ആത്മനിറവില്‍ ജീവിതാനുഭവങ്ങള്‍ ചാലിച്ചെഴുതിയ പാസ്റ്റര്‍ പി.പി. മാത്യു

\"\"

\'\'ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി........\'\' ഈ ഗാനം ആലപിക്കാത്ത, കേള്‍ക്കാത്ത ക്രൈസ്‌തവര്‍ മലയാള മണ്ണില്‍ കാണുമോയെന്ന്‌ സംശയമാണ്‌. എന്നാല്‍ ഇതിന്റെ ഗാനരചയിതാവിനെ അധികം ആര്‍ക്കും തന്നെ അറിയില്ലായിരിക്കും. കാല്‍നൂറ്റാണ്‍ടിലധികം ലോകമെമ്പാടുമുള്ള അനേകായിരം ദൈവമക്കള്‍ക്ക്‌ ധൈര്യവും പ്രത്യാശയും നല്‍കിയ, ആത്മീയ ചൈതന്യം തുടിക്കുന്ന ഗാനങ്ങള്‍ ക്രൈസ്‌തവ ലോകത്തിന്‌ സമ്മാനിച്ച അനുഗ്രഹീത ഗാനരചയിതാവായ പാസ്റ്റര്‍ പി.പി. മാത്യു ആയിരുന്നു ഈ പ്രസിദ്ധമായ ഗാനത്തിന്റെ സൃഷ്‌ടാവ്‌.


ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിനടുത്ത്‌ പായിപ്പാട്‌ ഉള്ളുവിരിപ്പില്‍ പുത്തന്‍പറമ്പില്‍ പി.സി. ഫിലിപ്പോസ്‌-ചേച്ചമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനായ്‌ 1916 മാര്‍ച്ച്‌ 23ന്‌ പി.പി. മാത്യു ജനിച്ചു. 1938 ഏപ്രില്‍ 12ന്‌ യേശുവിനെ രക്ഷകനായ്‌ സ്വീകരിച്ചു. 22-ാമത്തെ വയസ്സില്‍ ദൈവവിളി അനുസരിച്ച്‌ സകലവും വിട്ട്‌ കര്‍ത്താവിന്റെ വേലയ്‌ക്കായ്‌ ഇറങ്ങിത്തിരിച്ചു.


ഒരിക്കല്‍ ദര്‍ശനത്തില്‍ കര്‍ത്താവ്‌ തന്നെക്കൊണ്‍ട്‌ പാട്ടുകള്‍ എഴുതിക്കാന്‍ പോകുന്നുവെന്ന്‌ പറയുകയുണ്‍ടായി. പിന്നീട്‌ ആത്മനിറവില്‍ ഗാനങ്ങള്‍ രചിക്കുകയും തര്‍ജ്ജിമ ചെയ്‌ത്‌ മലയാളത്തില്‍ പാടുകയും ചെയ്യുമായിരുന്നു. ആത്മീയ ചൈതന്യം തുടിക്കുന്ന 250ല്‍ പരം ഗാനങ്ങള്‍ രചിച്ച്‌ അനുഗ്രഹീത ഗായകനായിരുന്നു പാസ്റ്റര്‍ പി.പി. മാത്യു.


ഒരിക്കല്‍ തന്റെ മൂത്ത സഹോദരന്‍ ക്യാന്‍സര്‍ രോഗത്താല്‍ രോഗശയ്യയില്‍, ദൈവീക രോഗശാന്തിയില്‍ അടിയുറച്ച്‌ ശരണപ്പെട്ട്‌ കഴിഞ്ഞിരുന്ന സമയത്ത്‌ പാസ്റ്റര്‍ പി.പി. മാത്യു ജേഷ്‌ നെ കാണുവാനായ്‌ ചെന്നു. കൂടാരമായ ഭൗമഭവനം ഒഴിഞ്ഞു പോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനം കര്‍ത്താവ്‌ സ്വര്‍ഗ്ഗത്തില്‍ ഒരുക്കുന്നുണ്‍ടല്ലോ എന്നു പറഞ്ഞ്‌ പ്രത്യാശയോടെ കട്ടിലിന്റെ ഒരു ഭാഗത്തേയ്‌ക്ക്‌ ചേര്‍ന്ന്‌ കിടന്നിരുന്ന ജേഷ്‌ നോട്‌ താഴെ വീഴാതിരിക്കുവാന്‍ കട്ടിലിന്റെ നടുവിലേക്ക്‌ നീങ്ങിക്കിടക്കുവാന്‍ പാസ്റ്റര്‍ പറഞ്ഞു. അപ്പോള്‍ ജേഷ്‌ ന്‍ ഇപ്രകാരം പറഞ്ഞു: \'\'എന്റെ കിടക്കയില്‍ ദൈവദൂതന്‍മാര്‍ നിരനിരയായി ഇരിക്കുവാന്‍ സ്ഥലം വേണ്‍യോ? ഇതാ എന്നെ സ്വര്‍ഗ്ഗത്തിലേക്ക്‌ എതിരേറ്റു കൊണ്‍ടുപോകുവാന്‍ അവര്‍ സന്നദ്ധരായി വന്നിരിക്കുകയാണ്‌. ഏറെ നാളായി കാണുവാന്‍ ആശിച്ചിരുന്ന എന്റെ നാഥനെ ഞാന്‍ നേരില്‍ കാണുവാന്‍ പോകുകയാണ്‌......\'\' പ്രത്യാശാനിര്‍ഭരമായ ഈ വാക്കുകള്‍ കേട്ടപ്പോള്‍ പാസ്റ്റര്‍ മാത്യു ആത്മനിറവില്‍ മരണക്കിടക്കയുടെ അരികില്‍ നിന്ന്‌ ഉറക്കെപ്പാടി:

