന്തം വീട്‌
  \'പുകപ്പുര\' യും \'മദ്യശാല\' യുമാക്കി തീര്‍ക്കുന്ന ഇന്നത്തെ കുടുംബങ്ങളില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക്‌ ഹാ കഷ്‌ടം!


മക്കള്‍ക്ക്‌ പിതാവ്‌ നല്‍കുന്നത്‌ ധൈര്യവും ആത്മവിശ്വാസവുമാണ്‌. പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ബോധ്യപ്പെടുത്തുവാനും അതിനുവേണ്‍ടി മക്കളെ സജ്ജരാക്കുവാനും പിതാവിനു കഴിയും.
പിതാക്കന്‍മാരെപ്പറ്റി മക്കളുടെ അഭിപ്രായങ്ങളും ചില പഴമൊഴികളും ശ്രദ്ധിയ്‌ക്കുക:

\'എന്റെ പിതാവ്‌ ആരായിരുന്നു എന്നതല്ല, ഞാന്‍ എങ്ങനെ അദ്ദേഹത്തെ ഓര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നതാണ്‌ പ്രധാനം.\'
-ആനി സാക്‌സന്‍.

\'ബുദ്ധിമാനായ ഒരു പിതാവ്‌ സ്വന്തം മക്കളെ തിരിച്ചറിയുന്നു.\'
-വില്യം ഷേക്‌സ്‌പിയര്‍.

\'ഒരു പിതാവ്‌ നൂറ്‌ അദ്ധ്യാപകരെക്കാള്‍ ശ്രേഷ്‌ ം\'
-ഇംഗ്ലീഷ്‌ പഴമൊഴി.

\'\'മാതാവിനെ പിതാവ്‌ സ്‌നേഹിക്കുമ്പോള്‍ മക്കള്‍ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പ ിക്കുന്നു. മാതാവ്‌ പിതാവിനെ ബഹുമാനിക്കുമ്പോള്‍ മക്കള്‍ എല്ലാവരെയും ബഹുമാനിക്കാന്‍ പരിശീലിക്കുന്നു.\'\'
-യഹൂദ പഴമൊഴി.


ലോകചരിത്രത്തിലെ ഏറ്റവും വലിയ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ ഒരു പിതാവിന്റേതാണ്‌. സ്വന്തം പുത്രനെ ലോകത്തിലേക്ക്‌ അയച്ചു ലോക ജനതയെ വീണ്‍ടെടുക്കാന്‍, അതേ, പുത്രനെ യാഗമാക്കിത്തീര്‍ത്ത സ്വര്‍ഗ്ഗീയ പിതാവിന്റെ കഥ. പുത്രന്‍ ലോകത്തില്‍ വന്നപ്പോള്‍ പറഞ്ഞത്‌ പിതാവിന്റെ സ്‌നേഹത്തിന്റെ കഥകള്‍. ക്രിസ്‌തു പറഞ്ഞ ലോക പ്രശസ്‌തമായ കഥയും പിതാവിന്റെ അവാച്യമായ സ്‌നേഹത്തിന്റെയും കാത്തിരിപ്പിന്റെയും സ്‌മരണയുണര്‍ത്തുന്ന മുടിയന്‍ പുത്രനെ കണ്ണിമതെറ്റാതെ കാത്തിരിക്കുന്ന പിതാവിനെപ്പറ്റിയായിരുന്നു.


ലോകം ജൂണില്‍ പിതാവിന്റെ ദിനം ആചരിക്കുമ്പോള്‍ മാതാക്കളും വിസ്‌മരിക്കപ്പെടുന്നില്ല. ഉല്‍കൃഷ്‌ടഗുണങ്ങളുടെ വിളനിലങ്ങളായ അമ്മമാരെ മറക്കാന്‍ ഏത്‌ മക്കള്‍ക്കാണ്‌ കഴിയുക. മക്കളെ തിരിച്ചറിയാന്‍ പിതാവിനും പിതാവിനെ തിരിച്ചറിയാനും ബഹുമാനിക്കാനും മക്കള്‍ക്കും കഴിഞ്ഞാല്‍ പിതാവായ ദൈവത്തിലും പുത്രനായ ക്രിസ്‌തുവിലും ദര്‍ശിച്ച സ്‌നേഹത്തിന്റെ ആഴം നമ്മിലും പ്രദര്‍ശിക്കപ്പെടും. \'\'അപ്പനും തന്റെ മക്കളോട്‌ കരുണ തോന്നുന്നതുപോലെ യഹോവയ്‌ക്ക്‌ തന്റെ ഭക്തന്‍മാരോട്‌ (മക്കളോട്‌ കരുണ തോന്നുന്നു.\'\' സങ്കീര്‍ത്തനം 103: 13 (ബൈബിള്‍).

 

Responses