\'\'ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായി നിന്നിടുന്നേ
ശുഭ്രവസ്‌ത്രധാരിയായി എന്റെ പ്രിയന്റെ മുമ്പില്‍
ഹല്ലേലൂയ പാടിടും ഞാന്‍\'\' അധികം താമസിയാതെ തന്റെ ജേഷ്‌ സഹോദരന്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മരണക്കിടക്കയുടെ മുമ്പില്‍ നിന്നും ഉയിര്‍ക്കൊണ്‍ട ഈ ഗാനത്തിന്റെ ബാക്കി ഭാഗം പാസ്റ്റര്‍ മാത്യു പിന്നീടെപ്പോഴോ ആണ്‌ പൂര്‍ത്തിയാക്കിയത്‌ ഇപ്രകാരമായിരുന്നു -

\'\'ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി....\'\'  ഇതിന്റെ ഈരടികള്‍ നാം ചേര്‍ന്ന്‌ പാടുമ്പോള്‍ പ്രത്യാശയുടെ വര്‍ണ്ണച്ചിറകുകളില്‍ പറന്നുയര്‍ന്ന യേശുനാഥന്റെ സന്നിധിയില്‍ ചെന്നു ചേരുന്ന സുന്ദരനിമിഷങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ഉയര്‍ന്ന്‌ പൊങ്ങും. ഈ ഗാനം പല ഭാഷകളിലേക്കും ഇതിനോടകം പരിഭാഷപ്പെടുത്തിയിട്ടുണ്‍ട്‌.
ദൈവത്തിലുള്ള ആഴമായ വിശ്വാസവും പ്രത്യാശയും നിഴലിട്ട തന്റെ ഗാനങ്ങളില്‍ അധികവും തീവ്രമായ ജീവിതാനുഭവങ്ങളില്‍ ചാലിച്ചെഴുതിയതാണ്‌.

\'\'തിരുക്കരത്താല്‍ തിരുഹിതം പോല്‍
അവനെന്നെ നടത്തീടുന്നേ
അനുദിനമത്ഭുതമായ്‌....\'\' എന്ന ഗാനം അദ്ദേഹത്തിന്റെ ജീവിതാനുഭവമാണ്‌.


1971 മുതല്‍ പാലക്കാട്‌ താമസിച്ച്‌ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പാസ്റ്റര്‍ പി.പി. മാത്യു കര്‍ത്തൃശുശ്രൂഷ ചെയ്‌തു. 1963- 67 വരെ അമേരിക്കയില്‍ വേദപ നം നടത്തി. ലാബോക്കിലെ സണ്‍സെറ്റ്‌ സ്‌കൂള്‍ ഓഫ്‌ പ്രീച്ചിംഗില്‍ നിന്നും ഡിഗ്രിയും കരസ്ഥമാക്കി.


\'\'രാജാധി രാജന്‍ വരുന്നിതാ...... തന്റെ വിശുദ്ധരെ ചേര്‍ത്തിടുവാന്‍ \'\' എന്ന ഗാനം പ്രത്യാശയോടെ രചിച്ച അനുഗ്രഹീത ഗായകന്‍ 2001 ഡിസംബര്‍ 14ന്‌ തന്റെ എണ്‍പത്തയാറാമത്തെ വയസ്സില്‍, മലയാളികളുടെ പ്രത്യാശാഗാനരചയിതാവായ പാസ്റ്റര്‍ പി.പി. മാത്യുവിന്റെ ആത്മാവ്‌ ആയിരമായിരം ദൂതന്‍മാര്‍ ഹല്ലേലൂയ പാടുന്ന സംഗീത വേദിയിലേക്ക്‌ ചിറകടിച്ചുയര്‍ന്നു.


\'\' ലോകം വേണ്‍ടാ എനിക്കൊന്നും വേണ്‍ടാ.... എന്റെ നാഥന്റെ സന്നിധൗ ചേര്‍ന്നാല്‍ മതി \'\' ഉയര്‍പ്പിന്റെ പൊന്‍പുലരിയില്‍ തേജസ്സോടെ പാസ്റ്റര്‍ പി.പി. മാത്യുവിനെയും കാണാമെന്ന പ്രത്യാശ നമ്മുടെ ഹൃദയത്തിലും തുടിക്കുന്നില്ലേ?

Responses